Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സുഗതകുമാരിയെ പോലും വേട്ടയാടിയ സമൂഹമാണിത്; എന്റെ സർവീസ് സ്‌റ്റോറിയിൽ നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമുണ്ട്; ഇപ്പോൾ പുറത്തുവിട്ടത് ആദ്യഭാഗം മാത്രം; എനിക്ക് പറയാനുള്ളത് ഇനിയുമുണ്ട് രണ്ടാം പതിപ്പിൽ അവയെല്ലാം ഞാൻ പറഞ്ഞിരിക്കുമെന്ന് സെൻകുമാർ; ധീരനായ പോരാളിയെന്ന് വാഴ്‌ത്തി സുഗത കുമാരിയും; സെൻകുമാർ ഗവർണറാകാതെ പോയത് കാലം പൊറുക്കാത്ത കാവ്യ നീതിയെന്ന് ജോർജ് ഓണക്കൂറും

സുഗതകുമാരിയെ പോലും വേട്ടയാടിയ സമൂഹമാണിത്; എന്റെ സർവീസ് സ്‌റ്റോറിയിൽ നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമുണ്ട്; ഇപ്പോൾ പുറത്തുവിട്ടത് ആദ്യഭാഗം മാത്രം; എനിക്ക് പറയാനുള്ളത് ഇനിയുമുണ്ട് രണ്ടാം പതിപ്പിൽ അവയെല്ലാം ഞാൻ പറഞ്ഞിരിക്കുമെന്ന്  സെൻകുമാർ; ധീരനായ പോരാളിയെന്ന് വാഴ്‌ത്തി സുഗത കുമാരിയും; സെൻകുമാർ ഗവർണറാകാതെ പോയത് കാലം പൊറുക്കാത്ത കാവ്യ നീതിയെന്ന് ജോർജ് ഓണക്കൂറും

എം എസ് ശംഭു

തിരുവനന്തപുരം: എഴുത്താകാരിയും സാഹിത്യപ്രവർത്തകയുമായ സുഗതകുമാരി ടീച്ചറിനെ പോലും വേട്ടയാടിയിട്ടുള്ള സമൂഹമാണ് കേരളത്തിലേതെന്ന് തുറന്നടിച്ച് മുൻ പൊലീസ് മേധാവി ടി.പി സെൻകുമാർ. തന്റെ ആത്മകഥയായ എന്റെ പൊലീസ് ജീവിതത്തിന്റെ ഔദ്യോഗിക പ്രകാശനകർമ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ പൊലീസ് ജീവിതം എന്ന ആത്മകഥയിൽ തന്റെ ജീവിതത്തിലെ സത്യസന്തമായ കാര്യങ്ങൾ അതേപടിയാണ് എഴുതിയിട്ടുള്ളത്. പൊലീസ് ജിവിതത്തിലെ കയ്പേറിയതും അല്ലാത്തതുമായ ഒട്ടനവധി അനുഭവങ്ങൾ ഞാൻ തുറന്നെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോരതന്നെയാണ് പലർക്കും കൗതുകം. അത്തരമുള്ള ആളുകൾ അനവധിയുള്ള സമൂഹമാണ് ഇത്. സുഗത കുമാരി ടീച്ചറിന് വന്നിട്ടുള്ള പല സംഭവങ്ങൾ പോലും എനിക്ക് നേരിട്ടറിയാം. ഇത്തരം ആളുകൾ നന്മകളെ കാണാൻ ആഗ്രഹിക്കുന്നില്ല.ചോര നോക്കിയാണ് ഇവർ ഇപ്പോഴും നടക്കുന്നതെന്നും സെൻകുമാർ പറഞ്ഞു.

എ.എസ്‌പി കാലഘട്ടം മുതലേ അന്വേഷണത്തിൽ ട്രെയിനിങ്് തുടങ്ങിയ ആളായതാണ് ഞാൻ. അതിനാൽ തന്നെ എല്ലാ കേസുകളുടേയും ഫയലുൾ എന്റെ വശത്തുണ്ട്. ഇപ്പോൾ ഇറങ്ങിയ പുസ്തകത്തിൽ അധികം ആരേയും പരാമർശിച്ചിട്ടില്ലെങ്കിൽ പോലും അടുത്തതായി ഇറങ്ങാൻ പോകുന്ന രണ്ടാം ഭാഗത്തിൽ പറയേണ്ടവരെ കൂടി ഉൾപ്പെടുത്തിയാകും താൻ പറഞ്ഞു പോകുക. ഇ.കെ നായനാർ മുതൽ കെ.കരുണാകരൻ വരെയുള്ളവരുടെ കാര്യങ്ങൾ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. ഇനിയും പലരുടേയും കാര്യങ്ങൾ പരാമർശിക്കേണ്ടതുണ്ട്. 2021ൽ ഞാൻ എന്റെ പൊലീസ് ജീവിതത്തിന്റെ രണ്ടാം പതി ഇറക്കും അന്ന് കൂടുതൽ വ്യക്തതയോടെ നിങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറയുന്നു.

ഞാൻ പറയാനുള്ള എല്ലാകര്യങ്ങളും ഈ പുസ്തകത്തിലുടെ പറഞ്ഞുവ്യക്കുന്നുണ്ട്. എന്നോടുള്ള എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഞാൻ എഴുതിയ ഈ പുസ്തകത്തിലുണ്ട്. എനിക്ക് വലുതായി എഴുതാനൊന്നും അറിയില്ലെങ്കിലും പലരുടേയും സഹായത്തിലാണ് അതിന്റെ തലക്കെട്ട് വരെയുള്ളകാര്യങ്ങളിൽ പൂർത്തികരണം എത്തിക്കാൻ കഴിഞ്ഞത്. ഇര എന്ന് ഒരു പീഡിക്കപ്പെട്ട പെൺകുട്ടിയെ അഭിസംബോധന ചെയ്യുന്നതിൽ നിന്ന് പീഡിത എന്നാണ് ഞാൻ പരാമർശിച്ചിരിക്കുന്നത്. കെ.എസ്,ആർ.ടിസി എംഡിയായി ചുമതലയിൽ കയറിയ സമയത്ത് നിരവധി വേട്ടയാടലുകൾ വന്നിട്ടുണ്ട്. അതിൽ ഒരു നല്ല സിഐ.ടി.യുകാരനെ ഇപ്പോഴും എന്റെ സുഹൃത്തായി കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

അനീതിയോട് തല കുനിക്കരുതെന്ന് സുഗതകുമാരി

നന്മയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ സെൻകുമാർ വിജവഴിയിലാണ് പോരാടുന്നതെന്ന് കവിയത്രി സുഗതകുമാരി സെൻകുമാറിന്റെ പുസ്‌കതം ജോർജ് ഓണക്കൂറിന് കൈമാറിക്കൊണ്ട് പറഞ്ഞു. 92 മുതൽ വനിതാ കമ്മീഷന്റെ ചെയർപേഴ്സണായിരുന്നപ്പോൾ മുതൽ അറിയാവുന്ന ആളാംണ് സെൻകുമാർ. അന്ന് പ്രമാദമായ പലകേസുകളും കർമബോധത്തോടെ അദ്ദേഹം കൈകാര്യം ചെയ്തു. ധീരനായ പൊലീസ് ഓഫീസറാണ് സെൻകുമാർ, ഏത് എതിർപ്പിനേയും ഏത് പ്രതിരോധത്തേയും മറികടന്ന് ധൈര്യപൂർവം പോരാടുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. സത്യത്ത്ിലും നീതിയും ദൈവത്തിലും വിശ്വസിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. അനിതീയോട് തലകുനിക്കരുതെന്ന് മാത്രമാണ് സെൻകുമാറിനോട് പറയാനുള്ളതെന്നും സുഗതകുമാരി പറഞ്ഞു നിർത്തി.

സെൻകുമാർ ഗവർണറാകുമെന്ന് പ്രതീക്ഷിച്ചു; കാലം കരുതിവെക്കുന്ന കാവ്യവനീതിയാണ് അത്: ജോർജ് ഓണക്കൂർ

സെൻകുമാറിന്റെ ആത്മകഥ ഒരു പൊലീസ് ഓഫീസറുടെ ആത്മകഥ മാത്രമല്ല ഒരു കാലഘട്ടത്തിന്റെ സത്യങ്ങളേയും അസത്യങ്ങളേയും തുറന്നുകാട്ടിയ രചനയാണെന്ന് സാഹിത്യകാരൻ ജോർജ് ഓണക്കൂർ. സെൻകുമാറിന്റെ ജീവിതകഥ എന്റെ പൊലീസ് ജീവിതം സുഗതകുമാരി ടീച്ചറിൽ നിന്ന് ഏറ്റുവാങ്ങി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരേയും ഇകഴ്‌ത്താനും പുകഴ്‌ത്താനോ സെൻകുമാർ തന്റെ പുസ്തകത്തിലൂടെ ശ്രമിച്ചിട്ടില്ല. ഒരു സർക്കാർ ഉദ്യോഗസ്ഥൻ നേരിടേണ്ടിവന്ന പല ദുരന്ത അനുഭവങ്ങളും സെൻകുമാറിന്റെ പൊലീസ് ജീവിത്തതിൽ കാണാൻ കഴിയും. അദ്ദേഹത്തിന്റെ കുടുംബത്തേയോ മക്കളെയോ പോലും പരാമർശിക്കാതെ പൊലീസ് ജീവിതത്തെക്കുറിച്ച് മാത്രമാണ് പറഞ്ഞു പോകുന്നത്. അദ്ദേഹത്തിന് ഏൽക്കേണ്ട വന്ന പല അനുഭവങ്ങളെ മാത്രമാണ് അദ്ദേഹം പ്രതിപാദിക്കുന്നത്. ശക്തമായി വിമർശനാത്മകമായി പറഞ്ഞ വ്യക്തികളെ തന്നെ നീതിമാന്മാരായി അദ്ദേഹം ഈ പുസ്തകത്തിൽ പറഞ്ഞുപോകുന്നുണ്ട്.

രാഷ്ട്രീയാധികരത്തിന് വശംവധനാകാതെ ഒരു പൊലീസ് ഓഫീസർക്ക് ജീവിക്കാൻ കഴിയുമോ. രണ്ട് വ്യത്യസ്ത ദ്രുവങ്ങളിൽ നിലനിന്നിരുന്ന കെ കരുണാകരനും ഇ.കെ നായനാരും അടുത്ത ആത്മമിത്രങ്ങളായിരുന്നെന്ന് സെൻകുമാറിന്റെ ആത്മകഥയിലൂടെ പലരും അറിഞ്ഞു. എ.കെ.ജി സെന്ററും ഇന്ദിരാഭവനിലും ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടി മാത്രം സന്ദർശിച്ചിട്ടുള്ള സെൻകുമാർ ഇതുവരെ ബിജെപി ഓഫീസ് സന്ദർശിച്ചിട്ടില്ലെന്ന് തന്റെ പുസ്തകത്തിലൂടെ പറയുന്നുണ്ട്്. സെൻകുമാറിന്റെ ജീവിത്തിനോട് പുലർത്തേണ്ട ഒരു കാവ്യനീതിയുണ്ടായിരുന്നു.

സെൻകുമാർ ഒരു കാലഘട്ടത്തിൽ കേരളത്തിലെ ഗവർണർ ആകുമെന്ന് വരെ പ്രതീക്ഷയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എവിടെയോ തുടങ്ങി മറ്റെവിടെയോ അവസാനിച്ച് പോയ ചാരക്കേസ് എന്ന ഒറ്റ വാക്യം മതി അദ്ദേഹത്തിന്റെ പുസ്‌കത്തിനെ കുറിച്ച് അറിയാൻ. അടിക്കുന്നവും അടികൊള്ളുന്നവും രസിക്കാവുന്ന തരത്തിൽ കുറിക്ക് കൊള്ളുന്ന മറുപടികളാണ് അദ്ദേഹം എഴുതിയിട്ടുള്ളതെന്നും ജോർജ് ഓണക്കൂർ പ്രതികരിച്ചു. ചടങ്ങിൽ സി.പി നായർ, മുൻ ഐ.എ.എസ് ഓഫീസർ എം.എസ് വിജയാനന്ത് എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP