Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സത്യമായ കാര്യങ്ങൾ മാത്രമേ സർവീസ് സ്‌റ്റോറിയിൽ എഴുതാൻ കഴിയുകയുള്ളൂ; സത്യം എഴുതുമ്പോൾ പലരുടെയും പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴും; അപ്പോൾ പലർക്കും വേദനിക്കും; 'സർവീസ് സ്റ്റോറി എഴുതുന്നെങ്കിൽ നല്ലതിനു വേണ്ടി എഴുതണമെന്ന ജേക്കബ് പുന്നൂസിന്റെ പരാമർശത്തിനെതിരെ ടി പി സെൻകുമാർ; സർവീസ് സ്റ്റോറിയുടെ പേരിൽ മുൻ പൊലീസ് മേധാവികൾ തമ്മിലുള്ള പോര് മൂർച്ഛിക്കുന്നു  

സത്യമായ കാര്യങ്ങൾ മാത്രമേ സർവീസ് സ്‌റ്റോറിയിൽ എഴുതാൻ കഴിയുകയുള്ളൂ; സത്യം എഴുതുമ്പോൾ പലരുടെയും പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴും; അപ്പോൾ പലർക്കും വേദനിക്കും; 'സർവീസ് സ്റ്റോറി എഴുതുന്നെങ്കിൽ നല്ലതിനു വേണ്ടി എഴുതണമെന്ന ജേക്കബ് പുന്നൂസിന്റെ പരാമർശത്തിനെതിരെ ടി പി സെൻകുമാർ; സർവീസ് സ്റ്റോറിയുടെ പേരിൽ മുൻ പൊലീസ് മേധാവികൾ തമ്മിലുള്ള പോര് മൂർച്ഛിക്കുന്നു   

എം മനോജ് കുമാർ

തിരുവനന്തപുരം: സത്യമായ കാര്യങ്ങൾ മാത്രമേ സർവീസ് സ്റ്റോറിൽ എഴുതാൻ കഴിയുകയുള്ളൂവെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ. നല്ലതാക്കി എഴുതാൻ വേണ്ടിയാണ് എങ്കിൽ എന്തിനാണ് സർവീസ് സ്റ്റോറി എഴുതുന്നതെന്നും സെൻകുമാർ ചോദിച്ചു. സത്യം എഴുതുമ്പോൾ പലരുടെയും പൊയ്മുഖങ്ങൾ അഴിഞ്ഞുവീഴും. അപ്പോൾ പലർക്കും വേദനിക്കും. അപ്പോൾ വിഷമം വരുക സ്വാഭാവികമാണ്. ജേക്കബ് പുന്നൂസിനെതിരെ സെൻകുമാർ പ്രതികരിച്ചു. സെൻകുമാറിന്റെ സർവീസ് സ്റ്റോറിയായ എന്റെ പൊലീസ് ജീവിതത്തെക്കുറിച്ച് മുൻ ഡിജിപി ജേക്കബ് പുന്നൂസ് ഉതിർത്ത ചോദ്യങ്ങൾക്ക് മറുപടിയായി മറുനാടനോട് സംസാരിക്കുകയായിരുന്നു സെൻകുമാർ. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് സെൻകുമാറിന്റെ സർവീസ് സ്റ്റോറിക്ക് എതിരെ ജേക്കബ് പുന്നൂസ് വിമർശനം ഉതിർത്തത്.

സർവീസ് സ്റ്റോറി എഴുതുന്നെങ്കിൽ നല്ലതിനു വേണ്ടി എഴുതണമെന്നും അല്ലാതെ സ്വയം പുകഴ്‌ത്താനാകരുതെന്നുമാണ് ജേക്കബ് പുന്നൂസ് പ്രതികരിച്ചത്. ഞാൻ മാത്രം സത്യസന്ധൻ എന്ന രീതി ശരിയല്ലെന്നും എന്റെ പൊലീസ് ജീവിതത്തിന്നെതിരെ ശക്തമായ വിമർശനം ഉതിർത്തുകൊണ്ട് ജേക്കബ് പുന്നൂസ് പറഞ്ഞിരുന്നു. ഈ വിമർശനത്തിന് എതിരെയാണ് സെൻകുമാർ രംഗത്ത് വന്നത്. സർവീസ് സ്റ്റോറിയിൽ സത്യസന്ധമായ കാര്യങ്ങൾ മാത്രമാണ് എഴുതേണ്ടത്. എല്ലാ കാര്യങ്ങളും ഞാൻ എഴുതിയിരുന്നെങ്കിൽ ജേക്കബ് പുന്നൂസ് അടക്കമുള്ള പൊലീസ് മേധാവികളുടെതടക്കം പല പൊയ്മുഖങ്ങളും അഴിഞ്ഞു വീഴുമായിരുന്നു-സെൻകുമാർ പറഞ്ഞു.

ജേക്കബ് പുന്നൂസ് ഒക്കെ പണിയെടുത്ത കാലത്ത് ആർക്ക് വേണ്ടിയായിരുന്നു ജോലി ചെയ്തതെന്നും ജേക്കബ് പുന്നൂസിലെ പോലുള്ളവർ കാണിച്ച അവർ കാണിച്ച പക്ഷപാതിത്വവും എഴുതേണ്ടി വരുമായിരുന്നു. എനിക്ക് അനുഭവത്തിൽ വന്ന കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട്. ജേക്കബ് പുന്നൂസ് നാലഞ്ചു വർഷം ഡിജിപിയായി ഇരുന്നതാണ്. എന്നിട്ടു എന്താണ് ചെയ്തതെന്ന് ആലോചിക്കണം. ജേക്കബ് തോമസിന്റെ പുസ്തകത്തിൽ ഒക്കെ ധാരാളം ഫോട്ടോകൾ നൽകിയിട്ടുണ്ട്. എനിക്ക് ഒരു ഫോട്ടോ നൽകാൻ പോലും സ്ഥലം കിട്ടിയില്ല. അത്രയധികം കാര്യങ്ങൾ 'എന്റെ പൊലീസ് ജീവിത'ത്തിൽ വിശദീകരിക്കേണ്ടി വന്നിരുന്നു.

എന്തായാലും ഈ പുസ്തകം കൊണ്ട് പുസ്തകമെഴുത്ത് അവസാനിപ്പിക്കുന്നില്ല. അടുത്ത പുസ്തകം തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. എനിക്ക് ഇഷ്ടമായ പുസ്തകം അടുത്ത പുസ്തകമാണ്. ആ പുസ്തകം അടുത്ത മാസം അവസാനത്തോടെ പുറത്തിറങ്ങും. കൂടുതൽ കാര്യങ്ങൾ അടുത്ത പുസ്തകത്തിൽ പറയും. സർവീസ് സ്റ്റോറിയിൽ സത്യം മാത്രമേ എഴുതാൻ കഴിയൂ. സത്യമാണ് എഴുതേണ്ടതും. സത്യമല്ലെങ്കിൽ അത് ആർക്കും ചൂണ്ടിക്കാണിക്കാം-സെൻകുമാർ പറയുന്നു. കടുത്ത വിമർശനമാണ് സെൻകുമാറിന്റെ സർവീസ് സ്റ്റോറിയായ എന്റെ പൊലീസ് ജീവിതത്തെക്കുറിച്ച് ജേക്കബ് പുന്നൂസ് അഴിച്ചുവിട്ടത്. സർവീസ് സ്റ്റോറി എഴുതുന്നെങ്കിൽ നല്ലതിനു വേണ്ടി എഴുതണം.

അല്ലാതെ സ്വയം പുകഴ്‌ത്താനാകരുത്-ഇതാണ് മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് പറഞ്ഞത്.. 'സർവീസ് സ്റ്റോറി എഴുതുന്നെങ്കിൽ നല്ലതിനു വേണ്ടി എഴുതണം. ആളുകളുടെ അറിവിനും നന്മയ്ക്കും വേണ്ടി. അല്ലാതെ സ്വയം പുകഴ്‌ത്താനോ സ്വയം പ്രശംസിക്കാനോ, മറ്റെല്ലാവരും കള്ളന്മാർ ഞാൻ മാത്രം സത്യസന്ധനായി ഈ നശിച്ച ലോകത്തിൽ ജീവിച്ചെന്ന് പറയാൻ വേണ്ടി ഒന്നുമായിരിക്കരുത്. ഞാൻ മാത്രം സത്യസന്ധൻ, ഞാൻ ഒറ്റയാനായിട്ട് ഈ കാട്ടിൽ കയറി ഉള്ള മുളയത്രയും തിന്നു. എന്നെ ആരും മുള തിന്നാൻ സഹായിച്ചില്ല. എന്നുള്ള വിലാപവുമായിട്ട് നടക്കുന്ന ഒറ്റയാന്മാരുടെ കഥകളാണ്. അതൊക്കെ എന്തിനാണ് സർവീസ് സ്റ്റോറിയാക്കുന്നത്'.ഞാൻ മാത്രം സത്യസന്ധൻ എന്ന രീതി ശരിയല്ലെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു. ഈ വിമർശനങ്ങളാണ് സെൻകുമാറിനെ ചൊടിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP