Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

അന്താരാഷ്ട്ര സ്വർണ കള്ളക്കടത്തിന്റെ പ്രഭവ കേന്ദ്രം ക്ലിഫ്ഹൗസ്; മാഫിയാ തലവൻ പിണറായി വിജയൻ തന്നെ! എല്ലാം തുറന്നു പറയിച്ച് സ്വപ്നയെ മാപ്പു സാക്ഷിയാക്കാമെന്ന എൻഐഎ തന്ത്രം ഒരു പരിധി വരെ വിജയിച്ചു; ശിവശങ്കരന്റെ നെഞ്ചുവേദനാ തന്ത്രം പിണറായിയുടെ നിർദ്ദേശ പ്രകാരം; വിവാദ പരാമർശവുമായി ക്രൈം നന്ദകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

അന്താരാഷ്ട്ര സ്വർണ കള്ളക്കടത്തിന്റെ പ്രഭവ കേന്ദ്രം ക്ലിഫ്ഹൗസ്; മാഫിയാ തലവൻ പിണറായി വിജയൻ തന്നെ! എല്ലാം തുറന്നു പറയിച്ച് സ്വപ്നയെ മാപ്പു സാക്ഷിയാക്കാമെന്ന എൻഐഎ തന്ത്രം ഒരു പരിധി വരെ വിജയിച്ചു; ശിവശങ്കരന്റെ നെഞ്ചുവേദനാ തന്ത്രം പിണറായിയുടെ നിർദ്ദേശ പ്രകാരം; വിവാദ പരാമർശവുമായി ക്രൈം  നന്ദകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ക്രൈം നന്ദകുമാരിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മാഫിയാ തലവൻ പിണറായി വിജയൻ തന്നെയാണെന്നും പിണറായിയെയും മകൾ വീണയെയും ഉടൻ ചോദ്യം ചെയ്യുമെന്നും നന്ദകുമാർ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ്, എൻഐഎയെ, സിബിഐ തുടങ്ങി നാലോളം ഏജൻസികൾ ഒന്നിനു പുറകെ മറ്റൊന്നായി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം ആരോപിക്കുന്നു.

അന്താരാഷ്ട്ര സ്വർണ കള്ളക്കടത്തിന്റെയും ഹവാല ഇടപാടിന്റെയും രാജ്യദ്രോഹ കുറ്റങ്ങളുടെയും അഴിമതികളുടെയും മറ്റ് നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസും, വീടായ ക്ലിഫ് ഹൗസുമാണെന്നം നന്ദകുമാർ ആരോപിക്കുന്നു. സ്വപ്നയെ തന്നെ മാപ്പുസാക്ഷിയാക്കാനാണ് ഒരു ഘട്ടത്തിൽ ഏജൻസികൾ ആലോചിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. ശിവശങ്കരൻ നെഞ്ചുവേദന അഭിനയിച്ചതിന് പിന്നിലും മുഖ്യമന്ത്രിയാണെന്നാണ് ആരോപണം.

ഹോസ്പിറ്റലിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം നെഞ്ചുവേദന ആണെന്ന് അഭിനയിപ്പിക്കാനുള്ള തന്ത്രവും പൊളിച്ചത് ജയിൽ ഡിജിപിയായ ഋഷിരാജ് സിംഗാണ്. തന്നെ അപായപ്പെടുത്തി എല്ലാ തെളിവുകളും നശിപ്പിക്കാൻ പിണറായി വിജയൻ ശ്രമിക്കുന്നുണ്ടെന്ന് വിവരം സ്വപ്നയും മനസ്സിലാക്കിയിരിക്കുന്നുവെന്നും നന്ദകുമാർ ഫേസ്‌ബുക്കിൽ കുറിക്കുന്നു.

നന്ദകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

മാഫിയാ തലവൻ പിണറായി വിജയൻ തന്നെ .... പിണറായിയെയും വീണയെയും ചോദ്യം ചെയ്യൽ ഉടനെ....! അതേ കേരള മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണയെയും ചോദ്യം ചെയ്യും. ഒരു കേന്ദ്ര കുറ്റാന്വേഷണ ഏജൻസി മാത്രമല്ല, നാലോളം കുറ്റാന്വേഷണ ഏജൻസികൾ ആണ് പിണറായി വിജയനെയും മകൾ വീണയും ചോദ്യം ചെയ്യാൻ പോകുന്നത്. കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ്, NIAയെ, സിബിഐ തുടങ്ങി നാലോളം ഏജൻസികൾ ഒന്നിനു പുറകെ മറ്റൊന്നായി ചോദ്യം ചെയ്യൽ ആരംഭിക്കും. മുമ്പ് ലാവ്ലിൻ കേസിൽ ആണ് പിണറായി വിജയനെ സിബിഐ ചോദ്യം ചെയ്തിട്ടുള്ളത്.

അന്താരാഷ്ട്ര സ്വർണ കള്ളക്കടത്തിന്റെയും ഹവാല ഇടപാടിന്റെയും രാജ്യദ്രോഹ കുറ്റങ്ങളുടെയും അഴിമതികളുടെയും മറ്റ് നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസും, വീടായ ക്ലിഫ് ഹൗസും ആണെന്ന, വ്യക്തവും സുദൃഡവുമായ തെളിവുകളാണ് ഓരോ അന്വേഷണ ഏജൻസികൾക്കും ലഭിച്ചിട്ടുള്ളത് .. ഒരു അദൃശ്യനായ ശക്തിക്ക് വേണ്ടിയാണ് ഈ ഇടപാടുകളെല്ലാം നടന്നിട്ടുള്ളത് എന്ന വിവരവും ഈ കുറ്റാന്വേഷണ ഏജൻസികൾക്ക് ഉണ്ടായിരുന്നു.

'സ്വപ്ന'' നേരത്തെ തന്നെ എല്ലാം തുറന്നു പറഞ്ഞു മാപ്പ് സാക്ഷിയാകാൻ ശ്രമിച്ചിരുന്നു. എല്ലാം തുറന്നു പറയുകയാണെങ്കിൽ മാപ്പ് സാക്ഷി ആക്കാമെന്ന മോഹം നൽകി തെളിവുകൾ കണ്ടെത്തണമെന്ന NIAയുടെ തന്ത്രമാണ് ഇവിടെ ഒരു പരിധിവരെ വിജയിച്ചത്. ക്ലിഫ് ഹൗസിലും മുഖ്യമന്ത്രിയുടെ ഓഫീസിലും വച്ചാണ് എല്ലാ ഇടപാടുകളുടെയും ഗൂഢാലോചന അരങ്ങേറിയതെന്നും യഥാർത്ഥ വില്ലനും ഗുണഭോക്താവും പിണറായി വിജയനും മകൾ വീണയുമാണെന്നുമുള്ള സത്യമാണ് സ്വപ്ന സുരേഷിലൂടെ പുറത്തു വന്നത്.

സ്വപ്നയെയെ നിയമിച്ചതുതന്നെ പിണറായി വിജയന്റെ പ്രത്യേക താൽപര്യപ്രകാരമാണ് എന്നുള്ള കാര്യവും സ്വപ്ന തുറന്നു പറഞ്ഞതാണ് ..ഇത് മാത്രമല്ല, കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയും പിണറായി വിജയന്റെ വലംകൈയുമായ ഗൾഫ് മലയാളിയായ ബിസിനസുകാരനാണ് ഈ ഇടപാടിന്റെ സ്രോതസെന്നും എൻഐഎയും കസ്റ്റംസും എൻഫോഴ്‌സ്‌മെന്റ് ഏജൻസിയും സിബിഐയും കണ്ടെത്തിയിരുന്നു. യുഎഇയിലും ഇന്ത്യയിലും സർക്കാർതലത്തിൽ പിടിപാടുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയ്ക്ക് മാത്രമേ ഇത്ര വലിയ അന്താരാഷ്ട്ര ലെവലിൽ ഉള്ള കുറ്റകൃത്യങ്ങൾ നടത്താൻ പറ്റുകയുള്ളൂ എന്ന ബോധ്യവും ഈ ഏജൻസികൾക്ക് വന്നിട്ടുള്ളതാണ്.

ഇപ്പോൾ പിടിക്കപ്പെട്ടവരൊന്നുമല്ല യഥാർത്ഥ വമ്പൻ സ്രാവുകൾ എന്നും, ഇവർ സ്വപ്ന വഴി തിരിച്ചറിഞ്ഞിരിക്കുന്നു. സ്വപ്ന എല്ലാം തുറന്നു പറയാൻ പോകുന്നുവെന്ന വിവരം അറിഞ്ഞ ഉടനെ സ്വപ്നയെ അപായപ്പെടുത്താൻ നീക്കമുണ്ടെന്ന് ക്രൈമിന് വിവരം കിട്ടിയ ഉടനെയാണ് 'സ്വപ്ന കൊല്ലപ്പെടുമോ' എന്ന തലക്കെട്ടിൽ ക്രൈം വാർത്ത പുറത്തു വിടുന്നത്. ജയിലിൽ വെച്ച് ഭക്ഷണത്തിൽ സ്ലോ പോയിസൺ കൊടുത്തോ.... ഹോസ്പിറ്റലിൽ വെച്ച് മരുന്ന് മാറി നൽകിയോ... ജയിലിൽ വച്ച് സഹതടവുകാരുമായി ഏറ്റുമുട്ടിയോ ...സ്വപ്നയെ വകവരുത്താനുള്ള പ്ലാൻ ഉണ്ടെന്ന വിവരം ക്രൈം പുറത്ത് വിട്ടതോടെ, ജയിൽ ഡിജിപി ഋഷിരാജ് സിങ്ങും NIA യും ഉണർന്നു പ്രവർത്തിച്ചു.

ഹോസ്പിറ്റലിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം നെഞ്ചുവേദന ആണെന്ന് അഭിനയിപ്പിക്കാനുള്ള തന്ത്രവും പൊളിച്ചത് ജയിൽ DGPയും പിണറായി വിജയന്റെ ശത്രുവുമായ ഋഷിരാജ് സിംഗാണ്. തന്നെ അപായപ്പെടുത്തി എല്ലാ തെളിവുകളും നശിപ്പിക്കാൻ പിണറായി വിജയൻ ശ്രമിക്കുന്നുണ്ടെന്ന് വിവരം സ്വപ്നയും മനസ്സിലാക്കിയിരിക്കുന്നു. ഇതോടെയാണ് സ്വപ്ന സുരേഷ് എന്ന് മാദക ചാരസുന്ദരി തന്റെ സ്വയ രക്ഷയ്ക്കായി എല്ലാം NIA യോട് തുറന്നു പറയാൻ തയ്യാറായത്.. എന്തായാലും ഇനി സ്വപ്ന സുരേഷ് വെളിപ്പെടുത്തുന്ന കാര്യങ്ങൾ യുഎഇയിലും ഇന്ത്യയിലും വലിയ കോളിളക്കം സൃഷ്ടിക്കുന്ന ആറ്റം ബോംബുകൾ ആയിരിക്കും.... ഇന്നലെ വരെ നമ്മൾ ബഹുമാനിച്ചു ആദരിച്ചിരുന്ന പ്രമുഖരുടെ മുഖങ്ങൾ നിലത്തുരുളും... സ്വപ്ന സുരേഷിന് വധഭീഷണിയുണ്ടെന്ന് മനസ്സിലാക്കിയാണ് അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റിയത്.

ഇപ്പോൾ ശിവശങ്കരനും എല്ലാം തുറന്നു പറയാൻ തയ്യാറാണെന്ന് അന്വേഷണ ഏജൻസികളോട് വെളിപ്പെടുത്തിയിട്ടുണ്ട് അത്രേ. മാപ്പ് സാക്ഷി ആക്കാമെന്ന മോഹം നൽകിയാണ് അന്വേഷണ ഏജൻസികൾ കൃത്യമായ പ്ലാനോടെ തന്ത്രങ്ങൾ മെനയുന്നത്. വളരെ സാവകാശം ഭീതി ജനിപ്പിച്ച് ഭയവിഹ്വലരാക്കി എല്ലാം തുറന്നു പറയിപ്പിക്കുന്ന സൈക്കോളജിക്കൽ സമീപനമാണ് എല്ലാ ഏജൻസികളും പയറ്റുന്നത്. വരും ദിവസങ്ങൾ വാർത്തകളുടെ വിസ്‌ഫോടനം ആയിരിക്കും കേരളത്തിൽ നടക്കാൻ പോകുന്നതെന്ന് സുനിശ്ചിതമായ കാര്യമാണ്.

കൊറോണയുടെ പേരിൽ കോടികൾ മുടക്കി അന്താരാഷ്ട്ര മാധ്യമങ്ങളിൽ PR വർക്കിലൂടെ വൻ പ്രചരണം നടത്തിയ പിണറായി വിജയനെ പ്രത്യേകമായി ഇനി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അങ്ങനെ ലോകം മുഴുവനുള്ള പത്ര-ദൃശ്യ-മാധ്യമങ്ങൾ അന്താരാഷ്ട്ര ഭീകരനായ പിണറായി വിജയനേയും മകൾ വീണയും ചോദ്യം ചെയ്യുന്നതും തുടർ നടപടികളും യാതൊരു PR വർക്കും കോടികൾ മുടക്കാതെയും സൗജന്യമായിത്തന്നെ വാർത്തകൾ നൽകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. കാര്യങ്ങളുടെ പോക്ക് ആ ദിശയിലേക്കാണ് കൃത്യമായി പോയിക്കൊണ്ടിരിക്കുന്നത്.!

ടി പി നന്ദകുമാർ
ചീഫ് എഡിറ്റർ, ക്രൈം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP