Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി സറ്റേയില്ല; അന്വേണ വിവരങ്ങൾ കൈമാറാൻ മുബൈ പൊലീസിനോടും നിർദ്ദേശം; സുശാന്തിന്റെ മരണത്തിലെ സത്യം പുറത്തു കൊണ്ടുവരേണ്ടതുണ്ടെന്നും ജസ്റ്റിസ് ഋഷികേശ് റോയ്; സിബിഐ അന്വേഷണത്തിനും തത്വത്തിൽ അംഗീകാരം

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം സംബന്ധിച്ച ബീഹാർ പൊലീസ് അന്വേണത്തിന് സുപ്രീംകോടതി സ്‌റ്റേയില്ല. അതേ സമയം ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ കൈമാറാൻ മുംബൈ പൊലീസിന് നിർദ്ദേശവും നൽകി. സിബിഐ അന്വേഷമെന്ന ആവശ്യം തത്വത്തിൽ അംഗീകരിച്ചതായി കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിലെ യഥാർത്ഥ സത്യം പുറത്തു വരേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഋൃഷികേശ് റോയ് നിരീക്ഷിച്ചു. മികച്ച കലാകാരനായ സുശാന്ത്, അസാധാരണ സാഹചര്യത്തിലാണ് മരിച്ചത്. ക്രിമിനൽ ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. മുംബൈ പൊലീസ് തെളിവ് നശിപ്പിക്കാൻ കൂട്ടു നിൽക്കുന്നുവെന്ന് സുശാന്തിന്റെ കുടുംബം സംശയിക്കുന്നതായി മുതിർന്ന അഭിഭാഷകൻ വികാസ് സിങ് ആരോപിച്ചു.

സുശാന്തിന്റെ അച്ഛൻ മുംബൈയിൽ പരാതി നൽകിയില്ലെന്നും, ബിഹാർ പൊലീസിന്റെ നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്നും മഹാരാഷ്ട്ര സർക്കാർ മറുപടി നൽകി. മുംബൈ പൊലീസിനാണ് അന്വേഷണത്തിനുള്ള അധികാരം. പട്നയിൽ അല്ല മരണം സംഭവിച്ചത്. അതിനാൽ പട്ന പൊലീസിന് എഫ്ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്നും മഹാരാഷ്ട്ര സർക്കാർ വാദിച്ചു. എന്നാൽ, ബിഹാർ പൊലീസ് ഉദ്യോഗസ്ഥനെ ക്വാറന്റൈൻ ചെയ്ത നടപടി നല്ല സന്ദേശം നൽകുന്നതല്ലെന്ന് ജസ്റ്റിസ് ഹൃഷികേശ് റോയ് പറഞ്ഞു.

പൂർണമായും പ്രഫഷണൽ സമീപനത്തോടെയാണ് കാര്യങ്ങൾ നടക്കുന്നതെന്ന് മഹാരാഷ്ട്ര സർക്കാർ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. പട്നയിലെ എഫ്ഐആർ മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രവർത്തിയുടെ ഹർജിയിൽ ബിഹാർ സർക്കാരും സുശാന്തിന്റെ കുടുംബവും നിലപാട് അറിയിക്കാനും നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP