Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം കൊലപാതകമാണെന്ന് വെളിപ്പെടുത്തി ചാനൽ; വെളിപ്പെടുത്തൽ നടത്തിയത് എയിംസിലെ മെഡിക്കൽ സംഘത്തിന്റെ തലവനെന്നും അവകാശവാദം; വീണ്ടും ഫൊറൻസിക് പരിശോധന നടത്തണമെന്ന് നടന്റെ കുടുംബം

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം കൊലപാതകമാണെന്ന് വെളിപ്പെടുത്തി ചാനൽ; വെളിപ്പെടുത്തൽ നടത്തിയത് എയിംസിലെ മെഡിക്കൽ സംഘത്തിന്റെ തലവനെന്നും അവകാശവാദം; വീണ്ടും ഫൊറൻസിക് പരിശോധന നടത്തണമെന്ന് നടന്റെ കുടുംബം

മറുനാടൻ ഡെസ്‌ക്‌

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം കൊലപാതകമാണെന്ന വെളിപ്പെടുത്തലുമായി ടൈംസ് നൗ ചാനൽ. എയിംസ് സംഘത്തിന്റെ തലവന്റേതെന്ന് പറയപ്പെടുന്ന ശബ്ദസന്ദേശമാണ് പുറത്തുവിട്ടത്. നടന്റെ മരണം കൊലപാതകമാണെന്ന ആരോപണം തള്ളി ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) വിദഗ്ദ്ധർ റിപ്പോർട്ട് നൽകിയതിനു തൊട്ടുപിന്നാലെയാണ് ചാനലിന്റെ വെളിപ്പെടുത്തൽ. ഇപ്പോൾ പുറത്തുവന്ന ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും ഫൊറൻസിക് പരിശോധന നടത്തണമെന്ന് നടന്റെ കുടുംബം ആവശ്യപ്പെടുന്നത്.

സുശാന്തിന്റെ മരണത്തെ സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്തിയ എയിംസ് സംഘത്തിന്റെ തലവനായ ഡോ. സുധീർ ഗുപ്ത നടന്റെ മരണം ആത്മഹത്യയാണെന്നും കൊലപാതകമാണെന്ന സംശയം പൂർണമായും ഇല്ലാതായെന്നും റിപ്പോർട്ട് നൽകിയിരുന്നു. സെപ്റ്റംബർ 29-നാണ് എയിംസിലെ ഡോക്ടർമാരുടെ സമിതി വിശദമായ റിപ്പോർട്ട് സിബിഐയ്ക്ക് സമർപ്പിച്ചത്. നേരത്തെ സുശാന്തിന്റെ പോസ്റ്റുമോർട്ടം നടത്തിയ കൂപ്പർ ആശുപത്രിയുടെ കണ്ടെത്തലുകൾക്ക് സമാനമായിരുന്നു എയിംസിലെ ഡോക്ടമാരുടെ റിപ്പോർട്ടും. ഇതോടൊപ്പെം സാഹചര്യത്തെളിവുകളും ആത്മഹത്യയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്നും മറ്റു ദുരൂഹതകളില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

എന്നാൽ നടന്റെ മരണം കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ ആവർത്തിച്ചു. സുശാന്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് 200 ശതമാനം ഉറപ്പാണെന്നും ചിത്രങ്ങൾ പരിശോധിച്ച എയിംസിലെ ഡോക്ടർ തന്നോട് ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അഭിഭാഷകനായ വികാസ് സിങ് വ്യക്തമാക്കിയിരുന്നു. എന്നാൽ വികാസ് സിങ്ങിന്റെ വാദങ്ങൾ തെറ്റാണെന്നായിരുന്നു ഡോ. സുധീർ ഗുപ്തയുടെ പ്രതികരണം. എന്നാൽ വികാസ് സിങിന്റെ വാദം സാധൂകരിക്കുന്ന ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്ന് ടെെംസ് നൗ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സുശാന്തിനെ ജൂൺ 14ന് മുംബൈയിലെ വീട്ടിലാണു മരിച്ചനിലയിൽ കണ്ടെത്തിയത്. കേസ് ഏറ്റെടുത്ത് 57 ദിവസം പിന്നിട്ടിട്ടും കൊലപാതകമാണെന്ന ആരോപണം സാധൂകരിക്കുന്ന തെളിവ് സിബിഐ.ക്ക് ലഭിച്ചിട്ടില്ല. നടന്റെ മരണം ആത്മഹത്യയാണെന്ന റിപ്പോർട്ട് ലഭിച്ചതോടെ ഇനി ഇക്കാര്യം കേന്ദ്രീകരിച്ചാകും സിബിഐ. അന്വേഷണം തുടരുകയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ എന്തെല്ലാമായിരുന്നുവെന്ന് സിബിഐ. സംഘം അന്വേഷിക്കും. അതേസമയം, കൊലപാതകമാണെന്നതിന് എന്തെങ്കിലും തെളിവുകൾ ലഭിച്ചാൽ കൊലപാതകക്കുറ്റം അടക്കം ചുമത്തുമെന്നും സിബിഐ. വൃത്തങ്ങൾ പറയുന്നു.

പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം സുശാന്ത് തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്. വസതിയിലെ മുറിയിലെ ഫാനിൽ തൂങ്ങിയാണ് സുശാന്ത് മരിച്ചത്. ബോളിവുഡിലെ സ്വജനപക്ഷപാതവും 'ഖാൻ-കപൂർ മാഫിയ' ആധിപത്യവുമാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് ട്വിറ്ററിൽ ആരോപണമുയരുന്നത്. തന്നെ ആരും പാർട്ടികൾക്ക് വിളിക്കാറില്ലെന്നും ബോളിവുഡിൽ താനൊരു എച്ചിലായി മാറിയെന്നും സുശാന്ത് ഒരിക്കൽ ഒരു അഭിമുഖത്തിൽ പരാതിപ്പെടുകയുണ്ടായി. താരരാജാക്കന്മാരുടെ മക്കൾ അടിക്കടി പുരസ്‌കാരങ്ങൾ വാങ്ങുകയും ആഘോഷിക്കപ്പെടുകയും ചെയ്യുമ്പോൾ ഒരു ഇടത്തരം കുടുംബത്തിൽ നിന്നും വന്ന, താരപാരമ്പര്യമില്ലാത്ത സുശാന്ത് എല്ലായിടത്തും അവഗണിക്കപ്പെട്ടിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ സൂചിപ്പിച്ചത്.

ഒരു കാലത്തും സുശാന്തിനെ ബോളിവുഡ് ബഹുമാനിച്ചിരുന്നില്ലെന്ന് ട്വിറ്ററാട്ടികൾ പറയുന്നു. ഇപ്പോൾ അയാൾക്ക് തങ്ങളുടെ സഹായം തേടാമായിരുന്നെന്ന് നാട്യം പറയുന്നു. ഷാരൂഖ് ഖാനും ഷാഹിദ് കപൂറും ചേർന്ന് ഒരു വേദിയിൽ വെച്ച് സുശാന്തിനെ പരിഹസിക്കുന്നുവെന്ന് ആരോപണം നേരിടുന്ന ഒരു വീഡിയോ ചർച്ചയായിട്ടുണ്ട്. ഒരു പുതുമുഖത്തോട് ഇങ്ങനെയാണോ പെരുമാറുകയെന്നാണ് ചോദ്യമുയരുന്നത്. റ്റൊരു സ്‌ക്രീൻഷോട്ട് പ്രചാരത്തിലുള്ളത് വിവിധ നിർമ്മാണ കമ്പനികൾ സുശാന്തിന് ിരോധനമേർപ്പെടുത്തിയതായുള്ള ഒരു പഴയ ട്വീറ്റാണ് പ്രചരിക്കുന്നത്. സിനിമയിൽ ിരോധനമേർപ്പെടുത്തപ്പെട്ടതോടെ തന്റെ പഴയ മേഖലയായ ടിവി സീരീസിലേക്കും വെബ് സീരീസിലേക്കുമെല്ലാം തിരിച്ചുപോകേണ്ട അവസ്ഥയാണ് അദ്ദേഹത്തിനെന്നും ഈ ട്വീറ്റിൽ പറയുന്നുണ്ട്. മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് സുശാന്ത് തന്റെ വീട്ടിലെ വേലക്കാരനോട് പറഞ്ഞത് അടുത്തമാസം ശമ്പളം തരാൻ കഴിയുമോ എന്ന് അറിയില്ലെന്നായിരുന്നു. ആ രീതിയിൽ സുശാന്ത് സാമ്പത്തികമായി പാപ്പരായി കഴിഞ്ഞരുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP