Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202309Friday

വിജേഷ് പിള്ള എന്നെ കണ്ട കാര്യം സമ്മതിച്ചു; ഹരിയാനയെയും രാജസ്ഥാനെയും കുറിച്ചും സമ്മതിച്ചു; 30 കോടി വാഗ്ദാനം ചെയ്തതായും എം വി ഗോവിന്ദന്റെയും യൂസഫലിയുടെയും പേര് പറഞ്ഞതായി സമ്മതിച്ചു; തെളിവുകൾ പുറത്തുവിടാനുള്ള വെല്ലുവിളി ഏറ്റെടുക്കുന്നു; എം വി ഗോവിന്ദന്റെ നിയമ നടപടിയെയും നേരിടാൻ തയ്യാർ: മറുപടിയുമായി സ്വപ്‌ന സുരേഷ്

വിജേഷ് പിള്ള എന്നെ കണ്ട കാര്യം സമ്മതിച്ചു; ഹരിയാനയെയും രാജസ്ഥാനെയും കുറിച്ചും സമ്മതിച്ചു; 30 കോടി വാഗ്ദാനം ചെയ്തതായും എം വി ഗോവിന്ദന്റെയും യൂസഫലിയുടെയും പേര് പറഞ്ഞതായി സമ്മതിച്ചു; തെളിവുകൾ പുറത്തുവിടാനുള്ള വെല്ലുവിളി ഏറ്റെടുക്കുന്നു; എം വി ഗോവിന്ദന്റെ നിയമ നടപടിയെയും നേരിടാൻ തയ്യാർ: മറുപടിയുമായി സ്വപ്‌ന സുരേഷ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തന്നെ കണ്ടതും 30 കോടി വാഗ്ദാനം ചെയ്തതും അടക്കമുള്ള കാര്യങ്ങളെല്ലാം വിജേഷ് പിള്ള സമ്മതിച്ചെന്ന് സ്വപ്‌ന സുരേഷ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സ്വപ്‌ന സുരേഷ് ഇക്കാര്യം കുറിച്ചത്. ഹരിയാനയെയും രാജസ്ഥാനെയും കുറിച്ച് വിജേഷ് പറഞ്ഞിട്ടുണ്ട്. 30 കോടി വാഗ്ദാനം ചെയ്തതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. എം വി ഗോവിന്ദന്റെയും യൂസഫലിയുടെയും പേര് താൻ പറഞ്ഞതായും വിമാനത്താവളത്തിലെ ഭീഷണിയെക്കുറിച്ച് താൻ പറഞ്ഞതായും വിജേഷ് സമ്മതിച്ചെന്ന് സ്വപ്‌ന ഫേസ്‌ബുക്കിൽ കുറിച്ചു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട തെളിവുകൾ ചോദിച്ചതായും വിജേഷ് സമ്മതിച്ചെന്നും സ്വപ്‌ന പറയുന്നു. ഇതെല്ലാം താൻ പറഞ്ഞത് മറ്റൊരു സന്ദർഭത്തിലാണെന്നാണ് വിജേഷ് പറയുന്നത്. ഇക്കാര്യത്തിൽ എനിക്ക് ഒന്നേ പറയാനുള്ളൂ. സംഭവത്തിന് തൊട്ടുപിന്നാലെ, തെളിവ് സഹിതം പൊലീസിനെയും ഇഡിയെയും താൻ വിവരം അറിയിച്ചിട്ടുണ്ട്. കൂടാതെ നിയമനടപടിയും സ്വീകരിച്ചുവെന്നും സ്വപ്‌ന ചൂണ്ടിക്കാട്ടുന്നു.

വിജേഷ് പിള്ളയെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികൾ ഇഡിയും പൊലീസും ആരംഭിച്ചു കഴിഞ്ഞു. വിജേഷിനെ ആരാണ് അയച്ചത് ആരാണെന്ന് അറിയിച്ചു ഒരു നിഗമനത്തിൽ എത്തേണ്ടത് അന്വേഷണ ഏജൻസിയാണ്. അപകീർത്തിത്തിനും വഞ്ചനയ്ക്കും എനിക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ഇപ്പോൾ അറിയിച്ചു. ഒന്നാമതായി, ആ നിയമനടപടിയുടെ അനന്തരഫലം നേരിടാൻ തയ്യാറാണെന്ന് സ്വപ്‌ന വ്യക്തമാക്കി.

അതേസമയം വിജേഷിന്റെ നിയമസാക്ഷരതയെക്കുറിച്ച് സംശയമുണ്ടെന്നും അവർ പരിഹസിച്ചു. എന്റെ ആരോപണങ്ങളുടെ തെളിവുകൾ വെളിപ്പെടുത്താൻ വിജേഷ് നടത്തിയ വെല്ലുവിളി ഏറ്റെടുക്കുന്നതായും സ്വപ്‌ന പറഞ്ഞു. തെളിവുകൾ ഏജൻസിക്ക് നൽകിയിട്ടുണ്ട്. എം വി ഗോവിന്ദൻ എടുക്കാൻ ഉദ്ദേശിക്കുന്ന നിയമനടപടികൾ നേരിടാനും പോരാടാനും ഞാൻ തയ്യാറാണ്. സത്യം ലോകത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്നും സ്വപ്‌ന ഫേസ്‌ബുക്കിൽ കുറിച്ചു.

നേരത്തെ സ്വപ്ന സുരേഷ് തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ നിഷേധിച്ചു വിജേഷ് പിള്ള രാവിലെ മാധ്യമങ്ങളെ കണ്ടിരുന്നു. സ്വപ്നയുണ്ടാക്കിയ ഒരു തിരക്കഥയിൽ തന്നെ എത്തിക്കുകയായിരുന്നെന്ന് വിജേഷ് ആരോപിച്ചു. ഫെബ്രുവരി 27നാണ് സ്വപ്ന സുരേഷിനെ വിളിച്ചത്. ബംഗളൂരുവിൽ വൈറ്റ്ഫീൽഡിൽ എല്ലാവരും കാണുന്ന ഹോട്ടലിലെ ലോബിയിലാണ് സ്വപ്നയുമായി കൂടിക്കാഴ്ച നടന്നത്.

ഒപ്പം സരിത്തും കുട്ടികളുമുണ്ടായിരുന്നു. ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് അവിടെ പോയത്. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും തന്നെ എന്തിന് ഈ വിഷയത്തിൽ ഉൾപ്പെടുത്തിയെന്നും വിജേഷ് ചോദിച്ചു. തന്റെ നാടിന് അടുത്താണ് എം.വി ഗോവിന്ദന്റെ സ്ഥലം എന്നതിനാൽ അങ്ങനെ സ്വപ്നയെ പരിചയപ്പെടുക മാത്രമാണ് ചെയ്തത്. തനിക്ക് അദ്ദേഹത്തെ അറിയില്ല. രാഷ്ട്രീയ കാര്യങ്ങളിൽ താൽപര്യമില്ലെന്ന് സ്വപ്നയെ അറിയിച്ചു.

ഒരു രാഷ്ട്രീയ പാർട്ടിയുടെയും ലോക്കൽ നേതാക്കളുമായിപ്പോലും ബന്ധമില്ലെന്ന് വിജേഷ് പറഞ്ഞു. ക്ഷേത്രങ്ങളിലെ കാര്യങ്ങളിൽ താൽപര്യമുള്ളയാളായതിനാൽ ബിജെപിയോട് അനുഭാവമുണ്ടെന്നും വിജേഷ് അറിയിച്ചു. വെബ് സീരീസ് വരുമാനത്തിന്റെ 30 ശതമാനം നൽകാമെന്നാണ് സ്വപ്നയോട് പറഞ്ഞത്. ഇതിന്റെ ഫണ്ടിംഗിനെക്കുറിച്ച് എങ്ങനെയെന്ന് തന്നോട് സ്വപ്ന ചോദിച്ചു. ഇതിന് ഒടിടി പ്ളാറ്റ്‌ഫോമിലെ അഡ്‌മിൻ പാനലിലേക്ക് അവസരം നൽകും. അതിലൂടെ സീരീസ് കണ്ടവരുടെ എണ്ണം അറിഞ്ഞ് അതിന്റെ 30 ശതമാനം വരുമാനം നൽകുമെന്നാണ് അറിയിച്ചത്.

സ്വപ്നയുടെ ആരോപണങ്ങൾക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്കും ഡിജിപിക്കും മാനനഷ്ടത്തിന് പരാതി നൽകിയെന്ന് വിജേഷ് പിള്ള പറഞ്ഞു.മൂന്ന് മണിക്കൂറോളം ഇ.ഡി മൊഴിയെടുത്തതായും അതിനുശേഷവും ഓഫീസിൽ തുടർന്നെന്നും വിജേഷ് പറഞ്ഞു. ഇപ്പോൾ പുറത്തു വന്നത് കഴിഞ്ഞ ദിവസം നടത്തിയ ചർച്ചകളുടെ ചിത്രങ്ങളാണെന്നും വിജേഷ് പറയുന്നു. കൂടുതൽ തെളിവുണ്ടെങ്കിൽ സ്വപ്ന പുറത്തു വിടട്ടേയെന്നും അദ്ദേഹം പറഞ്ഞു. എംവി ഗോവിന്ദൻ നാട്ടുകാരനാണെന്ന് സംസാരത്തിനിടെ പരാമർശിക്കുകയായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും താൻ സംസാരിച്ചിട്ടില്ലെന്നും വിജേഷ് പിള്ള വ്യക്തമാക്കി. സ്വപ്ന എത്തിയത് കുട്ടികളുമായി. കുട്ടികളുമായി എത്തിയ സ്വപ്നയെ എങ്ങനെയാണ് തനിക്ക് ഭീഷണിപ്പെടുത്താൻ സാധിക്കുകയെന്നും വിജേഷ് ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP