Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

സ്വപ്ന സുരേഷിന്റെ കൺസൽറ്റൻസി സേവനം അവർക്കു കഴിവു പോരെന്ന കാരണത്താൽ അവസാനിപ്പിക്കണമെന്നു മേയിൽ നടന്ന സ്‌പേസ് പാർക്ക് അവലോകന യോഗം ചർച്ച ചെയ്തിരുന്നു; തെളിവായി മിനിട്‌സ്; എന്നിട്ടും തീരുമാനം അട്ടിമറിച്ചതിന് പിന്നിൽ ശിവശങ്കറോ? കൺസൽറ്റന്റിനെ ആവശ്യപ്പെട്ടിട്ടും കെപിഎംജി നൽകാത്തതും ദുരൂഹത; സ്‌പെയ്‌സ് പാർക്കിലെ നിയമനങ്ങളിൽ നിറയുന്നത് കള്ളക്കളികൾ

സ്വപ്ന സുരേഷിന്റെ കൺസൽറ്റൻസി സേവനം അവർക്കു കഴിവു പോരെന്ന കാരണത്താൽ അവസാനിപ്പിക്കണമെന്നു മേയിൽ നടന്ന സ്‌പേസ് പാർക്ക് അവലോകന യോഗം ചർച്ച ചെയ്തിരുന്നു; തെളിവായി മിനിട്‌സ്; എന്നിട്ടും തീരുമാനം അട്ടിമറിച്ചതിന് പിന്നിൽ ശിവശങ്കറോ? കൺസൽറ്റന്റിനെ ആവശ്യപ്പെട്ടിട്ടും കെപിഎംജി നൽകാത്തതും ദുരൂഹത; സ്‌പെയ്‌സ് പാർക്കിലെ നിയമനങ്ങളിൽ നിറയുന്നത് കള്ളക്കളികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) വഴിയുള്ള സ്വപ്ന സുരേഷിന്റെ കൺസൽറ്റൻസി സേവനം അവർക്കു കഴിവു പോരെന്ന കാരണത്താൽ അവസാനിപ്പിക്കണമെന്നു മേയിൽ നടന്ന സ്‌പേസ് പാർക്ക് അവലോകന യോഗം ചർച്ച ചെയ്തിരുന്നതായി മിനിട്‌സ് രേഖകൾ. സ്വപ്‌നയുടെ കഴിവിൽ സംശയം പ്രകടിപ്പിക്കുന്നതായിരുന്നു ചർച്ച. എന്നാൽ ഒന്നും നടന്നില്ലെന്നതാണ് വസ്തുത.

സ്വപ്നയുടെ ചുമതല, കഴിവ്, സന്നദ്ധത തുടങ്ങിയ കാര്യങ്ങളിൽ പുനഃപരിശോധന വേണമെന്നും അവർ ഉൾപ്പെടുന്ന പിഡബ്ല്യുസി പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് അവസാനിപ്പിക്കണമെന്നും യോഗത്തിൽ നിർദ്ദേശം വന്നു. ഐടി സെക്രട്ടറി എം.ശിവശങ്കറും ഈ യോഗത്തിൽ പങ്കെടുത്തു. ഈ തീരുമാനങ്ങൾ ഉന്നത തലത്തിൽ അട്ടിമറിക്കുകയായിരുന്നു.

തീരുമാനം നടപ്പായില്ലെന്നു മാത്രമല്ല, കൺസൽറ്റൻസി നീളുകയും ചെയ്തു. ഒടുവിൽ ജൂലൈയിൽ സ്വർണക്കടത്ത് കേസിൽ പിടിക്കപ്പെട്ടപ്പോൾ മാത്രമാണു സ്വപ്നയെ ഐടി വകുപ്പ് പുറത്തായത്. കോവിഡ് അനിശ്ചിതത്വവും സ്‌പേസ് പാർക്കിനു പുതിയ സ്‌പെഷൽ ഓഫിസർ വരാനിരിക്കുന്നതുമാണ് നടപടി വൈകാൻ കാരണമെന്നാണ് വിശദീകരണം. ശിവശങ്കറിന്റെ ശുപാർശയിൽ നിയമിതയായ സ്വപ്‌നയുടെ കഴിവ് സംബന്ധിച്ച് 7 മാസം കഴിഞ്ഞപ്പോഴേക്കും ഏവർക്കും ബോധ്യം വന്നു. കൂടുതൽ എൻജിനീയറിങ്, സ്‌പേസ് ടെക് കഴിവുള്ളയാളെയാണ് ആവശ്യമുണ്ടായിരുന്നതെന്നാണു ചീഫ് സെക്രട്ടറിതല സമിതിയെ സ്‌പേസ് പാർക്ക് അധികൃതർ അറിയിച്ചത്.

സ്വപ്നയെ തിരഞ്ഞെടുത്തപ്പോൾ ഇതൊന്നും പരിശോധിച്ചില്ല. 6 മാസത്തെ നിയമന കരാറായിരുന്നുവെന്നാണു ചീഫ് സെക്രട്ടറി തല സമിതിയുടെ റിപ്പോർട്ടിലുള്ളത്. എന്നാൽ രേഖകൾ പ്രകാരം ഒരു വർഷമാണ്. കൺസൽറ്റന്റിനെ ആവശ്യപ്പെട്ടു സ്‌പേസ് പാർക്ക് ആദ്യം സമീപിച്ചതു കെപിഎംജിയെ ആയിരുന്നെങ്കിലും അവർ മറുപടി കൊടുത്തില്ലെന്നു വിവരാവകാശ രേഖയും പുറത്തു വന്നു. സ്‌പേസ് പാർക്കുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷൻ ആവശ്യങ്ങൾക്കു സേവനം നൽകിയിരുന്നതു കെപിഎംജിയായിരുന്നു.

എന്നിട്ടും കൺസൽറ്റന്റിനെ ആവശ്യപ്പെട്ടു നൽകിയ 2 ഇമെയിലുകളോടും അവർ പ്രതികരിച്ചില്ല. കെപിഎംജി മറുപടി നൽകാൻ വൈകിയതു കൊണ്ടാണു പിഡബ്ല്യുസിയെ സമീപിച്ചതെന്നാണു ചീഫ് സെക്രട്ടറി തല സമിതി റിപ്പോർട്ടിൽ പറയുന്നത്. എഇ കോൺസുലേറ്റിന്റെ ചട്ടപ്രകാരം തനിക്ക് ഇസ്തംബുളിലേക്കോ ഹൈദരാബാദിലേക്കോ സ്ഥലംമാറി പോകേണ്ടി വരുമെന്നു കള്ളം പറഞ്ഞാണു സ്വപ്ന സുരേഷ് പുതിയ ജോലിക്കായി എം. ശിവശങ്കറിന്റെ ശുപാർശയോടെ സ്‌പേസ് പാർക്ക് ഉദ്യോഗസ്ഥരെ സമീപിച്ചതെന്നു നേരത്തെ കണ്ടെത്തിയിരുന്നു. അച്ഛനു സുഖമില്ലാത്തതിനാൽ തിരുവനന്തപുരത്തു തന്നെ നിൽക്കേണ്ടതുണ്ടെന്നാണ് പറഞ്ഞത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 12നാണ് സാമ്പത്തിക ക്രമക്കേടിനു കോൺസുലേറ്റിൽ നിന്നു പുറത്താകുന്നതിനു മുന്നോടിയായി സ്വപ്ന നോട്ടിസ് കാലാവധിയിൽ പ്രവേശിച്ചത്. ഇതേ സമയത്താണ് സ്‌പേസ് പാർക്ക് അധികൃതരുടെ അടുത്തു ജോലി തേടിച്ചെന്നത്. ലൈഫ് മിഷൻ ധാരണാപത്രം ഒപ്പിട്ട് കൃത്യം ഒരു മാസം തികയുമ്പോഴായിരുന്നു ഇത്. പുറത്താക്കപ്പെട്ട സ്വപ്നയ്ക്കു കോൺസുലേറ്റ് നൽകിയ ഗുഡ് സർവീസ് സർട്ടിഫിക്കറ്റിന്റെ ആധികാരികതയും ദുരൂഹമാണ്. ഇതിലും അന്വേഷണം നടക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP