Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

അനിൽ അക്കരയ്ക്ക് ഭീഷണി; എംഎ‍ൽഎയെ അപായപ്പെടുത്തുമെന്ന് ടെലിഫോണിലൂടെയും വീട്ടുപരിസരത്ത് വന്നും ഭീഷണിപ്പെടുത്തുന്നു; അപായപ്പെടുത്താൻ ഡിവൈഎഫ്ഐയെ കൂടാതെ വാടക സംഘങ്ങളെക്കൂടി രംഗത്ത് ഇറക്കി; അനിൽ അക്കരയ്ക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ഡിജപിക്ക് ടി എൻ പ്രതാപൻ എംപിയുടെ കത്ത്; ലൈഫ് മിഷനിലെ കള്ളക്കളി പുറത്തു കൊണ്ടുവന്നതിന് ഭരണകൂട പിന്തുണയോട് കൂടിയ ആസൂത്രിത ആക്രമണ ശ്രമമെന്ന് പരാതിയിൽ

അനിൽ അക്കരയ്ക്ക് ഭീഷണി; എംഎ‍ൽഎയെ അപായപ്പെടുത്തുമെന്ന് ടെലിഫോണിലൂടെയും വീട്ടുപരിസരത്ത് വന്നും ഭീഷണിപ്പെടുത്തുന്നു; അപായപ്പെടുത്താൻ ഡിവൈഎഫ്ഐയെ കൂടാതെ വാടക സംഘങ്ങളെക്കൂടി രംഗത്ത് ഇറക്കി; അനിൽ അക്കരയ്ക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ഡിജപിക്ക് ടി എൻ പ്രതാപൻ എംപിയുടെ കത്ത്; ലൈഫ് മിഷനിലെ കള്ളക്കളി പുറത്തു കൊണ്ടുവന്നതിന് ഭരണകൂട പിന്തുണയോട് കൂടിയ ആസൂത്രിത ആക്രമണ ശ്രമമെന്ന് പരാതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ലൈഫ് മിഷൻ അഴിമതി കേസിൽ സിബിഐ അന്വേഷണത്തിന് ഇടയാക്കിയ പരാതി നൽകിയ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരക്കെതിരെ തുടർച്ചയായി ഭീഷണികൾ. എംഎൽഎയെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചു തൃശ്ശൂർ എംപി ടി എൻ പ്രതാപൻ പരാതി നൽകി. ലൈഫ് ഭവന പദ്ധതിയിലെ അഴിമതി പുറത്തുകൊണ്ട് വരുന്നതിന് നിയമപരമായ ഇടപെടൽ നടത്തിയ അനിൽ അക്കര എംഎ‍ൽഎയെ അപായപ്പെടുത്തുമെന്ന് ടെലിഫോണിലൂടെയും വീട്ടുപരിസരത്ത് വന്നും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്ന് പ്രതാപൻ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഡിജിപി എന്നിവർക്ക് എംപി തുടങ്ങിയവർക്ക് കത്തു നൽകി.

അനിൽ അക്കരയെ അപായപ്പെടുത്താൻ ഡിവൈഎഫ്ഐയെ കൂടാതെ വാടക സംഘങ്ങളെക്കൂടി രംഗത്ത് ഇറക്കിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തിയാലും ആക്രമണം നടത്തിയാലും ആക്ഷേപിച്ചാലും അഴിമതി വെളിച്ചത്തുകൊണ്ടുവരുന്നതിൽനിന്നും പുറകിലോട്ട് പോകില്ലെന്ന് ടി.എൻ. പ്രതാപൻ പറഞ്ഞു. ഭരണകൂട പിന്തുണയോട് കൂടിയ ആസൂത്രണമാണ് ഇപ്പോൾ എംഎൽഎയ്ക്കു നേരെ നടക്കുന്നത് . രാഷ്ട്രീയമായി മാത്രമായിരുന്നുവെങ്കിൽ കോൺഗ്രസ് നേരിടുകയും സംരക്ഷണം കൊടുക്കുകയും ചെയ്യും. എന്നാൽ ഭരണകൂട പിന്തുണയോടെ നടക്കുന്ന ഗൂഢാലോചനയായതിനാലാണ് ആഭ്യന്തര വകുപ്പിൽ നിന്നും പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അനിൽ അക്കരയുടെ പരാതിയെത്തുടർന്നാണ് ലൈഫ് മിഷൻ ക്രമക്കേട് ആരോപണത്തിൽ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നേരത്തെ ലൈഫ് വിഷയം ഉയർത്തികൊണ്ടുവന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സുരക്ഷാ ഭീഷണി ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് വേണ്ടി എസ്‌പി സുകേശൻ സിറ്റിപൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. നിലവിലെ സാഹചര്യത്തിൽ സുരക്ഷ അനിവാര്യമാണെന്നാണ് ചൂണ്ടിക്കാട്ടിയത്.

ഈ മാസം 22 നാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ സുരക്ഷ നൽകിയ ശേഷം ഇന്റലിജൻസ് ഹെഡ് ക്വാർട്ടേഴ്സിൽ അറിയിക്കണമന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷ നൽകേണ്ടി വരുമെന്നും എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കയ്യിൽ കിട്ടിയിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർഅറിയിച്ചു. ഇത് സംബന്ധിച്ച് ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ലെന്ന് കെ.സുരേന്ദ്രനും പ്രതികരിച്ചു. തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ മറ്റോയില്ല. കേരള പൊലീസിന്റെ സുരക്ഷ തത്ക്കാലം ആവശ്യമില്ലെന്നും ഇതിൽ കൂടുതൽ സുരക്ഷ തനിക്ക് ജനങ്ങളിൽ പ്രവർത്തിക്കുമ്പോൾ ലഭിക്കുമെന്നും കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

സ്വർണക്കടത്ത് വിഷയത്തിലടക്കം സംസ്ഥാന സർക്കാരിനെതിരേ നിരന്തരം ആരോപണങ്ങളുമായി ദിവസവും വാർത്താ സമ്മേളനം നടത്തുന്ന കെ.സുരേന്ദ്രൻ സമരങ്ങളിലെല്ലാം മുൻ നിരയിലുണ്ടായിരുന്നു. ആരോപണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അടക്കം കേരളത്തിൽ വലിയ രീതിയിൽ എത്തിയത് ബിജെപിയുടെ ഇടപെടലാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. തുടർന്നാണ് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP