Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ വ്യാജരേഖയുണ്ടാക്കിയവരെ ഇടലേഖനത്തിലൂടെ സംരക്ഷിക്കാൻ ശ്രമമെന്ന് ആരോപണം; ഫാ. ആന്റണി കല്ലൂക്കാരനേയും ആദിത്യനേയും അനുകൂലിക്കുന്നുവെന്ന് കാട്ടി ഇടയലേഖനം കത്തിച്ച് മലയാറ്റൂർ സെന്റ് തോമസ് പള്ളിയിൽ വിശ്വാസികളുടെ പ്രതിഷേധം; നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫാ. പോൾ തേലക്കാടിന്റെ ആരോഗ്യനില തൃപ്തികരമെന്നും സൂചന

കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ വ്യാജരേഖയുണ്ടാക്കിയവരെ ഇടലേഖനത്തിലൂടെ സംരക്ഷിക്കാൻ ശ്രമമെന്ന് ആരോപണം; ഫാ. ആന്റണി കല്ലൂക്കാരനേയും ആദിത്യനേയും അനുകൂലിക്കുന്നുവെന്ന് കാട്ടി ഇടയലേഖനം കത്തിച്ച് മലയാറ്റൂർ സെന്റ് തോമസ് പള്ളിയിൽ വിശ്വാസികളുടെ പ്രതിഷേധം; നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫാ. പോൾ തേലക്കാടിന്റെ ആരോഗ്യനില തൃപ്തികരമെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചുവെന്ന വിവാദത്തിൽ സിറോ മലബാർ സഭ വെട്ടിലായിരിക്കുന്ന വേളയിലാണ് ഇടയ ലേഖനത്തിനെതിരെ വിശ്വാസികളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉയരുന്നത്. സിറോ മലബാർ സഭയുടെ കീഴിലുള്ള പള്ളികളിൽ ഞായറാഴ്‌ച്ച വായിക്കാനിരുന്ന ഇടയലേഖമാണ് വിശ്വാസികൾ കത്തിച്ച് പ്രതിഷേധമറിയിച്ചത്. മലയാറ്റൂർ സെന്റ് തോമസ് പള്ളിക്ക് മുന്നിൽ വച്ചായിരുന്നു വിശ്വാസികളുടെ പ്രതിഷേധം.

ഫാ. ആന്റണി കല്ലൂക്കാരനേയും കേസിൽ അറസ്റ്റിലായ ആദിത്യനെയും ഇടയലേഖനത്തിൽ അനുകൂലിക്കുന്നുവെന്ന ആരോപിച്ചാണ് ഇടയലേഖനവം കത്തിച്ചത്. വ്യാജരേഖാ കേസ് പിൻവലിക്കാമെന്ന ഉറപ്പ് ആലഞ്ചേരി പാലിച്ചില്ലെന്ന എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറലിന്റെ ലേഖനം സഭയിൽ വിവാദമായിയിരുന്നു. നാളെ പള്ളികളിൽ വായിക്കാനിരിക്കുന്ന ലേഖനത്തിനെതിരെ ഒരുവിഭാഗം വിശ്വാസികൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ സിറോ മലബാർ സഭാ വ്യാജരേഖാക്കേസിലെ നാലാംപ്രതി ഫാദർ ആന്റണി കല്ലൂക്കാരന്റെ അറസ്റ്റ് ഈ മാസം 28 വരെ കോടതി തടഞ്ഞു.

മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പുണ്ടാക്കുന്നത് വരെ അറസ്റ്റോ കസ്റ്റഡിയോ പാടില്ലെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി നിർദ്ദേശിച്ചു. അതിനിടെ കേസിലെ ഒന്നാം പ്രതി ഫാ. പോൾ തേലക്കാടിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ ഒന്നാം പ്രതിയായ ഫാദർ പോൾ തേലക്കാട് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലും 28ന് വാദം നടക്കും. നെഞ്ച് വേദനയെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഫാദർ പോൾ തേലക്കാട്. വൈദികരായ പോൾ തേലക്കാടും ടോണിക്കല്ലൂക്കാരനും നിർദ്ദേശിച്ചതനുസരിച്ചാണ് വ്യാജ രേഖ തയ്യാറാക്കിയതെന്നാണ് റിമാൻഡിലുള്ള ആദിത്യൻ പൊലീസിന് നൽകിയ മൊഴി. ആദിത്യൻ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതും കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

ഫാദർ ആന്റണി കല്ലൂക്കാരന് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ജില്ലാ സെഷൻസ് കോടതിയുടെ അറസ്റ്റ് തടഞ്ഞുള്ള നിർദ്ദേശം. ഈ മാസം 28ന് മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിശദമായ വാദം കേൾക്കും. അതുവരെ അറസ്റ്റോ കസ്റ്റഡിയോ പാടില്ലെന്ന് പൊലീസിന് കോടതി നിർദ്ദേശം നൽകി. ടോണി കല്ലൂക്കാരൻ അടക്കമുള്ള വൈദികർക്കെതിരെ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു.

 സഭാംഗമായ ഒരു യുവാവ് അറസ്റ്റിലായതിനു പിന്നാലെ അതിരൂപതയിൽ നടന്ന പത്രസമ്മേളനം ഒരുപാട് പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. ഭൂമിയിടപാട് കേസിനു ശേഷം അതിരൂപതയെ നയിക്കാൻ വത്തിക്കാൻ നിയോഗിക്കപ്പെട്ട അപ്പൊസ്‌തൊലിക് അഡ്‌മിനിസ്‌ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് പത്രസമ്മേളനത്തിന് എത്തിയത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

ആദിത്യയുടെ കുടുംബത്തിന്റെ കോന്തുരുത്തിയിലുള്ള 'ശ്രേഷ്ഠ ട്രേഡേഴ്സ്' എന്ന സ്ഥാപനത്തിലെ കംപ്യൂട്ടറിൽ മാർ ആലഞ്ചേരിയുടെ പേരിൽ വ്യാജരേഖയുണ്ടാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ ന്യൂജനറേഷൻ ബാങ്കിലുള്ള അക്കൗണ്ടിൽനിന്ന് 2016 സെപ്റ്റംബർ 21-ന് ഒരു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് 8,93,400 രൂപ അയച്ചുവെന്നും 2016 ഒക്ടോബർ 12-ന് ഇതേ അക്കൗണ്ടിൽനിന്ന് ഒരു ഹോട്ടലിന് 16 ലക്ഷം രൂപ കൈമാറിയെന്നും രേഖകളുണ്ടാക്കി.

2017 ജൂലായ് ഏഴിന് ഈ അക്കൗണ്ടിൽനിന്ന് 85,000 രൂപ ഒരു ഹോട്ടലിന് കൈമാറിയെന്നും ഒരു ഹോട്ടലിന്റെ വെക്കേഷൻ ക്ലബ്ബിൽ മാർ ആലഞ്ചേരിക്ക് അംഗത്വമുണ്ടെന്നും ഒരു ഷോപ്പിങ് മാളിൽ 15 പേർ പങ്കെടുത്ത മീറ്റിങ് നടത്തിയെന്നും രേഖകളുണ്ടാക്കിയെന്ന് പൊലീസ് പറയുന്നു. ഈ രേഖകൾ 2018 ഓഗസ്റ്റ് 20 മുതൽ വിവിധ തീയതികളിൽ ഫാ. ടോണി കല്ലൂക്കാരൻ പരിചയപ്പെടുത്തിക്കൊടുത്ത ഫാ. പോൾ തേലക്കാട്ടിന് ആദിത്യ ഇ-മെയിൽ അയച്ചുകൊടുത്തു. ഇതിന്റെ പകർപ്പ് ഫാ. ടോണിക്കും മെയിലിൽ അയച്ചു. ഈ വർഷം ജനുവരി ഏഴ് മുതൽ കാക്കനാട് സെയ്ന്റ് തോമസ് മൗണ്ടിൽ നടന്ന സിനഡിൽ സമർപ്പിച്ച് മാർ ആലഞ്ചേരിയെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് പ്രതികൾ ശ്രമിച്ചത്.

രണ്ടാം പ്രതിയാണ് എറണാകുളം-അങ്കമാലി അതിരൂപത അപ്പൊസ്തൊലിക് അഡ്‌മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത്. അന്വേഷണോദ്യോഗസ്ഥനായ ആലുവ ഡിവൈ.എസ്‌പി. കെ.എ. വിദ്യാധരനാണ് കസ്റ്റഡി അപേക്ഷ നൽകിയത്. ആദിത്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് ശനിയാഴ്ച രാവിലെ പത്തരയ്ക്കാണെന്ന് ഇതിൽ പറയുന്നു. വ്യാജരേഖകൾ ഉണ്ടാക്കിയ കംപ്യൂട്ടർ പ്രതിയുടെ സാന്നിധ്യത്തിൽ സൈബർ വിദഗ്ദ്ധരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോണും കസ്റ്റഡിയിലാണെന്ന് അപേക്ഷയിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP