Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

സ്വപ്‌നം കാണാൻ പഠിപ്പിച്ച അബുദാബി സ്വപ്‌നയ്ക്ക് എന്നും പ്രണയങ്ങളുടെ ഉത്സവനഗരി; കൗമാരപ്രണയത്തിന് വീട്ടുകാർ നോ പറഞ്ഞപ്പോൾ വാശിയായി; പത്താം ക്ലാസിൽ പഠിക്കുമ്പോൾ അടുത്ത പള്ളിയിലെ വികാരിക്കൊപ്പം ഒളിച്ചോട്ടം; അബുദബിയിൽ നിന്ന് മുങ്ങി പൊങ്ങിയത് മുംബൈയിൽ; ആലോചിച്ചുറപ്പിച്ചിട്ടും ഉറപ്പില്ലാതെ മൂന്നുവിവാഹങ്ങളും; ബന്ധങ്ങളുടെ തകർച്ചയിൽ തളരാതെ ഉയരങ്ങളിലേക്ക് പടികൾ കയറാൻ ഉന്നതരുമായി കൂട്ടുകെട്ടും ഉല്ലാസവും കള്ളക്കടത്തും; സ്വപ്‌ന സുരേഷിന്റെ നക്ഷത്ര ജീവിതം ഇങ്ങനെ

സ്വപ്‌നം കാണാൻ പഠിപ്പിച്ച അബുദാബി സ്വപ്‌നയ്ക്ക് എന്നും പ്രണയങ്ങളുടെ ഉത്സവനഗരി; കൗമാരപ്രണയത്തിന് വീട്ടുകാർ നോ പറഞ്ഞപ്പോൾ വാശിയായി; പത്താം ക്ലാസിൽ പഠിക്കുമ്പോൾ അടുത്ത പള്ളിയിലെ വികാരിക്കൊപ്പം ഒളിച്ചോട്ടം; അബുദബിയിൽ നിന്ന് മുങ്ങി പൊങ്ങിയത് മുംബൈയിൽ; ആലോചിച്ചുറപ്പിച്ചിട്ടും ഉറപ്പില്ലാതെ മൂന്നുവിവാഹങ്ങളും; ബന്ധങ്ങളുടെ തകർച്ചയിൽ തളരാതെ ഉയരങ്ങളിലേക്ക് പടികൾ കയറാൻ ഉന്നതരുമായി കൂട്ടുകെട്ടും ഉല്ലാസവും കള്ളക്കടത്തും; സ്വപ്‌ന സുരേഷിന്റെ നക്ഷത്ര ജീവിതം ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അടിത്തറയിളക്കിയ സ്വർണക്കടത്ത് കേസിലെ വിവാദനായിക സ്വപ്ന സുരേഷ് തുടക്കം മുതൽ തന്നെ നയിച്ചിരുന്നത് വഴിവിട്ട ജീവിതം. സ്വപ്നയുടെ വഴിവിട്ട അബുദാബി ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഏറെ ഹൃദയബന്ധമുണ്ടെന്നു സ്വപ്ന പറയുന്ന യുഎഇയിലെ സ്വപ്നയുടെ കഥകൾ പലതും ഞെട്ടിക്കുന്നതാണ്. പത്താംക്ലാസിൽ പഠിക്കുമ്പോൾ തന്നെ സ്വപ്നയുടെ ഒളിച്ചോട്ടം നടന്നു. വീട്ടുകാരെ ഞെട്ടിച്ച് തൊട്ടടുത്ത പള്ളി വികാരിയുമായാണ് സ്വപ്ന ഒളിച്ചോടിയത്.

പതിനഞ്ചു ദിവസത്തോളം ഈ കൗമാരക്കാരി പള്ളി വികാരിയ്‌ക്കൊപ്പം കഴിഞ്ഞു. സ്വപ്നയെ കാണാതെ കുടുംബം തിരച്ചിൽ തുടങ്ങിയതോടെയാണ് വിമാനം കയറി സ്വപ്നയും വികാരിയും മുംബൈയിൽ എത്തിയ വിവരം അറിയുന്നത്. ഏറെ പണിപ്പെട്ടാണ് വികാരിയുടെ കൈകളിൽ നിന്ന് സ്വപ്നയെ മോചിപ്പിക്കുന്നത്. സ്വപ്നയുടെ മുംബൈയിലെ ഒരു ബന്ധുകൂടി ഈ മോചന ദൗത്യത്തിൽ പങ്കാളിയായി. സ്വപ്നയുടെ അമ്മയ്ക്ക് തൊട്ടടുത്ത ക്രിസ്ത്യൻ പള്ളിയിൽ പോകുന്ന ശീലമുണ്ട്. സ്വപ്നയും അമ്മയ്ക്ക് ഒപ്പം പോകാറുണ്ട്. ഇങ്ങനെയാണ് വികാരിയുമായി അടുത്തത്. അടുപ്പത്തിനു മൂർച്ച കൂടിയതോടെ ഇരുവരും ഒളിച്ചോടി.

അബുദാബിയിൽ നിന്ന് മുങ്ങിയ ഇവർ പൊങ്ങിയത് മുംബൈയിൽ. അന്വേഷണം നീണ്ടപ്പോഴാണ് സ്വപ്നയും വികാരിയും മുംബൈയിൽ ഉള്ള വിവരം അറിഞ്ഞത്. തുടർന്ന് ഒരു മുംബൈയിലുള്ള ഒരു ബന്ധുവിന്റെ ഇടപെടൽ വഴി സ്വപ്നയെ കുടുംബം തിരിച്ചെടുത്ത് അബുദാബിയിലേക്ക് തന്നെ കൂട്ടിക്കൊണ്ടു പോയി. സ്വന്തം കുടുംബത്തിലെ ഒരു കൗമാരക്കാരനുമായി സ്വപ്നയ്ക്ക് ഉള്ള പ്രണയം ഒരു വിധത്തിൽ അലസിപ്പിച്ച് കുടുംബം മുന്നോട്ടു പോകുമ്പോഴാണ് പത്താം ക്ലാസിൽ തന്നെ അച്ചനുമായി ഒളിച്ചോടി സ്വപ്ന മറ്റൊരു ചരിത്രം രചിക്കുന്നത്.

അതിനു ശേഷം മൂന്നു വിവാഹങ്ങളാണ് സ്വപ്ന നടത്തിയത്. ഒരു ഒളിച്ചോട്ടവും മൂന്നു വിവാഹങ്ങളും ഒട്ടേറെ അവിഹിതകഥകളുമാണ് സ്വപ്നയുമായി ബന്ധപ്പെട്ടു ഉയരുന്നത്. ഇത്തരം ഒരു കഥയിലെ നായകനായി മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറി ശിവശങ്കർ മാറിയതോടെയാണ് പദവികൾ തെറിക്കുന്നത്. പിണറായിയുടെ ഓഫീസിൽ നിന്നും ഇറങ്ങിയാൽ സ്റ്റേറ്റ് കാറും വിളിച്ച് നേരെ ശിവശങ്കർ പോകുന്നത് സ്വപ്നയുടെ ഫ്‌ളാറ്റിലേക്കാണ്. അവിടെയുള്ള കൂത്താട്ടം കഴിഞ്ഞ ശേഷം മദ്യപിച്ച് മദോന്മത്തനായാണ് രാത്രി ഒരു മണിയോടെ സ്വന്തം ലാവണത്തിലേക്ക് ശിവശങ്കർ പോകാറുള്ളത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങളിൽ കൂടി വ്യക്തമാകുന്നത്.

ഇപ്പോൾ പുറത്ത് വന്ന ഓഡിയോ ക്ലിപ്പിൽ തന്നെ സ്വപ്ന പറയുന്നത് യുഎഇയുമായി ഹൃദയബന്ധമുണ്ടെന്നാണ്. ഇതിൽ വാസ്തവവുമുണ്ട്. വീട്ടുകാർ തടയിട്ട സ്വപ്നയുടെ കൗമാര പ്രണയവും പത്താം ക്ലാസിൽ പഠിക്കുമ്പോൾ പള്ളി വികാരിയുമായി നടത്തിയ ഒളിച്ചോട്ടത്തിനുമൊക്കെ വേദിയായത് ദുബായിയാണ്. ഇതൊന്നും സ്വപ്നയ്ക്ക് മറക്കാനും സാധ്യമല്ല. സ്വപ്നയുടെ അച്ഛൻ സുരേഷ് ജോലി ചെയ്തിരുന്നത് അബുദാബി ഭരണാധികാരിയുടെ ഓഫീസിലായിരുന്നു. അമ്മയ്ക്ക് അച്ഛനുമൊരുമിച്ച് സ്വപ്നയും രണ്ടു സഹോദരങ്ങളും അബുദാബിയിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. സ്വപ്നയുടെ ഒളിച്ചോട്ടം കഴിഞ്ഞ ശേഷമാണ് ഒരു സഹോദരൻ അമേരിക്കയിൽ പഠിക്കാൻ പോകുന്നത്. ഈ സഹോദരനാണ് സ്വപ്നയുടെ അഴിഞ്ഞാട്ട കഥകൾ പുറത്ത് വന്നപ്പോൾ സ്വപ്ന എസ്എസ്എൽസി കൂടി പാസായിട്ടില്ലന്ന വിവരം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

സ്വപ്നയുടെയും കുടുംബത്തിന്റെയും കഥകൾ അറിയാവുന്ന സഹോദരൻ അമേരിക്കയിൽ തന്നെയാണ് സെറ്റിൽ ചെയ്തത്. ഇതിന്നിടയിലാണ് സ്വപ്നയെ വീട്ടുകാർ വിവാഹം കഴിച്ചു നൽകുന്നത്. തിരുവനന്തപുരത്തെ ഒരു മുൻ മേയറുടെ ബന്ധുവിനെയാണ് വിവാഹം കഴിച്ചത്. തിരുവനന്തപുരം പേട്ട സ്വദേശിയാണ് വിവാഹം കഴിച്ചത്. ഈ വിവാഹം അധികം നീണ്ടുപോയില്ല. ഈ വിവാഹത്തിലെ ഒരു മകൾ ആണ് സ്വപ്നയുടെ കൂടെയുള്ളത്. മുൻ മേയറുടെ ബന്ധുവായി ഒത്തുപോകാൻ കഴിയാത്തതോടെ സ്വപ്ന നിയമപരമായി വിവാഹം വേർപ്പെടുത്തി എന്നാണ് അറിയാൻ കഴിഞ്ഞത്.

ഇതു കഴിഞ്ഞാണ് കോവളത്തുള്ള ബാർ ഉടമയുമായി സ്വപ്നയുടെ വിവാഹം നടക്കുന്നത്. ഈ വിവാഹത്തിൽ കുട്ടികളില്ല. ആദ്യ വിവാഹത്തിലെ മകൾ ആണ് ഈ ബന്ധത്തിലും സ്വപ്നയ്ക്ക് ഒപ്പമുണ്ടായിരുന്നത്. ഇതിനു ശേഷമാണ് നിലവിലെ ഭർത്താവിനെ സ്വപ്ന വിവാഹം കഴിക്കുന്നത്. ബാർ ഉടമയായുള്ള വിവാഹം നിയമപരമാണോ എന്ന കാര്യത്തിലും സംശയമുണ്ട്. ഈ വിവാഹം രജിസ്റ്റർ ചെയ്തിരുന്നോ എന്ന കാര്യത്തിൽ തീർച്ചയില്ല എന്നാണ് സ്വപ്നയെ അടുത്ത അറിയുന്നവർ മറുനാടനോട് വെളിപ്പെടുത്തിയത്. ബാർ ഉടമയെ ഒഴിവാക്കി പോയാണ് നിലവിലെ ഭർത്താവിനെ സ്വപ്ന വിവാഹം കഴിച്ചത്. ഈ വിവാഹത്തിൽ ഒരു കുട്ടി കൂടിയുണ്ട്. ഈ രണ്ടു കുട്ടികളാണ് സ്വപ്നയ്ക്ക് ഒപ്പമുള്ളത്. ഇവരെയും കൂട്ടിയാണ് സ്വപ്ന അപ്രത്യക്ഷമായിരിക്കുന്നത്.

എമിറെറ്റ്‌സ് എയർലൈൻസിൽ സ്വപ്‌ന ജോലി നോക്കിയിരുന്നു. ഈ ജോലിയിരിക്കെയാണ് ഇതൊഴിവാക്കി കേരളത്തിലെ കളികൾക്ക് തുടക്കമിടാൻ സ്വപ്ന എത്തുന്നത്. സ്വപ്നയുടെ അച്ഛൻ സുരേഷും ഈ ഘട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയിരുന്നു. സ്വപ്നയുടെ തരികിട കളി സ്വപ്നയുടെ സഹോദരൻ കൂടി അബുദാബിയിൽ വെച്ച് നടത്തിയിരുന്നു. റെന്റ് എ കാർ എടുത്ത് പണയം വെക്കുകയാണ് സഹോദരൻ ചെയ്തത്. ഇത് കേസായപ്പോൾ അബുദാബിയിൽ സഹോദരൻ അകത്തായി.

ഈ കേസ് നടക്കുകയും സഹോദരൻ അകത്താവുകയും ചെയ്യുന്ന സമയത്ത് തന്നെയാണ് സ്വപ്നയുടെ സഹോദരന്റെ വിവാഹ ആലോചനയും നാട്ടിൽ നടക്കുന്നത്. ഇത് കാശ് കൊടുത്ത് ഒതുക്കിയ ശേഷമാണ് വിവാഹത്തിനായി സ്വപ്നയുടെ സഹോദരൻ നാട്ടിലേക്ക് എത്തുന്നതും വിവാഹം കഴിയുന്നതും. സഹോദരന്റെ മദ്യപാന കഥകളും പ്രശ്‌നങ്ങളുമൊക്കെ പിന്നീടാണ് ഭാര്യവീട്ടുകാർ അറിയുന്നത്. ഇതോടെയാണ് പ്രമുഖ സിപിഎം നേതാവിന്റെ സഹായത്തോടെ നൽകിയ ആഭരണങ്ങൾ തിരികെ വാങ്ങി സ്വപ്നയുടെ സഹോദരന്റെ ഭാര്യ ബന്ധം വേർപ്പെടുത്തി തിരികെ പോകുന്നത്. സ്വപ്നയ്ക്ക് പിടിപി നഗറിന് സമീപത്തായി ഒരു സ്വന്തം വീടുണ്ട്. ഈ വീട് ഇതുവരെയുള്ള കഥകളിൽ കടന്നു വന്നിട്ടില്ല. വീട്ടിൽ വച്ചാണ് സ്വപ്നയുടെ അച്ഛൻ രണ്ടു മാസം മുൻപ് മരിക്കുന്നത്.

എന്തായാലും കേരളത്തിൽ എത്തിയ ശേഷം യുഎഇ കോൺസുലെറ്റിൽ ജോലിയിലിരിക്കെ അതിവേഗത്തിലുള്ള വളർച്ചയാണ് സ്വപ്നയ്ക്ക് വന്നത്. കണ്ണഞ്ചിക്കുന്ന വേഗത്തിൽ അധികാര സോപാനത്തിലെ തിളക്കമുള്ള താരമായി സ്വപ്ന മാറി. സ്വർണക്കടത്തിന്റെ സൂത്രധാരയാണ് സ്വപ്ന എന്ന് പലരും അറിഞ്ഞതേയില്ല. 2013 ലാണ് എയർ ഇന്ത്യ സാറ്റ്സിൽ സ്വപ്ന ജോലിയിൽ കയറിയത്. ഇക്കാലത്ത് ആഡംബര ജീവിത ശൈലിയാണ് തുടർന്നത്. 2016 ൽ അബുദാബിയിലേയ്ക്കു മടങ്ങി. എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗത്തിലെ ഓഫിസർ എൽ എസ് ഷിബുവിനെ കള്ളക്കേസിൽ കുടുക്കിയതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വപ്നയെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. ഷിബുവിനെതിരെ കള്ളപ്പരാതി തയാറാക്കിയതും എയർ ഇന്ത്യ എൻക്വയറി കമ്മിറ്റിക്കു മുൻപിൽ വ്യാജപ്പേരിൽ പെൺകുട്ടിയെ ഹാജരാക്കിയതും സ്വപ്ന സമ്മതിച്ചിരുന്നു. കേസ് സംബന്ധിച്ച കാര്യം മറച്ചുവച്ചാണ് ഐടി വകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്.

അബുദാബിയിൽ നിന്ന് തിരിച്ചുവന്ന സ്വപ്ന യുഎഇ കോൺസുലേറ്റിൽ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞവർഷം ജോലി വിട്ടു. ക്രമക്കേടുകളെത്തുടർന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമായി.

നഗരത്തിൽ കോടികൾ ചെലവുവരുന്ന വീടിന്റെ നിർമ്മാണം തുടങ്ങിയെന്നും വിവരമുണ്ട്. അറബിക് ഉൾപ്പെടെയുള്ള ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന സ്വപ്ന കേരളം സന്ദർശിച്ച അറബ് നേതാക്കളുടെ സംഘത്തിൽ പലപ്പോഴും അംഗമായിരുന്നു. യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്തു കൂടിയായ സ്വപ്നയുടെ സ്വർണ്ണ കള്ളക്കടത്തിലെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്. ഇതോടെ സ്വപ്ന ആദ്യം കസ്റ്റംസ് കുരുക്കിലും ഇപ്പോൾ എൻഐഎ കുരുക്കിലും പെട്ടത്. യുഎപിഎ പ്രകാരമുള്ള കേസിൽ പ്രതിയായ സ്വപ്ന എൻഐഎയുടെ കസ്റ്റഡിയിലായതായി സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP