Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്

വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്

മറുനാടൻ മലയാളി ബ്യൂറോ

തളിപ്പറമ്പ്: താലികെട്ട് കഴിഞ്ഞ് വരന്റെ വീട്ടിൽ കയറില്ലെന്ന വാശിപിടിച്ച വധു കാമുകനൊപ്പം പോയി. പയ്യന്നൂർ സ്വദേശിയായ യുവതിയാണ് ബന്ധുക്കളേയും നാട്ടുകാരേയുമെല്ലാം ഞെട്ടിച്ചത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ വധു പിണങ്ങി തിരികെ പോയതിന് പിന്നിൽ കാമുകന്റെ വാട്‌സാപ്പ് സന്ദേശമായിരുന്നു. നാടകീയതകൾക്കൊടുവിലാണ് വധു കാമുകനൊപ്പം പോയത്. കല്യാണം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഫോണിലേക്ക് വന്ന സന്ദേശത്തിന് പിന്നിൽ കാമുകന്റെ കുബുദ്ധിയായിരുന്നു. ഈ സന്ദേശവുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തതും അത് കശപിശയിൽ കലാശിച്ചതും.

ദുബായിൽ ജോലി ചെയ്യുന്ന കാഞ്ഞിരങ്ങാട് വണ്ണാരപ്പാര സ്വദേശിയുമായുള്ള യുവതിയുടെ വിവാഹം ഒരു വർഷം മുൻപ് നിശ്ചയിച്ചിരുന്നു. ഭാവി വരൻ സമ്മാനിച്ച മൊബൈൽ ഫോണിലൂടെയാണ് ഇവർ സംസാരിച്ചിരുന്നത്. ഈ കഴിഞ്ഞ ഞായറാഴ്ച ഇവരുടെ വിവാഹം ആർഭാടമായി പയ്യന്നൂരിലെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഇതിന് ശേഷമുള്ള കാർ യാത്രയിലാണ് നിർണ്ണായക ട്വിസ്റ്റുകൾ ഉണ്ടായത്. വരന്റെ വീട്ടുപടിക്കൽ എത്തിയ വധുവാണ് വീട്ടിൽ കയറാതെ തിരിച്ച് പോയത്.

പയ്യന്നൂർ സ്വദേശിയായ വധു വിവാഹിതയായി വരനോടൊപ്പം കാഞ്ഞിരങ്ങാട്ടെ വീട്ടിലെത്തിയപ്പോഴാണ് വീട്ടിലേക്ക് കയറില്ലെന്ന് വാശി പിടിച്ചത്. ബന്ധുക്കളും നാട്ടുകാരും എത്ര ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്തതോടെ സംഭവം പൊലീസിന് മുന്നിലെത്തുകയായിരുന്നു. എസ് ഐ ഉൾപ്പെടെ പൊലീസുകാർ മണിക്കൂറുകളോളം ചർച്ച നടത്തിയിട്ടും നവവധു തന്റെ നിലപാടിൽ ഉറച്ചു നിന്നു. ഇതോടെ വധുവിനെ തിരികെ ബന്ധുക്കളോടൊപ്പം പയ്യന്നൂരിലേക്ക് തന്നെ മടക്കിയയക്കുകയായിരുന്നു. വരൻ വിവാഹിതനാവാനാണ് നാട്ടിലെത്തിയത്.

പയ്യന്നൂർ കോറോം സ്വദേശിനിയായ യുവതിയും വിദേശത്ത് ജോലി ചെയ്യുന്ന കാഞ്ഞിരങ്ങാട് വണ്ണാരപ്പാറ സ്വദേശിയായ യുവാവും പയ്യന്നൂരിലെ ഓഡിറ്റോറിയത്തിൽ വച്ചുള്ള വിവാഹത്തിൽ ട്വിസ്‌റ്റോട് ട്വിസ്റ്റായിരുന്നു വരന്റെ വീട്ടിലേക്ക് വരുന്നതിനിടയിൽ് വാട്‌സാപ്പിൽ യുവാവിന്റെ ഫോണിലേക്ക് വധുവിന്റെ കാമുകന്റെ മെസേജ് എത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇരുവരും ഉള്ള ഫോട്ടോകൾ ഉൾപ്പെടെയുള്ള ഈ മെസേജ് കണ്ട വരൻ വഴിക്ക് വെച്ചു തന്നെ യുവതിയോട് ഇതേപ്പറ്റി അന്വേഷിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. ഉടൻ നവവധു തനിക്ക് ഇവിടെ നിൽക്കാനാവില്ലെന്നും തിരിച്ചു പോകണമെന്നും പറഞ്ഞ് ബഹളം വെച്ചു.

അച്ഛനും അമ്മയും ഉൾപ്പെടെയുള്ള ബന്ധുക്കൾ പറഞ്ഞതൊന്നും യുവതി കേട്ടില്ല. ഒടുവിൽ പ്രശ്‌നം പൊലീസ് സ്റ്റേഷനിലെത്തി. തളിപ്പറമ്പ്എസ് ഐ കെ.പി.ഷൈൻ പെൺകുട്ടിയുമായി സംസാരിച്ചുവെങ്കിലും തന്റെ കാമുകന്റെ കൂടെ പോകണമെന്ന നിലപാടിലായിരുന്നു യുവതി. ഇതോടെ താലിയും മാലയും ഉൾപ്പെടെ തിരിച്ചു വേണമെന്നായി വരന്റെ വീട്ടുകാർ. സ്റ്റേഷനിൽ വെച്ചു തന്നെ വധു താലിമാല ഊരി നൽകി. കടം വാങ്ങിയാണ് തങ്ങൾ മകളുടെ വിവാഹം നടത്തിച്ചതെന്നും പൊതുജനമധ്യത്തിൽ തങ്ങളെ അപമാനിച്ച മകളെ ഇനി വേണ്ടെന്നും പറഞ്ഞ് അച്ഛനമ്മമാരും ബന്ധുക്കളും വധുവിനെ സ്റ്റേഷനിൽ ഉപേക്ഷിച്ചു.

തനിക്ക് നിർമ്മാണ തൊഴിലാളിയായ തന്റെ കാമുകനൊപ്പം പോവാനാണ് താത്പര്യം എന്ന് പൊലീസിനെ അറിയിച്ചു. പെൺകുട്ടിയുടെ നിലപാട് ഇങ്ങനെയായതോടെ തങ്ങളെ അപമാനിച്ച മകളെ വേണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളും ബന്ധുക്കളും പെൺകുട്ടിയെ സ്റ്റേഷനിൽ ഉപേക്ഷിച്ച് പോയത്. ഇതോടെ പൊലീസ് പട്ടാമ്പി സ്വദേശിയായ യുവതിയുടെ കാമുകനെ പൊലീസ് ബന്ധപ്പെട്ടു. രണ്ട് വർഷം മുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് പരിജയപ്പെട്ടത് എന്നും, പ്രണയത്തിലാണെന്നും ഇയാൾ പൊലീസിനെ അറിയിച്ചു. വൈകീട്ടോടെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ എത്തിയ കാമുകനും അമ്മയും ബന്ധുക്കളും യുവതിയേയും കൂട്ടി മടങ്ങി.

അതേസമയം വിവാഹത്തിന് ചെലവായ തുക നഷ്ടപരിഹാരം നൽകണമെന്ന നിലപാടിലാണ് വരന്റെ വീട്ടുകാർ. ഇതുകൊടുക്കാൻ വധുവിന്റെ വീട്ടുകർ നിർണ്ണായകമാകും. കാമുകൻ യുവതിയെ വിവാഹം ചെയ്യാൻ സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP