Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

ഇതെന്റെ അവസാന നിമിഷങ്ങളാണെന്ന് എനിക്കറിയം; രണ്ടു ദിവസത്തിനുള്ളിൽ എന്റെ കഥ കഴിഞ്ഞേക്കാം; ഒരു പക്ഷേ ഇതെന്റെ അവസാന സന്ദേശവും; അന്ന് മരിയ പൊട്ടിക്കരഞ്ഞു; പോറൽ പോലും ഏൽക്കാതെ നഴ്സുമാരെ തിരികെ എത്തിച്ച ഉരുക്ക് വനിതയായി സുഷമ കൈയടി നേടി; മാസൂളിൽ നിന്നുള്ള പൊട്ടിക്കരച്ചിൽ സുഷമ ഇടപെട്ടത് നയതന്ത്രത്തിലെ കുശാല ബുദ്ധിയോടെ; ഐ.എസ് പിടിയിലായ മലയാളി നഴ്‌സുമാരെ രക്ഷിച്ച സുഷമ സ്വരാജ് രക്ഷിച്ച ആ പഴയകഥ

ഇതെന്റെ അവസാന നിമിഷങ്ങളാണെന്ന് എനിക്കറിയം; രണ്ടു ദിവസത്തിനുള്ളിൽ എന്റെ കഥ കഴിഞ്ഞേക്കാം; ഒരു പക്ഷേ ഇതെന്റെ അവസാന സന്ദേശവും; അന്ന് മരിയ പൊട്ടിക്കരഞ്ഞു; പോറൽ പോലും ഏൽക്കാതെ നഴ്സുമാരെ തിരികെ എത്തിച്ച ഉരുക്ക് വനിതയായി സുഷമ കൈയടി നേടി; മാസൂളിൽ നിന്നുള്ള പൊട്ടിക്കരച്ചിൽ സുഷമ ഇടപെട്ടത് നയതന്ത്രത്തിലെ കുശാല ബുദ്ധിയോടെ; ഐ.എസ് പിടിയിലായ മലയാളി നഴ്‌സുമാരെ രക്ഷിച്ച സുഷമ സ്വരാജ് രക്ഷിച്ച ആ പഴയകഥ

എം എസ് ശംഭു

ന്യൂഡൽഹി: ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ട ഇറാഖിലെ തിക്രിതിൽ കുടുങ്ങിയ 46 മലയാളി നഴ്‌സുമാരെ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഭീകരർ മൊസൂളിലേക്ക് കൊണ്ടുപോയതോടെയാണ് സുഷമ സ്വരാജിന്റെ നയതന്ത്ര ഇടപെടൽ സജീവമായത്. രാജ്യം നടത്തിയ നയതന്ത്ര ഇടപെടലിനൊടുവിൽ മലയാളി നഴ്സുമാരുടെ പൊ്ട്ടിക്കരച്ചിലിന് പരിഹാരം കണ്ടെത്തിയത്. കേരളത്തിൽ നിന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ എംപി എന്നിവർ നടത്തിയ ശക്തമായ ഇടപെടലോടെ വിമതർ തട്ടിക്കൊണ്ടുപോയ നഴ്സുമാരെ പോറൽ പോലും ഏൽക്കാതെ തിരികെ എത്തിക്കുമെന്നാണ് സുഷമ വാഗ്ദാനം നൽകിയത്. മൊസൂളിലും തിക്രിതിലും നഴ്്സുമാർ അപായപ്പെട്ടപ്പോൾ സുഷമ നയതന്ത്ര വിജയം കൈവരിച്ചത് വിദേശകാര്യ എംബസികളുടെ സഹായത്തോടെയും റെഡ് ക്രസ്റ്റർ വഴിയുള്ള ശീത ഓപ്പറേഷൻ വഴിയുമായിരുന്നു.

വിമത പിടിയിലായ നഴ്സുമാർ തിക്രിത് വിടും മുമ്പ് ഇറാഖിലെ ഇന്ത്യൻ നയതന്ത്രാലയം വഴി കേന്ദ്രസർക്കാറുമായി സമ്പർക്കം പുലർത്തിയിരുന്നു. ഇതോടെ വിദേശകാര്യ വക്താവ് അജിത് ഡോവൽ അടക്കമുള്ളവരുടെ സഹായത്തോടെ നഴ്ുസുമാരുടെ വിമോചനത്തിനായുള്ള വഴികളും സുഷമ സ്വീകരിച്ചു. രാജ്യത്തിന്റെ നയതന്ത്രചരിത്രത്തിലെ തന്നെ തിളക്കമാർന്ന അധ്യായമായി വിലയിരുത്തപ്പെട്ടതാണ് നഴ്സുമാരുടെ മോചനം. പതിവ് മാർഗങ്ങളിൽനിന്ന് വിട്ടുള്ള നയതന്ത്ര രീതികളിലൂടെയാണ് ദിവസങ്ങൾക്കകം നഴ്സുമാരുടെ മോചനം സാധ്യമാക്കാൻ ഇന്ത്യയ്ക്കായത്. കേരളം സമയോചിതമായി നടത്തിയ ഇടപെടലുകളും നിർണായകമായി. ഗൾഫിലെ മലയാളികളായ ബിസിനസുകാരുടെ ഇടപെടലുകളും മോചനം സാധ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. തിക്രിതിൽ പെട്ടുപോയ 46 നഴ്സുമാരുടെ ദുരനുഭവം അന്താരാഷ്ട്രതലത്തിൽത്തന്നെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

Stories you may Like

ഇറാഖ് സർക്കാർ സൈനിക നടപടി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും മറ്റ് ശ്രമങ്ങൾ നടത്താമെന്ന് ഇന്ത്യ തീരുമാനിക്കുകയായിരുന്നു. നഴ്‌സുമാരെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അത്യന്തം ഉദ്വേഗജനകമായ നിമിഷങ്ങളാണ് 2014 ജൂലൈ 2 ബുധനാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച വൈകും വരെ അരങ്ങേറിയത്.

നഴ്സുമാരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയെങ്കിലും ഓരോ നിമിഷത്തെയും വിവരങ്ങൾ ദൃക്സാക്ഷി വിവരണമെന്ന സുഷമയ്ക്ക് മുന്നിലത്തിയിരുന്നു,അവർ പിന്നിടുന്ന മലകൾ, കെട്ടിടങ്ങൾ, മരുഭൂമി ഓരങ്ങൾ, സൈൻ ബോർഡുകൾ എല്ലാം. നാട്ടിൽനിന്ന് ബന്ധുക്കളുടെ വിളികളെത്തിക്കൊണ്ടിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട നഴ്സുമാരുടെ കൂട്ടുകാരികൾ ഇറാഖിലുണ്ട്. അവർ വിളിച്ചുകൊണ്ടിരുന്നു. ബന്ദികളുടെ ഫോണിലെ ചാർജ് തീർന്നപ്പോൾ എംബസിയിൽ പറഞ്ഞ് അവ ചാർജ് ചെയ്ത് നൽകി.

ഇതിനിടെ കേന്ദ്രസർക്കാർ നയതന്ത്രതലത്തിലുള്ള ഇടപെടലുകൾ കൂടുതൽ ഊർജിതമാക്കി. ഇന്ത്യയുമായി ബന്ധമുള്ള മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ഇടപെടലുകൾ നിർണായകമായി. ഇറാഖ് എംബസിയിലെ മലയാളിയായ അംബാസഡർ അജയകുമാർ, മറ്റ് ഉദ്യോഗസ്ഥരായ രഞ്ജു മാത്തൻ, സുരേഷ് റെഡ്ഡി എന്നിവരുമായി നിരന്തരം ചർച്ചകൾ നടന്നു. കേരള കേഡറിലുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥരായ ഗ്യാനേഷ്‌കുമാർ, രചനാ ഷാ എന്നിവർ ഇവിടെനിന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.മുഖ്യമന്ത്രിയുടെ താത്പര്യം കണ്ട് നഴ്സുമാരുമായി വരുന്ന പ്രത്യേക വിമാനം കേരളത്തിലേക്ക് തന്നെ ആദ്യം വരട്ടെയെന്ന് സുഷമാ സ്വരാജ് നിർദേശിച്ചു. വൈകിട്ട് ഗ്യാനേഷ്‌കുമാറും രചനാഷായും കേന്ദ്ര പ്രതിനിധിയുമടങ്ങുന്ന പ്രത്യേക വിമാനം ഇറാഖിലേക്ക് പുറപ്പെട്ടു.

ലക്ഷ്യം പൂർത്തീകരിക്കുന്ന തൃപ്തിയിൽ മുഖ്യമന്ത്രി കൊച്ചിയിലേക്കും. എന്നാൽ ആശങ്ക അവിടെയും അവസാനിച്ചില്ല. ഇറാഖിലെത്തിയ വിമാനത്തിന് ആദ്യം ഇറങ്ങാൻ അനുമതി കിട്ടിയില്ല. വിമാനം തിരിച്ചുപോരേണ്ട സ്ഥിതിയായി. രാത്രിയിൽ ഉമ്മൻ ചാണ്ടി സുഷമാ സ്വരാജിനെ വീണ്ടും വിളിച്ചു. അവർ ഇറാഖിലെ ഏറ്റവും ഉന്നതരായ ഭരണാധികാരികളുമായി ബന്ധപ്പെട്ടു. തുടർന്ന് വിമാനമിറങ്ങി. നഴ്സുമാരും മറ്റ് ഇന്ത്യാക്കാരുമായി വിമാനം തിരിച്ചുപോന്ന ശേഷം ആ വിവരം ഫെയ്സ് ബുക്കിലുമിട്ടതോടെയാണ് മൂന്ന് ദിവസം നീണ്ട രക്ഷാദൗത്യം പരിസമാപ്തിയിലെത്തിയത്.

പിന്നീട് സുഷമ എന്ന വനിതാ വിദേശകാര്യമന്ത്രി നേടിയെടുത്തത് കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ മുഴുവൻ വൃദയം കീഴടക്കിയ കൈയടിയായിരുന്നു. ട്വിറ്ററുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും എല്ലാം പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് മോദി മന്ത്രിസഭയിലെ തിളക്കമാർന്ന വ്യക്തി പ്രഭാവമായി അവർ മാറി. 2019ലെ രണ്ടാം മോദി മന്ത്രിസഭാ കാലത്തും ഓരോ ഇന്ത്യനും പ്രതീക്ഷിച്ചത് സുഷമയുടെ മന്ത്രിസഭാ സാന്നിധ്യം തന്നെയായിരുന്നു. ഇന്ത്യയുടെ കരുത്തുറ്റ വനിതാ നേതാവ് വിടവാങ്ങുമ്പോൾ മലയാളികളുടെ കണ്ണൂനീരും ഏറെയുണ്ടാകും!

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP