Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'

നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളാറിനെ പോലെ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കാനുള്ള കരുത്ത് സ്വർണ്ണ കടത്തിനുമുണ്ട്. സർക്കാരിനെതിരെ ഈയിടെയായി ഉയർന്ന എല്ലാ ആരോപണങ്ങൾക്ക് പിന്നിലെ കക്ഷികളുമായും സ്വർണ്ണ കടത്തിലെ ആസൂത്രക സ്വപ്‌നാ സുരേഷിന് ബന്ധമുണ്ട്. ഇതാണ് ഈ കേസിന് പുതിയ തലം നൽകുന്നത്. ഐടി സെക്രട്ടറി ശിവശങ്കറിനെതിരെ ആരോപണം ഉന്നയിച്ചത് നാട്ടുകാരാണെന്നതും ഇതിന് പുതിയ തലം നൽകുന്നു. പ്രൈസ് വാട്ടർ കൂപ്പറിന് സർക്കാരിനുള്ള സ്വാധീനത്തിന് തെളിവ് കൂടിയാണ് സ്വപ്‌നാ സുരേഷിന്റെ ഐടി വകുപ്പിലെ നിയമനം. യുഎഇയുടെ കോൺസുലേറ്റിലും സ്വപ്‌ന താരമായിരുന്നു. ഇവിടെ നിന്ന് പിരിച്ച വിട്ട ശേഷവും സ്വാധീനം തുടരാൻ കാരണം ഐടി സെക്രട്ടറിയുമായുള്ള ബന്ധമായിരുന്നു. മൂന്ന് വിവാഹം സ്വപ്‌ന കഴിച്ചുവെന്നാണ് സൂചന. അച്ഛന്റെ പേരും ഇപ്പോഴത്തെ ഭർത്താവിന്റെ പേരും സുരേഷ് എന്നായിരുന്നു.

ഇംഗ്ലീഷ് നന്നായി ഉപയോഗിക്കുന്നതായിരുന്നു സ്വപ്‌നയുടെ കരുത്ത്. സ്വപ്നാ സുരേഷ് തിരുവനന്തപുരത്തെത്തുന്നത് ട്രാവൽ ഏജൻസിയിൽ ജീവനക്കാരിയായി. നെയ്യാറ്റിൻകര സ്വദേശിയായ സ്വപ്നയുടെ അച്ഛന് വിദേശത്ത് ജോലിയായതിനാൽ വളർന്നതും പഠിച്ചതും അബുദാബിയിലായിരുന്നു. അറബിയും ഇംഗ്ളീഷും നന്നായി അറിയാമായിരുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്ക് അടുത്ത് ബാലരാമപുരം സ്വദേശിയായ സ്വപ്ന അബുദാബി വിമാനത്താവളത്തിലെ പാസഞ്ചർ സർവീസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. വിവാഹിതയായെങ്കിലും പിന്നീടു ബന്ധം വേർപിരിഞ്ഞു. അതിനുശേഷമാണു മകളുമായി തിരുവനന്തപുരത്തെത്തിയത്.

2010-ന് ശേഷമാണ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്. തിരുവനന്തപുരത്ത് ട്രാവൽ ഏജൻസിയിലെ ജോലിക്കുശേഷം എയർ ഇന്ത്യാ സാറ്റ്സിൽ പരിശീലനവിഭാഗത്തിൽ ജോലി കിട്ടി. ഇതോടെ അവിടെ താരമായി. റെഡ് ബുൾ ആയിരുന്നു ഇഷ്ട പാനിയം. രാത്രികളിലെ മദ്യപാന പാർട്ടികളിലും അടിച്ചു തകർത്തു. അങ്ങനെയാണ് തിരുവനന്തപുരത്തെ രാഷ്ട്രീയ-ബിസിനസ്സുകാർക്കിടയിലെ താരമായി സ്വപ്‌ന മാറിയത്. എനർജി ഡ്രിങ്കായ റെഡ് ബുളുമായാണ് സ്വപ്‌നയുടെ നടപ്പ്.

2014-15 കാലത്ത് ജോലിക്കിടെ ഒട്ടേറെ വിവാദങ്ങളാണ് സ്വപ്നയുമായി ബന്ധപ്പെട്ട് അവിടെയുണ്ടായത്. ആഡംബര ജീവിതശൈലിയായിരുന്നു അക്കാലത്തും. ഇക്കാലത്താണ് എയർ ഇന്ത്യയുടെ രണ്ട് ജീവനക്കാർക്കെതിരെ വ്യാജരേഖ ചമച്ച് പരാതി നൽകിയതിനെതിരെ പൊലീസ് കേസുണ്ടാകുന്നത്. ഒരു കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം ഉടൻ നൽകും. ദുബായ് കോൺസുലേറ്റിൽ ജോലി ലഭിച്ചതോടെ തിരുവനന്തപുരത്തെ താരമായി. കോൺസൽ ജനറലിന്റെ സെക്രട്ടറിയായി ജോലി ചെയ്യവേ കോൺസുലേറ്റിലെ അതിശക്തയായിയ വ്യവസായികളും രാഷട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമായി സ്വപ്ന കൂടുതൽ അടുത്തു. സരിത്തും കൂട്ടാളിയായി.

കോൺസുലേറ്റിലെ ഉന്നത സ്വാധീനം സർക്കാർ പരിപാടികളിൽ പോലും അതിഥിയാകുന്ന തരത്തിലെ ഉന്നത ബന്ധമായി സ്വപ്ന വളർത്തി. ഒരുവർഷം മുമ്പ് ഓഡിറ്റിൽ കൃത്രിമം കണ്ടെത്തിയതോടെ രണ്ടു പേർക്കും ജോലി പോയി. എന്നാൽ അതിനേക്കാൾ വലിയ ജോലി സ്വപ്നയെ തേടിയെത്തി. ആറ് മാസം മുൻപ് കോൺസുലേറ്റിലെ ജോലി നഷ്ടപ്പെട്ട സ്വപ്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന ഐടി വകുപ്പിലെ സ്‌പെയ്‌സ് പാർക്കിൽ പ്രോജക്ട് കൺസൾട്ടന്റായി കരാർ നിയമനം നേടി. ഇ മൊബിലിറ്റി പദ്ധതിയിൽ ആരോപണം നേരിടുന്ന പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിന്റെ ശുപാർശയിലായിരുന്നു നിയമനം. ഇതും സർക്കാരിന് വിനയായണ്. പ്രൈസ് വാട്ടർ കൂപ്പറിന് സർക്കാരിലുള്ള സ്വാധീനത്തിന് തെളിവ് കൂടിയാണ് ഇത്.

ഐ.ടി. വകുപ്പിൽ ഉന്നത തസ്തികയിൽ ജോലി ചെയ്യുമ്പോഴും യു.എ.ഇ. കോൺസുലേറ്റിലെ ഇടപെടൽ തുടർന്നു. പൂജപ്പുര മുടവന്മുകളിലാണ് നേരത്തേ താമസിച്ചിരുന്നത്. അവിടത്തെ ഫ്‌ളാറ്റിൽ താമസിക്കുമ്പോൾ ഐ.ടി. സെക്രട്ടറി ശിവശങ്കർ സ്ഥിരം സന്ദർശകനായിരുന്നുവെന്ന് സമീപവാസികൾ ആരോപിക്കുന്നുണ്ട്. ഒരുദിവസം സ്വപ്നയുടെ ഭർത്താവ് സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവമുണ്ടായതോടെ അവിടെനിന്ന് താമസം മാറ്റി. പിന്നീട് വട്ടിയൂർക്കാവിലും ഇപ്പോൾ അമ്പലമുക്കിലുമാണ് താമസം. പൂജപ്പുരയിലെ സംഭവം നാട്ടുകാർ വിളിച്ചു പറഞ്ഞതാണ് ഐടി സെക്രട്ടറിയെ വില്ലനാക്കുന്നത്. യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ കേസിൽ മുൻ പിആർഒ സരിത് അറസ്റ്റിലാകുകയും ചെയ്തു.

കോൺസുലേറ്റിലെ മുൻ ഐടി വിഭാഗം ജോലിക്കാരി സ്വപ്ന സുരേഷിനും ഇടപാടിൽ പങ്കുണ്ടെന്ന് സരിത് വെളിപ്പെടുത്തി. കോൺസുലേറ്റിലെ ജോലി പോയശേഷവും സരിത് കോൺസുലേറ്റിന്റെ പേരിലെത്തിയ ബാഗേജുകൾ സ്വീകരിച്ചെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല കൂടുതൽ ഉദ്യോഗസ്ഥർക്കു കള്ളക്കടത്തിൽ പങ്കുണ്ടോ എന്ന കാര്യവും കസ്റ്റംസ് സംഘം പരിശോധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP