Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകളുടെ പ്രണയത്തിന് സമ്മതം മൂളിയ അച്ഛൻ; ബാംഗ്ലൂരിലെ അറസ്റ്റിലേക്ക് എൻഐഎയെ എത്തിച്ചതും ഇതേ യുവാവിന്റെ ഫോൺ നിരീക്ഷണം; മണ്ണന്തല ക്ഷേത്രത്തിൽ ലളിതമായ ചടങ്ങിൽ താലികെട്ട്; ഗൗരി ഇനി കാഞ്ഞിരംപാറയിലെ ആനന്ദിന് സ്വന്തം; മാധ്യമ ശ്രദ്ധ കുറയ്ക്കാൻ മകളുടെ കല്യാണം കാണാതെ അമ്മ; സ്വപ്‌നാ സുരേഷിന്റെ മകൾ വിവാഹിതയായി

മകളുടെ പ്രണയത്തിന് സമ്മതം മൂളിയ അച്ഛൻ; ബാംഗ്ലൂരിലെ അറസ്റ്റിലേക്ക് എൻഐഎയെ എത്തിച്ചതും ഇതേ യുവാവിന്റെ ഫോൺ നിരീക്ഷണം; മണ്ണന്തല ക്ഷേത്രത്തിൽ ലളിതമായ ചടങ്ങിൽ താലികെട്ട്; ഗൗരി ഇനി കാഞ്ഞിരംപാറയിലെ ആനന്ദിന് സ്വന്തം; മാധ്യമ ശ്രദ്ധ കുറയ്ക്കാൻ മകളുടെ കല്യാണം കാണാതെ അമ്മ; സ്വപ്‌നാ സുരേഷിന്റെ മകൾ വിവാഹിതയായി

സായ് കിരൺ

തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കേരളത്തിൽ സജീവ ചർച്ചയായ സ്വപ്ന സുരേഷിന്റെ മകൾ ഗൗരി വിവാഹിതയായി. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി ആനന്ദാണ് വരൻ. ഇന്ന് രാവിലെ 9.30തോടെ മണ്ണന്തല ക്ഷേത്രത്തിലായിരുന്നു ലളിതമായ ചടങ്ങ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മുന്നൊരുക്കങ്ങളെല്ലാം രഹസ്യമായിട്ടായിരുന്നു. സ്വപ്ന ചടങ്ങിൽ പങ്കെടുത്തില്ല.

സ്വപ്നയുടെ ആദ്യവിവാഹത്തിലെ മകളാണിത്. ഭർത്താവ് കൃഷ്ണകുമാറാണ് വിവാഹം നടത്തിയത്. ഏറെ നാളായുള്ള മകളുടെ പ്രണയമാണിത്. മകളുടെ ആഗ്രഹത്തിന് വഴങ്ങിയാണ് കൃഷ്ണകുമാർ വിവാഹം നടത്തിയതെന്നാണ് വിവരം. പാലക്കാട് സ്വപ്നയ്ക്കൊപ്പമുണ്ടായിരുന്ന മകൾ ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ അടുത്തേക്ക് എത്തിയത്. സ്വർണക്കടത്ത് കേസിന് മുൻപേ ഗൗരിയും ആനന്ദും പ്രണയത്തിലായിരുന്നു.

വിമാനത്താവളത്തിൽ സ്വർണം പിടികൂടിയതിന് ശേഷം അത് വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ സ്വപ്ന കുടുംബത്തോടെ നാടുവിട്ടിരുന്നു. അന്ന് സ്വപ്നയ്ക്കായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ സഹായം ലഭിക്കാതിരുന്നതിനാൽ ഏറെ ശ്രമകരമായാണ് രഹസ്യാന്വേഷണ വിഭാഗം നീക്കങ്ങൾ നടത്തിയത്. സ്വപ്നയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ഫോണുകൾ സ്വിച്ച് ഓഫായതോടെ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടിയിരുന്നു.

കേരളത്തിൽ നിന്ന് പോകുന്നതിന് മുൻപ് സ്വപ്നയുടെ ഫോണിൽ നിന്നും ദീർഘനേരം സംസാരിച്ച നമ്പരുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ കാഞ്ഞിരംപാറയിലെ ഈ യുവാവിന്റെ നമ്പരും കണ്ടെത്തിയിരുന്നു. സ്വപ്ന തലസ്ഥാനത്ത് നിന്ന് പോയതിന് ശേഷം ഈ യുവാവിന്റെ നമ്പരിലേക്ക് കേരളത്തിന് പുറത്ത് നിന്ന് കോളുകൾ വരുന്നതായി കണ്ടെത്തുകയും ചെയ്തു.

തുടർന്ന് രസഹസ്യാന്വേഷണ വിഭാഗം യുവാവിനെ കസ്റ്റഡിയിലെടുത്ത് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്നാണ് സ്വപ്ന ബാംഗ്ലൂരിലാണെന്ന് കണ്ടെത്തിയത്. പിന്നാലെ പൊലീസും യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. മകളുടെ വിവാഹത്തിന് കൂടുതൽ മാധ്യമ ശ്രദ്ധ കിട്ടാതിരിക്കാനാണ് സ്വപ്‌ന എത്താത്തതെന്നാണ് സൂചന. കൊച്ചിയിലാണ് സ്വപ്‌ന ഉള്ളതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP