Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പിണറായിക്ക് കത്ത് എഴുതാൻ പോലും അറിയില്ല; ഒപ്പിടുന്നതു പോലും താൻ ചൂണ്ടിക്കാണിക്കുന്നിടത്ത്; പിണറായിക്ക് ഒരു കാര്യത്തെക്കുറിച്ചും വലിയ വിവരമില്ല.... മദ്യപാന സദസ്സിൽ ശിവശങ്കർ പിണറായിയെ കൊച്ചാക്കി വീമ്പു പറയുമായിരുന്നോ? സ്വപ്‌നാ സുരേഷും സന്ദീപും എൻ ഐ എയോട് നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയെന്ന് റിപ്പോർട്ട്; മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ നടപടിക്ക് മുഖ്യമന്ത്രിയും; സ്വർണ്ണ കടത്തിൽ പുറത്തു വരുന്നത് അതിവിചിത്ര മൊഴികൾ

പിണറായിക്ക് കത്ത് എഴുതാൻ പോലും അറിയില്ല; ഒപ്പിടുന്നതു പോലും താൻ ചൂണ്ടിക്കാണിക്കുന്നിടത്ത്; പിണറായിക്ക് ഒരു കാര്യത്തെക്കുറിച്ചും വലിയ വിവരമില്ല.... മദ്യപാന സദസ്സിൽ ശിവശങ്കർ പിണറായിയെ കൊച്ചാക്കി വീമ്പു പറയുമായിരുന്നോ? സ്വപ്‌നാ സുരേഷും സന്ദീപും എൻ ഐ എയോട് നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയെന്ന് റിപ്പോർട്ട്; മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ നടപടിക്ക് മുഖ്യമന്ത്രിയും; സ്വർണ്ണ കടത്തിൽ പുറത്തു വരുന്നത് അതിവിചിത്ര മൊഴികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ പിടിപ്പുകെട്ടവനാണെന്നും (മറ്റൊരു വാക്കാണ് പറഞ്ഞത്) കാര്യങ്ങൾ തീരുമാനിക്കുന്നത് താനാണെന്നും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ അവകാശപ്പെട്ടിരുന്നതായി സ്വപ്നയും സരിത്തും എൻഐഎയ്ക്ക് മുമ്പിൽ വെളിപ്പെടുത്തിയെന്ന് റിപ്പോർട്ട്. പിണറായിക്ക് കത്ത് എഴുതാൻ പോലും അറിയില്ല. ഒപ്പിടുന്നതുപോലും താൻ ചൂണ്ടിക്കാണിക്കുന്നിടത്താണ് എന്നായിരുന്നു ശിവശങ്കറിന്റെ അവകാശവാദമെന്ന് പറഞ്ഞിട്ടുള്ളതായി സരിതും സ്വപ്‌നയും വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതികൾ ഇങ്ങനെ പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നത് ജന്മഭൂമി പത്രമാണ്.

സ്വപ്നയും കൂട്ടാളികളും ഒരുമിച്ചുള്ള മദ്യപാന സദസുകളിൽ ശിവശങ്കർ ഇങ്ങനെ അവകാശപ്പെട്ടതായാണ് മൊഴി. പിണറായിക്ക് ഒരു കാര്യത്തെക്കുറിച്ചും വലിയ വിവരമില്ല. എല്ലാ കാര്യങ്ങളും താനാണ് പറഞ്ഞുകൊടുക്കുന്നത്, എന്നവകാശപ്പെട്ട ശിവശങ്കർ പണം കിട്ടിയാൽ എല്ലാക്കാര്യവും നടക്കുമെന്നും ഉറപ്പ് നൽകിയതായി ഇരുവരും മൊഴി കൊടുത്തതായി പറയുന്നു. ജന്മഭൂമിയുടെ ഈ റിപ്പോർട്ട് ശരിയാണെങ്കിൽ സ്വർണ്ണ കടത്ത് കേസിൽ ശിവശങ്കറും കുടുങ്ങും. അവിഹിതമായി പലതും ശിവശങ്കർ ചെയ്തുവെന്ന തരത്തിലാണഅ ഈ റിപ്പോർട്ട് അവതരിപ്പിക്കുന്നത്. ആർ എസ് എസിന്റെ മുഖപത്രത്തിൽ വന്ന ഈ റിപ്പോർട്ടിനോട് എൻഐഎയോ കസ്റ്റംസോ ഔദ്യോഗികമായി പ്രതികരിക്കുന്നില്ല. ഇനി എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുമ്പോൾ ഇക്കാര്യവും ചോദിക്കും.

ശിവശങ്കറിനെതിരെ മുഖ്യമന്ത്രി നടപടിക്കൊരുങ്ങുന്നു എന്നാണ് സൂചന.. ഇയാൾക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിലും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് മുഖ്യമന്ത്രി ഇപ്പോൾ നടപടിക്ക് ഒരുങ്ങുന്നത്. വകുപ്പുതല നടപടി ഉടൻ ഉണ്ടാകുമെന്നാണ് വിവരം. കേസിലെ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയും അടക്കമുള്ള സമിതി അന്വേഷണം നടത്തുന്നത്. ബന്ധങ്ങൾ സ്ഥാപിക്കുന്നതിലെ ശിവശങ്കറിന്റെ ജാഗ്രത കുറവ് മുതൽ പദവി ദുർവിനിയോഗം വരെയുള്ള ആക്ഷേപത്തിന്മേലാണ് അന്വേഷണം നടത്തുന്നത്. അന്വേഷണ റിപ്പോർട്ട് ഇന്ന് ഉച്ചകഴിഞ്ഞ് സമർപ്പിക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ ഭാഗത്ത് നിന്ന് വലിയ വിഴ്ചകൾ ഉണ്ടായതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ സംരക്ഷിക്കാൻ ശ്രമിക്കാതെ നടപടി സ്വീകരിക്കുമെന്നാണ് സൂചന.

ശിവശങ്കറിനെതിരെ കസ്റ്റംസ് അന്വേഷണവും പുരോഗമിച്ചിട്ടും ശിവശങ്കറിനെതിരെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്നും മാറ്റി നിർത്തിയതല്ലാതെ സർക്കാർ തലത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനം ഉയർന്നിരുന്നു. സിപിഎം നേതൃത്വത്തിനിടയിലും ഇതുമായി ബന്ധപ്പെട്ട് എതിർ അഭിപ്രായങ്ങൾ ഉയർന്നതോടെയാണ് മുഖ്യമന്ത്രി നടപടി സ്വീകരിക്കാൻ തയ്യാറായത്. ശിവശങ്കറിന് സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമാക്കി കഴിഞ്ഞു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായതിനാൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്നാണ് വിവരം.

എം. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ഇടപാടുകളുടെ കൂടുതൽ വെളിപ്പെടുത്തലുകൾ സർക്കാരിന് പുതിയ നാണക്കേടാവും. പുറത്തുവരുന്ന മൊഴികളും തെളിവുകളും കുത്തഴിഞ്ഞ നിലയിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്നത് എന്നാണ് വെളിപ്പെടുത്തുന്നത്. പാർട്ടിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. ഉപജാപകസംഘം മുഖ്യമന്ത്രിയുടെ ഓഫീസിൽ പിടിമുറുക്കിയെന്നാണ് പാർട്ടിയിൽ പൊതുവെയുള്ള വികാരം. ഭരണത്തിന്റെ ആദ്യ വർഷത്തിൽ നിരന്തരം വീഴ്ചകളും വിമർശനങ്ങളും നേരിടേണ്ടി വന്നപ്പോൾ മുതിർന്ന നേതാവായിരുന്ന എം വി ജയരാജനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചിരുന്നു. കുറച്ചുകാലം ജയരാജന്റെ പരിപൂർണ നിയന്ത്രണത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. ജയരാജൻ പോയതോടെ എല്ലാം ശിവശങ്കറിന്റെ കൈയിലെത്തി.

വിവാദത്തോടെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയിൽ നിന്ന് മാറ്റിയിരുന്നു. ശിവശങ്കർ ഐഎഎസിന് വിനായായത് പൊലീസിലെ രഹസ്യാന്വേഷണ റിപ്പോർട്ടായിരുന്നു. സ്വർണ്ണ കടത്തിൽ വിവാദം ഉയർന്നപ്പോൾ തന്നെ ശിവശങ്കറുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൊലീസ് അന്വേഷിച്ചിരുന്നു. അമ്പലമുക്കിലെ ഫ്ളാറ്റിലും ശിവശങ്കർ നിത്യ സന്ദർശകനായിരുന്നുവെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി. ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിലെത്തി. ഇതിന് പിന്നാലെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയിൽ നിന്ന് മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ സിഎം രവീന്ദ്രനും ശിവശങ്കറും ചേർന്നാണ് ഭരിച്ചിരുന്നത്. ഇതിൽ ശിവശങ്കറാണ് മാറുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന അധികാര കേന്ദ്രമായി രവീന്ദ്രൻ മാറുകയാണ്.

വി എസ് സെന്തിൽ ഐഎഎസാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി. പ്രൈവറ്റ് സെക്രട്ടറി ആർ മോഹനാണ്. നളിനി നെറ്റോയുടെ സഹോദരൻ കൂടിയാണ് മോഹനൻ. പിന്നെ പൊളിട്ടിക്കൽ സെക്രട്ടറി പുത്തലേത്ത് ദിനേശനും. ദിനേശൻ മാത്രമാണ് പാർട്ടി പ്രതിനിധി. പിഎ ആയിരുന്ന എംവി ജയരാജൻ കണ്ണൂർ പാർട്ടി സെക്രട്ടറിയായതോടെ സ്ഥാനം ഒഴിഞ്ഞു. ഇതോടെ രവീന്ദ്രനും ശിവശങ്കറുമായി പ്രധാനികൾ. രവീന്ദ്രൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാണ്. എന്നാൽ ആരേക്കാൾ സ്വാധീവം രവീന്ദ്രന് മുഖ്യമന്ത്രിയിലുണ്ട്. ശിവശങ്കർ പോകുമ്പോൾ രവീന്ദ്രനിലേക്ക് അധികാരം എത്തുകയാണ്. ശിവശങ്കറിന് പകരം നിയമിക്കുന്ന ഐഎഎസുകാരന് കാര്യമായ റോളുകൾ ഇനിയുണ്ടാകില്ല.

ശിവശങ്കറിനെ രക്ഷിക്കാൻ കിഫ്ബിയിലെ തലപ്പത്തുള്ള പ്രമുഖൻ ശ്രമിച്ചിരുന്നു. ഐ എ എസ് ലോബിയിൽ സമ്മർദ്ദം ചെലുത്താനും ശ്രമിച്ചു. ഇതിനിടെയാണ് സ്വപ്നാ സുരേഷിന്റെ വീട്ടിലെ നിത്യ സന്ദർശകനാണെന്ന റിപ്പോർട്ട് പൊലീസ് നൽകുന്നത്. ഇതോടെ ശിവശങ്കറിന് പുറത്ത് പോകേണ്ടി വന്നു. സ്പ്രിങ്ളർ കാലം മുതൽ തന്നെ ശിവശങ്കർ വിവാദ നായകനായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നളിനി നെറ്റോ രാജിവച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അധികാരം ശിവശങ്കറിലേക്ക് എത്തിയത്. മുഖ്യമന്ത്രിയുടെ അതിവിശ്വസ്താനായി മാറി. ഇതെല്ലാം എല്ലാവർക്കും അറിയാം.

അതുകൊണ്ട് തന്നെ ശിവശങ്കറിന്റെ സ്വപ്നയുമായുള്ള അടുപ്പം മുഖ്യമന്ത്രിക്കും വിനായായി മാറും. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ മാറ്റിയത്. ഐ എ എസ് അസോസിയേഷനും ശിവശങ്കറിനെ രക്ഷിക്കാനെത്തിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP