Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അയ്യപ്പ ഭക്ത സംഗമത്തിൽ പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് ടിപി സെൻകുമാർ; 51 സ്ത്രീകളുടെ പട്ടിക നൽകിയത് സർക്കാരിന് 51നോട് പ്രത്യേക മമതയുള്ളതിനാൽ; ഇത് സനാതന ധർമ്മം രക്ഷിക്കാനുള്ള അവസാന ശ്രമമെന്നും മുൻ ഡിജിപി; ഒന്നിന് പിന്നാലെ ഒന്നായി ഹിന്ദു മതത്തെ ചവിട്ടിത്തേച്ച സർക്കാർ; പിണറായിയെ അസുരന്മാരുമായി ഉപമിച്ച് സ്വാമി ചിദാനന്ദപുരി; കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കണമെന്നും ശ്രീ ശ്രീ രവിശങ്കർ

അയ്യപ്പ ഭക്ത സംഗമത്തിൽ പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് ടിപി സെൻകുമാർ; 51 സ്ത്രീകളുടെ പട്ടിക നൽകിയത് സർക്കാരിന് 51നോട് പ്രത്യേക മമതയുള്ളതിനാൽ; ഇത് സനാതന ധർമ്മം രക്ഷിക്കാനുള്ള അവസാന ശ്രമമെന്നും മുൻ ഡിജിപി; ഒന്നിന് പിന്നാലെ ഒന്നായി ഹിന്ദു മതത്തെ ചവിട്ടിത്തേച്ച സർക്കാർ; പിണറായിയെ അസുരന്മാരുമായി ഉപമിച്ച് സ്വാമി ചിദാനന്ദപുരി; കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കണമെന്നും ശ്രീ ശ്രീ രവിശങ്കർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല കർമ്മസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് സ്വാമി ചിദാനന്ദപുരിയും മുൻ ഡിജിപി സെൻകുമാറും. ശബരിമല കർമസമിതിയുടെ ഉപാധ്യക്ഷൻ കൂടിയാണ് സെൻകുമാർ.ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയെന്ന് അവകാശപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച പട്ടികയെക്കുറിച്ചാണ് സെൻകുമാർ വിമർശം ഉന്നയിച്ചത്. സനാതന ധർമ്മം സംരക്ഷിക്കാനുള്ള അവസാന അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ പ്രാധാന്യം സർക്കാർ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയില്ല.

ശബരിമല ഒരു തീർത്ഥാടന കേന്ദ്രമാണ്. നൂറുകണക്കിന് വിശ്വാസികൾ എത്തുന്നത് ക്ഷേത്രത്തിന്റെ പ്രത്യേകതകൊണ്ടാണ്. ആചാരമനുഷ്ഠിച്ച വിശ്വാസികളായ ഒരു സ്ത്രീപോലും അവിടെ വന്നില്ല. വിശ്വാസമില്ലാത്ത ഏതാനും സ്ത്രീരൂപങ്ങളെ അവിടെ എത്തിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയതെന്നും സെൻകുമാർ ആരോപിച്ചു. അയ്യപ്പ സ്വാമി പന്തളം രാജാവിനോട് കൽപിച്ചതാണ് ഇപ്പോഴും ശബരിമലയിൽ ആചാരമായി നടത്തി വരുന്നതെന്നും ക്ഷേത്രത്തിലെ ആചാരങ്ങളെ മാറ്റേണ്ടത് സെക്യുലർ ഭരണമല്ലെന്നും സ്വാമി ചിദാനന്ദപുരി അറിയിച്ചു.

ക്ഷേത്രത്തിലെ ആചാരം എപ്രകാരം ആയിരിക്കണമെന്ന് നമുക്ക് തീരുമാനിക്കാൻ കഴിയുന്ന ഒന്നല്ല. ഹൈന്ദവാചാര ക്രമങ്ങളിൽ ഗുണകരമായ ഏതിനേയും കാലത്തിനനുസരിച്ച് സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല ഒരിക്കലും നവോത്ഥാന പ്രക്രിയകൾക്ക് പുറം തിരിഞ്ഞ് നിന്ന സമൂഹമല്ല കേരളത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കപ്പെടണമെന്ന് ശ്രീ ശ്രീ രവിശങ്കർ. തിരുവനന്തപുരത്ത് ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്തസംഗമത്തിൽ വായിച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.സ്ത്രീ - പുരുഷ സമത്വത്തെ അനുകൂലിക്കുന്നു. എന്നാൽ, സമൂഹത്തിന്റെ ഘടനയെ തകർക്കരുതെന്ന് ജനങ്ങളോടും സർക്കാരിനോടും അഭ്യർത്ഥിക്കുന്നു. കേരളം മത സൗഹാർദത്തിന് പേരുകേട്ട സംസ്ഥാനമാണ്. സ്ത്രീ - പുരുഷ സമത്വത്തിനും പേരുകേട്ടതാണ്. എന്നാൽ, കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കണം. അവർക്ക് ആചാരങ്ങൾ പാലിക്കാനുള്ള അവകാശമുണ്ട്. അത് നമ്മൾ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്താണ് അയ്യപ്പഭക്തർ ഇന്ന് അനന്തപുരിയിൽ സംഗമിച്ചത്. മകരവിളക്ക് കഴിഞ്ഞ് ശബരിമല നട അടയ്ക്കുന്ന ദിവസം രണ്ടു ലക്ഷത്തിലധികം വിശ്വാസികൾ ഒത്തുചേർന്ന്, ഭരണകൂടത്തിന്റെ ആക്ഷേപങ്ങൾക്കോ മർദനമുറകൾക്കോ അയ്യപ്പഭക്തരുടെ മനസ്സിനെ തളർത്താൻ കഴിയില്ലെന്ന് പ്രഖ്യാപിക്കുന്നതിനാണ് അയ്യപ്പ ഭക്ത സംഗമം സങ്കടിപ്പിച്ചത്. വൈകിട്ട് നാലിന് പുത്തരിക്കണ്ടം മൈതാനിയിൽ കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ അധ്യക്ഷതയിൽ യോഗം മാതാ അമൃതാന്ദമയി ഉദ്ഘാടനം ചെയ്യും. കെ.പി. ശശികലയാണ് ആമുഖ പ്രസംഗം

വിവിക്താനന്ദ സ്വാമി (ചിന്മയാമിഷൻ കേരള തലവൻ), സ്വാമിനി ജ്ഞാനഭനിഷ്ഠ- (ഋഷിജ്ഞാനസാധനാലയം,) കാമാക്ഷിപുരം അധീനം ശാക്തശിവലിംഗേശ്വരസ്വാമി (തമിഴ്‌നാട്), ജസ്റ്റിസ് എൻ. കുമാർ (ശബരിമല കർമസമിതി ദേശീയ അധ്യക്ഷൻ), ടി.പി. സെൻകുമാർ (കർമസമിതി ദേശീയ ഉപാധ്യക്ഷൻ), സംഗീത്കുമാർ (നായർ സർവീസ് സൊസൈറ്റി ), ടി.വി. ബാബു (കെപിഎംഎസ്), ഗോലോകാനന്ദ സ്വാമി (ശ്രീരാമകൃഷ്ണമഠം), ബോധിതീർത്ഥ സ്വാമി (ശിവഗിരിമഠം), ഗുരുരത്‌നം ജ്ഞാനതപസ്വി (ശാന്തിഗിരി ആശ്രമം) തുടങ്ങിയവർ പ്രസംഗിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP