Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സീറോ മലബാർ സഭയിലെ ബിഷപ്പ് നിശാക്ലബ്ബിൽ അഴിഞ്ഞാടുന്നു; ഡാൻസ് കളിക്കുന്ന ചിത്രമെന്ന് പറഞ്ഞ് വാട്‌സ് ആപ്പിൽ സന്ദേശങ്ങളും; കന്യാസ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്തുന്നതായും ആരോപണം; ഭൂമി വിൽപ്പനാ വിവാദത്തിന്റെ പേരിൽ വൈദികർ രണ്ടു തട്ടിലായപ്പോൾ വാട്‌സ് ആപ്പ് വഴി അപവാദത്തിന്റെ 'ഇടയ ലേഖനം' പ്രചരിക്കുന്നു; പുരോഹിത വിഭാഗത്തിന്റെ വിഴുപ്പലക്കലിൽ തലയിൽ കൈവെച്ച് വിശ്വാസികൾ

സീറോ മലബാർ സഭയിലെ ബിഷപ്പ് നിശാക്ലബ്ബിൽ അഴിഞ്ഞാടുന്നു; ഡാൻസ് കളിക്കുന്ന ചിത്രമെന്ന് പറഞ്ഞ് വാട്‌സ് ആപ്പിൽ സന്ദേശങ്ങളും; കന്യാസ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്തുന്നതായും ആരോപണം; ഭൂമി വിൽപ്പനാ വിവാദത്തിന്റെ പേരിൽ വൈദികർ രണ്ടു തട്ടിലായപ്പോൾ വാട്‌സ് ആപ്പ് വഴി അപവാദത്തിന്റെ 'ഇടയ ലേഖനം' പ്രചരിക്കുന്നു;  പുരോഹിത വിഭാഗത്തിന്റെ വിഴുപ്പലക്കലിൽ തലയിൽ കൈവെച്ച് വിശ്വാസികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി വിൽപ്പനാ വിവാദം വൈദികരും വിശ്വാസികളും തമ്മിലുള്ള തെരുവു യുദ്ധത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. കർദിനാൾ ജോർജ്ജ് ആലഞ്ചേരിയെ പിന്തുണച്ച് ഒരു വിഭാഗം രംഗത്തുള്ളപ്പോൾ തന്നെ എതിർത്തു കൊണ്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരുമുണ്ട്. ഈ രണ്ടു കൂട്ടരും ഇപ്പോൾ തമ്മിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ചു കൊണ്ടാണ് കണക്കു തീർക്കുന്നത്. മുമ്പെങ്ങും ഇല്ലാത്ത വിധം ഇപ്പോഴത്തെ പ്രശ്‌നങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു കൊണ്ട് ചൂടുപിടിക്കുകയാണ്.

വിശ്വാസി സമൂഹത്തിന് മാതൃക ആകേണ്ട പുരോഹിതർ തമ്മിലുള്ള വിഴുപ്പലക്കൽ അതിന്റെ സർവ സീമകളും ലംഘിച്ചു കൊണ്ടാണ് ഇപ്പോൾ പുതിയ തലത്തിലേക്ക് നീങ്ങുന്നത്. സഭയ്ക്കുള്ളിലെ ചീഞ്ഞു നാറുന്ന കഥകളാണ് ഇതോടെ പുറത്തുവരുന്നത്. ഇത് വാട്‌സ് ആപ്പ് സന്ദേശങ്ങളുടെ രൂപത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കർദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരെ പടനയിക്കുന്നവർക്കൊപ്പമുള്ള ഒരു മെത്രാനെതിരെ ഗുരുതരമായ ആരോപണങ്ങൾ അടങ്ങിയ 'ഇടയലേഖനം' തന്നെ പ്രചരിക്കുന്നുണ്ട്.

ഇതിൽ പറയുന്നത് ഒരു മെത്രാൻ വിദേശത്തെ നിശാക്ലബ്ബിൽ അഴിഞ്ഞാടി എന്നാണ്. ഇദ്ദേഹം ഡാൻസ് കളിക്കുന്നത് എന്നു പറഞ്ഞു കൊണ്ടുള്ള ഒരു ചിത്രവും സഹിതമാണ് വാട്‌സ് ആപ്പിലെ പ്രചരണം. മെത്രാൻ സ്ത്രീവിഷയങ്ങളിൽ അതീവ താൽപ്പര്യമുള്ള ആളാണെന്നും വാട്‌സ് ആപ്പ് സന്ദേശത്തിൽ ആരോപിക്കുന്നു. കന്യാസ്ത്രീകളെ പോലും ലൈംഗിക ആവശ്യത്തിന് ഉപോയോഗിക്കുന്നതായാണ് ആക്ഷേപം. ഇങ്ങനെ അപവാദം പ്രചരിപ്പിച്ചു കൊണ്ടുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നത് ഒരു വിഭാഗത്തിന്റെ അറിവോടെ തന്നെയാണെന്ന് വ്യക്തമാണ്. ഇദ്ദേഹത്തിന് സ്വിസ് ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും സന്ദേശത്തിൽ പ്രചരിക്കുന്നു.

12 പ്രമാണങ്ങൾ എന്ന പേരിൽ ഗുരുതരമായ 12 ആരോപണങ്ങളാണ് കർദിനാളിന്റെ എതിരാളിയായ മെത്രാനെതിരേ ഇറക്കിയിരിക്കുന്നത്. ഈ പന്ത്രണ്ട് ആരോപണങ്ങളും ഗുരുതരമാണ്. എന്നാൽ, പരസ്പ്പരം മേധാവിത്തം സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള അപവാദ പ്രചരണാണ് ഇതെന്നത് ഉറപ്പാണ്.

12 പ്രമാണങ്ങൾ/ അന്ത്യശാസനം ഇങ്ങിനെയാണ്:

1)കോടികളുടെ വരുമാനമുള്ള കാനഡ ആസ്ഥാനമായുള്ള ''രക്ഷിക്കാം ഒരു കുടുംബം'' പദ്ധതി കഴിഞ്ഞ പതിനാലു കൊല്ലക്കാലമായി വിവാദ മെത്രാനും തന്റെ ''കുടുംബ''വുമായി ഭരിക്കുന്നു. മറ്റൊരു ഇടവകയിലേക്കും എടയന്ത്രത്തിനു സ്ഥലം മാറ്റമില്ല.

രണ്ട്: ആർച്ച് ബിഷപ്പിന് സ്വവസതിയുണ്ടായിട്ടും താമസിക്കുന്നത് വയോധിക പുരോഹിതർക്ക് കഴിയാനുള്ള വിജോഭവനിൽ സ്വന്തക്കാരികളായ എന്തിനും തയ്യാറായ കന്യാസ്ത്രീകളോടൊപ്പം. ഇത് ചോദ്യം ചെയ്തകൊണ്ട് സഭയ്ക്ക് പേരുദോഷം ഉണ്ടാക്കിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റിയതിന് ബിഷപ്പ് ചാക്യാത്തിനും വിവാദ മെത്രാൻ കുതന്ത്രപൂർവ്വം യാത്രയയപ്പ് നൽകി തെറിപ്പിച്ചു.

മൂന്ന്: ''രക്ഷിക്കാം ഒരു കുടുംബം'' പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മെത്രാൻ തനിക്കു താൽപ്പര്യമുള്ള ഒരു കന്യാസ്ത്രീയെ പ്രോഗ്രാം സംഘാടകയാക്കി. അവരെ കാവൽനിർത്തി ഒരു മെത്രാൻ മറ്റു കന്യാസ്ത്രീകളുമായി രഹസ്യ സംയോഗങ്ങളിൽ പങ്കെടുത്തു.

നാല്: പാരിഷ് കൗൺസിലർമാരുടെ മുന്നിൽ വച്ച് ഫാദർ തോമസ് പാലയുരിനെ നിഷ്‌ക്കരുണം അധിക്ഷേപിച്ചതിൽ മനം നൊന്ത് ഹ്രദയാഘാതം മൂലം ഫാദർ തോമസ് പാലയൂർ മരിച്ചു.

അഞ്ച്: ലൈംഗിക ആരോപണങ്ങളിൽ കുടുക്കിയ മൂന്നു വൈദീകരെ മെത്രാൻ തന്നിഷ്ടപ്രകാരം ക്രൂരമായി ശിക്ഷിച്ചു. ഒരു വൈദീകനെ നാടുകടത്തി. തനിക്കു തോന്നുംവിധം വൈദീകരെ ശിക്ഷിക്കാനുതകും രൂപത്തിൽ അവരെക്കൊണ്ട് കുറ്റസമ്മതം രേഖാമൂലം നിർബന്ധിച്ച് എഴുതിവാങ്ങി അവരോടുള്ള പ്രതികാരം തീർത്തു.

ആറ്: ഈ മെത്രാന്റെ വിജോഭവനിലുള്ള കന്യാസ്ത്രീകളുമായുള്ള അവിഹിതത്തിനെതിരെ പ്രതികരിച്ച ബിഷപ്പ് ചാക്യാതിനെ പരസ്യമായി അവഹേളിക്കുകയും നുണക്കഥകൾ പ്രചരിപ്പിക്കുകയും ചെയ്തു.

ഏഴ്: മിടുക്കനായ ഒരു വൈദീകനെ എടയന്ത്രത്ത് തന്റെ അടിമയാക്കി ചാൻസിലർ സ്ഥാനത്ത് റാൻ മൂളിയായി പ്രതിഷ്ടിച്ചു.

എട്ട്: യുറോപ്പിൽ നിശാ ക്ലബ്ബിൽ നാമ മാത്ര വസ്ത്ര ധാരികളായ സ്ത്രീകൾക്കൊപ്പം മദ്യപാനവും ഡാൻസും ഈ മെത്രാൻ നടത്തി. ഒടുവിൽ ചിത്രം വയ്ച്ച് മറ്റൊരു വൈദീകൻ വിരട്ടി പണം വാങ്ങിയ സംഭവം...ഫോട്ടോ സംഘടിപ്പിച്ച മിടുക്കനായ ഒരു വൈദീകനെ പതിനായിരം ഡോളർ കൊടുത്താണ് എടയന്ത്രത്ത് കീഴ്‌പ്പെടുത്തിയത്. മാത്രമല്ല; ആ വൈദീകന് സഭയിൽ നല്ല സ്ഥാനവും കൊടുത്തു.

ഒമ്പത്: സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള കേരളത്തിൽ നിന്നുള്ള ഒരേയൊരു വൈദീകനാണ് ഈ മെത്രാൻ

പത്ത്: അതിരൂപതയിൽ ബന്ധുവായ ഒരു പുരോഹിതൻ ഒഴികെ മറ്റുള്ളവരെല്ലാം തന്നെ ഈ മെത്രാന്റെ അടിമകളാണ്.

പതിനൊന്ന്: സഭയിൽ ഡബിൾ റോൾ കളിക്കുന്ന മെത്രാന്റെ കൂടുതൽ ദുശീലങ്ങൾ അടുത്തുതന്നെ വെളിച്ചത്തുവരും.

പന്ത്രണ്ട്: പണം, പെണ്ണ്, പ്രതികാരം അതാണ് ഈ മെത്രാന്റെ ഇഷ്ടങ്ങൾ

പന്ത്രണ്ടു പ്രമാണങ്ങൾക്ക് ഒടുവിലായി പറയുന്നത് നിങ്ങൾ ഇത് വിശ്വസിക്കണമെന്ന നിർബന്ധമില്ലെന്നുമാണ്. അത് ഇങ്ങനെ: നിങ്ങൾ ഇത് വിശ്വസിക്കണമെന്ന നിർബന്ധം ഞങ്ങൾക്കില്ല. പക്ഷെ നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ ഇതെല്ലാം വിശ്വസിക്കും. ഞങ്ങൾ ഇപ്പോൾ സംഘടിതരാണ്. ഞങ്ങൾക്ക് അതിരൂപതയെ രക്ഷിച്ചേ പറ്റൂ. അല്ലെങ്കിൽ ഈ മെത്രാൻ അതിരൂപത നശിപ്പിക്കും. അതുകൊണ്ട് അദ്ദേഹം സ്വയം വിരമിക്കുകയോ രാജിയാവുകയോ ചെയ്യണം. അല്ലെങ്കിൽ ഞങ്ങൾ കുറേക്കൂടി ശക്തമായ നടപടികളിലേക്ക് പോകും.

അതേസമയം കർദിനാളിനെതിരെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തുകയും ഇതിനെ ചെറുക്കാൻ മറ്റൊരു വിഭാഗം രംഗത്തിറങ്ങിയതും വിശ്വാസികളിൽ കടുത്ത അമർഷം ഉണ്ടാക്കിയിട്ടുണ്ട്. നാറുന്ന കഥകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിൽ കടുത്ത അതൃപ്തരാണ് അവർ. പരസ്പ്പരം നേട്ടം കൊയ്യാൻ വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറെടുത്താണ് ഇരുവിഭാഗവും കരുക്കൾ നീക്കുന്നത്.

നേരത്തെ മലയാറ്റൂരിലെ ഫാദർ തേലക്കാട്ടിന്റെ കൊലപാതകം ആലഞ്ചേരിയുടെ തലയിൽ കെട്ടിവെക്കാൻ വേണ്ടി മറു വിഭാഗം ശ്രമിച്ചിരുന്നു ഇതിന് പ്രമുഖരായ രണ്ട് ബിഷപ്പുമാർ രഹസ്യമായി കൈകോർത്തെന്നുമാണ് ആരോപണം. ലത്തീൻ ഭാഷയിൽ പ്രാവീണ്യമുള്ള ബിഷപ്പ് കർദജിനാളിനെതിരായ ആരോപണം വത്തിക്കാനിൽ എത്തിച്ചതായും അറിയുന്നു. ഇതിനിടെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും പൊലീസ് ഇതുവരെ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിട്ടില്ല. ജസ്റ്റിക് കമാൽ പാഷയെ ക്രിമിനൽ കേസ് പരിഗണിക്കുന്ന ബെഞ്ചിൽ നിന്നു മാറ്റിയത് സ്വാഭാവിക നടപടി ക്രമങ്ങളുടെ ഭാഗമാണെങ്കിലും ഇക്കാര്യവും സഭയിൽ ചൂടുള്ള ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP