Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഞാൻ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല; ഒരിക്കലും മദ്യപിക്കാത്തവരെ പോലും മദ്യപാനി ആക്കാനും മോശക്കാർ ആക്കാനും സിപിഎം തുനിഞ്ഞിറങ്ങിയാൽ അതിനു വഴങ്ങാൻ എന്നെ കിട്ടില്ല സഖാക്കളെ; കുടുംബവുമൊത്തുള്ള മരുഭൂമിയിലെ സവാരിയുടെ വീഡിയോ ഉപയോഗിച്ച് മദ്യപാനിയാക്കി വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ പൊലീസിൽ പരാതി നൽകും; വോഡ്ക കഴിച്ച് വേച്ചു വേച്ചു നടക്കുന്ന കോൺഗ്രസ് നേതാവാക്കിയവർക്കെതിരെ തുറന്നടിച്ച് ടി സിദ്ദിഖ്

ഞാൻ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല; ഒരിക്കലും മദ്യപിക്കാത്തവരെ പോലും മദ്യപാനി ആക്കാനും മോശക്കാർ ആക്കാനും സിപിഎം തുനിഞ്ഞിറങ്ങിയാൽ അതിനു വഴങ്ങാൻ എന്നെ കിട്ടില്ല സഖാക്കളെ; കുടുംബവുമൊത്തുള്ള മരുഭൂമിയിലെ സവാരിയുടെ വീഡിയോ ഉപയോഗിച്ച് മദ്യപാനിയാക്കി വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ പൊലീസിൽ പരാതി നൽകും; വോഡ്ക കഴിച്ച് വേച്ചു വേച്ചു നടക്കുന്ന കോൺഗ്രസ് നേതാവാക്കിയവർക്കെതിരെ തുറന്നടിച്ച് ടി സിദ്ദിഖ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ദുബായിലെ ഡെസേർട്ട് സഫാരിക്കിടെയുള്ള വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് തന്നെ മദ്യപാനിയായി ചിത്രീകരിച്ച് സൈബർ ലോകത്ത് പ്രചരണം നടത്തുന്നവർക്കെതിരെ തുറന്നടിച്ച് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ്. വോഡ്ക കഴിച്ച് വേച്ചു വേച്ചു നടക്കുന്ന സിദ്ധിഖെന്ന് ചിത്രീകരിച്ചു കൊണ്ട് സിപിഎം സൈബർ കേന്ദ്രങ്ങളാണ് സോഷ്യൽ മീഡിയയിൽ സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നീസ ഫേസ്‌ബുക്കിലിട്ട വീഡിയോ ഉപയോഗിച്ചാണ് അദ്ദേഹത്തിനെതിരെ പ്രചരണം നടത്തിയത്. സൈബർ ലോകത്ത് ഇത്തരം പ്രചരണം നടത്തുന്നവർക്കെതിരെ പൊലീസിൽ കേസ് കൊടുക്കുമെന്ന് സിദ്ദിഖ് പറഞ്ഞു

ഞാൻ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല. ഇനി ജീവിതത്തിൽ ഒരിക്കലും മദ്യപിക്കുകയുമില്ലെന്ന് സിദ്ദിഖ് പറഞ്ഞു. ഒരിക്കലും മദ്യപിക്കാത്തവരെ പോലും മദ്യപാനി ആക്കാനും മോശക്കാരാക്കാനും സിപിഎം തുനിഞ്ഞിറങ്ങിയാൽ അതിനു വഴങ്ങാൻ തന്നെ കിട്ടില്ലെന്നും സിദ്ദിഖ് ഫേസ്‌ബുക്കിൽ ഇട്ട മറുപടി പോസ്റ്റിൽ പറയുന്നു. മാന്യന്മാരായി ജീവിക്കുന്നവരെ മദ്യപാനിയായി ചിത്രീകരിച്ച് അധിക്ഷേപിക്കാൻ സിപിഎം സഖാക്കളായ നിങ്ങൾക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും സിദ്ദിഖ് പറഞ്ഞു.

വീഡിയോയിൽ കാണുന്ന സാഹചര്യങ്ങളെ കുറിച്ചും സിദ്ദിഖ് വിശദീകരിച്ചു. ഇങ്ങനെ ഒരു വീഡിയോ ചെയ്യേണ്ട സാഹചര്യത്തെ കുറിച്ച് ചിരിയാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 20ാം തീയ്യതി പുലർച്ചെയാണ് ദുബായിൽ താൻ എത്തുന്നത്. ഓണാഘോഷത്തിന്റെ സമാപനവും ഹരിത ചന്ദ്രികയും അടക്കമുള്ള നിരവധി പരിപാടികളുടെ ഭാഗമായാണ് താൻ എത്തിയത്. കൂടെ സുഹൃത്തുക്കളെ കാണാനും ശ്രമിച്ചിരുന്നു. വരെ ധൃതിപ്പെട്ട ദിവസങ്ങളായിരുന്നു ഇവിടെ ഉള്ളത്. കുടുംബം നേരത്തെ ഇവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് ഒരു ഡെസേർട്ട് സഫാരി പ്ലാൻ ചെയ്യുകയായിരുന്നു.- സിദ്ദിഖ് വിശദീകരിക്കുന്നു.

സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പമാണ് സഫാരിക്ക് പോയത്. ഡെസേർട്ടിൽ ദ്വീർഘസമയം യാത്ര ചെയ്ത് ഒന്നര മണിക്കൂർ യാത്രക്ക് ശേഷമാണ് എത്തിയത്. ശക്തമായ കാറ്റായിരുന്നു. ഇവിടെ എത്തിയപ്പോൾ എല്ലാവരും ക്ഷീണിതരായിരുന്നു. ഒരു പിരമിഡ് പോലുള്ള പ്രദേശത്തായിരുന്നു പായവിരിച്ച് ലഘുഭക്ഷണം കഴിച്ചത്. ആ ലഘുഭക്ഷണ പെപ്‌സിയും ചെറിയ സ്‌നാക്ക്‌സുമാണ്. കുറെ ഞങ്ങൾ അവിടെ സംസാരിച്ചു. അതെല്ലാം മനസിലാക്കി. ഞാൻ എഴുനേറ്റു. മണലാണ്, ഇവിടെ കുട്ടികൾക്കും മറ്റുള്ളവർക്കുമൊപ്പം ഓട്ടമത്സരം നടത്തി. അവിടെ തെന്നി വീണിട്ടുണ്ട്. ഈ വീഡിയോ എടുത്ത് സിദ്ദിഖിന്റെ മദ്യപാനം എന്നു പ്രചരിപ്പിക്കുകയായിരുന്നു. എനിക്ക് അവരോട് വലിയ സഹാതാപമാണുള്ളത്- സിദ്ദിഖ് പറഞ്ഞു.

മദ്യപിക്കില്ലെന്നത് തന്റെ ജീവിത നിഷ്ഠയാണ്. ഞാൻ മദ്യപിച്ചു എന്നു തെളിയിക്കാൻ സിപിഎമ്മുകാർക്ക് ഒരു അവസരം നൽകുകയാണ്. അതുകൊണ്ട് ഒരു അവസരം നിങ്ങൾക്ക് തരുന്നു. നിങ്ങളുടെ പൊലീസിൽ നാളെ തന്നെ പരാതി നൽകുമെന്നും സിദ്ദിഖ് പറഞ്ഞു. സൈഫുന്നീസ സിദ്ദിഖ് ഇട്ട ഫേസ്‌ബുക്ക് ലൈവ് ഉപയോഗിച്ചായിരുന്നു സിപിഎം ഗ്രൂപ്പുകളിൽ സിദ്ദിഖിനെ മദ്യപാനിയാക്കി പ്രചരണം നടന്നത്. സോഷ്യൽ മീഡിയയിൽ പുറത്തുവന്ന വീഡിയോയിൽ ഭാര്യയെയും കുട്ടികളെയും കാണാം. ഈ വീഡിയോയിൽ തന്നെ പാർട്ടി പരിപാടികളെ കുറിച്ച് അദ്ദേഹം വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.

സിദ്ദിഖ് ഏത് ബ്രാൻഡാ അടിച്ചത് എന്നു ചോദിച്ചപ്പോൾ ഭാര്യ വേഡ്ക എന്നു ഭാര്യ കമന്റിടുന്ന സ്‌ക്രീൻഷോട്ടെന്നു പറഞ്ഞായിരുന്നു വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലും വ്യാപകമായി പ്രചരണം നടന്നത്. ഇതിനെതിരെയാണ് അദ്ദേഹം തുറന്നടിച്ചു രംഗത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP