Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വ്യാജ രേഖാ കേസിൽ വിമത വൈദികരുടെ നേതാവും അറസ്റ്റിലായേക്കും; ഇന്നലെ രണ്ട് തവണയായി വിശദമായി ചോദ്യം ചെയ്ത് പൊലീസ്; ഫാ കുര്യാക്കോസ് മുണ്ടാടനെ അറസ്റ്റ് ചെയ്യാൻ നീക്കമെന്ന് കരുതി പ്രതിരോധം തീർത്ത് രുപതാ സുതാര്യ സമിതി; മാർ എടയന്ത്രത്തിനെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് ആരോപിച്ച് വിമതർ; സീറോ മലബാർ സഭയിലെ ഭൂമി ഇടപാടിലും വ്യാജരേഖയിലും വിവാദം തുടരുമ്പോൾ

വ്യാജ രേഖാ കേസിൽ വിമത വൈദികരുടെ നേതാവും അറസ്റ്റിലായേക്കും; ഇന്നലെ രണ്ട് തവണയായി വിശദമായി ചോദ്യം ചെയ്ത് പൊലീസ്; ഫാ കുര്യാക്കോസ് മുണ്ടാടനെ അറസ്റ്റ് ചെയ്യാൻ നീക്കമെന്ന് കരുതി പ്രതിരോധം തീർത്ത് രുപതാ സുതാര്യ സമിതി; മാർ എടയന്ത്രത്തിനെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് ആരോപിച്ച് വിമതർ; സീറോ മലബാർ സഭയിലെ ഭൂമി ഇടപാടിലും വ്യാജരേഖയിലും വിവാദം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചെന്ന കേസിൽ എറണാകുളം അങ്കമാലി അതിരൂപതയുടെ വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടനെ അറസ്റ്റ് ചെയ്‌തേയ്ക്കും. മുണ്ടാടനെ പൊലീസ് രണ്ടുതവണ ചോദ്യം ചെയ്തു. ബുധനാഴ്ച പകൽ ചോദ്യം ചെയ്ത് മടങ്ങിയ പൊലീസ് രണ്ടാമത് വീണ്ടുമെത്തിയത് ആശങ്കയുണ്ടാക്കി. ഇതറിഞ്ഞ വൈദികരും എ.എം ടി. പ്രവർത്തകരും ഇവിടെ തടിച്ചുകൂടി. എന്നാൽ രാവിലെ ചോദിച്ച ചില കാര്യങ്ങളിൽ വിശദീകരണത്തിനു വേണ്ടിയാണ് വീണ്ടുമെത്തിയതെന്ന് പൊലീസ് അറിയിച്ചു.

ഫാ മുണ്ടാടനെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകളെല്ലാം പൊലീസ് സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ വിശ്വാസികളുടെ എതിർപ്പ് അതിശക്തമാണെന്ന് പൊലീസിന് അറിയാം. അതുകൊണ്ടാണ് അറസ്റ്റ് വൈകുന്നത്. വൈകീട്ടെത്തിയപ്പോൾ പ്രധാനമായും വൈദിക സമിതിയുടെ മിനിറ്റ്സിന്റെ കോപ്പിയാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് എ.എം ടി. കൺവീനർ റിജു കാഞ്ഞൂക്കാരൻ പറഞ്ഞു. കോപ്പി നൽകാൻ കഴിയില്ലെന്ന് ഫാ. കുര്യാക്കോസ് മുണ്ടാടൻ പൊലീസിനെ അറിയിച്ചിരുന്നതാണ്. തുടർന്ന് വികാരി ജനറാളിന്റെ അനുമതി തേടിയിരുന്നു. ഇതിനുശേഷം വൈകീട്ട് പൊലീസെത്തി മിനിറ്റ്സ് പകർത്തിയെഴുതുകയായിരുന്നുവെന്ന് റിജു പറഞ്ഞു. വൈകീട്ട് 6.30-ന് എത്തിയ പൊലീസ് സംഘം രാത്രി 8.30-ഓടെയാണ് തിരികെ പോയത്.

സീറോ മലബാർ സഭയിലെ വിമത വൈദികരുടെ നേതാവാണ് ഫാ. കുര്യാക്കോസ് മുണ്ടാടൻ. ബിഷപ്പ് മാർ എടയന്ത്രത്തിനെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഫാ കുര്യാക്കോസ് മുണ്ടാടനെ കുടുക്കാനുള്ള നീക്കമെന്നാണ് വിമതരുടെ നിലപാട്. മുണ്ടാടനെ ആദ്യത്തെ ചോദ്യം ചെയ്യൽ ഉച്ചയോടെ കാക്കനാട് നൈപുണ്യ സ്‌കൂളിലെത്തിയാണ് നടത്തിയത്. ചോദ്യം ചെയ്യൽ ഒരു മണിക്കൂറോളം നീണ്ടു. വൈദിക സെക്രട്ടറി എന്ന നിലയിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. അതിരൂപതയുടെ ഭൂമിയിടപാടിന്റെ തുടക്കം, കമ്മിഷനെ െവച്ചത്, അന്വേഷണ കമ്മിഷൻ റിപ്പോർട്ട്, വൈദിക സമിതിയിൽ നടന്ന ചർച്ചകൾ എന്നിവയെക്കുറിച്ചാണ് ആദ്യം ചോദിച്ചത്.

വ്യാജരേഖ കേസിനെ കുറിച്ച് ഏത് ഘട്ടത്തിലാണ് അറിഞ്ഞത്, ഫാ. പോൾ തേലക്കാട്ടുമായുള്ള ബന്ധം എങ്ങനെയാണ്, അതിരൂപതയുടെ വ്യാജരേഖ കേസിൽ പോൾ തേലക്കാട്ട് വൈദിക സമിതിയിൽ പറഞ്ഞ കാര്യങ്ങൾ, അഡ്‌മിനിസ്ട്രേറ്ററായിരുന്ന മാർ ജേക്കബ് മനത്തോടത്ത് വിളിച്ച പത്രസമ്മേളനം തുടങ്ങിയ ചോദ്യങ്ങളാണ് വ്യാജരേഖ വിവാദത്തെക്കുറിച്ച് ചോദിച്ചത്. അതിരൂപതയുടെ ഭൂമിയിടപാട് പുറത്തുകൊണ്ടുവരുന്നതിൽ പങ്ക് വഹിച്ചവരിൽ ഒരാളാണ് ഫാ. കുര്യക്കോസ് മുണ്ടാടൻ. പക്ഷേ വ്യാജരേഖ കേസും ഭൂമിയിടപാടുമായി നേരിട്ട് ബന്ധമില്ലാത്തതിനാൽ അങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് വ്യക്തമായ ഉദ്ദേശ്യത്തോടെയാണെന്നാണ് വിമത വൈദികരുടെ വികാരം.

വ്യാജരേഖ കേസിൽ എടയന്ത്രത്തിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് വരുത്തിത്തീർത്ത് അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് നീക്കാനും അടുത്ത സിനഡിലും പുതിയ ചുമതലയൊന്നും നൽകാതെയിരിക്കാനും നീക്കമുണ്ടെന്നാണ് വൈദികർ സംശയിക്കുന്നത്. ആവശ്യമുണ്ടെങ്കിൽ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ഫാ. കുര്യാക്കോസ് മുണ്ടാടനോട് പൊലീസ് പറഞ്ഞിട്ടുണ്ട്. മെട്രോ സിഐ. എ. അനന്തലാലിന്റെ നേതൃത്വത്തിലാണ് ഫാ കുര്യാക്കോസ് മുണ്ടാടനെ ചോദ്യം ചെയ്തത്. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും ഒന്നും ഒളിക്കാനില്ലെന്നും ഫാ. മുണ്ടാടൻ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP