Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചെന്നിത്തല ആഭ്യന്തര മന്ത്രിയായത് 'താക്കോൽദാന ശസ്ത്രക്രിയയിലൂടെ'; 'ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്; അതുകൊണ്ടാണ് മുസ്ലീമിന്റെ രക്ഷകനായി എത്തിയിരിക്കുന്നത്; ആവശ്യത്തിനനുസരിച്ച് താൻ ഇനിയും പറയുമെന്നും ഇനിയും പറയിപ്പിക്കണോ എന്ന് ചെന്നിത്തല തീരുമാനിക്കട്ടെ; താനൊരു ദുരന്തമായി തോന്നുന്നത് ചെന്നിത്തലയ്ക്കും സുഡാപ്പികൾക്കുമാണ്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ഡിജിപി ടി പി സെൻകുമാർ

ചെന്നിത്തല ആഭ്യന്തര മന്ത്രിയായത് 'താക്കോൽദാന ശസ്ത്രക്രിയയിലൂടെ'; 'ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്; അതുകൊണ്ടാണ് മുസ്ലീമിന്റെ രക്ഷകനായി എത്തിയിരിക്കുന്നത്; ആവശ്യത്തിനനുസരിച്ച് താൻ ഇനിയും പറയുമെന്നും ഇനിയും പറയിപ്പിക്കണോ എന്ന് ചെന്നിത്തല തീരുമാനിക്കട്ടെ; താനൊരു ദുരന്തമായി തോന്നുന്നത് ചെന്നിത്തലയ്ക്കും സുഡാപ്പികൾക്കുമാണ്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ഡിജിപി ടി പി സെൻകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ഡിജിപി ടി പി സെൻകുമാർ. സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ പാതകമാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കാണ് സെൻകുമാറിന്റെ മറുപടി. ഇരിങ്ങാലക്കുടയിൽ നടന്ന പരിപാടിയിലാണ് ചെന്നിത്തലയെ രൂക്ഷമായ ഭാഷയിൽ സെൻകുമാർ വിമർശിച്ചത്.

തന്നെ ഡിജിപിയായി നിയമിച്ചത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രിയല്ല ഡിജിപിയെ നിയമിക്കുന്നത്. അത് മന്ത്രിസഭയാണ്. ചെന്നിത്തല ആദ്യം കാര്യങ്ങൾ വ്യക്തമായി പഠിക്കട്ടെ. താക്കോൽദാന ശസ്ത്രക്രിയയിലൂടെയാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതെന്നും അദ്ദേഹം വിമർശിച്ചു. മുൻ ആഭ്യന്തര മന്ത്രിക്കുള്ള മുന്നറിയിപ്പെന്ന നിലയിൽ കൂടിയാണ് സെൻകുമാറിന്റെ മറുപടി.

ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്. അതു കൊണ്ടാണ് മുസ്ലീമിന്റെ രക്ഷകനായി എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മുഖ്യമന്ത്രിയാകേണ്ടത് നന്മയുള്ള ആളുകളാണ്. അല്ലാതെ ഇവരെ പോലുള്ളവരല്ലെന്നും സെൻകുമാർ പറഞ്ഞു. ആവശ്യത്തിനനുസരിച്ച് താൻ ഇനിയും പറയുമെന്നും ഇനിയും പറയിപ്പിക്കണോ എന്ന് ചെന്നിത്തല തീരുമാനിക്കട്ടെ. താനൊരു ദുരന്തമായി തോന്നുന്നത് ചെന്നിത്തലയ്ക്കും സുഡാപികൾക്കുമാണെന്നും സെൻകുമാർ പറഞ്ഞു.

ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ടി പി സെൻകുമാറിനെ ഡിജിപി ആക്കിയത് തനിക്ക് പറ്റിയ പാതകമാണെന്നയാരുന്നു ചെന്നിത്തലയുടെ വിമർശനം. അന്ന് മഹേഷ് കുമാർ സിങ്‌ളയായിരുന്നു ഡിജിപി ആകേണ്ടിയിരുന്നത്. ഒരു മലയാളി ആകട്ടെ എന്ന് കരുതി ചെയ്തതാണെന്നും ചെന്നിത്തല കൈ കൂപ്പിക്കൊണ്ടു പറഞ്ഞത്. അതിനിടെ ചെന്നിത്തലയ്ക്ക് വിമർശനവുമായി ബിജെപിയും രംഗത്തുവന്നിരുന്നു.

സെൻകുമാറിനെതിരെ രൂക്ഷ വിമർശനമാണ് ചെന്നിത്തല ഉയർത്തുന്നത്. ''ചക്കയാണേൽ ചുഴിഞ്ഞു നോക്കാം. ഇതിപ്പോ എന്ത് ചെയ്യും? സെൻകുമാറിനെ ഡിജിപിയാക്കിയത് ഞാൻ ചെയ്ത ഏറ്റവും വലിയ പാതകമാണ്. മഹാ അപരാധമാണ്. അതിന്റെ ദുരന്തം ഇപ്പോൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു''വെന്ന് ചെന്നിത്തല. മഹേഷ് കുമാർ സിങ്ല എത്തേണ്ട പദവിയായിരുന്നു അത്. അന്ന് ഒരു മലയാളി ഡിജിപി ആകട്ടെ എന്ന് കരുത് മാത്രമാണ് അന്നാ തീരുമാനമെടുത്തത്. എന്ത് ചെയ്യാനാണ്'', എന്ന് ചെന്നിത്തലചോദിക്കുന്നു. ഇപ്പോൾ ബിജെപിയിൽ സജീവ പ്രവർത്തനം നടത്തുന്ന, ശബരിമല കർമസമിതിയുടെ ദേശീയ തലത്തിലുള്ള നേതാവായ സെൻകുമാറിനെതിരെ തുറന്ന പരിഹാസവും വിമർശനവും നടത്തുകയാണ് ചെന്നിത്തല. ഈ സാഹചര്യത്തിലാണ് ബിജെപിയും പ്രതിരോധവുമായി എത്തുന്നത്.

ചെന്നിത്തലയുടെ മറുപടി വന്ന് അൽസമയത്തിനുള്ളിൽ തന്നെ ബിജെപിയും പ്രതികരണവുമായി വന്നു. ഡിജിപി സ്ഥാനം ചെന്നിത്തലയുടെ ഔദാര്യം അല്ല. സെൻകുമാറിനെ ഡിജിപി ആക്കിയത് ചെന്നിത്തലയുടെ വലിയ തെറ്റ് എന്നുള്ള പ്രസ്താവന അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തത്. സെൻകുമാർ ചെന്നിത്തലയുടെ വാല്യക്കാരനായിരുന്നില്ല , പഠിച്ച് സിവിൽ സർവ്വിസിൽ പ്രവേശിച്ച് സ്വന്തം കഴിവ് കൊണ്ട് ഡിജിപി പദവിയിൽ എത്തിചേർന്നതാണ്; സെൻകുമാറിന് ഡിജിപി പദവി നിഷേധിച്ച ചെന്നിത്തലയുടെ പുത്തൻകൂട്ടുകാരൻ പിണറായിയുടെ അവസ്ഥ ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും' ആരെ തൃപ്തിപ്പെടുത്താനാണ് ഈ അഭിനവ മതേതരവാദി ഇറങ്ങി തിരിച്ചിരിക്കുന്നത് '' കോൺഗ്രസ് പ്രവർത്തകരുടെ താല്പര്യം മറികടന്ന് ത്രിവർണ്ണ പതാകയെ പിണറായിയുടെ മുന്നിൽ അടിയറവയ്ക്കുന്നത് ഹരിപ്പാെട്ടെ ചില അന്ത:പുര രഹസ്യങ്ങളാണെന്ന് കേൾക്കുന്നു ,ശരിയാണോ?-എന്ന് പത്മകുമാർ ഫെയ്‌സ് ബുക്കിൽ കുറിച്ചു. ഇതോടെ സെൻകുമാർ രാഷ്ട്രീയ ചർച്ചാവിഷയമായി മാറിയിരുന്നു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഡിജിപിയായിരുന്ന സെൻകുമാറിനെ പിണറായി വിജയൻ അധികാരത്തിലെത്തിയപ്പോൾ സ്ഥാനത്ത് നിന്ന് മാറ്റിയതും അതിനെതിരെ നടന്ന നിയമപോരാട്ടങ്ങളും, ഒടുവിൽ കുറച്ചുകാലത്തേക്ക് സെൻകുമാർ വീണ്ടും ഡിജിപി പദവിയിലെത്തിയതും, കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങളുണ്ടാക്കിയ വിവാദങ്ങളായിരുന്നു. അതിന് ശേഷവും സെൻകുമാർ സമർത്ഥനായ ഉദ്യോഗസ്ഥനാണെന്നാണ് തന്റെ അനുഭവമെന്നാണ് ചെന്നിത്തല തന്നെ ഒരിക്കൽ പ്രശംസിച്ചിട്ടുള്ളത്. എന്നാൽ സംഘപരിവാറുമായി ചായ്വുള്ള തരത്തിൽ സെൻകുമാർ നിലപാട് വ്യക്തമാക്കാൻ തുടങ്ങിയതോടെ തീവ്ര വലതുപക്ഷത്തിന്റെ ചട്ടുകമാകരുത് സെൻകുമാറെന്ന് ചെന്നിത്തല ഒരിക്കൽ പറഞ്ഞിരുന്നു.

ഡി.ജി.പി.മാരായ കെ.എസ്.ബാലസുബ്രഹ്മണ്യനും അലക്സാണ്ടർ ജേക്കബും വിരച്ചപ്പോഴാണ് സെൻകുമാർ ഡിജിപിയായത്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ കഴിയുന്ന മഹേഷ് കുമാർ സിങ്ല, സംസ്ഥാനത്തേക്ക് തിരിച്ചുവരാൻ അന്ന് ആഗ്രഹം പ്രകടിപ്പിച്ച് ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നിരസിച്ചിരുന്നു. ബി.എസ്.എഫ്. അഡീഷണൽ ഡയറക്ടറായിരുന്ന സിങ്ല പിന്നീട് മടങ്ങി വന്നതുമില്ല. ഇതോടെ ജയിൽ മേധാവിയായിരുന്ന സെൻകുമാർ പൊലീസ് മേധാവിയായി. ഇതിന് പിന്നിൽ വെള്ളാപ്പള്ളി നടേശന്റെ സ്വാധീനമുണ്ടായിരുന്നുവെന്നും അന്ന് വിവാദം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP