Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോലിക്ക് കയറുമ്പോൾ പറഞ്ഞ ശമ്പളമല്ല നൽകുന്നതെന്ന് ജീവനക്കാർ; നൽകുന്ന വേതനം കൃത്യമായി ലഭിക്കുന്നുമില്ല; ഗതികെട്ട് ഓൺലൈൻ ഫുഡ് ഡെലിവറിയായ സ്വിഗ്ഗിയുടെ ഡെലിവറി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി; ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഡെലിവറി തസ്സപ്പെട്ടതോടെ മൊബൈൽ ആപ്പുവഴി ഫുഡ് ഓർഡർ ചെയ്തവർ ഭക്ഷണത്തിനായി കാത്തിരുന്നത് മണിക്കൂറുകൾ; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം വ്യാപിപ്പിക്കാനാണ് ജീവനക്കാർ

ജോലിക്ക് കയറുമ്പോൾ പറഞ്ഞ ശമ്പളമല്ല നൽകുന്നതെന്ന് ജീവനക്കാർ; നൽകുന്ന വേതനം കൃത്യമായി ലഭിക്കുന്നുമില്ല; ഗതികെട്ട് ഓൺലൈൻ ഫുഡ് ഡെലിവറിയായ സ്വിഗ്ഗിയുടെ ഡെലിവറി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി; ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഡെലിവറി തസ്സപ്പെട്ടതോടെ മൊബൈൽ ആപ്പുവഴി ഫുഡ് ഓർഡർ ചെയ്തവർ ഭക്ഷണത്തിനായി കാത്തിരുന്നത് മണിക്കൂറുകൾ; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം വ്യാപിപ്പിക്കാനാണ് ജീവനക്കാർ

ആർ പീയൂഷ്

കൊച്ചി: കൃത്യമായ വേതനം നൽകാത്തതിലും വിവിധ ആവശ്യങ്ങൾ നടപ്പിലാക്കത്തതിലും പ്രതിഷേധിച്ച് ഓൺലൈൻ ഫുഡ് ഡെലിവറിയായ സ്വിഗ്ഗിയുടെ ഡെലിവറി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. പാലാരിവട്ടത്തെ സ്വിഗ്ഗി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണയും നടത്തി. തങ്ങളുടെ അപേക്ഷ സ്വീകരിക്കാൻ റീജിയണൽ മാനേജർ തയ്യാറാകാത്തതിനെതുടർന്നാണ് മുന്നറിയിപ്പില്ലാതെ ജോലി നിർത്തി വച്ച് പ്രതിഷേധിച്ചത് എന്നാണ് ജീവനക്കാർ പറയുന്നത്. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഡെലിവറി തസ്സപ്പെട്ടതോടെ സ്വിഗ്ഗിയിൽ ഫുഡ് ഓർഡർ ചെയ്തവർക്കർക്ക് മണിക്കൂറുകൾ കാത്തിരിന്നിട്ടും ഭക്ഷണം കിട്ടാതെ വലഞ്ഞു.

ഇന്ന് ഉച്ചയ്ത്ത് മൂന്നു മണിയോട് കൂടെയാണ് സ്വിഗ്ഗി ഡെലിവറി എക്‌സിക്യുട്ടിവുകൾ പ്രതിഷേധ സമരം ആരംഭിച്ചത്. നൂറോളം ജീവനക്കാർ പാലാരിവട്ടത്തെ സ്വിഗ്ഗിയുടെ ഓഫീസിനു മുന്നിൽ തടിച്ചു കൂടുകയും ഓഫീസ് ഉപരോധിക്കുകയുമായിരുന്നു. കൃത്യമായ വേതനം ലഭ്യമാകുന്നില്ല, മിനിമം ഓർഡറിന്റെ നിരക്കിൽ വർധനവ് വരുത്തുക, മാസ ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങി പതിനഞ്ചോളം ആവശ്യങ്ങൾ നിരത്തിയാണ് സമരം ആരംഭിച്ചത്. ഇത് സംബന്ധിച്ച് കമ്പനി അധികാരികളോട് മറുനാടൻ വിശദീകരണം ചോദിച്ചപ്പോൾ പറയാൻ സാധ്യമല്ല എന്നുള്ള മറുപടിയാണ് ലഭിച്ചത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം വരും ദിവസങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.

ഒരു ഡെലിവറിക്ക് പോകുമ്പോൾ ഡെലിവറി എക്സിക്യൂട്ടീവുകൾക്ക് ലഭിക്കുന്നത് 25 രൂപയാണ്. ഇത് 15 രൂപയാക്കാനാണ് ഇപ്പോൾ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇത് കൂടാതെ സ്വിഗ്ഗി കൊച്ചിയിൽ ആരംഭിച്ചപ്പോൾ വലിയ വാഗ്ദാനങ്ങളാണ് ഡെലിവറി എക്സിക്യൂട്ടിവുകൾക്ക് നൽകിയിരുന്നത്. ദിവസവും കമ്പനി പറഞ്ഞിരിക്കുന്ന തുകയ്ക്ക് മുകളിൽ ജോലി ചെയ്യുകയാണെങ്കിൽ കൂടുതൽ ഇൻസന്റീവ് ലഭിക്കും എന്നും എല്ലാമാസവും കൂടുതൽ ഡെലിവറി ചെയ്താൽ പ്രത്യേക ആനുകൂല്യങ്ങളും നൽകിയിരുന്നു. എന്നാൽ സ്വിഗ്ഗി ആരംഭിച്ച് ഒരു വർഷം ആകുമ്പോഴേക്കും നിലവിൽ ലഭിച്ചു കൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും ഇവർക്ക് നൽകാതെയായി. എന്നാൽ കസ്റ്റമറുടെ പക്കൽ നിന്നും ഡെലിവറി ചാർജ്ജായി മുപ്പത് മുതൽ നാൽപ്പത്തി അഞ്ച് രൂപവരെ വാങ്ങുന്നുമുണ്ട്. ഇത് കൂടാതെ ഓരോ ഓർഡറിന്റെ പുറത്തും ഹോട്ടലുകളിൽ നിന്നും 20 മുതൽ 40 ശതമാനം വരെ കമ്മീഷനും വാങ്ങുന്നുണ്ട്. ഇങ്ങനെ കൊല്ല ലാഭം ഉണ്ടാക്കുമ്പോഴാണ് ജോലി ചെയ്യുന്നവർക്ക് കൃത്യമായ വേതനം നൽകാതിരിക്കുന്നത്. ജോലിക്ക് കയറുമ്പോൾ പറഞ്ഞ ശമ്പളമല്ല നൽകുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം. ആഴ്ചയിലാണ് ഡെലിവറി നടത്തുന്നതിനുള്ള ശമ്പളം ജീവനക്കാർക്ക് ലഭിക്കുക.

ഇതൊന്നും കൂടാതെ ആപ്ലിക്കേഷൻ വഴി ഓർഡർ ചെയ്യുന്ന ആഹാര സാധനങ്ങൾ എത്തിക്കാൻ പോകുന്ന ദൂരത്തിനനുസരിച്ച് തുക നൽകും എന്ന് പറഞ്ഞിരുന്നുവെങ്കിലും അത് നൽകുന്നില്ല എന്നും പരാതിയുണ്ട്. മിക്ക സ്ഥലങ്ങളിലേയും ലൊക്കേഷൻ തെറ്റായാണ് കാണിക്കുന്നത്. അതിനാൽ ആഹാര സാധനങ്ങളുമായി ഏറെ ദൂരം അധികം യാത്ര ചെയ്യേണ്ടി വരും. എന്നാൽ ഈ അധിക ദൂരം പോയതിന്റെ പണം ഡെലിവറി ജീവനക്കാർക്ക് നൽകുന്നില്ല. അതിന് കാരണം പറയുന്നത് ആപ്ലിക്കേഷനിൽ കാണിക്കുന്ന മാപ്പ് വഴിയാണ് ദൂരം നോക്കുന്നത്. അതിനാലാണ് തുക കുറഞ്ഞു പോകുന്നത് എന്നാണ്. ഇത് സംബന്ധിച്ച് പരാതി പറഞ്ഞെങ്കിലും ഇതുവരെയും പരിഹരിച്ചില്ല. എന്തായാലും പരിഹാരം കാണും വരെ സമരം തുടരുമെന്നാണ് ജീവനക്കാരുടെ തീരുമാനം.

ഒരു ഇരുചക്രവാഹനവും സ്മാർട്ട് ഫോണും. ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളിൽ ഡെലിവറി ബോയുടെ തസ്തികയ്ക്ക് വേണ്ട യോഗ്യത ഇതുമാത്രമാണ്. ഫുൾടൈം ജോലി ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ല. താത്പര്യം പോലെ സ്വന്തം ഇഷ്ടത്തിന് ചെയ്യാനും സാധിക്കും. ഒപ്പം ആകർഷകമായ ശമ്പളവും. കോളേജിന് ശേഷമോ, ഒരു ഷിഫ്റ്റ് മാത്രം ജോലി ഉള്ളവർക്കോ, ഓഫീസ് ജോലി കഴിഞ്ഞതിനു ശേഷമോ, എപ്പോൾ വേണമെങ്കിലും 'ഡെലിവറി ബോയ്' ആയി ജോലി ചെയ്യാം. രാവിലെയെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് യുവാക്കൾ ഈ മേഖലയിൽ ഭക്ഷണം എത്തിക്കാൻ ജോലിചെയ്യുന്നത്. ഡെലിവറി ജോലിക്കായി എത്തുന്ന കോളേജ് വിദ്യാർത്ഥികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ടെന്നാണ് ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. സ്വിഗ്ഗി ഓഫീസിൽച്ചെന്ന് ബൈക്കിന്റെ രേഖകളും മറ്റു രേഖകളും സമർപ്പിച്ചാണ് യുവാക്കൾ ഇതിന്റെ ഭാഗമാകുന്നത്. ആകർഷകമായ ശമ്പളമാണ് വാഗ്ദാനം ചെയ്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP