Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഭജനത്തിന് ശേഷം പാക് ഗ്രാമങ്ങൾ സന്ദർശിച്ച് അവരെ ഒപ്പം കൂട്ടാൻ ഗാന്ധിജി പദ്ധതിയിട്ടിരുന്നു; വർഗീയ വാദിയായ ഗോഡ്സേ അതിന് അനുവദിച്ചില്ല; എന്നെ ചിന്മയാ മിഷനും വിട്ടില്ല; പാക്കിസ്ഥാനിൽ ഉള്ളതും സാധാരണ മനുഷ്യർ; പാക്കിസ്ഥാനെ എതിർക്കുന്നത് കപട ദേശീയത പ്രചരിപ്പിക്കുന്ന ഇന്ത്യയിലെ ചില വർഗീയ വാദികൾ; പരിവാറിനോടുള്ള എതിർപ്പ് പാക് സ്നേഹമാക്കി മാറ്റി സ്വാമി സന്ദീപാന്ദഗിരി; പൊതുവേദിയിലെ പാക്കിസ്ഥാൻ പുകഴ്‌ത്തൽ ചർച്ചയാകുമ്പോൾ

വിഭജനത്തിന് ശേഷം പാക് ഗ്രാമങ്ങൾ സന്ദർശിച്ച് അവരെ ഒപ്പം കൂട്ടാൻ ഗാന്ധിജി പദ്ധതിയിട്ടിരുന്നു; വർഗീയ വാദിയായ ഗോഡ്സേ അതിന് അനുവദിച്ചില്ല; എന്നെ ചിന്മയാ മിഷനും വിട്ടില്ല; പാക്കിസ്ഥാനിൽ ഉള്ളതും സാധാരണ മനുഷ്യർ; പാക്കിസ്ഥാനെ എതിർക്കുന്നത് കപട ദേശീയത പ്രചരിപ്പിക്കുന്ന ഇന്ത്യയിലെ ചില വർഗീയ വാദികൾ; പരിവാറിനോടുള്ള എതിർപ്പ് പാക് സ്നേഹമാക്കി മാറ്റി സ്വാമി സന്ദീപാന്ദഗിരി; പൊതുവേദിയിലെ പാക്കിസ്ഥാൻ പുകഴ്‌ത്തൽ ചർച്ചയാകുമ്പോൾ

പി വിനയചന്ദ്രൻ

തിരുവനന്തപുരം : ഇന്ത്യാക്കാർക്ക് ആരും ഒരു തരത്തിലും സമരസപ്പെടൻ കഴിയാത്ത പാക്കിസ്ഥാനെ പുകഴ്‌ത്തിയും പാക് ചിന്തകരെയും എഴുത്തുകാരെയും പ്രകീർത്തിച്ചും സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത്. പാക്കിസ്ഥാൻ ഇന്ത്യയുടെ ശത്രുവല്ല. ചിലർ ബോധപൂർവം അങ്ങനെ ചിത്രീകരിക്കുന്നുവെന്നാണ് സ്വാമിയുടെ പക്ഷം. തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന തിരുവനന്തപുരം ലൈബ്രറി കൗൺസിലിന്റെ സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് സന്ദീപാനന്ദഗിരി പാക്കിസ്ഥാനെ വാരിപ്പുണർന്നത്.

ശത്രുവിന്റെ ശത്രു മിത്രമെന്ന നിലയിൽ പാക്കിസ്ഥാനെ എതിർക്കുന്ന സംഘപരിവാർ ശക്തികളോടുള്ള അടങ്ങാത്ത വിരോധമാണ്് പാക്കിസ്ഥാൻ സ്നേഹമായി പുറത്ത് വന്നത്. പാക്കിസ്ഥാനിലുള്ളവരും സാധാരണക്കാരാണ്. ഇന്ത്യക്ക് പുറത്ത് മലയാളികൾ ഏറ്റവും കൂടുതലുള്ള ദുബായിൽ നല്ലൊരു ശതമാനവും പാക്കിസ്ഥാനികളാണ്. അവർ ആരും ഇന്ത്യാക്കാരെ ആക്രമിച്ചതായി കേട്ടിട്ടില്ല. മലയാളികൾ അവരെ പറ്റിച്ചാലും അവർ അത് ചെയ്യില്ല. അടുത്തിടെ ഇന്ത്യ- പാക്കിസ്ഥാൻ സംഘർമുണ്ടായപ്പോൾ യുദ്ധത്തിലേക്ക് അതിനെ തള്ളിവിടാൻ തീവ്രശ്രമം നടത്തി. സോഷ്യൽ മീഡിയിലൂടെ ഒരു കൂട്ടം യുവാക്കൾ യുദ്ധ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു. ആധുനിക യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ കൈവശമുണ്ടെന്ന പേരിൽ പാക്കിസ്ഥാനെ പലരും വെല്ലുവിളിച്ചു. പാകിസ്ഥൻ പട്ടാളം ബന്ധിയാക്കിയ പട്ടാളക്കാരനെ ഇന്ത്യയ്ക്ക് തിരിച്ച് നൽകാൻ മുന്നിൽ നിന്നത് പാക് എഴുത്തുകാരും ചിന്തകന്മാരുമാണെന്നത് മറക്കരുത്. പാക്കിസ്ഥാനുമായി സൗഹൃദം പങ്കിടാൻ ഇവിടുത്ത വർഗീയവാദികൾ അനുവദിക്കില്ല.

വർഷങ്ങൾക്ക് മുമ്പ് ചിന്മയാ മിഷനിൽ ജോലി ചെയ്യുന്ന സമയത്ത് ഒരു കൂട്ടം വിദ്യാർത്ഥികളുമായി പാക്കിസ്ഥാൻ സന്ദർശിച്ച് അവിടെയുള്ള കുട്ടികളുമായി ആശയവിനിമയം നടത്താൻ ശ്രമിച്ചു. ഈ കാരണത്താൽ ചിന്മയാമിഷനുമായി കലഹമുണ്ടായി അങ്ങനെ യാത്ര മുടങ്ങിയെന്നും സന്ദീപാനന്ദഗിരി വെളിപ്പെടുത്തി. ഇന്ത്യ - പാക്കിസ്ഥാൻ വിഭജനത്തിന് ശേഷം ഫെബ്രുവരി 6ന് പാക്കിസ്ഥാന്റെ ഗ്രാമങ്ങൾ സന്ദർശിച്ച് പാക് ജനതയെ ഒപ്പം കൂട്ടാൻ ഗാന്ധിജി പദ്ധതിയിട്ടിരുന്നു. എന്നാൽ ജനുവരി 30 വർഗീയവാദിയായ ഗോഡ്സേ അതിന് അനുവദിച്ചില്ല. അതേ അജണ്ടയാണ് ഇപ്പോഴും തുടരുന്നത്.

ഹിന്ദുവിനെയും മുസ്ലീമിനെയും വേർതിരിച്ചുകാണുന്നതാണ് വടക്കേ ഇന്ത്യയിലെ സംസ്‌കാരം. മതപരമായി ആളുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ രാജ്യത്തിന് അകത്തും നടക്കുന്നു. ഇത്തരം കടപടദേശീയ വാദികളെയും വർഗീയവാദികളെയുമാണ് ആദ്യം തിരിച്ചറിയേണ്ടത്. പിറന്നവീഴുന്ന തലമുറകളോട് പാക്കിസ്ഥാൻ ശത്രുവാണെന്ന് പറഞ്ഞ് പഠിപ്പിക്കരുതെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവും ലൈബ്രറി കൗൺസിൽ ഭാരവാഹികളും ഉൾപ്പെടെ ഇരുന്ന വേദിയലായിരുന്നു സ്വാമിയുടെ പാക്കിസ്ഥാൻ അനുകൂല പ്രസംഗം.

ശബരിമലയിൽ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചയാളാണ് സ്വാമി സന്ദീപാനന്ദ ഗിരി. ഇതിൽ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. കഴിഞ്ഞ ഒക്ടോബർ 27ന് പുലർച്ചെ തിരുമല കുണ്ടമൺ കടവിലെ ആശ്രമത്തിനു നേരെ ഒരു സംഘം ആക്രമണം നടത്തുകയും കാറുകളും സ്‌ക്കൂട്ടറും കത്തിക്കുയും ചെയ്തിരുന്നു. സംഭവത്തിന് പിന്നിൽ ശബരിമല തന്ത്രി കുടുംബം പന്തളം കൊട്ടാരം ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ള, രാഹുൽ ഈശ്വർ എന്നിവർക്ക് പങ്കുണ്ടെന്ന് സന്ദീപാനന്ദഗിരി പ്രതികരിച്ചിരുന്നു. എന്നാൽ പ്രതികൾ ആരെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഇതിനിടെയാണ് സ്വാമിയുടെ പാക് അനുകൂല പ്രസംഗവും ചർച്ചയാകുന്നത്.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതിക്ക് പിന്നാലെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി തെരുവിലിറങ്ങിയവരെ പരിഹസിച്ചും സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത് വന്നിരുന്നു. എന്തുകൊണ്ട് പന്തളം രാജകുടുംബത്തിൽ ഒരു അയ്യപ്പൻ വർമയോ തന്ത്രി കുടുംബത്തിൽ അയ്യപ്പൻ നമ്പൂതിരിയോ ഇല്ലാതെ പോയെന്ന് സ്വാമി ചോദിക്കുന്നു.''നിങ്ങളുടെ വികാരമല്ല.മറിച്ച് ധനസമാഹരണത്തിന്റെ ഒരു ഉപാധി മാത്രം. എന്നാൽ അവർണ്ണന് അയ്യപ്പൻ വികാരമാണ്. അവർണ്ണന്റെ ക്ഷേത്രം നിങ്ങൾ കൈയടക്കിയതാണ്. ഒരു രണ്ടാം ക്ഷേത്രപ്രവേശനത്തിന് സമയം കൈവന്നിരിക്കുന്നു''- അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ഇത് ഏറെ വിവാദങ്ങൾക്കും കാരണമായി. പികെ ഷിബുവെന്ന് വിളിച്ച് പരിവാറുകാർ ഇതോടെ കളിയാക്കലും തുടങ്ങി. ഇതിനിടെയായിരുന്നു ആശ്രമം കത്തിക്കൽ. ഇതിന്റെ ഉത്തരവാദിത്തം ആർ എസ് എസുകാരുടെ തലയിൽ വയ്ക്കാനും ശ്രമിച്ചു. എന്നാൽ പൊലീസിന് അന്വേഷണത്തിൽ പുരോഗതി കൈവരിക്കാനായില്ല. ഇതും ചർച്ചയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP