Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രായത്തിന്റെ അവശതയല്ലാതെ അസുഖങ്ങൾ ഒന്നുമില്ലാത്ത പ്രകാശാനന്ദയെ ഇച്ഛയ്ക്കു വിരുദ്ധമായി തടഞ്ഞുവച്ചിരിക്കുന്നു; സ്വാമി മഠത്തിലേക്കു വരുന്നതു തടയാനാണ് ഇത്; അനാവശ്യമായി മരുന്നുകൾ നൽകിയും സ്ലോ പോയിസനിങ്ങിലൂടെയും അപായപ്പെടുത്താൻ ഗൂഢാലോചന നടന്നിട്ടുണ്ട്; താമസിപ്പിച്ചിരിക്കുന്നത് മോർച്ചറിയോടു ചേർന്ന പൊട്ടിപ്പൊളിഞ്ഞ മുറിയിൽ; സ്വാമി പ്രകാശാനന്ദയുടെ ജീവനു ഭീഷണി? ഹൈക്കോടതിയിലെ ഹർജി ചർച്ചയാക്കുന്നത് ശിവഗിരി മഠത്തിലെ പ്രശ്‌നങ്ങൾ

പ്രായത്തിന്റെ അവശതയല്ലാതെ അസുഖങ്ങൾ ഒന്നുമില്ലാത്ത പ്രകാശാനന്ദയെ ഇച്ഛയ്ക്കു വിരുദ്ധമായി തടഞ്ഞുവച്ചിരിക്കുന്നു; സ്വാമി മഠത്തിലേക്കു വരുന്നതു തടയാനാണ് ഇത്; അനാവശ്യമായി മരുന്നുകൾ നൽകിയും സ്ലോ പോയിസനിങ്ങിലൂടെയും അപായപ്പെടുത്താൻ ഗൂഢാലോചന നടന്നിട്ടുണ്ട്; താമസിപ്പിച്ചിരിക്കുന്നത് മോർച്ചറിയോടു ചേർന്ന പൊട്ടിപ്പൊളിഞ്ഞ മുറിയിൽ; സ്വാമി പ്രകാശാനന്ദയുടെ ജീവനു ഭീഷണി? ഹൈക്കോടതിയിലെ ഹർജി ചർച്ചയാക്കുന്നത് ശിവഗിരി മഠത്തിലെ പ്രശ്‌നങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശിവഗിരി മഠം മുൻ അധ്യക്ഷനായ സ്വാമി പ്രകാശാനന്ദയെ അന്യായമായി തടങ്കലിൽ വച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ജീവനു ഭീഷണിയെന്നും ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി. 98കാരനായ പ്രകാശാനന്ദയെ ആശുപത്രി മോർച്ചറിയോടു ചേർന്നുള്ള പൊട്ടിപ്പൊളിഞ്ഞ മുറിയിൽ തള്ളിയിരിക്കുകയാണെന്നും ആരെയും അദ്ദേഹത്തെ കാണാൻ അനുവദിക്കില്ലെന്നും ഹർജിയിൽ പറയുന്നതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഹർജിയുടെ ഉദ്ദേശ്യ ശുദ്ധിയിൽ സംശയമുണ്ടെന്നാണ് മഠത്തിന്റെ വിശദീകരണം. അതുകൊണ്ടുതന്നെ 50,000 രൂപ കെട്ടിവയ്ക്കാൻ ഹർജിക്കാരനോടു കോടതി നിർദ്ദേശിച്ചിട്ടുണ്ടെന്നും അവർ പറയുന്നു.

ഏതായാലും ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഹർജിയിലുള്ളത്. പ്രകാശാനന്ദയുടെ അനുയായിയായ, തിരുവനന്തപുരം സ്വദേശി എം വിജേന്ദ്രകുമാർ ആണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വർക്കലയിൽ ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് നടത്തുന്ന ആശുപത്രിയിലെ മോർച്ചറിയോടു ചേർന്നുള്ള പൊട്ടിപ്പൊളിഞ്ഞ മുറിയിലാണ് പ്രകാശാനന്ദ കഴിയുന്നത്. അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണ്.

എസ്എൻ ട്രസ്റ്റ് ഭാരവാഹികളുടെ അന്യായമായ തടങ്കലിലാണ് സ്വാമി പ്രകാശാനന്ദയെന്ന് ഹർജിയിൽ പറയുന്നു. ഗുരുതര ആരോപണങ്ങളാണ് ഹർജിയിലുള്ളത്. ഇതുവരെ ഈ ഹർജിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തെത്തിയിരുന്നില്ല. ഇതാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിലൂടെ ചർച്ചയാകുന്നത്.

സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയാകാമെന്ന് തുറന്നു പറഞ്ഞ വ്യക്തിയാണ് സ്വാമി പ്രകാശാനന്ദ. ഇടിക്കട്ട കൊണ്ട് തലയിൽ ഇടിച്ച ശേഷം പുഴയിൽ തള്ളിയതാകാമെന്നും പ്രകാശാനന്ദ പറഞ്ഞിരുന്നു. അന്ന് മുതൽ പലരുടേയും കണ്ണിലെ കരടാണ് പ്രകാശാനന്ദ. നെറ്റിയിൽ ഇതിന് സമാനമായ മുറിവാണ് ഉണ്ടായിരുന്നത്.

സ്വാമിയെ പുഴയിൽ തിരയുന്ന സമയത്ത് ഒരാൾ മറുകരയിലേക്ക് നീന്തിപ്പോകുന്നത് ചിലർ കണ്ടിരുന്നു. പുഴയോട് ചേർന്നുള്ള കൽക്കെട്ടിൽ മൃതദേഹം കണ്ടതിലും ദുരൂഹതയുണ്ട്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചാൽ പറയുമെന്നും പ്രകാശാനന്ദ പറഞ്ഞിരുന്നു. ശാശ്വതീകാനന്ദ മരിച്ചതിനു പിന്നാലെ ഇതെല്ലാം താൻ പറഞ്ഞതാണെന്നും തനിക്ക് ആരെയും പേടിയില്ലെന്നും സ്വാമി പ്രകാശാനന്ദ വ്യക്തമാക്കിയിരുന്നു

മൃതദേഹം കണ്ടപ്പോൾ സ്വാഭാവിക മരണമല്ലെന്ന് മനസ്സിലായിയിരുന്നു. ശാശ്വതീകാനന്ദയുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മൃതദേഹം കമ്പുകൊണ്ട് കുത്തി കരയ്ക്കടുപ്പിച്ചപ്പോൾ ഉണ്ടായ മുറിവാണ് അതെന്നാണ് തന്നോട് പറഞ്ഞത്. എന്നാൽ മുറിവ് അങ്ങനെ ഉണ്ടായതല്ലെന്ന് ഉറപ്പുണ്ടെന്നും പ്രകാശാനന്ദ പറഞ്ഞിരുന്നു.

2002 ജൂലൈ 1ന് ആലുവാപ്പുഴയിൽ മുങ്ങിമരിച്ച നിലയിൽ ശാശ്വതീകാനന്ദ കാണപ്പെടുകയായിരുന്നു. ആലുവ അദ്വൈതാശ്രമത്തിന്റെ കുളിക്കടവിൽ അദ്ദേഹം മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് ശിവഗിരി മഠാധികൃതർ വ്യാഖ്യാനിച്ചത്. അന്നുമുതൽക്കിന്നോളവും ശാശ്വതീകാനന്ദയുടെ മരണം വിവാദമായി തന്നെ തുടരുരുകയാണ്. ഇതിനിടെയാണ് പ്രായാധിക്യത്തിന്റെ അവശതകളിലായ പ്രകാശാനന്ദ ബുദ്ധിമുട്ടിലാണെന്ന ഹർജി ഹൈക്കോടതിയിൽ എത്തുന്നത്.

ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, എസ്എൻ മെഡിക്കൽ മിഷൻ ആശുപത്രിയുടെ സൂപ്രണ്ട് എന്നിവരുടെ പേരുകൾ ഹൈക്കോടതിയിലെ ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. പ്രായത്തിന്റെ അവശതയല്ലാതെ മറ്റ് അസുഖങ്ങൾ ഒന്നുമില്ലാത്ത പ്രകാശാനന്ദയെ അദ്ദേഹത്തിന്റെ ഇച്ഛയ്ക്കു വിരുദ്ധമായി തടഞ്ഞുവച്ചിരിക്കുകയാണ്.

അദ്ദേഹത്തിന്റെ അവസ്ഥ താൻ വ്യക്തിപരമായി കണ്ടു മനസ്സിലാക്കിയതാണെന്ന് വിജേന്ദ്രകുമാർ പറയുന്നു. പ്രകാശാനന്ദ മഠത്തിലേക്കു വരുന്നതു തടയാനാണ് ഇത്തരത്തിൽ പാർപ്പിച്ചിരിക്കുന്നത്. ഭക്തർ അദ്ദേഹത്തെ സന്ദർശിക്കുന്നതും അനുഗ്രഹം തേടുന്നതും തടയുകയാണ്. അനാവശ്യമായി മരുന്നുകൾ നൽകിയും സ്ലോ പോയിസനിങ്ങിലൂടെയും സ്വാമി പ്രകാശാനന്ദയെ അപായപ്പെടുത്താൻ ഗൂഢാലോചന നടന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവനു സംരക്ഷണം നൽകണമെന്നാണ് ആവശ്യം.

പ്രകാശാനന്ദയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന്, കഴിഞ്ഞയാഴ്ച ഹർജി പരിഗണിച്ചപ്പോൾ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ അഭിലാഷ് രാമൻ കോടതിയെ അറിയിച്ചു. പരിചരിക്കുന്നയാളെ ഒഴിച്ച് സ്വാമിയുടെ മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ലെന്നും ഡോക്ടർ അറിയിച്ചു. സ്വാമിയുടെ മെഡിക്കൽ രേഖകൾ സമർപ്പിക്കാൻ സമയം വേണമെന്ന് മഠത്തിന്റെ അഭിഭാഷകൻ വി ജയപ്രദീപ് ആവശ്യപ്പെട്ടു. മഠത്തിനെതിരായ ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജയപ്രദീപ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP