സീറോ മലബാർ സഭയിൽ കന്യാസ്ത്രീയിൽ വൈദികന് കുഞ്ഞുണ്ടായ സംഭവം: 2015ലുണ്ടായ സംഭവത്തിൽ അന്വേഷണം നടത്തി രൂപത ശിക്ഷാ നടപടി സ്വീകരിച്ചതാണെന്ന് താമരശ്ശേരി രൂപത; സംഭവത്തിൽ ഇപ്പോൾ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്നും വിശദീകരണം; വൈദികൻ ധ്യാനകേന്ദ്രം നടത്തുന്ന കാര്യത്തിൽ സഭയ്ക്ക് മൗനം

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: താമരശേരി രൂപതയിലെ മുൻ വൈദികനും രൂപതയ്ക്കു കീഴിലെ ഒരു സന്യാസ സഭയിലെ കന്യാസ്ത്രീയും തമ്മിലുണ്ടായ വഴിവിട്ട ബന്ധത്തിൽ കുഞ്ഞു ജനിച്ച സംഭവം അടുത്തിടെ വീണ്ടും സോഷ്യൽ മീഡിയയിലൂടെ വിവാദത്തിലായിരുന്നു. നാലു വർഷം മുമ്പ് നടന്ന ഈ സംഭവത്തിൽ രൂപത സസ്പെന്റ് ചെയ്ത് മാറ്റിനിർത്തിയ വൈദികൻ മറ്റൊരു രൂപതയിൽ ധ്യാനഗുരുവായി ശുശ്രൂഷ തുടരുന്ന നടപടിയായിരുന്നു വിവാദത്തിലായിരുന്നത്. സഭ പുറത്താക്കിയ കന്യാസ്ത്രീ വിവാഹം കഴിച്ച് കേരളത്തിനു പുറത്തുകഴിയുകയും ചെയ്യുകയാണ്. ഇവർക്ക് ജനിച്ച കുഞ്ഞാകട്ടെ ഒരു അനാഥാലയത്തിലായി. അവിടെ നിന്നും മറ്റൊരു കുടുംബം ഈ കുഞ്ഞിനെ ദത്തെടുത്ത് വളർത്തുകയുമാണ്.
കാത്തലിക് ലേ മെൻ അസോസിയേഷൻ സെക്രട്ടറി എം.എൽ ജോർജ് മാളിയേയ്ക്കൽ താമരശേരി ബിഷപ് മാർ റെമിജീയോസ് ഇഞ്ചനാനിക്ക് അയച്ച തുറന്ന കത്തിലൂടെയാണ് സഭ വിവാദമായ സംഭവം പുറത്തുവന്നത്. സംഭവം വീണ്ടും വാർത്ത ആയതോടെ വിശദീകരണവുമായി താമരശ്ശേരി രൂപത രംഗത്തെത്തി. 2015ലുണ്ടായ ഈ സംഭവത്തിൽ അന്വേഷണം നടത്തി രൂപത സഭാപരമായ ശിക്ഷാ നടപടി സ്വീകരിച്ചതാണെന്നും ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് രൂപതയ്ക്കെതിരായ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് പി.ആർ.ഒ ഫാ.മാത്യൂ കൊല്ലംപറമ്പിൽ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പ്രസ്തുത വൈദികനെ സഭയിൽ നിന്നും സസ്പെന്റ് ചെയ്യുകയും നിയമ പരമായ നപടികൾ പൂർത്തീകരിക്കുകയും ചെയ്തതാണെന്നും സഭ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. സ്ഥാപിത താൽപ്പര്യക്കാരാണ് ഇപ്പോഴത്തെ വിവാദത്തിന് പിന്നിലെന്നും സഭാ വിശ്വാസികൾ വിഷയത്തിൽ ജാഗ്രത പാലിക്കണമെന്നും ഫാ. മാത്യു കൊല്ലംപറമ്പിൽ പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം വിവാദ വൈദികൻ ഇപ്പോൾ ധ്യാനകേന്ദ്രം നടത്തുന്നു എന്ന ആരോപണത്തിൽ കൃത്യമായ വിശദീകരണം സഭ നൽകിയിട്ടില്ല.
വൈദികനാൽ ഗർഭിണിയായ കന്യാസ്ത്രീ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ 2016ൽ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. എന്നാൽ കുട്ടിയെ പിന്നീട് കാണാതായെന്നും കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നും കാണിച്ച് ലേ മെ അസോസിയേഷൻ പൊലീസിന് നൽകിയ പരാതിയാണ് സത്യാവസ്ഥ പുറംലോകത്തെത്തിച്ചത്. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് കുട്ടിയെ അനാഥാലയത്തിന് കൈമാറിയതായി കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട കക്ഷികളുടെ മൊഴി അടക്കമുള്ള വിവരങ്ങൾ വിവരാവകാശ രേഖപ്രകാരം ശേഖരിച്ച ശേഷമാണ് ലേ മെ അസോസിയേഷൻ രൂപതയ്ക്ക് കത്തയച്ചത്.
താമരശേരി രൂപതാംഗങ്ങളായ വൈദികനും മുൻ കന്യാസ്ത്രീയും അടുത്ത രക്തബന്ധമുള്ളവരാണ്. ബന്ധം പുറത്തറിഞ്ഞതോടെ ഇവർ വിവാഹം കഴിക്കാൻ തീരുമാനിച്ചുവെങ്കിലും അത് തടയുന്നതിനായി രൂപത ഇടപെട്ട് നഷ്ടപരിഹാരം നൽകി പ്രശ്നം പരിഹരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വൈദികൻ കന്യാസ്ത്രീക്ക് 13 ലക്ഷവും രൂപത 12 ലക്ഷവും നൽകിയെന്നാണ് ആരോപണം.
രൂപത വൈദികനെ സസ്പെന്റ് ചെയ്തുവെന്ന് പറയുന്നുണ്ടെങ്കിലും വൈദികവൃത്തിയിൽ നിന്ന് മാറ്റിയിട്ടില്ല. രൂപതയിൽ നിന്ന് വാക്കാൻ മാത്രം സസ്പെൻഷൻ (ഔദ്യോഗികമായി സസ്പെന്റ് ചെയ്താൽ രൂപത ബുള്ളറ്റിനിൽ പ്രസിദ്ധീകരിക്കണം. അത് ഒഴിവാക്കി) നേരിട്ട വൈദികൻ ഇപ്പോൾ മറ്റൊരു രൂപതയിൽ ചേർന്ന് ധ്യാനകേന്ദ്രം നടത്തുകയാണ്.
മനുഷ്യ ജീവനെ അങ്ങേയറ്റം മാനിക്കുന്ന കത്തോലിക്കാ സഭയിൽ തന്നെ ഒരു കുഞ്ഞ് മാതാപിതാക്കൾ ജീവിച്ചിരിക്കേ അനാഥയായി ജീവിക്കേണ്ടി വരുന്നതും വൈദിക ജീവിതത്തിന്റെ അന്തസ്സ് കളഞ്ഞുകുളിച്ചയാൾ മറ്റൊരിടത്ത് അതേ ജോലി തന്നെ ചെയ്യുന്നതിലെ പൊരുത്തക്കേടുമാണ് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നത്.
കാത്തലിക് ലേ മെൻ അസോസിയേഷൻ സഭാ നേതൃത്വത്തിന് നൽകിയ കത്ത് ചുവടെ:
താമരശ്ശേരി_ബിഷപ്പിന്_കാത്തലിക്_ലേമെൻസ്_അസ്സോസിയേഷന്റെ_കത്ത് !
From,
എം.എൽ.ജോർജ്ജ് മാളിയേയ്ക്കൽ,
സെക്രട്ടറി, സെൻട്രൽ എക്സിക്യൂട്ടീവ് കമ്മറ്റി,
കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ,
കൂടരഞ്ഞി പി.ഒ, പിൻ-673604.
To,
റൈറ്റ്. റവ. ഡോ. റെമിജീയോസ് പോൾ ഇഞ്ചനാനി,
താമരശ്ശേരി രൂപതാ ബിഷപ്പ്,
താമരശ്ശേരി ബിഷപ്പ്സ് ഹൗസ്,
താമരശ്ശേരി പി.ഒ, പിൻ-673573.
യേശുവിൽ പ്രിയ സഹോദരാ,
അങ്ങ് അടക്കമുള്ള ക്രിസ്തീയ സഭയിലെ പുരോഹിതർ യേശുനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് തിരുപ്പട്ടം എന്ന കൂദാശ സ്വീകരിച്ചിരിക്കുന്നത്, അജപാലകനും നിത്യപുരോഹിതനുമായ യേശുക്രിസ്തുവിന്റെ പാത പിന്തുടർന്ന് വചന ശുശ്രൂഷകൾ ചെയ്യുവാനും വചനം പ്രസംഗിക്കുവാനും പ്രസംഗിക്കുന്നവ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാനും അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനുമാണല്ലോ. എന്നാൽ നിങ്ങൾ എടുത്ത സത്യപ്രതിജ്ഞ പാടേ അവഗണിച്ച് ക്രിസ്തുവിനും ക്രിസ്തീയസമൂഹത്തിനും മറ്റു സമൂഹങ്ങൾക്കും രാജ്യത്തിനും രാജ്യത്തിന്റെ ഭദ്രതയ്ക്കും എതിരായി പ്രവർത്തിച്ചുവരികയാണ് താങ്കളടക്കമുള്ള ഒരു പറ്റം പുരോഹിതർ. പുരോഹിതരടക്കമുള്ള എല്ലാവർക്കുമായി യേശുക്രിസ്തു അനുവദിച്ചിട്ടുള്ള മാതൃകാപരമായ പരസ്യവിവാഹത്തിന് പുരോഹിതർക്കു മാത്രം വിലക്ക് ഏർപ്പെടുത്തികൊണ്ട്, വിശുദ്ധബൈബിളിനു വിരുദ്ധമായി, കാനോൻ നിയമവും രൂപതാനിയമങ്ങളും മെത്രാന്മാരായ നിങ്ങൾ സൃഷ്ടിച്ച് അവയിലൂടെ രൂപതകൾ തോറും 'രഹസ്യവിവാഹം'' പ്രാബല്യത്തലാക്കി (കാനൻ.840, താമരശ്ശേരി രൂപതാ നിയമാവലി പേജ് 82, ക്രമനമ്പർ 402), പുരോഹിതർ അസാന്മാർഗിക ജീവിതത്തിൽ മുഴുകി ക്രിസ്തീയസഭയെ താങ്കളടക്കമുള്ള രൂപതാമെത്രാന്മാർ അപകീർത്തിപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഇതിന്റെ തെളിവുകളായിട്ടാണ് ബാലികാ ബാലന്മാരോടും യുവതീയുവാക്കളോടും കുടുംബിനികളോടും കന്യാസ്ത്രീകളോടും മെത്രാൻ-പുരോഹിതവർഗ്ഗം നടത്തികൊണ്ടിരിക്കുന്ന അവിഹിത ലൈംഗിക പീഡനസംഭവങ്ങൾ ഒന്നൊന്നായി വെളിച്ചത്തുവന്നിരിക്കുന്നത്.
ദേവാലയങ്ങളുടെയും ധ്യാനകേന്ദ്രങ്ങളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള മതസ്ഥാപനങ്ങളുടെയും പരിപാവനതയും വിശുദ്ധിയും നിങ്ങൾ പുരോഹിതവർഗ്ഗം കളങ്കപ്പെടുത്തികൊണ്ടിരിക്കുകയാണ്. കാത്തലിക് ലേമെൻസ് അസ്സോസിയേഷന് ഇത് അനുവദിച്ചുതരാനാകില്ല. നിങ്ങളുടെ തിന്മകളെയും അസാന്മാർഗ്ഗിക പ്രവൃത്തികളെയും മറ്റും നേരിടുകതന്നെ ചെയ്യും.
താങ്കളുടെ കീഴ്ജീവനക്കാരനും പൂവ്വാറൻതോട് സെന്റ് മേരീസ് പള്ളി വികാരിയുമായിരുന്ന ഫാ. ജോമോൻ കണ്ടത്തിൻകര കണ്ണോം സെന്റ് മേരീസ് പള്ളി അസ്സിസ്റ്റന്റ് വികാരിയായിരുന്ന കാലഘട്ടത്തിൽ കണ്ണോം എഫ്.സി. കോൺവെന്റിലെ 38 വയസ്സുള്ള കന്യാസ്ത്രീയുമായി അവിഹിത ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുപോന്നു. ഫാ. ജോമോനിൽനിന്നും കന്യാസ്ത്രീ ഗർഭിണിയായി. പരസ്പരം വിവാഹിതരായി കുട്ടിയെ വളർത്തി മാതൃകാപരമായ കുടുംബജീവിതം നയിക്കാമെന്ന ധാരണയിൽ ഊഷ്മളമായ ലൈംഗികബന്ധത്തിലുണ്ടായ ഗർഭം അലസിപ്പിക്കാൻ ഇരുവർക്കും മനസ്സുവന്നില്ല. ഏഴെട്ടു മാസമായതോടെ കന്യാസ്ത്രീയുടെ ഗർഭലക്ഷണങ്ങൾ പൊതുജനസംസാരമായി. ഫാ. ജോമോനും ഗർഭം ചുമക്കുന്ന കന്യാസ്ത്രീയും തമ്മിലുള്ള വിവാഹവും മാതൃകാപരമായ കുടുംബജീവിതവും തടയുന്നതിനും ഫാ. ജോമോന്റെ അവിഹിത ലൈംഗികബന്ധം മറച്ചു വെക്കുന്നതിനും കന്യാസ്ത്രീയുടെ ഗർഭവിഷയം പുറത്തുവിടാതിരിക്കുന്നതിനും വേണ്ടി താങ്കൾ ഇടപെട്ടു. അരമനവാസികളായ വികാരി ജനറലും, രൂപതാ ധനകാര്യസ്ഥനും, അന്നത്തെ രൂപതാ ചാൻസലറും ഇന്ന് സീറോ-മലബാർ സഭയുടെ വൈസ് ചാൻസലറുമായ റവ.ഫാ. അബ്രഹാം കാവിൽപുരയിടവും ചേർന്ന് ഗർഭവതിയായ കന്യാസ്ത്രീയെയും ഫാ. ജോമോനെയും രഹസ്യത്തിൽ അരമനയിൽ എത്തിച്ചു. അവരിരുവരിൽനിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞ് ആയതിനുള്ള പ്രതിവിധികൾ താങ്കൾ കൽപ്പിച്ചശേഷം ഫാ. ജോമോനെ താങ്കളുടെതന്നെ കസ്റ്റഡിയിൽ സംരക്ഷിക്കുകയും ഗർഭവതിയായ കന്യാസ്ത്രീയെ ചക്കിട്ടപാറ എഫ്.സി. കോൺവെന്റിലേക്കും, അവിടെനിന്നു മാലാപ്പറമ്പിലുള്ള എഫ്.സി.സി പ്രൊവിൻഷ്യൽ ഹൗസായ അസ്സീസി ഭവനിലേക്കും, അവിടെനിന്ന് 'പുരോഹിതരാൽ ഗർഭിണികളാകുന്ന കന്യാസ്ത്രീകളെ പാർപ്പിക്കുന്ന' തൃശ്ശൂർ പല്ലഴിയിലുള്ള 'സെന്റ് ക്രിസ്റ്റീന ഹോമി'ലേക്കും, അവിടെനിന്ന് എറണാകുളം നോർത്തിലുള്ള മദർതെരേസ കോൺവെന്റിലേക്കും, പ്രസവത്തിനായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
2016 ജൂലൈ 6-ാം തീയതി കന്യാസ്ത്രീ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിന് അനാഥത്വം കൽപ്പിച്ച്, സഭയുടെ വക അങ്കമാലി കറുകുറ്റിയിലുള്ള സെന്റ് നസ്രത്ത് ഹോമിലേക്ക് തള്ളി താങ്കൾ ആ കുഞ്ഞിനെ അനാഥയാക്കി. കുഞ്ഞിന്റെ മാതാപിതാക്കൾ അല്ലലില്ലാതെ പൂർണ്ണ ആരോഗ്യത്തോടെ ജീവിച്ചിരിക്കെ, കുഞ്ഞിന് അനാഥത്വം കൽപ്പിച്ച് അനാഥാലയത്തിൽ തള്ളിയ താങ്കളുടെ പ്രവൃത്തി ക്രൂരവും ദൈവതിരുമുമ്പിൽ കടുത്ത പാപവും ജനസമൂഹത്തിനു മുൻപിൽ നീതീകരിക്കാനാവാത്തതുമാണ്. കുഞ്ഞിന്റെ മാതൃത്വം പേറിയ കന്യാസ്ത്രീയെ നിർബന്ധപ്രകാരം കുഞ്ഞിൽനിന്നും അകറ്റിയ ഹീനമായ താങ്കളുടെ നടപടി ദൈവസ്നേഹത്തിനും പരസ്നേഹത്തിനും എതിരായ തിന്മയും മനുഷ്യത്വഹീനവുമാണ്. സന്മാർഗ്ഗജീവിതത്തിനും ധാർമ്മികമൂല്യങ്ങൾക്കും ക്രിസ്തീയ ആദർശങ്ങൾക്കും വിലകൽപ്പിക്കുന്ന മെത്രാനായിരുന്നു താങ്കളെങ്കിൽ, അവരെ മാതൃകാപരമായ ദാമ്പത്യജീവിതത്തിന് വിട്ടുകൊടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതിനുപകരം താങ്കൾ മൂന്ന് മനുഷ്യജീവിതങ്ങളെ തല്ലിക്കൊഴിക്കുകയാണ് ചെയ്തത്. ഇത് താങ്കളിൽ കുടികൊള്ളുന്ന പൈശാചികതയുടെ വികൃതമുഖമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഫാ. ജോമോൻ കണ്ടത്തിൻകരയുടെ തിന്മകളെയെല്ലാം താങ്കൾ അനുഗ്രഹിച്ച് ആശിർവദിച്ചു കൊണ്ട് , അദ്ദേഹത്തെ ഹൈദരാബാദ് തുംഗു എന്ന സ്ഥലത്തുള്ള സീറോ-മലബാർ സഭയുടെ 'മംഗള മാതാ റിന്യൂവൽ കേന്ദ്ര'ത്തിന്റെ ഡയറക്ടറും ഇടവക വികാരിയുമായി നിയമിച്ചിരിക്കുന്നതും യേശുക്രിസ്തുവിനോടും ക്രൈസ്തവ ജനസമൂഹത്തോടുമുള്ള നിന്ദനവും അവഹേളനവുമാണ്. മേൽവിവരിച്ച സംഭവങ്ങളിൽ ഫാ. ജോമോൻ കണ്ടത്തിൻകരയും കന്യാസ്ത്രീയും ചെയ്ത കുറ്റത്തേക്കാൾ കടുത്ത കുറമാണ് താങ്കൾ ചെയ്തത്. വലിയ കുറ്റവാളി രൂപതാബിഷപ്പായ താങ്കൾതന്നെയാണ്; അതിനാൽ, മാന്യമായ മെത്രാൻപദവിയിൽ തുടരാൻ താങ്കൾ അർഹനല്ല.
ടി കാര്യങ്ങളിൽ എന്തെങ്കിലും വിശദികരിക്കാനുണ്ടെങ്കിൽ ആയത് ഏഴു ദിവസത്തിനകം രേഖാമൂലം,'കാത്തലിക് ലേമെൻസ് അസ്സോസിയേഷനെ' അറിയിക്കണം. വിശദീകരണമൊന്നും നൽകാനില്ലെങ്കിൽ, താങ്കളുടെ തെറ്റുകൾക്ക് സഭാസമൂഹത്തോട് ഏഴു ദിവസത്തിനകം പൊതുമാപ്പ് പറയണം. ആയതിന് തയ്യാറല്ലാത്തപക്ഷം, പ്രസ്തുത കുറ്റകൃത്യങ്ങൾ 'കാത്തലിക് ലേമെൻസ് അസ്സോസിയേൻ' പൊതുസമൂഹത്തിനുമുമ്പിൽ കൊണ്ടുവരികയും നിയമനടപടികളെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്നതായിരിക്കുമെന്ന വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
കാത്തലിക് ലേമെൻസ് അസ്സോസ്സിയേഷനു വേണ്ടി,
സെക്രട്ടറി,
14-11-2020
പകർപ്പ് :
മേജർ ആർച്ചുബിഷപ്പ്,
സീറോ - മലബാർ സഭ,
സെന്റ് തോമസ് മൗണ്ട്, കാക്കനാട്,
എറണാകുളം.
- TODAY
- LAST WEEK
- LAST MONTH
- തദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ഭരണത്തുടർച്ച സ്വപ്നം കാണുന്ന എൽഡിഎഫിന് ഉഷാറാകാം; ഭരണം നിലനിർത്തുമെന്ന് എബിപി-സീവോട്ടർ അഭിപ്രായ സർവേ; വോട്ടുവിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനേക്കാൾ 7 ശതമാനം മുന്നിൽ; ബിജെപി വോട്ടുവിഹിതത്തിലും വർദ്ധന; എൽഡിഎഫ് 85 സീറ്റിലും, യുഡിഎഫ് 53 സീറ്റിലും വിജയിക്കും; ബിജെപിക്ക് ഒരുസീറ്റും; സർവേ ഫലങ്ങൾ ഇങ്ങനെ
- നിത്യവും ഉപദ്രവിക്കുന്നത് മുറിയിൽ കയറി വാതിൽ അടച്ച ശേഷം; ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകും; പുതുവത്സര രാത്രിയിൽ പുറത്ത് പോയതിന് കഴുത്തിന് പിടിച്ച് പൊക്കി നിർത്തി അടിച്ചു; തൈക്കൂടത്തിൽ സഹോദരീ ഭർത്താവിന്റെ ക്രൂരതകൾ വിവരിച്ച് മൂന്നാം ക്ലാസുകാരൻ
- കോവിഡ് മരണനിരക്കിൽ ഒന്നാമതെത്തി ബ്രിട്ടൻ; മരണ നിരക്ക് ഉയർന്ന് നിൽക്കുന്ന പത്തു രാജ്യങ്ങളിൽ ഒമ്പതും യൂറോപ്പിൽ; മരണനിരക്ക് ഏറ്റവും അധികമുള്ള 30 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല; എല്ലാ ഭൂഖണ്ഡങ്ങളിലും ഇപ്പോഴും കോവിഡ് കത്തിപ്പടരുന്നു; ഈ പത്തു രാജ്യങ്ങളിൽ ഇതുവരെ കോവിഡെത്തിയില്ല
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- റോഡിൽ നിർത്തിയ ശേഷം കഴുത്തിൽ വെട്ടിയത് നിരവധി തവണ; അവൻ ഒരു 'ആടാ'യിരുന്നെന്നും വന്ന സ്ഥലത്തേക്ക് തന്നെ തിരികെ അയച്ചെനന്നും യുവതി: എട്ടു മാസം പ്രായമായ കുഞ്ഞിനെ കോടാലിക്ക് വെട്ടിക്കൊന്ന് പെറ്റമ്മയുടെ കഥ കേട്ട് ഞെട്ടിത്തരിച്ച് നാട്ടുകാർ
- വൈറ്റ് ഹൗസിൽ ട്രംപിന്റെ അവസാന ദിവസം ഇന്ന്; നാളെ രാവിലെ എട്ടു മണിക്ക് വിടവാങ്ങൽ ചടങ്ങിൽ 100 ക്രിമിനലുകൾക്ക് മാപ്പു നൽകും; അധികാര കൈമാറ്റത്തിനു നിൽക്കാതെ മടങ്ങുന്ന ട്രംപിനൊപ്പം മെലേനിയ പോവുന്നത് ചരിത്രത്തിലെ ഏറ്റവും വിലകുറഞ്ഞ പ്രഥമ വനിതയായി
- നടൻ ബാലയ്ക്ക് ഡോക്ടറേറ്റ്; ആദരം താരത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി; ബഹുമതി നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ താരം
- തൃശൂരിൽ നിന്ന് മടങ്ങും വഴി പ്രവർത്തകരുടെ സ്നേഹപൂർവമായ നിർബന്ധം; വസ്ത്രം മാറി സ്മാർട്ടായി കോടതിയിൽ എത്തി പൊരിഞ്ഞ വാദം; കണ്ണൂരിൽ ഡിവൈഎഫ്ഐക്കാർ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സംഭവവും ഓർമ്മപ്പെടുത്തൽ; ഗണേശ് കുമാറിന്റെ കാർ ആക്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം കിട്ടിയപ്പോൾ ചാണ്ടി ഉമ്മനും ഹാപ്പി
- അഞ്ചു കൊല്ലം നീണ്ട അമേരിക്കയുടെ കുടിയേറ്റ വിരോധത്തിന് പരിഹാരമായി; 1.1 കോടി അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകി നാളെ തന്നെ ബൈഡൻ ചരിത്രത്തിലേക്ക്; അവസരം മുതലെടുക്കാൻ അതിർത്തിയിൽ തങ്ങുന്ന ലക്ഷങ്ങൾ ബൈഡന് വിനയാകും
- അഞ്ചു സീറ്റുകളിൽ കണ്ണു വച്ച് ട്വന്റി 20; കഴിഞ്ഞ തവണ നഷ്ടപ്പെട്ട കോതമംഗലവും മൂവാറ്റുപുഴയും അടക്കം അഞ്ചും പിടിക്കാൻ പദ്ധതി ഒരുക്കുന്ന കോൺഗ്രസിന് വൻ തിരിച്ചടി; കിറ്റക്സിന്റെ പാർട്ടി കളത്തിൽ ഇറങ്ങിയാൽ ക്ഷീണമാകുക യുഡിഎഫിന് തന്നെ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്