Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് പരമസുഖം! മൂന്നര വർഷത്തെ ജയിൽവാസത്തിനിടെ പി കെ കുഞ്ഞനന്തന് ലഭിച്ചത് 257 പരോൾ ദിനങ്ങൾ; കെ.സി രാമചന്ദ്രന് അനുവദിച്ചത് 205 ദിവസം; സിജിത്തിന് 186 ദിവസവും കിർമാണി മനോജിന് 186 ദിവസവും പരോൾ അനുവദിച്ചു; സാധാരണക്കാർക്ക് വല്ലപ്പോഴും ലഭിക്കുന്ന പരോൾ ആനുകൂല്യം ടി പി കേസ് പ്രതികൾക്ക് പരമാവധി അനുവദിച്ച് പിണറായി സർക്കാർ; കൊടി സുനിയുടെയും കൂട്ടരുടെയും പരോൾ ജീവിതം ഏത് കുറ്റവാളിയെയും അസൂയപ്പെടുത്തുന്നത്

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് പരമസുഖം! മൂന്നര വർഷത്തെ ജയിൽവാസത്തിനിടെ പി കെ കുഞ്ഞനന്തന് ലഭിച്ചത് 257 പരോൾ ദിനങ്ങൾ; കെ.സി രാമചന്ദ്രന് അനുവദിച്ചത് 205 ദിവസം; സിജിത്തിന് 186 ദിവസവും കിർമാണി മനോജിന് 186 ദിവസവും പരോൾ അനുവദിച്ചു; സാധാരണക്കാർക്ക് വല്ലപ്പോഴും ലഭിക്കുന്ന പരോൾ ആനുകൂല്യം ടി പി കേസ് പ്രതികൾക്ക് പരമാവധി അനുവദിച്ച് പിണറായി സർക്കാർ; കൊടി സുനിയുടെയും കൂട്ടരുടെയും പരോൾ ജീവിതം ഏത് കുറ്റവാളിയെയും അസൂയപ്പെടുത്തുന്നത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയിലിൽ പോകുകയാണെങ്കിൽ അത് സിപിഎമ്മിന് വേണ്ടി കൊലപാതകം നടത്തിക്കൊണ്ടാകണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായിരിക്കുന്ന ചൊല്ല്. ഇതിന് കാരണം മറ്റൊന്നുമല്ല. കേരളത്തിന്റെ ജയിൽ ഭരിക്കുന്നത് ടിപി കേസ് പ്രതികളാണ്. ഇവർക്ക് തോന്നും പോലെ പരോൾ അനുവദിക്കുന്നതിൽ ഈ സർക്കാർ ആതീവ തൽപ്പരരനാണ്. പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം തുടർച്ചയായി പരോൾ ലഭിക്കുകയാണ് പ്രതികൾക്ക്. ഇങ്ങനെ പരോൾ അനുവദിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ജയിൽ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് ടിപി കേസ് പ്രതികൾക്ക് ലഭിച്ചിരിക്കുന്നത്. സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗം പി.കെ കുഞ്ഞനന്തനാണ് ഏറ്റവും കൂടുതൽ പരോൾ ലഭിച്ചത്. 135 സാധാരണ പരോളും 122 അടിയന്തര പരോളും അടക്കം 257 ദിവസമാണ് കുഞ്ഞനന്തന് ലഭിച്ചത്. മുൻ ലോക്കൽ കമ്മിറ്റിയംഗം കെ.സി രാമചന്ദ്രന് 205 ദിവസവും (185 സാധാരണ പരോളും 20 അടിയന്തര പരോളും) പരോൾ ലഭിച്ചു. അണ്ണൻ സിജിത്ത്-186 ദിവസം, ടി.കെ രജീഷ്-90 ദിവസം, സി. അനൂപ്-120 ദിവസം, മുഹമ്മദ് ഷാഫി-135 ദിവസം, കിർമാണി മനോജ്-120 ദിവസം, സി. മനോജ് 117 ദിവസം എന്നിങ്ങനെയാണ് മറ്റ് പ്രതികൾക്ക് അനുവദിച്ച പരോൾ. കൊടി സുനിക്കാണ് ഏറ്റവും കുറവ് പരോൾ അനുവദിച്ചത്. മൂന്നു വർഷത്തിനിടെ 60 ദിവസം.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ചോദിച്ച ചോദ്യങ്ങൾക്കാണ് ഈ സമ്മേളന കാലത്ത് സർക്കാർ മറുപടി നൽകിയിട്ടുള്ളത്. ജയിൽ ശിക്ഷ അനുവദിക്കുന്ന പ്രതികൾക്ക് വളരെ കുറച്ച് പരോൾ മാത്രമാണ് ജയിൽ അധികൃതർ സാധാരണ അനുവദിക്കാറുള്ളത്. ഈ കീഴ്‌വഴക്കത്തിനിടെയാണ് ടി.പി കേസ് പ്രതികൾക്ക് പരമാവധി പരോൾ നൽകിയിട്ടുള്ളത്. രണ്ട് തരത്തിലുള്ള പരോളുകളാണ് ജയിലുകളിൽ സാധാരണ അനുവദിക്കാറുള്ളത്. ഓരോ 90 ദിവസം കൂടുന്തോറും 15 ദിവസം അനുവദിക്കുന്ന സാധാരണ പരോൾ. ഇത് പ്രകാരം ഒരു വർഷത്തിൽ 60 ദിവസം വരെ പരോൾ ലഭിക്കും. രോഗം അടക്കമുള്ള സാഹചര്യത്തിൽ 90 ദിവസം അടിയന്തര പരോളും അനുവദിക്കാം.

കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒന്നാണ് ടി പി ചന്ദ്രശേഖരൻ വധക്കേസ്. ഈ കേസിലെ പ്രതികൾക്ക് വേണ്ടി സിപിഎം ചട്ടങ്ങളെല്ലാം മറ്റുയായിരുന്നു. ഇടതുസർക്കാർ അധികാരത്തിൽവന്നതിനുശേഷം പരോളിൽ പാർട്ടിവേദികളിൽ സജീവമാണ് കുഞ്ഞനന്തൻ. എല്ലാം പരോൾ ലഭിച്ചതിന്റെ പിൻബലത്തിൽ. കേസിൽ പ്രതിയായതിനുശേഷം നടന്ന പാർട്ടി സമ്മേളനങ്ങളിലും പങ്കെടുത്തു. പാനൂർ ഏര്യാ കമ്മിറ്റിയിൽ നിലനിർത്തുകയും ചെയ്തു. ശിക്ഷിക്കപ്പെട്ടതിനുശേഷം നടന്ന ഏരിയാസമ്മേളനത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. പിന്നീട് ഇടതുമുന്നണി അധികാരത്തിൽ വന്നതോടെ കാര്യങ്ങൾ അനുകൂലമായി.

പൊലീസിന്റേയും സാമൂഹ്യ ക്ഷേമ വകുപ്പിന്റേയും റിപ്പോർട്ട് കുഞ്ഞനന്തന് അനുകുലമായി മാറുകയായിരുന്നു. കുഞ്ഞനന്തൻ പുറത്തിറങ്ങിയാലും ഒരു ക്രമസമാധാന പ്രശ്‌നവും ഉണ്ടാകില്ലെന്ന് പൊലീസ് റിപ്പോർട്ട് നൽകിയത്. പരോൾ കാലത്ത് കുഞ്ഞനന്തൻ പ്രവർത്തിച്ചത് നിയമപരമായാണ്. ഈ കാലയളവിലും പ്രശ്‌നമൊന്നും ഉണ്ടായില്ല. അതുകൊണ്ട് തന്നെ പ്രായത്തിന്റെ ഇളവ് കുഞ്ഞന്തന് നൽകാമെന്നാണ് പൊലീസിന്റെ നിഗമനം. അതിനിടെ കുഞ്ഞനന്തനെ വിട്ടയ്ക്കാൻ തീരുമാനവും അണിയറയിൽ ഒരുങ്ങിയിരുന്നു.

ടിപി കേസിലെ മറ്റൊരു പ്രതിയായ കിർമാണി മനോജ് വിവാഹം കഴിച്ചതും പരോളിൽ ഇറങ്ങിയായിരുന്നു. സിപിഎം പ്രവർത്തകരുടെ ആശിർവാദത്തോടെയാണ് മനോജിനായി വധുവിനെ കണ്ടെത്തിയത്. മാഹി പന്തലക്കൽ സ്വദേശി മനോജ് കുമാറിന്റെ വിവാഹം നടന്നത് മാഹിയിൽ നിന്നും 800 കിലോ മീറ്റർ അകലെയുള്ള പോണ്ടിച്ചേരിയിലെ സിന്ധാനന്ദൻ കോവിലിൽ വച്ചായിരുന്നു. വിവാദം പേടിച്ച് പാർട്ടി നേതാക്കളെ ഒഴിവാക്കി ഒഴിവാക്കി അടുത്ത ബന്ധുക്കൾ മാത്രമാണ് കല്ല്യാണത്തിൽ പങ്കെടുത്തിരുന്നത്. ടി പി കേസിലെ രണ്ടാം പ്രതി കിർമാണി മനോജിന് 11 ദിവസത്തെ പരോൾ നൽകിയാണ് വിവാഹം കഴിപ്പിച്ചത്. വടകര ഓർക്കാട്ടേരി സ്വദേശിയായ വധുവെന്നതും ഉയർത്തിക്കാട്ടിയിരുന്നു. മറ്റൊരു പ്രതി ഷാഫിയെയും പാർട്ടി ഇടപെട്ടാണ് വിവാഹം നടത്തിക്കൊടുത്തത്. ഇവർക്കൊക്കെ വേണ്ടുന്ന വിധം പരോൾ അനുവദിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP