Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേബിൾ കാറിലുടെ ഇനി താമരശ്ശേരി ചുരം കാണാം; കോഴിക്കോട്, വയനാട് ജില്ലകളിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ കേബിൾ കാർ പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്; താമരശ്ശേരി ചുരത്തിന്‌ സമാന്തരമായി റോപ് വേയിലൂടെ കേബിൾ കാർ; അടിവാരം മുതൽ ലക്കിടി വരെ 3.675 കിലോമീറ്റർ ദൂരത്തിലാണ് റോപ് വേ പദ്ധതി

കേബിൾ കാറിലുടെ ഇനി താമരശ്ശേരി ചുരം കാണാം; കോഴിക്കോട്, വയനാട് ജില്ലകളിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ കേബിൾ കാർ പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്; താമരശ്ശേരി ചുരത്തിന്‌ സമാന്തരമായി റോപ് വേയിലൂടെ കേബിൾ കാർ; അടിവാരം മുതൽ ലക്കിടി വരെ 3.675 കിലോമീറ്റർ ദൂരത്തിലാണ് റോപ് വേ പദ്ധതി

കെ വി നിരഞ്ജൻ

കോഴിക്കോട്: കോഴിക്കോട്, വയനാട് ജില്ലകളിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായി താമരശേരി ചുരത്തിന് സമാന്തരമായി റോപ് വേ യിലൂടെ കേബിൾ കാർ പദ്ധതി തയ്യാറാവുന്നു. അടിവാരം മുതൽ ലക്കിടി വരെ 3.675 കിലോമീറ്റർ ദൂരത്തിലാണ് റോപ് വേ പദ്ധതി തയ്യാറാക്കുന്നത്. മണിക്കൂറിൽ 400 പേർക്ക് യാത്ര ചെയ്യാവുന്നതും ആറ് സീറ്റുകൾ ഉള്ളതുമാണ് കേബിൾ കാർ. അടിവാരത്തിനും ലക്കിടിക്കും ഇടയിൽ നാൽപതോളം ടവറുകൾ സ്ഥാപിച്ചാണ് റോപ് വേ തയ്യാറാക്കുന്നത്.

15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെയുള്ള സമയത്തിനുള്ളിൽ ഒരു വശത്തേക്കുള്ള യാത്ര പൂർത്തിയാക്കാനാവും. ചുരത്തിന്റെയും വനത്തിന്റെയും സൗന്ദര്യം ആസ്വദിക്കാനാവുന്ന കേബിൾ കാർ യാത്രകൾക്ക് കൂടി പ്രയോജനപെടുത്താം. അതുവഴി വഴി ചുരത്തിലെ തിരക്കും കുറയ്ക്കാനാകും.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ആകർഷകവുമായ പദ്ധതിയാവും ചുരം റോപ് വേ. ലക്കിടിയിൽ അപ്പർ ടെർമിനലും അടിവാരത്ത് ലോവർ ടെർമിനലും ഉണ്ടാവും. അടിവാരം ടെർമിനലിനോട് അനുബന്ധിച്ച് പാർക്കിങ്, പാർക്ക്, മ്യൂസിയം കഫറ്റീരിയ, ഹോട്ടൽ ആംഫി തിയേറ്റർ, ഓഡിറ്റോറിയം തുടങ്ങിയവയും പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നു. കോഴിക്കോട് വയനാട് ഡിടിപിസി, വയനാട് ചേംബർ ഓഫ് കൊമേഴ്‌സ്, മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ പോതു-സ്വകാര്യ പങ്കാളിത്ത(പി.പി.പി)ത്തോടെയാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. ഇതിനായി 'സിയാൽ' മാതൃകയിൽ കമ്പനി രൂപീകരിക്കും.

പദ്ധതി സംബന്ധിച്ച് കോഴിക്കോട് കലക്ടർ സാംബശിവറാവുവിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ചേർന്നു. ജോർജ് എം തോമസ് എംഎൽഎ, ഇരു ജില്ലകളിലെയും ഡിടിപിസി അധികൃതർ, ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ, വനം, റവന്യൂ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ടൂറിസം, വനം, റവന്യൂ വകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗത്തിൽ വിശദ പദ്ധതി അവതരിപ്പിക്കാനും അടുത്ത ആഴ്ച മുതൽ മുതൽ സർവേയും ഡിപി ആർ തയ്യാറാക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP