Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ

ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ അയൽവാസികൾ രംഗത്തെത്തി. ഐടി സെക്രട്ടറി ശിവശങ്കരൻ പതിവായി സ്വപ്‌നയുടെ ഫ്‌ള്ാറ്റ് സന്ദർശിക്കാർ ഉണ്ടായിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത്. രാത്രി വൈകിയും ഇവിടെ മദ്യപാന പാർട്ടി നടത്തിയിരുന്നു. ഇതിനെതിരെ പരാതി നൽകിയെങ്കിലും സ്വാധീനം മൂലം പൊലീസ് നടപടി കൈക്കൊണ്ടിരുന്നില്ലെന്നാണ് അയൽവാസികൾ മാധ്യമങ്ങളോട് പറഞ്ഞു.

മുടവന്മുകളിൽ സ്വപ്‌ന രണ്ടാം ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന കാലത്തായിരുന്നു ഐടി സെക്രട്ടറി പതിവായി സന്ദർശിച്ചിരുന്നത്. ഇത് സമീപവാസികൾക്ക് ശല്യമായ ഘട്ടത്തിൽ പാരാതിയും ഉയർന്നിരുന്നു. സർക്കാർ വാഹനങ്ങൾ രാത്രി പതിവായി വരുമായിരുന്നു. നരച്ച താടിയുള്ള ആളായിരുന്നു. സർക്കാർ ഉദ്യോഗസ്ഥനാണെന്ന് അറിയാമായിരുന്നു. അടുത്തകാലത്ത് സ്പ്രിൻക്ലർ വിവാദത്തിൽ വന്നതോടെയാണ് ആൾ ശിവശങ്കരൻ ആണെന്ന് അറിഞ്ഞതെന്നും അയൽവാസികൾ പറഞ്ഞു.

മദ്യപിച്ചു രാത്രി ഒന്നര മണിയോളം കഴിഞ്ഞ് പലപ്പോഴും വണ്ടിയിലേക്ക് എടുത്തോണ്ടായിരുന്നു പോയിരുന്നത്. ഐടി സെക്രട്ടറിയുടെ പേരിൽ എന്തു കേസു കൊടുത്താലും പൊലീസിനെ വിളിച്ചു പരിഹരിക്കുകയായിരുന്നു ചെയ്തിരുന്നത്. ഒരിക്കൽ മ്യൂസിയം സർക്കിളിനെ വരെ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നം അയൽവാസി പറഞ്ഞു. ഒരിക്കൽ രാത്രി ഒന്നരയ്ക്ക് ഗേറ്റ് തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി. സ്വപ്‌നയുടെ രണ്ടാമത്തെ ഭർത്താവാണ് അടിച്ചതെന്നും സമീപവാസികൾ പറഞ്ഞു.

സ്വപ്‌നക്കതെിരെ പരാതി പതിവായതോടെയാണ് ഇവർ ഇവിടെ നിന്നും മാറിയത്. കാശ് കൊടുക്കാൻ എന്നു പറഞ്ഞു നിരവധി പേർ ഇതിലേ വന്നിരുന്നു. ശിവശങ്കരനെ പോലെ നിരവധി പേർ ഇവിടെ വന്നിരുന്നുവെന്നും അയൽവാസികൾ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് കേസു കൊടുത്ത സംഭവം പോലും ഉണ്ടായിരുന്നതായും ഇവർ പരാതിപ്പെട്ടിരുന്നു. പൂജപ്പുരയിലെ ഫ്ളാറ്റിലായിരുന്നു മാസങ്ങൾക്ക് മുമ്പ് വരെ താമസിച്ചിരുന്നത്. ഇവരെ അവിടെ നിന്നും ഇറക്കി വിടുകയായിരുന്നു. ഇങ്ങനെ ഏറെ ദുരൂഹതയുള്ള പെൺസുഹൃത്തിലേക്കാണ് അന്വേഷണം നടക്കുന്നത്.

ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷ് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നതായി വിവരവും ലഭിച്ചിരുന്നു. എയർ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരിയായിരിക്കെ ഒരു ഉദ്യോഗസ്ഥനെതിരേ വ്യാജ പരാതി നൽകിയ സംഭവത്തിലാണ് സ്വപ്നക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. ഉദ്യോഗസ്ഥനെതിരേ വ്യാജ പരാതി നൽകിയെന്നും ആൾമാറാട്ടം നടത്തി മറ്റൊരു പരാതിക്കാരിയെ ഹാജരാക്കിയെന്നുമാണ് സ്വപ്‌നെക്കെതിരേയുള്ള ആരോപണം. ഈ കേസിൽ സ്വപ്നയെ പ്രതി ചേർക്കാനുള്ള നടപടിക്രമങ്ങൾ തുടരുന്നതിനിടെയാണ് സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടത്. വ്യാജ പരാതി നൽകിയ സംഭവത്തിൽ ഇപ്പോഴും തുടരന്വേഷണം നടക്കുന്നതായാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിവരം.

അതേസമയം, സ്വർണക്കടത്ത് കേസിൽ സരിത്ത് പിടിയിലായതിന് പിന്നാലെ ഒളിവിൽപോയ സ്വപ്ന സുരേഷിനെ ഇതുവരെ കണ്ടെത്താനായില്ല. സ്വപ്നയ്ക്കായി കസ്റ്റംസ് സംഘം വ്യാപകമായ തിരച്ചിൽനടത്തിവരികയാണ്. സ്വർണ്ണക്കടത്തിൽ പ്രതിയായ സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അവിഹിത ബന്ധമുണ്ടെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.

സംസ്ഥാന ഐ.ടി. വകുപ്പിലെ ഉദ്യോഗസ്ഥയും മുൻ കോൺസുലേറ്റ് ജീവനക്കാരിയുമായ സ്വപ്ന സുരേഷ് എയർ ഇന്ത്യയുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന വ്യാജരേഖ കേസിൽ പ്രതി ചേർക്കാനിരിക്കുന്ന വ്യക്തിയാണ്. രണ്ട് തവണ ഇവരെ ചോദ്യം ചെയ്തതുമാണ്. ഇത് ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും അറിയാം. എന്നിട്ടും എങ്ങനെയാണ് മുഖ്യമന്ത്രിക്ക് കീഴിലെ ഒരു വകുപ്പിൽ സുപ്രധാന സ്ഥാനത്ത് ഇവർ എത്തിയതെന്നും കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

വിമാനത്താവളത്തിൽനിന്ന് സ്വർണം പിടിക്കപ്പെട്ടപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ആദ്യം വിളി വന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമം നടന്നത്. ഐ.ടി. വകുപ്പ് സെക്രട്ടറിയുടെ അടക്കം ഫോൺ രേഖകൾ പരിശോധിച്ചാൽ ഇവരുമായുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അവിഹിതബന്ധം പുറത്ത് വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഐ.ടി. സെക്രട്ടറിയുമായി ബന്ധമുള്ള മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഒത്താശയോടെയെയാണ് ഇവർ ഐ.ടി. വകുപ്പിന് കീഴിലെ പ്രധാന ചുമതലയിൽ ഇരുന്നത്. കെ. ഫോൺ അടക്കമുള്ളവയുടെ ചുമതല അവർക്കായിരുന്നു. യു.എ.ഇ. കോൺസുലേറ്റിൽ നിന്ന് നിരവധി ആരോപണങ്ങൾകൊണ്ട് പുറത്താക്കപ്പെട്ട ഒരാൾ എങ്ങനെയാണ് ഐ.ടി. വകുപ്പിന്റെ ഉന്നത സ്ഥാനത്ത് വന്നത്. ആരാണ് നിയമനം നൽകിയത്. ഏത് മാനദണ്ഡത്തിന്റെ പേരിലാണ് അവർ വന്നതെന്നും അതിന് മുഖ്യമന്ത്രി മറുപടി നൽകണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസിന് അധോലോക, സ്വർണക്കടത്ത്, മാഫിയാ ബന്ധങ്ങളുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ കള്ളക്കടത്ത് സംഘത്തെ സഹായിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അത് രാജ്യസുരക്ഷയെ അടക്കം ബാധിക്കുന്ന പ്രശ്നമാണ്. നിരവധി ആരോപണങ്ങളിൽപെട്ടയാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ കറങ്ങി നടക്കുന്നുവെന്ന സ്പെഷ്യൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ എങ്ങനെ അവഗണിക്കപ്പെട്ടുവെന്നും സുരേന്ദ്രൻ ചോദിച്ചു. ഉമ്മൻ ചാണ്ടിയുടെ കാലത്ത് സരിതയായിരുന്നുവെങ്കിൽ ഇന്ന് സ്വപ്നയാണെന്ന വ്യത്യാസമേയുള്ളൂ. എന്നാൽ ജനങ്ങൾ സ്വപ്നലോകത്തല്ല എന്ന് മനസ്സിലാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP