Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ ലൗ ജിഹാദ് നടക്കുന്നുവെന്ന സിനഡിന്റെ സർക്കുലറിൽ ഉറച്ചുനിൽക്കുന്നു; നിഗമനത്തിൽ എത്തിയത് വിവിധ രൂപതകളിൽ നിന്നുള്ള പരാതികൾ പരിശോധിച്ച്; ഇത് ഇസ്ലാം മതത്തിനെതിരായ നിലപാടായി കാണരുത്; ലൗവ് ജിഹാദിനെ മതസൗഹാർദത്തെ തകർക്കുന്ന പ്രശ്നമായി കാണുന്നില്ല; പ്രശ്നത്തിൽ പൊലീസ് അന്വേഷണം വേണം; കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന കേന്ദ്രസർക്കാർ വാദം തള്ളി സീറോ-മലബാർ സഭ

കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ ലൗ ജിഹാദ് നടക്കുന്നുവെന്ന സിനഡിന്റെ സർക്കുലറിൽ ഉറച്ചുനിൽക്കുന്നു; നിഗമനത്തിൽ എത്തിയത് വിവിധ രൂപതകളിൽ നിന്നുള്ള പരാതികൾ പരിശോധിച്ച്; ഇത് ഇസ്ലാം മതത്തിനെതിരായ നിലപാടായി കാണരുത്; ലൗവ് ജിഹാദിനെ മതസൗഹാർദത്തെ തകർക്കുന്ന പ്രശ്നമായി കാണുന്നില്ല; പ്രശ്നത്തിൽ പൊലീസ് അന്വേഷണം വേണം; കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന കേന്ദ്രസർക്കാർ വാദം തള്ളി സീറോ-മലബാർ സഭ

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: കേരളത്തിലെ ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചതിന് പിന്നാലെ വാദം ആവർത്തിച്ച് സീറോ-മലബാർ സഭ രംഗത്തെത്തി. കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പാർലമെന്റിനെ അറിയിച്ചിരുന്നു. ലൗ ജിഹാദ് കേസുകൾ കേന്ദ്ര ഏജൻസികൾ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും നിത്യാനന്ദ റായി അറിയിച്ചു. ബെന്നി ബെഹനാന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാൽ, കേരളത്തിൽ ലൗവ് ജിഹാദ് ഉണ്ടെന്നും നിലപാടിൽ മാറ്റമില്ലെന്ന് സഭ വ്യക്തമാക്കി. വിവിധ രൂപതകളിൽ നിന്നുള്ള പരാതി പരിശോധിച്ചാണ് സിനഡിന്റെ നിലപാടെന്നും സഭാ നേതൃത്വം വ്യക്തമാക്കി. ലൗവ് ജിഹാദിനെതിരായ പരാതികളെ ഇസ്ലാം മതത്തിനെതിരായ നിലപാടായി കാണരുത്. ലൗവ് ജിഹാദിനെ മതസൗഹാർദത്തെ തകർക്കുന്ന പ്രശ്നമായി കാണുന്നില്ല. കുടുംബത്തെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കുന്ന പ്രശ്നമാണ് ഇത്. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം വേണമെന്നും സഭ ആവശ്യപ്പെട്ടു.

ലൗവ് ജിഹാദ് എന്ന സംഘപരിവാർ പ്രചാരണം സിറോ മലബാർ സഭ കൂടി ഏറ്റെടുത്തതോടെയാണ് വിഷയം ലോക്സഭയിൽ ഉന്നയിക്കപ്പെട്ടത്. എന്നാൽ സംസ്ഥാനത്ത് ലൗവ് ജിഹാദ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടും ആരോപണം ആവർത്തിച്ചിരിക്കുകയാണ് സിറോ മലബാർ സഭ.

കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ കേരളത്തിൽ ലൗ ജിഹാദ് സംബന്ധിച്ച് ഏതെങ്കിലും കേന്ദ്ര ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകണമെന്നായിരുന്നു ബെന്നി ബെഹ്നാൻ ആവശ്യപ്പെട്ടിരുന്നത്.ലൗ ജിഹാദ് എന്നതിന് നിയമത്തിൽ വ്യക്തമായ വ്യാഖ്യാനമില്ല. ലൗ ജിഹാദ് ഇല്ലെന്ന് കേരള സർക്കാരും സംസ്ഥാന ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. എന്നാൽ വ്യത്യസ്ത മത വിഭാഗങ്ങൾ തമ്മിലുള്ള വിവാഹങ്ങൾ നടക്കുന്നുണ്ടെന്ന് എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ടെന്നും അത്തരം രണ്ട് കേസുകൾ എൻ.ഐ.എ അന്വേഷിച്ചിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു.

കേരളത്തിൽ രണ്ട് മത വിഭാഗക്കാർ തമ്മിൽ വിവാഹം നടന്നിട്ടുണ്ടെന്നും എന്നാൽ എൻഐഐ അടക്കം അന്വേഷിച്ചിട്ടും ലൗ ജിഹാദ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെൺകുട്ടികൾ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് സർക്കാരിന്റെ നിലപാടും കാരണമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വർഗീസ് വള്ളിക്കാട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലൗ ജിഹാദ് പോലെയുള്ള സംഭവങ്ങൾ നിയമപരമായി നേരിടാൻ കഴിയില്ലെന്ന് മനസിലായിട്ടുള്ള കാര്യമാണ്. രാഷ്ട്രീയ രംഗത്തുള്ളവരുടെ നിലപാടുകൊണ്ടാണ് അതിനുള്ള വ്യവസ്ഥകൾ സൃഷ്ടിക്കാൻ സാധിക്കാത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, കേരളത്തിൽ വർദ്ധിച്ചു വരുന്ന ലൗ ജിഹാദ് മതസൗഹാർദത്തെ അപകടപ്പെടുത്തുന്നുവെന്ന കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം ജനുവരി 19 ന് പള്ളികളിൽ വായിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നതിന് ലൗ ജിഹാദ് കാരണമാകുന്നു എന്നാണ് ഇടയലേഖനം പറയുന്നത്. എന്നാൽ ഇടയലേഖനത്തിനെതിരെ പ്രതിഷേധവുമായി ഒരു കൂട്ടം വൈദികർ രംഗത്തെത്തിയിരുന്നു. സിനഡ് തീരുമാനങ്ങൾ അറിയിക്കാൻ വായിച്ച ഇടയലേഖനത്തിലാണ് ലൗ ജിഹാദ് ഉൾപ്പെടുത്തിയിരുന്നത്. അധികൃതർ ലൗ ജിഹാദ് വിഷയത്തിൽ അടിയന്തര നടപടിയെടുക്കണമെന്ന് ഇടയലേഖനം ആവശ്യപ്പെടുന്നു.

ലൗ ജിഹാദിനെക്കുറിച്ച് രക്ഷകർത്താക്കളെയും, കുട്ടികളെയും സഭ ബോധവൽകരിക്കുമെന്നും ഇടയലേഖനത്തിൽ പറയുന്നു. എന്നാൽ എറണാകുളം അങ്കമാലി അതിരൂപതകളുടെ കീഴിലുള്ള ഭൂരിഭാഗം പള്ളികളിലും ഇടയലേഖനം വായിച്ചിട്ടില്ല.കഴിഞ്ഞ മാസാവസാനം നടന്ന സിനഡ് കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ ലൗ ജിഹാദ് നടക്കുന്നുവെന്ന സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കേരളത്തിൽ ലൗ ജിഹാദിന്റെ പേരിൽ ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്നുവെന്നാണ് സിറോ മലബാർ സഭ സിനഡ് വിലയിരുത്തിയത്. കേരളത്തിൽ നിന്ന് ഐസിസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന് കേരള പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളിൽ പകുതിയോളം പേർ ക്രിസ്ത്യൻ വിശ്വാസത്തിൽ നിന്ന് മതപരിവർത്തനം ചെയ്യപ്പെട്ടവരാണെന്നായിരുന്നു സിനഡിന്റെ വിലയിരുത്തൽ.സിനഡ് സർക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം രംഗത്തെത്തിയിരുന്നു. ഒരു മതത്തെ ചെറുതാക്കുന്നതാണ് സിനഡ് സർക്കുലർ എന്നും, പൗരത്വ നിയമത്തിൽ രാജ്യം കത്തുമ്പോൾ എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടാണ് സിനഡ് സ്വീകരിച്ചതെന്നും ഫാദർ കുര്യാക്കോസ് മുണ്ടാടന്റെ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. ലൗ ജിഹാദിന് തെളിവില്ലെന്ന് സർക്കാരും ഹൈക്കോടതിയും വ്യക്തമാക്കിയതാണെന്നും മുഖപ്രസംഗത്തിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP