Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

'സ്വയംഭോഗം സ്വയം മാറ്റാം; രാവിലെ 10 തവണ സൂറത്തുൽ ഇഖ്ലാസ് പാരായണം ചെയ്യുക; രാത്രി ഉറങ്ങുന്നതിന് മുമ്പ് എഴുതവണ ആയത്തുൽ കുർസിയും പതിവാക്കുക; സ്വവർഗാനുരാഗവും അവിഹിതബന്ധവും പ്രകൃതിവിരുദ്ധ ലൈംഗിക താൽപ്പര്യങ്ങളും ഇങ്ങനെ മാറ്റിയെടുക്കാം'; സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴയുടെ പ്രഭാഷണത്തെ ട്രോളി സോഷ്യൽ മീഡിയ

'സ്വയംഭോഗം സ്വയം മാറ്റാം; രാവിലെ 10 തവണ സൂറത്തുൽ ഇഖ്ലാസ് പാരായണം ചെയ്യുക; രാത്രി ഉറങ്ങുന്നതിന് മുമ്പ് എഴുതവണ ആയത്തുൽ കുർസിയും പതിവാക്കുക; സ്വവർഗാനുരാഗവും അവിഹിതബന്ധവും പ്രകൃതിവിരുദ്ധ ലൈംഗിക താൽപ്പര്യങ്ങളും ഇങ്ങനെ മാറ്റിയെടുക്കാം'; സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴയുടെ പ്രഭാഷണത്തെ ട്രോളി സോഷ്യൽ മീഡിയ

എം മാധവദാസ്

കോഴിക്കോട്: ഖുർആനിലെ ആയത്തുകൾ ഓതിക്കൊണ്ട് സ്വയംഭോഗം മുതൽ സ്വവർഗരതിവരെയുള്ള സകല അസുഖങ്ങളും മാറ്റാമെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രാസംഗികനുമായ സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ. വല്ലപ്പുഴ പറയുന്നത് പരമാബദ്ധമാണെന്നും മതം മനുഷ്യനെ നൂറ്റാണ്ടുകൾ പുറകോട്ട് വലിക്കും എന്നതിന് ഏറ്റവും നല്ല തെളിവാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയിൽ സ്വതന്ത്രചിന്തകരും രംഗത്ത് എത്തിയിട്ടുണ്ട്. ഖുർആനിലെ ഒരു അധ്യായത്തിൻെ പേരാണ് സൂറത്തുൽ ഇഖ്ലാസ്. ഖുർആനിലെ രണ്ടാമത്തെ അധ്യായത്തിലെ 227ാമത്തെ ഒരു വാചകമാണ് ആയത്തുൽ കുർസി. ഇത് ചൊല്ലിയാൽ സ്വയംഭോഗം അടക്കമുള്ളവ ഇല്ലാതാക്കാൻ കഴിയുമെന്നാണ് മൗലവിയുടെ വാദം.

സ്വലാഹുദ്ദീൻ ഫൈസിയുടെ വീഡിയോ ഇങ്ങനെയാണ്

ചോദ്യം: വിശ്വസംസ്‌ക്കാരം ഉടലെടുത്തപ്പോൾ, അതിനുമുമ്പും ഉണ്ട്, നെറ്റും മറ്റ് സൗകര്യങ്ങളുമൊക്കെ ആയിക്കഴിഞ്ഞപ്പോൾ ഫോണിൽ തന്നെ ഈ അശ്ളീല ചിത്രങ്ങൾ കാണുന്നത് ഒരു പതിവാക്കി മാറ്റിയിരിക്കുന്നവർ ഉണ്ട്. ചിലക്ക് നേരത്തെ ചെറുപ്പത്തിൽ തന്നെ തുടങ്ങിയ ശീലങ്ങളുമുണ്ട്. അവ മാറ്റിയെടുക്കാൻ കഴിയാത്ത പ്രശ്നവുമുണ്ട്.

സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ: ഇത്തരത്തിലു ദുഷ്പ്രവണതകൾ, അതായത് അശ്ളീലം കണ്ടുകൊണ്ടേയിരിക്കണം,സ്വയംഭോഗം നടത്തിക്കാണ്ടിരിക്കണം, അല്ലെങ്കിൽ സ്വവർഗനുരാഗം അങ്ങനെ അവിഹിതമായ പ്രകൃതിവിരുദ്ധമായ ലൈംഗിക താൽപ്പര്യങ്ങളിൽ അടിമപ്പെട്ടുപോയവർ അവർ നന്നാവണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇൻഷാഅള്ളാ ഇങ്ങനെ ചെയ്യണം. രാവിലെ സുഹബി കഴിഞ്ഞാൽ രാവിലെയുള്ള പ്രാർത്ഥനകളും ദിക്റുകളും കഴിഞ്ഞാൽ ഈ ഒരു നല്ല നിയ്യത്തോടെ, രാവിലെ 10 തവണ സൂറത്തുൽ ഇഖ്ലാസ് പാരായണം ചെയ്യുക. രാത്രി ഉറങ്ങുന്നതിന് മുമ്പ് എഴുതവണ ആയത്തുൽ കുർസിയും പതിവാക്കുക. ഇത് എല്ലാ ദിവസവും ചെല്ലണം. രാവിലെസുബഹ് നിസ്‌ക്കാരം കഴിഞ്ഞ്, പ്രഭാത കർമ്മകൾ കഴിഞ്ഞ് സൗകര്യമുള്ള സമയത്ത് ചെയ്താൽ മതി. എനിക്ക് നന്നാവണം എന്ന നിയ്യത്തോടെ വേണം ചെയ്യാൻ. ഇത് ഒരു പൈശാലികമായ ദുർബോധനമാണ്. അതിനെ തടുക്കാനുള്ള പ്രധാനപ്പെട്ട രണ്ടു വഴികൾ സൂറത്തുൽ ഇസ്ഹാസും അയത്തുൽ ഖുർസിയുമാണ്.- ഇങ്ങനെയാണ വീഡിയോ അവസാനിക്കുന്നത്. സ്വയംഭോഗം സ്വയം മാറ്റാം എന്ന് പറഞ്ഞ് ഫോൺ നമ്പറും ഇതോടൊപ്പം കൊടുത്തിട്ടുണ്ട്.

പരമാബദ്ധമെന്ന് സോഷ്യൽ മീഡിയ

എന്നാൽ ഈ പറയുന്നത് ശുദ്ധ അബദ്ധമാണെന്നാണ് സോഷ്യൽ മീഡിയിൽ ഡോക്ടർമാരും ശാസ്ത്ര പ്രചാരകരും ചൂണ്ടിക്കാട്ടുന്നത്. ഒന്നാമത് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നതുപോലെ സ്വയംഭോഗം എന്നത് ചികിൽസ ആവശ്യമുള്ള ഒരു രോഗമല്ല. അതുകൊണ്ട് പറയത്തക്ക ദോഷവും ഇല്ല. അതുപോലെതന്നെയാണ് സ്വർവഗാനുരഗാവും. അത് ഒരാളുടെ ആഗ്രഹം അനുസരിച്ച് വരുന്നതല്ല. മസ്തിഷ്‌ക്കതിന്റെ ഓറിയന്റേഷൻ ആണ്. അതുകൊണ്ടുതന്നെ മന്ത്രങ്ങളോ ദിഖ്റോ ചൊല്ലിയാൻ മാറുന്ന കാര്യങ്ങളുമല്ല ഇവയൊന്നുമെന്നും, സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിൽ വളർന്നുവരുന്ന വ്യാജ മതബോധത്തിന് ഉദാഹരണമായിട്ടാണ് പലരും ഇത് ചൂണ്ടിക്കാട്ടുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആശയങ്ങൾവെച്ച് പൗരോഹിത്യം എങ്ങനെയാണ് മനുഷ്യനെ വഴിതെറ്റിക്കുന്നത് എന്നതിന്റെ ഉദാഹരണമായും പലർ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.

നേരത്തെ നിപ്പാ വൈറസ് ബാധ കോഴിക്കോട്ട് പൊട്ടിപ്പുറപ്പെട്ടപ്പോൾ അതിന് മങ്കൂസ് മൗലൂദാണ് പ്രതിവിധിയെന്ന് ഇകെ വിഭാഗം സുന്നി നേതാവ് പറഞ്ഞതും വൻ വിവാദമായിരുന്നു. ഇതേക്കുറിച്ച് സാമൂഹിക പ്രവർത്തക ജാമിദ ടീച്ചർ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. 'നിപ്പാ വൈറസ് പിടിപെട്ടപ്പോൾ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി പറഞ്ഞത് അതിന് മരുന്നും പ്രതിരോധവും ഒന്നും എടുക്കേണ്ട മങ്കൂസ് മൗലൂദ് എന്ന നബികീർത്തനങ്ങൾചൊല്ലിയാൽ മതി എന്നാണ്.

ഒരു ചാനൽ ചർച്ചയിൽ ഇതിനെ ചോദ്യം ചെയ്തതിനാണ് എന്റെ വീട് ആക്രമിച്ചത്. ആദ്യത്തെ അഞ്ച് ബാങ്ക് കേൾക്കുന്നതിന് മുമ്പ് പിഞ്ചുകുഞ്ഞിന് മുലപ്പാൽപോലും നിഷേധിച്ച സംഭവവും ഓർത്തുനോക്കുക. അതായത് മതം നമ്മെ പതിനാറാം നൂറ്റാണ്ടിലേക്ക് പടിച്ചുവലിക്കയാണ്. ഇത്തരം കാര്യങ്ങൾ നിഷ്‌കളങ്കമോ അറിവില്ലായ്മകൊണ്ടോ പറ്റുന്നതല്ല. ഇതിനെതിരെ ശക്തമായ കാമ്പയിൽ ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു'- ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP