Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങൾ എന്തിനാ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെ?; മുഖ്യമന്ത്രിക്കും ജലിലീനും പിന്നാലെ നടത്തം നിർത്തിക്കോ; ഭീഷണിപ്പെടുത്തുക എന്ന് പറഞ്ഞാൽ ഞമ്മൾ വന്ന് തട്ടുമെന്ന് പറഞ്ഞാൽ തട്ടുക തന്നെ ചെയ്യും; നിന്നെ കേരളത്തിൽ വാഴിക്കൂല്ല; അത് നൗഫലാ പറയുന്നത്; സ്വപ്‌നയ്‌ക്കെത്തിയ ഭീഷണി സന്ദേശം ഇങ്ങനെ

നിങ്ങൾ എന്തിനാ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെ?; മുഖ്യമന്ത്രിക്കും ജലിലീനും പിന്നാലെ നടത്തം നിർത്തിക്കോ; ഭീഷണിപ്പെടുത്തുക എന്ന് പറഞ്ഞാൽ ഞമ്മൾ വന്ന് തട്ടുമെന്ന് പറഞ്ഞാൽ തട്ടുക തന്നെ ചെയ്യും; നിന്നെ കേരളത്തിൽ വാഴിക്കൂല്ല; അത് നൗഫലാ പറയുന്നത്; സ്വപ്‌നയ്‌ക്കെത്തിയ ഭീഷണി സന്ദേശം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തന്റെ ജീവന് വലിയ ഭീഷണിയുണ്ടെന്ന് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. ഫോണിൽ വിളിച്ച് നൗഫൽ എന്നയാൾ ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയും സ്‌ക്രീൻഷോട്ടുകളും ഉൾപ്പെടുത്തി ഡിജിപിക്ക് പരാതി നൽകിയെന്നും സ്വപ്‌ന വ്യക്തമാക്കി. നൗഫൽ സ്വപ്നയെ ഭീഷണിപ്പെടുത്തിയ ഫോൺ സന്ദേശം മറുനാടൻ മലയാളി പുറത്തുവിടുന്നു.

'മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യയുടെയും മകളുടെയും മുന്മന്ത്രി കെ.ടി.ജലീലിന്റെയും പേരുകൾ പറയുന്നതും അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതും നിർത്താനാണ് ഭീഷണി. അല്ലെങ്കിൽ എന്നെ ഈ ലോകത്തുനിന്ന് ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. ആദ്യത്തെ കോളിൽ നൗഫൽ എന്നു പറഞ്ഞയാൾ മരട് അനീഷ് പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും പറഞ്ഞു.



എന്റെ മകനാണ് ആദ്യത്തെ കോൾ എടുത്തത്. അത് റെക്കോർഡ് ചെയ്യാൻ കഴിഞ്ഞില്ല. രണ്ടാമത്തെ കോളിൽ മരട് അനീഷ് എന്നയാളുടെ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇന്ന് പോകുന്ന വഴിയാണോ അതോ നാളേക്കാണോ അവരെന്നെ കൊല്ലാൻ തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരാതിരിക്കാനും അത് തടസ്സപ്പെടുത്തുകയുമാണ് ഇവരുടെ ഉദ്ദേശ്യമെന്ന് എനിക്ക് മനസ്സിലായി.

ഫോൺ സന്ദേശത്തിന്റെ പൂർണരൂപം

ആ നൗഫലാണ്

സ്വപ്ന: ആരാ?

ഞാൻ നൗഫലാണ് മലപ്പുറത്തു നിന്നും, രാവിലെ വിളിച്ചിരുന്നില്ലെ.

സ്വപ്ന: പറയു എന്താണ്

നൗഫൽ: ഞാൻ നിങ്ങളോട് പറയണമല്ലോ, കാരണം ഫോൺ വച്ചുകൊണ്ട് കാര്യമില്ലല്ലോ, ഞാൻ ഇപ്പോൾ വിളിച്ചത് നമ്പര് തന്നത് എറണാകുളം മരട് അനീഷ്.

സ്വപ്ന: ഇതൊക്കെ ആരാ?

നൗഫൽ: എന്താ അറിയില്ല, അവര് തന്നു. എന്നോട് പറഞ്ഞു നമ്പരില് വിളിക്കുക. ഓരോട് പരിപാടി നിർത്താൻ പറഞ്ഞോളുക, മുഖ്യമന്ത്രിക്കും ജലിലീനും പിന്നാലെ നടത്തം നിർത്താൻ പറഞ്ഞോളുക എന്നു പറഞ്ഞു. ഞാൻ പറഞ്ഞപോലെ അവര് പണിക്ക് നടന്നോട്ടെ,

സ്വപ്‌ന: നിങ്ങള് എന്നിട്ട് എന്തിനാ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെ?

നൗഫൽ: ഭീഷണിപ്പെടുത്തിയോ?, ഭീഷണിപ്പെടുത്തിയതല്ല, ഭീഷണിയുടെ സ്വരത്തിൽ അല്ലലോ പറഞ്ഞത്. ഭീഷണിപ്പെടുത്തുക എന്ന് പറഞ്ഞാൽ ഞമ്മള് വന്ന് തട്ടുമെന്ന് പറഞ്ഞാൽ വന്ന് തട്ടുക തന്നെ ചെയ്യും.

സ്വപ്‌ന: കുഴപ്പമില്ല കേട്ടോ, എനിക്ക് നിങ്ങളെ അറിയില്ല. അപ്പോ നിങ്ങൾ ഇനി എന്നെ വിളിച്ച് ശല്യപ്പെടുത്തരുത്. പ്ലീസ്

നൗഫൽ: ഇല്ല, ശല്യപ്പെടുത്തുകയൊന്നുമില്ല. ലൈനക്കാൻ വിളിക്കുകകയൊന്നുമല്ലല്ലോ, ഒരു ഫ്രണ്ട് ആയി വിളിക്കാം, അങ്ങനെ സംസാരിച്ചു എന്നെയുള്ളു. അതിന് മേൽ ഇപ്പോ ഒന്നുമില്ലല്ലോ.

സ്വപ്‌ന: നിങ്ങൾ ദയവായി ഫോൺ വയ്ക്കു. അല്ലെങ്കിൽ ഞാൻ കട്ട് ചെയ്യാം. ഇനി മേലാൽ എന്റെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തരുത്.

നൗഫൽ: നീ ഒരു .... ചെയ്യൂല. നീ കംപ്ലയ്ന്റ് ആർക്കാണ് കൊടുക്കുന്നത്. മുഖ്യമന്ത്രിയുടെ പേരിൽ പറയുന്നപോലെ. അതിനൊന്നും നീ ആയിട്ടില്ല. നീയും സരിതയും പി സി ജോർജും ഒന്നും അതിന് ആയിട്ടില്ല. ആകുമ്പോൾ പറയാട്ടോ, കേരളത്തിൽ വാഴില്ല ട്ടോ. നിന്നെ കേരളത്തിൽ വാഴിക്കൂല്ല. അത് നൗഫലാ പറയുന്നത്.

സ്വപ്‌ന: എന്താണ്?

നൗഫൽ: നമ്മൾ പറഞ്ഞു നിർത്തുകയാ, പരിപാടി.

സ്വപ്ന: മനസ്സിലായില്ല

നൗഫൽ: അതേ നീ പിന്നാലെ ഷൂട്ടർ ചെയ്യും, എന്താണ് സംസാരിച്ചുകൊണ്ടിരുന്നയാളുടെ പേര് സതീശനോ, കോൺഗ്രസിന്റെ,


സ്വപ്‌ന: ആ പറയ്

നൗഫൽ: അപ്പോൾ ഈ പണിക്കല്ലാതെ, കായ് വാങ്ങുന്നുണ്ടെങ്കിൽ ഇവരുടെ കൂടെ ഒക്കെ നെരങ്ങി കാശു വാങ്ങിയാൽ പോരെ,

സ്വപ്‌ന: മനസ്സിലായില്ല, നിങ്ങൾ മര്യാദയ്ക്കു സംസാരിക്കു, എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. എന്താണ് നിങ്ങൾ പറയുന്നെ?

നൗഫൽ: എന്റെ ഉദ്ദേശ്യം, മുഖ്യമന്ത്രി കേരളത്തിന്റെ നല്ലൊരു മന്ത്രിയാണ്.

സ്വപ്ന: ആയിക്കോട്ടെ,

നൗഫൽ: കെ ടി ജലീൽ നല്ലൊരു എംഎൽഎ ആണ്.

സ്വപ്‌ന: ആയിക്കോട്ടെ അതിന്

നൗഫൽ: കമല മൂപ്പരുടെ നല്ലൊരു വൈഫാണ്.

സ്വപ്‌ന: അതിന് സർട്ടിഫിക്കറ്റ് കൊടുക്കാൻ ഞാൻ ആളല്ല

നൗഫൽ: അതില്ലാല്ലോ, അവരൊന്നും ഇപ്പോ അല്ലായെന്നാണ് പറയുന്നത്. പിന്നെ മകൾ വീണ. റിയാസും. അവളും ഇതിൽ ഇൻവോൾവാണ് എന്നാണ് പറയുന്നത്.


സ്വപ്‌ന: നിങ്ങൾ ആരാണ് വിളിച്ച് സംസാരിക്കാൻ അവർക്കു വേണ്ടി

നൗഫൽ: ഞാൻ കേരളാ ഓൾ ഡിജിപി സ്‌ക്വാഡ്.

സ്വപ്‌ന: ഒന്നുകൂടി പറയു.

നൗഫൽ: കേരളാ പൊലീസ് അല്ല. അതു പറഞ്ഞ് പൊലീസിനെ കുറ്റപ്പെടുത്തേണ്ട. ഞാൻ ഒരു സാധാരണക്കാരൻ. മലപ്പുറം ജില്ല, പെരിന്തൽമണ്ണ താലൂക്ക്. അങ്ങാടിപ്പുറം സ്വദേശം. മലമ്പൂർ വില്ലേജ്. സൺ ഓഫ് മൊയ്തീൻ. ഒകെ

സ്വപ്‌ന: എന്റെ ഫോണിൽ വിളിച്ച് ഇതൊക്കെ പറയേണ്ട കാര്യം

നൗഫൽ: എന്റെ ഈ ഫോണിൽ സരിത്ത് ഒരു ദിവസം വിളിച്ചിട്ടുണ്ട്.

സ്വപ്‌ന: ആര് വിളിച്ചിട്ടുണ്ട്?

നൗഫൽ: സരിത്ത്, സരിത്ത്

സ്വപ്‌ന: അതാരാ?

നൗഫൽ: നിന്റെയൊപ്പം ഒരാളില്ലെ, സരിത്തോ, സജിത്തോ

സ്വപ്‌ന: അതാരാ എനിക്ക് മനസ്സിലായില്ല.

നൗഫൽ: അല്ല ഇപ്പോ മനസ്സിലാവില്ല. രണ്ട് മൂന്നാല് കൊല്ലമാകുമ്പോൾ. ഈ കേസിൽ നിങ്ങളെ പിടിച്ചപ്പോൾ ഒപ്പമുണ്ടായിരുന്നില്ലെ.

സ്വപ്‌ന: നിങ്ങൾക്ക് ഇപ്പോൾ എന്താണ് ആവശ്യം

നൗഫൽ: ഈ പൊടിപിടിക്കൽ നിർത്തുക. അതുതന്നെ ആവശ്യം.

സ്വപ്‌ന: ഇതിൽ നിങ്ങളുടെ ഇൻട്രസ്റ്റ് എന്താണ്.

നൗഫൽ: എന്റെ ഇൻട്രസ്റ്റ്, നമുക്കൊരു പാർട്ടി മതി.

സ്വപ്‌ന: അതിന് ഞാൻ പാർട്ടിക്കാരിയല്ലല്ലോ, നിങ്ങൾ പോയി പറയേണ്ടിടത്ത് പോയി പറയു. അല്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ പോയി കംപ്ലയന്റ് കൊടുക്കു. അല്ലാതെ എന്റെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തേണ്ട കാര്യമില്ല. നിങ്ങൾ പറയുന്നത് അനുസരിക്കാൻ അല്ലല്ലോ, ഞാൻ നിങ്ങളുടെ ചെലവിൽ അല്ലല്ലോ കഴിയുന്നത്.

നൗഫൽ: നീ പിന്നെ ആരുടെ ചെലവിൽ ആണ് കഴിഞ്ഞുകൊണ്ടിരിക്കുന്നത്.

സ്വപ്‌ന: നിങ്ങളുടെ ചെലവിൽ ആണോ?

നൗഫൽ: നാട്ടുകാരുടെ ചെലവിൽ സ്വർണം അങ്ങോട്ട് കടത്തിയിട്ടും. ഇങ്ങോട്ട് കൊണ്ടുവന്നിട്ടും കമ്മീഷൻ മേടിച്ചല്ലെ നീ കഴിയുന്നെ

സ്വപ്‌ന: നിങ്ങളല്ലെ ഞങ്ങൾക്ക് സ്വർണം തന്നത് കടത്താൻ

നൗഫൽ: ഞാൻ അല്ല റെന്നീസാണ് തന്നത്.

സ്വപ്‌ന: നിങ്ങൾക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ പോയി പൊലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കു കേട്ടോ

നൗഫൽ: പൊലീസ് സ്റ്റേഷനിൽ പരാതി എടുക്കൂല്ലാ. കേരള പൊലീസിൽ പരാതി എടുക്കൂല്ലാ. എന്റെ സ്‌റ്റേഷൻ മങ്കടയാണ്.

സ്വപ്‌ന: നിങ്ങൾ കൊടുത്തോളു.


നൗഫൽ: സ്വപ്‌നയുടെ കേസ് എടുക്കൂല്ലാന്ന് പറഞ്ഞിട്ടുണ്ട്

സ്വപ്‌ന: അതെന്താണ്


നൗഫൽ: ഫ്രോഡാണ്. സ്വപ്‌ന, സരിത എന്നിവർ കേരളത്തിലെ ഫ്രോഡായിട്ടാണ് കരുതുന്ന ആൾക്കാരാ

സ്വപ്‌ന: അപ്പോൾ ഒരു കാര്യം ചെയ്യു. കോടതിയിൽ കൊണ്ടുപോയി കേസ് കൊടുക്ക്.

നൗഫൽ: എന്നാൽ അങ്ങനെ വഴിയുണ്ടോ എന്ന് നോക്കട്ടെ.

സ്വപ്‌ന: ഗോ എ ഹെഡ് കേട്ടോ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP