Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വപ്ന സുരേഷിന്റെ സുഹൃത്തിന്റെ വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തത് സ്പീക്കർ ശ്രീരാമകൃഷ്ണൻ; നെടുമങ്ങാടുള്ള വർക്ക് ഷോപ്പിന്റെ ഉദ്ഘാടനത്തിന് സ്പീക്കർ എത്തിയ ദൃശ്യങ്ങൾ പുറത്ത്; സ്വർണ്ണക്കടത്തിലെ മുഖ്യസൂത്രധാരയുടെ ഉന്നത ബന്ധങ്ങളുടെ തെളിവുകൾ ഓരോന്നായി പുറത്തേക്ക്; തിരുവനന്തപുരത്തെ നക്ഷത്ര പാർട്ടികളിൽ സജീവ സാന്നിധ്യമായിരുന്നു സ്വപ്‌നയ്ക്ക് രാഷ്ടീയക്കാർക്ക് പുറമേ ബിസിനസ് പ്രമുഖരുമായും അടുത്തബന്ധം

സ്വപ്ന സുരേഷിന്റെ സുഹൃത്തിന്റെ വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തത് സ്പീക്കർ ശ്രീരാമകൃഷ്ണൻ; നെടുമങ്ങാടുള്ള വർക്ക് ഷോപ്പിന്റെ ഉദ്ഘാടനത്തിന് സ്പീക്കർ എത്തിയ ദൃശ്യങ്ങൾ പുറത്ത്; സ്വർണ്ണക്കടത്തിലെ മുഖ്യസൂത്രധാരയുടെ ഉന്നത ബന്ധങ്ങളുടെ തെളിവുകൾ ഓരോന്നായി പുറത്തേക്ക്; തിരുവനന്തപുരത്തെ നക്ഷത്ര പാർട്ടികളിൽ സജീവ സാന്നിധ്യമായിരുന്നു സ്വപ്‌നയ്ക്ക് രാഷ്ടീയക്കാർക്ക് പുറമേ ബിസിനസ് പ്രമുഖരുമായും അടുത്തബന്ധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്തു കേസിസെ പ്രതിയായ സ്വപ്‌നം സുരേഷിന്റെ വർക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്തത് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. വർക്ക്ഷോപ്പ് ഉദ്ഘാടനത്തിന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തിരുവനന്തപുരത്തിന് സമീപം നെടുമങ്ങാടുള്ള വർക്ക് ഷോപ്പിന്റെ ഉദ്ഘാടനത്തിനാണ് സ്പീക്കർ എത്തിയത്. ചടങ്ങിനിടെ സ്പീക്കർ ശ്രീരാമകൃഷ്ണനുമായി സ്വപ്ന അടുത്ത് ഇടപഴകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്വപ്നയുടെ ഉന്നത ബന്ധങ്ങൾക്ക് തെളിവാണ് ഈ ദൃശ്യങ്ങൾ എന്നാണ് ആക്ഷേപം ഉയരുന്നത്.

യുഎഇ കോൺസുലേറ്റിലെ ഇഫ്താർ വിരുന്ന് സൽക്കാരത്തിൽ മുഖ്യമന്ത്രിക്കൊപ്പം സ്വപ്ന സുരേഷ് നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിലും സ്പീക്കർ ശ്രീരാമകൃഷ്ണനേയും കാണാം. സ്വപ്നസുരേഷിനെ ഐടി വകുപ്പിന്റെ കീഴിലെ പ്രോജക്ടിൽ നിയമിച്ചത് ആരെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. താനറിഞ്ഞല്ല നിയമനമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതേസമയം ഷാർജ ഷെയ്ക്ക് കേരളത്തിൽ എത്തിയപ്പോൾ സർക്കാർ ഔദ്യോഗിക പരിപാടികളുടെ നടത്തിപ്പുകാരിയായിരുന്നു എന്ന ബിജെപി നേതാവ് കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇതിന് പുറമേ ലോക കേരളസഭയുടെ നടത്തിപ്പിലും ഇവർക്ക് നിർണായക പങ്കുണ്ടായിരുന്നതായും സുരേന്ദ്രൻ ആരോപിച്ചു. സ്പീക്കറുമായി അടുത്ത ബന്ധമാണ് സ്വപ്‌നയ്ക്ക് എന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം.

സ്വപ്‌നയ്ക്ക് രാഷ്ട്രീയരംഗത്തിന് പുറമേ വളരെ ഉന്നതമായ ബന്ധങ്ങളായിരുന്നു ഉണ്ടായിരുന്നത്. കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമായി. നഗരത്തിൽ കോടികൾ ചെലവുവരുന്ന വീടിന്റെ നിർമ്മാണം തുടങ്ങിയെന്നും വിവരമുണ്ട്. അറബിക് ഉൾപ്പെടെയുള്ള ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന സ്വപ്ന കേരളം സന്ദർശിച്ച അറബ് നേതാക്കളുടെ സംഘത്തിൽ പലപ്പോഴും അംഗമായിരുന്നു.

സ്വപ്ന സുരേഷ് ജനിച്ചതും വളർന്നതും അബുദാബിയിലാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിന് അവിടെയായിരുന്നു ജോലി. സ്വപ്ന അബുദാബി വിമാനത്താവളത്തിലെ പാസഞ്ചർ സർവീസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. വിവാഹിതയായെങ്കിലും പിന്നീടു ബന്ധം വേർപിരിഞ്ഞു. അതിനുശേഷമാണു മകളുമായി തിരുവനന്തപുരത്തെത്തിയത്.

2 വർഷം ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. 2013 ലാണ് എയർ ഇന്ത്യ സാറ്റ്‌സിൽ ജോലിയിൽ കയറിയത്. 2016 ൽ ക്രൈംബ്രാഞ്ച് കേസിനാസ്പദമായ സംഭവത്തിനു തൊട്ടുപിന്നാലെ അബുദാബിയിലേയ്ക്കു മടങ്ങി. പിന്നെ യുഎഇ കോൺസുലേറ്റിൽ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞവർഷം ജോലി വിട്ടു. ക്രമക്കേടുകളെത്തുടർന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നും സൂചനയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP