Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ സൽമാൻ ഖാനെതിരെ കേസ്; കരൺ ജോഹർ, സഞ്ജയ് ലീല ബൻസാലി, ഏക്താ കപൂർ എന്നിവർക്കെതിരെയും കേസ് കൊടുത്തതായി അഭിഭാഷകൻ സുധീർ കുമാർ ഓജ; സോഷ്യൽ മീഡിയ ഏറ്റെടുത്ത ഹിന്ദി സിനിമയിലെ വിവേചനം ഒടുവിൽ കോടതി കയറുന്നു; സുശാന്തിന്റെ മരണത്തിൽ ഖാൻ- കപൂർ മാഫിയ കുടുങ്ങുമോ?

നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ സൽമാൻ ഖാനെതിരെ കേസ്; കരൺ ജോഹർ, സഞ്ജയ് ലീല ബൻസാലി, ഏക്താ കപൂർ എന്നിവർക്കെതിരെയും കേസ് കൊടുത്തതായി അഭിഭാഷകൻ സുധീർ കുമാർ ഓജ; സോഷ്യൽ മീഡിയ ഏറ്റെടുത്ത ഹിന്ദി സിനിമയിലെ വിവേചനം ഒടുവിൽ കോടതി കയറുന്നു; സുശാന്തിന്റെ മരണത്തിൽ ഖാൻ- കപൂർ മാഫിയ കുടുങ്ങുമോ?

മറുനാടൻ ഡെസ്‌ക്‌

മുംബൈ: യുവ നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിന് പിന്നിൽ ബോളിവുഡിലെ വിവേചനമാണെന്നും ഖാൻ-കപൂർ മാഫിയയാണ് ഇത് പിന്നിലെന്നുമുള്ള സോഷ്യൽ മീഡയുടെ കാമ്പയിൽ ഒടുവിൽ നിയമ യുദ്ധത്തിലേക്ക്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കരൺ ജോഹർ, സൽമാൻ ഖാൻ, സഞ്ജയ് ലീല ബൻസാലി, ഏക്താ കപൂർ എന്നിവർക്കെതിരെ കേസ് കൊടുത്തെന്ന് വ്യക്തമാക്കി അഭിഭാഷകൻ സുധീർ കുമാർ ഓജ രംഗത്ത് എത്തിയിരിക്കുന്നു. സുശാന്ത് സിംഗിന്റെ ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പക്ഷേ ഹിന്ദി സിനിമ ലോകത്തെ വിവേചനമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് ചൂണ്ടിക്കാട്ടി താരങ്ങളടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു. കരൺ ജോഹറിനും സൽമാൻ ഖാനുമെതിരെ രൂക്ഷ വിമർശനങ്ങളുമുണ്ടായിരുന്നു. സെക്ഷൻ 306, 109, 504, 506 വകുപ്പുകൾ പ്രകാരമാണ് ഇപ്പോൾ സുധീർ കുമാർ ഓജ കേസ് നൽകിയിരിക്കുന്നത് എന്നാണ് എഎൻഐയിലെ വാർത്ത.

സുശാന്തിന്റെ ഏഴോളം സിനിമകൾ മുടങ്ങിപ്പോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും കരൺ ജോഹറും സൽമാൻ ഖാനും അടക്കമുള്ളവർ കാരണക്കാരായി എന്ന് സംശയിക്കുന്നതായി സുധീർ കുമാർ ഓജ പറയുന്നു. അതാണ് സുശാന്തിന്റെ ആത്മഹത്യയുടെ കാരണമെന്നും സുധീർ പറയുന്നു. മുസാഫർപുർ കോടതിയിലാണ് സുധീർ കുമാർ ഓജ പരാതി നൽകിയിരിക്കുന്നത്. സുശാന്ത് മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സംവിധായകൻ ശേഖർ കപൂർ സമൂഹ്യ മാധ്യമത്തിൽ പറഞ്ഞിരുന്നു. ചിച്ചോര എന്ന സിനിമയ്ക്ക് ശേഷം ആറ് മാസത്തിനുള്ളിൽ ഏഴ് സിനിമകൾ ലഭിച്ചെങ്കിലും അത് സുശാന്തിന് നഷ്ടമായെന്നും കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപമും പറഞ്ഞിരുന്നു.

ഖാൻ- കപൂർ മാഫിയയെന്ന് പറയുമ്പോളും ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ ആരോപണ വിധേയനായ രൺബീർ കപൂറിന്റെ പേര് അഭിഭാഷകന്റെ പരാതിയിൽ ഇല്ല. പക്ഷേ കപൂർ മാഫിയയുടെ നടത്തിപ്പുകാരിൽ പ്രധാനിയെന്ന് പറയുന്ന സംവിധായകൻ കരൺ ജോഹർ പെട്ടിട്ടുമുണ്ട്. ബോളിവുഡിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കണം ഖാൻ- കപൂർ കുടുംബാധിപത്യത്തിനെതിരെ ഇത്ര ശക്തമായ വിമർശനം ഉയരുന്നത്. ഖാൻ വിഭാഗത്തിൽ ആമിർ ഖാനെ എവരും ഒഴിവാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഹിന്ദി സിനിമയിൽ കാസ്റ്റിങ്ങ് കൗച്ച് തൊട്ട് റിയൽ എസ്റ്റേറ്റ് തട്ടിപ്പിൽ വരെ മുമ്പും ആരോപണ വിധേയവർ ആണിവർ. എന്നിട്ടും ഇവർക്കെതിരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.

പക്ഷേ ഇപ്പോൾ ആരാധക രോഷം അണ പൊട്ടുകയാണ്. സാറ്റലൈറ്റ് ഓവർസീസ് റൈറ്റ് തൊട്ട് ഹിന്ദി സിനിമയുടെ സകലമേഖലും നിയന്ത്രിക്കുന്ന ഇവർക്ക് താര കുടംബത്തിന് പുറത്തുനിന്ന് ഒരാൾ വരുന്നത് തീരെ ഇഷ്ടമല്ലെന്നാണ് പ്രചാരണം. ഉദാഹരണമായി ധോണി സിനിമയിലൂടെയൊക്കെ കിട്ടിയ സുശാന്തിന്റെ ഇമേജ് തനിക്ക് ഭീഷണിയാവുമെന്ന് രൺബീർ കപുർ കരുതുന്നു.' രൺബീറിന്റെ കപുർ കുടുംബത്തിന്റെ പിന്തുണ ഇല്ലെങ്കിൽ അവരുടെ സുഹൃത്തുക്കളായ ഖാൻ കുടുംബത്തിന്റെയും പിന്തുണയില്ല. പിന്നെ നിങ്ങൾ അകാരണമായി സിനിമാ ലോകത്തുനിന്ന് പുറത്താകും'- സുശാന്തിന്റെ മരണത്തിൽ മുബൈ മിററിന്റെ സിനിമാ ലേഖകൻ ആകാശ് ത്രിവേദി എഴുതുന്നു. ഖാൻ-കപൂർ കുടുംബത്തെ നൊട്ടോറിയസ് ഗ്യാങ്ങ് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.

സുശാന്തിന്റെ കഴിവിനെ ബോളിവുഡ് അംഗീകരിച്ചിരുന്നില്ലെന്ന് നടി കങ്കണ റണൗത്ത് പറഞ്ഞു. അദ്ദേഹത്തിന് ഗോഡ്ഫാദർമാരില്ലായിരുന്നു. ഒരുഘട്ടത്തിൽ ബോളിവുഡിൽ നിന്നും പുറത്തേക്ക് വലിച്ചെറിയപ്പെടുമെന്ന് പറയേണ്ടിവന്ന സാഹചര്യം പോലുമുണ്ടായെന്നും കങ്കണ ആരോപിച്ചു. വിഷമഘട്ടത്തിൽ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോൾ സുശാന്തിനോട് സഹതാപം കാണിക്കുന്നത് കാണിക്കുമ്പോൾ ദേഷ്യം തോന്നുന്നുവെന്നായിരുന്നു നടൻ നിഖിൽ ദ്വിവേദിയുടെ പ്രതികരണം. ബോളിവുഡിന്റെ കാപട്യം തനിക്കിപ്പോൾ മനസിലായെന്നും നിഖിൽ പറഞ്ഞു. നിഖിലിന്റെ ഈ ആരോപണം സംവിധായകൻ കരൺ ജോഹറിനെതിരെയാണെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുശാന്തിനോട് അടുപ്പം പുലർത്താതിരുന്നതിൽ താൻ ഖേദിക്കുന്നുവെന്നായിരുന്നു സുശാന്ത് മരിച്ചപ്പോൾ കരൺ ജോഹറിന്റെ പ്രതികരണം. കരണും ആലിയ ഭട്ടും കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയ്ക്കിടെ സുശാന്തിനെ പരിഹസിച്ചത് നിരവധി പേർ സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടുന്നു.

ചാറ്റ് ഷോയിൽ സുശാന്ത് സിങ് രാജ്പുത്, രൺവീർ സിങ്, വരുൺ ധവാൻ എന്നിവരെ റേറ്റ് ചെയ്യാൻ കരൺ ജോഹർ ആവശ്യപ്പെട്ടപ്പോൾ 'സുശാന്ത് സിങ് രാജ്പുത്, അതാരാ' എന്നായിരുന്നു ആലിയയുടെ മറുചോദ്യം. സുശാന്തിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ആലിയയുടെയും കരണിന്റെയും ട്വീറ്റിന് താഴെ ഇക്കാര്യം ഓർമിപ്പിച്ചുകൊണ്ടുള്ള നിരവധി കമന്റുകൾ കാണാം. സുശാന്തിനെ കൊലയ്ക്ക് കൊടുത്തവരാണ് ഇപ്പോൾ ുതലക്കണ്ണീരൊഴുക്കുന്നതെന്നാണ് ആരാധകർ പയുന്നത്. അനുശോചനവുമായി എത്തിയ വൻ താരങ്ങളെയും സംവിധായകരെയും ആരാധകർ ആക്രമിച്ചു. ജീവിച്ചിരുന്ന കാലത്ത് സുശാന്തിനെ നിർദ്ദയം തഴഞ്ഞവരാണ് അനുശോചിക്കുന്നതെന്ന് അവർ ആരോപിച്ചു.സുശാന്തിനെ ഒതുക്കുന്നതിൽ ബോളിവുഡിലെ കരുത്തനായ കരൺ ജോഹറിനും പങ്കുണ്ടെന്നാണ് ആരോപണം. കരൺ ജോഹർ ഗ്യാങ്ങിനെ ബഹിഷ്‌കരിക്കുക, സ്വജനപക്ഷപാതം അവസാനിപ്പിക്കുക എന്നീ ഹാഷ്ടാഗുകളാണ് ട്രെൻഡിങ് ആയത്.

ബോളിവുഡിലെ സ്വജനപക്ഷപാതവും 'ഖാൻ-കപൂർ മാഫിയ' ആധിപത്യവുമാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് ട്വിറ്ററിൽ ആരോപണമുയരുന്നത്. തന്നെ ആരും പാർട്ടികൾക്ക് വിളിക്കാറില്ലെന്നും ബോളിവുഡിൽ താനൊരു എച്ചിലായി മാറിയെന്നും സുശാന്ത് ഒരിക്കൽ ഒരു അഭിമുഖത്തിൽ പരാതിപ്പെടുകയുണ്ടായി. താരരാജാക്കന്മാരുടെ മക്കൾ അടിക്കടി പുരസ്‌കാരങ്ങൾ വാങ്ങുകയും ആഘോഷിക്കപ്പെടുകയും ചെയ്യുമ്പോൾ ഒരു ഇടത്തരം കുടുംബത്തിൽ നിന്നും വന്ന, താരപാരമ്പര്യമില്ലാത്ത സുശാന്ത് എല്ലായിടത്തും അവഗണിക്കപ്പെട്ടിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ സൂചിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP