Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ജനങ്ങൾ കോവിഡിൽ വലയുമ്പോൾ വെപ്പാട്ടികളുമായി സുഖിക്കാൻ പോയത് ജർമ്മനിയിലേക്ക്; നാല് ഭാര്യമാർക്ക് പുറമേ നിരവധി വെപ്പാട്ടികൾ; ഉദ്യോഗസ്ഥരും മന്ത്രിമാരും മുട്ടിൽ ഇഴയണം; രാജ്യത്തിന്റെ വ്യോമസേനയുടെ അധിപൻ സ്വന്തം വളർത്തുനായ്: ജനങ്ങളുടെ രോഷം നേരിടുന്ന തായ്‌ലൻഡ്‌ രാജാവിന്റെ കഥയിങ്ങനെ

ജനങ്ങൾ കോവിഡിൽ വലയുമ്പോൾ വെപ്പാട്ടികളുമായി സുഖിക്കാൻ പോയത് ജർമ്മനിയിലേക്ക്; നാല് ഭാര്യമാർക്ക് പുറമേ നിരവധി വെപ്പാട്ടികൾ; ഉദ്യോഗസ്ഥരും മന്ത്രിമാരും മുട്ടിൽ ഇഴയണം; രാജ്യത്തിന്റെ വ്യോമസേനയുടെ അധിപൻ സ്വന്തം വളർത്തുനായ്: ജനങ്ങളുടെ രോഷം നേരിടുന്ന  തായ്‌ലൻഡ്‌ രാജാവിന്റെ കഥയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തായ് പേയ്: ബ്രിട്ടനെ പോലെത്തന്നെ, നിയമപരമായി രാജവാഴ്‌ച്ചയുള്ള ഒരു രാജ്യമാണ് തായ് ലൻഡും. പക്ഷെ, ബ്രിട്ടനിൽ, രാജാവ് അല്ലെങ്കിൽ രാജ്ഞി എന്നത് ഒരു പദവി മാത്രമാകുമ്പോൾ, തായ് ലൻഡിൽ അത് സർവ്വ അധികാരങ്ങളും സമ്മേളിക്കുന്ന ഒന്നാണ്. മാത്രമല്ല, തായ്വാൻകാർക്ക് രാജാവ് എന്നാൽ ദൈവ തുല്യനാണ്. അല്ലെങ്കിൽ, അങ്ങനെയാണ് കുട്ടികളെ ചെറുപ്പം മുതൽ പഠിപ്പിച്ചു വരുന്നത്. വീടുകളിലും , പുസ്തകങ്ങൾക്കുള്ളിലും കടകളിലും ഒക്കെ രാജാവിന്റെ ചിത്രം അതീവ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കണം. എന്തിനധികം, രാജാവിനേയോ രാജകുടുംബാംഗങ്ങളേയോ വിമർശിക്കുകയോ കളിയാക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ് ഏഴ് കോടി ജനങ്ങളുള്ള ഈ നാട്ടിൽ.

ഇപ്പോഴത്തെ തായ്‌ലൻഡ് രാജാവായ മഹാ വാജിരലോങ്കോൺ ഈ സാഹചര്യമെല്ലാം നന്നായി മുതലെടുക്കുന്നവനാണ്. മാത്രമല്ല, ആഡംബര ജീവിതത്തിൽ അതിരുവിട്ട കമ്പമുള്ളവനും. നാട് കോവിഡ് ഭീതിയിൽ ഉഴലുമ്പോൾ തന്റെ വെപ്പാട്ടികളടങ്ങുന്ന സംഘവുമായി ജർമ്മനിയിലെ ബാവേറിയയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ സുഖജീവിതം നയിക്കുകയായിരുന്നു രാജാവ്.

നാല് ഭാര്യമാർക്ക് പുറമേ നിരവധി വെപ്പാട്ടികളുണ്ടെങ്കിലും അതിലൊരാളെ രാജകീയ വെപ്പാട്ടി എന്ന സ്ഥാനം നൽകി ബഹുമാനിച്ചിരുന്നു. ഇവരുമായി പിന്നീട് ഇടയുകയും ഇവരെ ജയിലിൽ അടയ്ക്കുകയും ചെയ്‌തെങ്കിലും മാസങ്ങൾക്ക് മുൻപ് അവരുമായുള്ള പ്രശ്‌നങ്ങൾ തീർത്ത് അവരെ ജർമ്മനിയിലേക്ക് വരുത്തിയിരുന്നു.

പിതാവിന്റെ മരണത്തെ തുടർന്ന് നാല് വർഷം മുൻപ് അധികാരത്തിലേറിയ മഹാ, സാവധാനം എല്ലാം എല്ലാം തന്റെ നിയന്ത്രണത്തിലാക്കുകയായിരുന്നു. രാജകുടുംബത്തിന്റെ പൊതുവായ സ്വത്തുക്കൾ ആദ്യം തന്റേതാക്കിയ മഹാ പിന്നെ പട്ടാളത്തിന്റേയും, പട്ടാളത്തെ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട ജനധിപത്യ സർക്കാരിന്റെയും നിയന്ത്രണം ഏറ്റെടുത്തു. നിയമങ്ങളിൽ ഭേദഗതി വരുത്തി, വിദേശത്തിരുന്നു പോലും രാജ്യം ഭരിക്കാനുള്ള വകുപ്പുകൾ അതിൽ എഴുതിച്ചേർത്തു.

1946 മുതൽ 2016-ൽ മരണമടയുന്നതുവരെ ഭരിച്ചിരുന്ന മഹായുടെ പിതാവ് ഭൂമിബോൽ രാജാവ് എല്ലാവരാലും ബഹുമാനിക്കപ്പെട്ട ഒരു വ്യക്തിത്വമായിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നനായ രാജാവ് എന്ന ബഹുമതിക്ക് അർഹനായ അദ്ദേഹം 2005-ൽ താൻ പോലും വിമർശിക്കപ്പെടണം എന്നു പറഞ്ഞത് അദ്ദേഹത്തിന്റെ കീർത്തി ഉയരാൻ സഹായിച്ചിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായാണ് മഹാ അധികാരത്തിലേറുന്നത്.

ഈസ്റ്റ് സസക്‌സിലെ കിങ്‌സ് മീഡ് സ്‌കൂളിലും പിന്നീട് സോമർസെറ്റിലെ മിൽഫീൽഡിലുമായിട്ടായിരുന്നു മഹായുടെ പഠനം. പഠനകാലത്തുതന്നെ ഒരു അഹങ്കാരിയായി അറിയപ്പെട്ടിരുന്ന ഒരു കുട്ടിയായിരുന്നു മഹാ. അന്നു മുതൽക്കേ പെൺവിഷയത്തിൽ കേമനും. 1977-ൽ ആസ്‌ട്രേലിയയിലെ മിലിറ്ററി സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബന്ധുകൂടിയായ സോംസ്വാലി കിറ്റിയാക്കര രാജകുമാരിയെ വിവാഹം കഴിച്ച അദ്ദേഹത്തിന് അവരിൽ ഒരു മകളുണ്ട്. എന്നാൽ ഈ വിവാഹം അധികം വൈകാതെ പിരിഞ്ഞു. ഇതേ കാലയളവിൽ അദ്ദേഹത്തിന് തന്റെ വെപ്പാട്ടിയിൽ നാല് പുത്രന്മാരും ഒരു പുത്രിയും ജനിച്ചു. നടികൂടിയായ ഈ വെപ്പാട്ടിയെ പിന്നീട് അദ്ദേഹം വിവാഹം കഴിച്ചു.

എന്നാൽ അതും അധികകാലം നീണ്ടുനിന്നില്ല. അവർ ബ്രിട്ടനിലേക്ക് താമസം മാറ്റി. ഇതോടെ ഇവരിലുണ്ടായ അഞ്ചു മക്കളിൽ നാലുപേരെ മഹാ കയ്യോഴിഞ്ഞു. അവരുടെ സ്‌കൂൾ ഫീസ് അടയ്ക്കാൻ പോലും അദ്ദേഹം വിസമ്മതിച്ചു. അതിനു ശേഷമാണ് കൊട്ടാരം ജീവനക്കാരി തന്നെയായ ശ്രീരാസ്മി സുവാഡീയെ അദ്ദേഹം വിവാഹം കഴിക്കുന്നത്. അവർക്കൊപ്പമാണ് ഫൂ ഫൂ എന്ന് വിളിപ്പെരുള്ള നായ്ക്കുട്ടി അദ്ദേഹത്തിന്റെ അടുത്തെത്തുന്നത്.

രാജാവിന് ഏറെ പ്രിയങ്കരനായിരുന്നു ഈ നായ്ക്കുട്ടി. ഇതിന്റെ വ്യോമസേനയുടെ മേധാവിയായി വാഴിച്ച രാജാവ് ഈ നായ്ക്കുട്ടിക്കായി യൂണിഫോം വരെ തയ്യാറാക്കി. 2009 ൽ ഫൂ ഫൂവിന്റെ ജന്മദിനാഘോഷവേളയിൽ തന്റെ ഭാര്യയെ അർദ്ധനഗനയായി നിലത്തു കിടത്തി, ഫൂ ഫൂവിന്റെ പാത്രത്തിൽ നിന്നും നായ്ക്ക് കൊടുക്കുന്ന ഭക്ഷണം കഴിക്കാൻ അദ്ദേഹം നിർബന്ധിച്ചു. ഇതിന്റെ ചിത്രങ്ങൾ പുറത്തായതോടെ അവരെ ഉപേക്ഷിക്കുകയും കുടുംബാംഗങ്ങളെ തടവിലാക്കുകയും ചെയ്തു. 2015-ൽ ഫൂ ഫൂ മരണമടഞ്ഞപ്പോൾ അതിഗംഭീരമായിട്ടായിരുന്നു ശവസംസ്‌കാര ചടങ്ങുകൾ നടത്തിയത്.

2019-ലാണ് തന്റെ നാലാം ഭാര്യയായ സുതിദ ടിദ്ജായിയെ ഇദ്ദേഹം വിവാഹം കഴിക്കുന്നത്. എന്നാൽ, ഈ വിവാഹം കഴിഞ്ഞതിനു മാസങ്ങൾക്ക് ശേഷമായിരുന്നു തന്റെ പ്രിയപ്പെട്ട ഒരു വെപ്പാട്ടിയെ രാജകീയ വെപ്പാട്ടി എന്ന സ്ഥാനം നൽകി ആദരിച്ചത്.ഇത്രയൊക്കെ നടക്കുമ്പോഴുംകർശനമായ നിയമങ്ങളേയും കടുത്ത ശിക്ഷകളേയും ഭയന്ന് പ്രതികരിക്കുന്നതിൽ നിന്നും ജനങ്ങൾ വിട്ടുനിന്നു. 2017-ൽ സമൂഹ മാധ്യമത്തിലൂടെ രാജാവിനെ വിമർശിച്ച ഒരു മനുഷ്യന് 35 വർഷത്തെ തടവായിരുന്നു ലഭിച്ചത്.അതുപോലെ രാജവിനെതിരായ മുദ്രാവാക്യം എഴുതിയ ടി ഷർട്ട് ധരിച്ച ഒരു യുവാവിനെ മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ഒരു പേജ് ഫേസ്‌ബുക്കിന് നീക്കം ചെയ്യേണ്ടതായും വന്നു. എന്നാൽ, കൊറോണയ്ക്ക് ശേഷം കാര്യങ്ങൾ മാറിമറിയാൻ തുടങ്ങി. ജർമ്മനിയിൽ സുഖവാസത്തിലായിരുന്ന രാജാവിനെ ജർമ്മനി തിരിച്ചയയ്ക്കുകയായിരുന്നു. തിരിച്ച് തായ് ലൻഡിലെത്തിയ രാജാവിനെതിരെ ഇപ്പോൾ ജനരോഷം കത്തിപ്പടരുകയാണ്.തിരിച്ചെത്തിയ അദ്ദേഹത്തെ വരവേൽക്കാൻ എത്തിയത് പതിനായിരത്തിലേറെ പ്രതിഷേധക്കാരായിരുന്നു.മഹാ സഞ്ചരിച്ചിരുന്ന റോൾസ്‌റോയ്‌സിനെതിരെ രൂക്ഷമായ വാക്കുകൾ അലറിവിളിച്ച് പ്രതിഷേധക്കാർ അടുത്തു.ഒരുകാലത്ത് ദൈവമനായിരുന്ന രാജാവിന് നേരെ ഇപ്പോൾ ജനങ്ങൾ തിരിഞ്ഞിരിക്കുകയാണ്. ഒരുതരം അടിയന്തരാവസ്ഥയാണ് ഇപ്പോൾ തെയ്വാനിലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP