Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നമസ്‌കാരം.. സിഎഎ ബോധവൽക്കരണത്തിന് വന്നതാണ്.... ഇത് ശാഖാ മുഖ്യ ശിക്ഷക് സതീശൻ... അസലാമു അലൈക്കും പറയുന്ന സതീശൻ ട്രോളുകളിലെ താരം; മമാ സതീശേട്ടൻ എന്ന വീഡീയോയിലുള്ളത് ഹസൻ കേച്ചേരിയും അബ്ദുൾ ജലീലുമെന്ന് പരിവാർ ഗ്രൂപ്പുകൾ; 'മാമീ ചായ വേണ്ടാ'... എന്നത് സന്ദേശമായി സ്വീകരിക്കാവുന്നതാണെന്ന് പോസ്റ്റിട്ട സന്ദീപാനന്ദ ഗിരിക്കും പൊങ്കാല; തൃശൂരിൽ നിന്നും സംഘികൾക്ക് കിട്ടിയ മുട്ടൻ പണി, വീട്ടിൽ നിന്നു ഇറക്കി ഓടിക്കുന്ന ദയനീയ കാഴ്ച... : വീഡിയോ ചർച്ചയാകുമ്പോൾ

നമസ്‌കാരം.. സിഎഎ ബോധവൽക്കരണത്തിന് വന്നതാണ്.... ഇത് ശാഖാ മുഖ്യ ശിക്ഷക് സതീശൻ... അസലാമു അലൈക്കും പറയുന്ന സതീശൻ ട്രോളുകളിലെ താരം; മമാ സതീശേട്ടൻ എന്ന വീഡീയോയിലുള്ളത് ഹസൻ കേച്ചേരിയും അബ്ദുൾ ജലീലുമെന്ന് പരിവാർ ഗ്രൂപ്പുകൾ; 'മാമീ ചായ വേണ്ടാ'... എന്നത് സന്ദേശമായി സ്വീകരിക്കാവുന്നതാണെന്ന് പോസ്റ്റിട്ട സന്ദീപാനന്ദ ഗിരിക്കും പൊങ്കാല; തൃശൂരിൽ നിന്നും സംഘികൾക്ക് കിട്ടിയ മുട്ടൻ പണി, വീട്ടിൽ നിന്നു ഇറക്കി ഓടിക്കുന്ന ദയനീയ കാഴ്ച... : വീഡിയോ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ വ്യാജപ്രചാരണത്തിന് ശക്തികൂട്ടാൻ മുസ്ലിം മതതീവ്രവാദ ഗ്രൂപ്പുകളുടെ വ്യാജ വീഡിയോ ആണ് മാമാ.. സതീഷേട്ടൻ വന്നു എന്ന വ്യാജ പ്രചരണമെന്ന് സംഘപരിവാർ പറയുന്നു. ഇതിൽ അഭിനയിച്ചവരുടെ പേരുൾപ്പെടെ പരിവാർ ഗ്രൂപ്പുകൾ പ്രചരണം നടത്തുന്നു. എതിർ വിഭാഗക്കാർ മൗനത്തിലുമാണ്. 

നമസ്‌കാരം.. ഞങ്ങൾ ഇവിടുത്ത ആർഎസ്എസ് ശാഖാ പ്രവർത്തകരാണ്.. സിഎഎ ബോധവൽക്കരണത്തിന് വന്നതാണ്. ഇത് ശാഖാ മുഖ്യ ശിക്ഷക് സതീശൻ. ... ഉടനെ അസലാമു അലൈക്കും എന്ന് പറയുന്ന സതീശനാണ് ട്രോളുകളിലെ താരം. സതീശന്റെ കൂട്ടുകാരൻ കാട്ടക്കട സോമൻ എന്ന് പറഞ്ഞ് അബ്ദുൾ ജലീൽ വെഞ്ഞാറമൂടിന്റേയും ചിത്രം പ്രചരിപ്പിക്കുന്നുണ്ട് പരിവാർ ഗ്രൂപ്പുകൾ. ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയമിപ്പോൾ.

വീഡിയോയിലെ പ്രധാന നടന്മാർ അബ്ദുൾ ജലീലും ഹസൻ കേച്ചേരിയും ആണെന്ന് ഔട്ട് സ്‌പോക്കൺ ട്രോൾ ഗ്രൂപ്പ് വിശദീകരിക്കുന്നു. പരിവാർ ആഭിമുഖ്യ മുള്ള ഈ ഗ്രൂപ്പ് പ്രചരണം തുടങ്ങിയതോടെ ഈ വീഡിയോ പ്രതിസന്ധിയിലായി. പല വിധ ട്രോളുകളുകാണ് പ്രചരിക്കുന്നത്. ഇതിനിടെയാണ് ഇടതുപക്ഷത്തേക്ക് ചേർന്നു നിൽക്കുന്ന സ്വാമി സന്ദീപാനന്ദ ഗിരി ഈ വീഡിയോ ഫെയ്‌സ് ബുക്ക് ഗ്രൂപ്പിൽ ചർച്ചയായത്. തന്റെ ഫേസ് ബുക്ക് പേജിലാണ് വീഡിയോ സന്ദീപാനന്ദ പോസ്റ്റ് ചെയ്തതും മാമീ ചായ വേണ്ട എന്നത് ഒരു സന്ദേശമായി സ്വീകരിക്കാവുന്നതാണെന്നു കുറിപ്പും ഉൾപ്പെടുത്തിയിരിക്കുന്നത്.

വീഡിയോ പോസ്റ്റ് ചെയ്തതോടെ രൂക്ഷവിമർശനമാണ് പോസ്റ്റിനു കീഴിൽ കമന്റുകളായി എത്തിയത്. ആശ്രമവും കാറും കത്തിച്ച നാടകം പോലെ ഒന്നാണിതെന്ന് ഇതുവരെ തിരിച്ചറിഞ്ഞേ എന്നും കള്ളക്കളി പൊളിഞ്ഞുവെന്നും പരിവാറുകാർ പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് സിഎഎയ്ക്കെതിരായ വീഡിയോ എന്ന നിലയിൽ ചില ഗ്രൂപ്പുകൾ ഈ വിഡീയോ ഷെയർ ചെയ്തത്. നിയമം സംബന്ധിച്ചു ബോധവ്തരണം നടത്താൻ ദേശീയ തലത്തിൽ ബിജെപി തീരുമാനിക്കുകയും പരിപാടി ആരംഭിക്കുകയും ചെയ്തിരുന്നു. വീടുകളിലെത്തി നിയമത്തിന്റെ യഥാർത്ഥ വശങ്ങൾ അറിയിച്ചുള്ള ബോധവത്കരണമാണ് ലക്ഷ്യമിട്ടിരുന്നത്.

ഇതിനെ കളിയാക്കുന്നതായിരുന്നു പുറത്തു വന്ന വീഡിയോ. തൃശൂരിൽ നിന്നും സംഘികൾക്ക് കിട്ടിയ മുട്ടൻ പണി, വീട്ടിൽ നിന്നു ഇറക്കി ഓടിക്കുന്ന ദയനീയ കാഴ്ച എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ. വീട്ടിലെ ഒരു കുട്ടി ചിത്രീകരിക്കുന്ന തരത്തിലായിരുന്നു വീഡിയോ. സതീഷേട്ടൻ വന്നു, എന്നു കുട്ടി വിളിച്ചു പറയുന്നതോടെയാണു വീഡിയോ തുടങ്ങുന്നത്. പിന്നീട് നെറ്റിയിൽ കുറിയും കൈയിൽ ചരടും ധരിച്ച നാലു ചെറുപ്പക്കാർ വീട്ടിൽ കയറിവരുന്നതും ഇരിക്കുന്നതും വീട്ടിലെ ഗൃഹനാഥനായ സുഹൃത്തിനോട് സംസാരിക്കുന്നതുമാണ് ദൃശ്യങ്ങൾ. സിഎഎയെ പറ്റി സംസാരിക്കാനാണ് വന്നതെന്നു പറയുമ്പോൾ വീട്ടിലെ യുവാവ് വന്ന സംഘത്തെ നിർബന്ധപൂർവം മടക്കി അയക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ സജീവമായി പ്രചരിക്കുകയും ചെയ്തു.

എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ ഇതു വ്യാജമായി ചിത്രീകരിച്ചതാണെന്ന് ട്രോൾ ഗ്രൂപ്പുകൾ ആരോപണവുമായെത്തി. ബിജെപിക്കാരനായ സതീശനായി അഭിനയിച്ചത് പോപ്പുർ ഫ്രണ്ടുകാരനായ ഹസൻ കേച്ചേരിയായിരുന്നുവെന്ന് ജന്മഭൂമി പറഞ്ഞു. ഇയാളുടെ ഫേസ്‌ബുക്ക് വ്യാജ അക്കൗണ്ടും സോഷ്യൽ മീഡിയ കണ്ടെത്തി. ഇതേത്തുടർന്ന് ചില ഗ്രൂപ്പുകൾ വീഡിയോ പിൻവലിക്കുകയും ചെയ്തു. സിഎഎ നിയമത്തിനെതിരേ നടത്തുന്ന വ്യാജപ്രചാരണത്തിന്റെ പുതിയ ഉദാഹാരണം കൂടിയാണ് വീഡിയോ എന്ന് ആർഎസ്എസ് മുഖപത്രം കൂടിയായ ജന്മഭൂമി ആരോപിച്ചു. ഈ വീഡിയോ ആണ് തന്റെ ഫേസ്‌ബുക്ക് പേജിൽ സന്ദീപാനന്ദ ഇതു പോസ്റ്റ് ചെയ്തത്. ഇതും കടന്നാക്രമണത്തിലേക്ക് കാര്യങ്ങളെത്തിച്ചു.

വീഡിയോയുടെ ആദ്യ ഫ്രയിമിൽ ഊഞ്ഞാലാടുന്ന കുട്ടിയുടെ കാലാണ്. ഗേറ്റ് തുറന്ന് ആരോ വരുന്നു. അതായത് ആരോ വരുന്നുവെന്ന് കരുതി തുടങ്ങിയ വീഡിയോ ഷൂട്ടിങ്. സതീഷൻ ചേട്ടനെ പിന്നീട് ഈ ക്യാമറ പിന്തുടരുന്നു. മാമനുമായുള്ള ചർച്ച ഏറ്റുമുട്ടലിലേക്ക് പോകുന്നു. ഇത് കണ്ട് മാമി ചായ വേണ്ടെന്ന് കുട്ടി പറയുന്നു. എല്ലാം കേട്ടിട്ട് മിണ്ടാതിരിക്കുന്ന അപ്പൂപ്പനും ഉണ്ട്. ഈ വീഡിയോയിൽ കുട്ടി പറയുന്ന ഭാഗമാണ് മാമി ചായ വേണ്ടെന്നത്. അതായത് സിഎഎയെ അനുകൂലിക്കാൻ വരുന്നവരെ സ്വീകരിക്കേണ്ടതില്ലെന്ന സന്ദേശമാണ് ഇതിലൂടെ നിറയ്ക്കുന്നത്. ഇതാണ് സന്ദീപാനന്ദ ഗിരിയും ഉയർത്തിക്കാട്ടുന്നത്.

ഈ വീഡിയോ വ്യാജമാണെന്ന ഉറച്ച നിലപാടിലാണ് ബിജെപിയും. ഇതിനെതിരെ നിയമ നടപടി എടുക്കുമെന്നും പറയുന്നു. മോദി കൊല്ലണമെന്നും മറ്റുമുള്ള ടിക് ടോക് വീഡിയോയ്ക്ക് പിന്നാലെയാണ് സതീഷൻ ചേട്ടന്റെ വീഡിയോയും ചർച്ചയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP