Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നമ്പി നാരായണന് പത്മഭൂഷൺ നൽകിയതിനെ രൂക്ഷമായി വിമർശിച്ച് ടി പി സെൻകുമാർ; ശരാശരിയിൽ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണൺ; പുരസ്‌ക്കാരം നേടാൻ എന്തു സംഭാവനയാണ് നൽകിയത്? അടുത്ത വർഷം ഇത്തവണ വിട്ടുപോയ ഗോവിന്ദചാമിക്കും മറിയം റഷിദയ്ക്കും പത്മവിഭൂഷൺ നൽകണം; പുരസ്‌ക്കാരത്തിന് ശുപാർശ ചെയ്യാൻ പാടില്ലായിരുന്നുവെന്നും മുൻ ഡിജിപി

നമ്പി നാരായണന് പത്മഭൂഷൺ നൽകിയതിനെ രൂക്ഷമായി വിമർശിച്ച് ടി പി സെൻകുമാർ; ശരാശരിയിൽ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണൺ; പുരസ്‌ക്കാരം നേടാൻ എന്തു സംഭാവനയാണ് നൽകിയത്? അടുത്ത വർഷം ഇത്തവണ വിട്ടുപോയ ഗോവിന്ദചാമിക്കും മറിയം റഷിദയ്ക്കും പത്മവിഭൂഷൺ നൽകണം; പുരസ്‌ക്കാരത്തിന് ശുപാർശ ചെയ്യാൻ പാടില്ലായിരുന്നുവെന്നും മുൻ ഡിജിപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നമ്പി നാരായണന് പത്മഭൂഷൺ നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മുൻ ഡിജിപി ടി പി സെൻകുമാർ രംഗത്ത്. അവാർഡ് നൽകിയവർ ഇത് വിശദീകരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചാരക്കേസ് സുപ്രീം കോടതി നിയോഗിച്ച സമിതി പരിഗണിക്കുകയാണ്. ഈ ഘട്ടത്തിൽ എന്തിനാണ് അംഗീകാരം നൽകിയതെന്നാണ് ചോദ്യവും ഉന്നയിച്ചു.

പുര്സകാരത്തിനായി നമ്പി നാരായണൻ നൽകിയ സംഭാവന എന്താണെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ. ശരാശരിയിൽ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണൺ. അടുത്ത വർഷം ഇത്തവണ വിട്ടുപോയ ഗോവിന്ദചാമിക്കും മറിയം റഷിദയ്ക്കും പത്മവിഭൂഷൺ നൽകണമെന്നും സെൻകുമാർ പരിഹസിച്ചു. സാധാരണ ഗതിയിൽ ശാസ്ത്രജ്ഞർക്ക് പുരസ്‌കാരം പ്രഖ്യാപിക്കുമ്പോൾ അവർ നൽകിയ സംഭാവന എന്താണെന്നും വിവരിക്കും. നമ്പി നാരായണന്റെ കാര്യത്തിൽ അതുണ്ടായില്ലെന്നും അദ്ദേഹം വിമർശിച്ചു.

സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ചാരക്കേസ് പരിശോധിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ നമ്പി നാരായണന് പുരസ്‌കാരം നൽകിയത് എന്തിനാണ്. അന്വേഷണത്തിന് ശേഷം അദ്ദേഹത്തിന് ഭാരത് രത്‌ന തന്നെ നൽകിയാലും അതിനെ സ്വാഗതം ചെയ്യുമെന്നും സെൻകുമാർ വ്യക്തമാക്കി. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയിൽ എല്ലാ രേഖകളും കൊടുക്കാൻ ഞാൻ തയ്യാറാണ്. 90 കളിൽ ജോലി ചെയ്ത ആയിരക്കണക്കിനുള്ള ഉദ്യോഗസ്ഥർ ഇപ്പോഴും ഐ.എസ്.ആർ.ഒയിൽ ഉണ്ട്. ഇദ്ദേഹം എന്തെങ്കിലും സംഭാവനകൾ നടത്തിയോ എന്ന് അവർ പറയട്ടെ.

ചെറിയ ചെറിയ നേട്ടങ്ങൾ ഉണ്ടാക്കുന്ന കണ്ടുപിടുത്തങ്ങൾ നടത്തുന്ന നിരവധി ശാസ്ത്രജ്ഞർ ഉണ്ട്. അവർക്ക് അതിന്റെ ചെലവ് പോലും കിട്ടുന്നില്ല. അതൊന്നും ആരും ഗണനീയമായി എടുത്തുന്നില്ല. മനുഷ്യർക്ക് പ്രയോജനമാക്കുന്ന നിരവധി കണ്ടുപിടുത്തങ്ങൾ നടത്തുന്ന നിരവധി ആളുകളുണ്ട്. അവർക്ക് ആർക്കെങ്കിലും നിങ്ങൾ ഒരു അവാർഡ് കൊടുത്തിട്ടുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യങ്ങളെ ഒരു പൗരനെന്ന നിലയിലാണ് ചോദ്യം ചെയ്യുന്നതെന്നും രാജഭരണം അല്ലല്ലോ ഇവിടെ നടക്കുന്നതെന്നും സെൻകുമാർ ചോദിച്ചു. പുരസ്‌ക്കാരത്തിന് ശുപാർശ ചെയ്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെയായിരുന്നു അദ്ദേഹം പ്രധാനമായും രംഗത്തുവന്നത്.

മാലിക്കാരിയായ മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവരെ ചാരക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് സുപ്രീം കോടതി കണ്ടെത്തിയതിനെ തുടർന്നാണ് നഷ്ടപരിഹാരം തേടി നമ്പി നാരായൺ കോടതിയെ സമീപിക്കുകയും ചെയ്തു. ഇത് പ്രകാരം ദീർഘകാലത്തെ നിയമപോരാട്ടത്തിനൊടുവിൽ കഴിഞ്ഞ വർഷം നമ്പി നാരായണന് കേരള സർക്കാർ കോടതി വിധിച്ച നഷ്ടപരിഹാരം കൈമാറിയിരുന്നു.

സംശയത്തിന്റെ പേരിലാണ് ഉന്നത പദവിയിലിരിക്കുന്ന ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റു ചെയ്തതെന്ന് സുപ്രീം കോടതി നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച ഉത്തരവിൽ വ്യക്തമാക്കി. അത്തരമൊരു നടപടിയുണ്ടായ സാഹചര്യത്തിൽ അദ്ദേഹത്തിന് മതിയായ നഷ്ടപരിഹാരം നൽകണം. അതേസമയം, ചാരക്കേസിന്റെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു. കസ്റ്റഡിയിൽ എടുത്തത് അടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടു വരണം. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി കമ്മിറ്റി അന്വേഷണത്തിന് നിയോഗിച്ച കാര്യമാണ് പോലസ് അന്വേഷണിച്ചത്.

വിവാദമായ ഐ എസ് ആർ ഒ ചാരക്കേസ് അന്വേഷിച്ച മുൻ ഡിജിപി സിബി മാത്യൂസ്, റിട്ട എസ് പിമാരായ കെ കെ ജോഷ്വ, എസ് വിജയൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നമ്പി നാരായണൻ സുപ്രീം കോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ചിന്റെ നടപടിക്കെതിരെയാണ് നമ്പി നാരായണൻ സുപ്രീം കോടതിയിൽ പോയത്. തനിക്കെതിരെ കെട്ടിചമച്ച കേസിന്റെ പേരിൽ അമേരിക്കൻ പൗരത്വവും നാസയുടെ ഫെലോഷിപ്പും വേണ്ടെന്നു വെച്ച് രാജ്യത്തെ സേവിക്കാനെത്തിയ തന്റെ ഭാവിയാണ് ചാരക്കേസിൽ തകർന്നതെന്ന് നമ്പി നാരായണൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

നേരത്തെ മുൻ പൊലീസ് മേധാവി ടിപി സെൻകുമാറിനെ വിടാതെ പിന്തുടർന്ന് സംസ്ഥാന സർക്കാർ. സെൻകുമാറിനെതിരെ പുതിയ ആരോപണം ചമച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. നമ്പി നാരായണനെ പീഡിപ്പിക്കാൻ സെൻകുമാറും കൂട്ടുനിന്നു എന്നാണ് പുതിയ കുറ്റം ചുമത്തിയിരുന്നത്. നേരത്തെ ചുമത്തിയ മൂന്നുകേസുകൾ അടിസ്ഥാനമില്ലെന്ന് കണ്ട് ഹൈക്കോടതി തള്ളിക്കളഞ്ഞ ശേഷമാണ് ഇപ്പോഴത്തെ പുതിയ നീക്കം നന്നത്. അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിലേക്കുള്ള തന്റെ നിയമനം സർക്കാർ വൈകിക്കുന്നുവെന്ന് കാണിച്ച് സെൻകുമാർ നൽകിയ ഹർജിക്കുള്ള മറുപടിയിലാണ് ചാരക്കേസൽ നമ്പി നാരായണനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി ഉന്നയിച്ചിരുന്നത്.

നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള നമ്പി നാരായണന്റെ പരാതിയിൽ ഏഴാം എതിർകക്ഷിയായി സെൻകുമാറിനെ ചേർത്തിരുന്നു. ഇതുപക്ഷ ഇകെ നായനാർ മന്ത്രിസഭയുടെ കാലത്ത് സർക്കാർ ഉത്തരവ് പ്രകാരം ചാരക്കേസ് പുനരന്വേഷിക്കാൻ സെൻകുമാർ നിയോഗിക്കപ്പെട്ടു എന്നതിന്റെ പേരിലാണ്. കോടതിയുടെ അനുമതി വാങ്ങി അന്വേഷണം തുടങ്ങിയെങ്കിലും സുപ്രീംകോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് സെൻകുമാർ തുടരന്വേഷണത്തിന് അനുമതി വാങ്ങിയെന്ന വിചിത്ര വാദമാണ് ഈ സത്യവാങ്മൂലത്തിൽ സർക്കാർ ഉന്നയിക്കുന്നത്. എന്നാൽ, ഇത് ഇടതു സർക്കാറിന്റെ തീരുമാനമാിരുന്നെന്ന് അന്ന് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP