Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുഹൃത്തായ മന്മീത് ഗ്രെവാളിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് മെയ് 15ന്; 26ന് മറ്റൊരു സുഹൃത്ത് പ്രേക്ഷ മെഹ്ത തൂങ്ങി മരിച്ചു; ജൂൺ 9ന് മാനേജർ ദിഷ ജീവനൊടുക്കി; ഒരാഴ്ചയുടെ ഇടവേളയിൽ സുശാന്തും; സീരിയൽ കില്ലിങ്ങ്പോലെ സീരിയൽ സൂയിസൈഡിന്റെ മനഃശാസ്ത്രകാരണം അന്വേഷിച്ച് പൊലീസ്; കാമുകി റിയയുമായി മഹേഷ് ഭട്ടിനുണ്ടായ ബന്ധമാണ് മരണത്തിനിടയാക്കിയതെന്നും ആരോപണം; സൈക്കോ ത്രില്ലർ പോലെ സസ്‌പെൻസ് ഒളിപ്പിച്ച് നടൻ സുശാന്തിന്റെ മരണം

സുഹൃത്തായ മന്മീത് ഗ്രെവാളിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് മെയ് 15ന്; 26ന്  മറ്റൊരു സുഹൃത്ത് പ്രേക്ഷ മെഹ്ത തൂങ്ങി മരിച്ചു; ജൂൺ 9ന് മാനേജർ ദിഷ ജീവനൊടുക്കി; ഒരാഴ്ചയുടെ ഇടവേളയിൽ സുശാന്തും; സീരിയൽ കില്ലിങ്ങ്പോലെ സീരിയൽ സൂയിസൈഡിന്റെ മനഃശാസ്ത്രകാരണം അന്വേഷിച്ച് പൊലീസ്; കാമുകി റിയയുമായി മഹേഷ് ഭട്ടിനുണ്ടായ ബന്ധമാണ് മരണത്തിനിടയാക്കിയതെന്നും ആരോപണം; സൈക്കോ ത്രില്ലർ പോലെ സസ്‌പെൻസ് ഒളിപ്പിച്ച് നടൻ സുശാന്തിന്റെ മരണം

എം മാധവദാസ്

 മുംബൈ: യുവതാരം സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യക്ക് മുമ്പ് ഒരു മാസത്തിനുള്ളിൽ നടന്നത് അദ്ദേഹത്തിന്റെ മൂന്ന് സുഹൃത്തുക്കളുടെ ആത്മഹത്യ. സീരിയൽ കില്ലിങ്ങ് പോലെ നടക്കുന്ന ഈ സീരിയൻ സൂയിസൈഡിന്റെ പിറകിലെ ചേതോവികാരം എന്താണെന്ന് അറിയാൻ കഴിയാതെ പൊലീസും കുഴങ്ങുകയാണ്. അതുകൊണ്ടുതന്നെ മനോരോഗ വിദഗ്ദ്ധർ അടക്കമുള്ളരുടെ സേവനവും പൊലീസ് തേടുന്നുണ്ട്. സൽമാൻഖാൻ തൊട്ട റൺബീർ കപൂർവരെ ആരോപണ വിധേയമായ കേസിൽ ഇപ്പോൾ സുശാന്തിന്റെ മനോനിലയും പൊലീസ് പരിശോധിച്ചു വരികയാണ്. അദ്ദേഹത്തിന് ദീർഘകാലമായി ഓഡിറ്ററി ഹാലൂസിനേഷൻ അടക്കമുള്ള ഗുരുതര മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും എന്നാൽ ആധുനിക വൈദ്യത്തിൽ അധിഷ്ഠിതമായ കൃത്യമായ ചികിൽസ എടുക്കാതെ അദ്ദേഹം സമാന്തര വൈദ്യത്തിന്റെ പിറകെ പോവുകയായിരുന്നെന്നുമാണ് ആരോപണം. ഇതിനിടെ സുശാന്തിന്റെ കാമുകി റിയയുമായി സംവിധായകനും നിർമ്മാതാവുമായ മഹേഷ് ഭട്ടിന് ബന്ധമുണ്ടായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമുള്ള മറ്റൊരു വാദവും ഉയരുന്നുണ്ട്.

സീരിയൻ കില്ലിങ്ങ് പോലെ തുടർച്ചയായ ആത്മാഹുതികൾ

സുശാന്തിന്റെ മരണത്തിനു മുൻപ് അദ്ദേഹത്തിന്റെ മനേജരായിരുന്ന യുവതി ആത്മഹത്യ ചെയ്തത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നതായിരുന്നു. ഇതിനോടു ചേർന്നു രണ്ടു മരണങ്ങളുടെ കൂടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. സുശാന്തിന്റെ സുഹൃത്തും മേക്കപ്പ് ആർടിസ്റ്റുമായ മോണിക്ക മുവയാണ് ആ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഒരു മാസത്തെ ഇടവേളയിൽ സുശാന്തിന്റെ രണ്ടു സുഹൃത്തുക്കൾ കൂടി ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടതായി മോണിക്ക വെളിപ്പെടുത്തി.

മെയ് 15ന് സുശാന്തിന്റെ സുഹൃത്തായ മന്മീത് ഗ്രെവാളിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മെയ് 26ന് താരത്തിന്റെ മറ്റൊരു സുഹൃത്ത് പ്രേക്ഷ മെഹ്തയും ആത്മഹത്യ ചെയ്തു. പ്രേക്ഷയും തൂങ്ങി മരിക്കുകയായിരുന്നു. അതിനു പിന്നാലെ ജൂൺ 9ന് സുശാന്തിന്റെ മാനേജർ ദിഷ കെട്ടിടത്തിൽ നിന്നു ചാടി ജീവനൊടുക്കി. ഒരാഴ്ചയുടെ ഇടവേളയിൽ സുശാന്തും ജീവനൊടുക്കി. ഈ നാലു മരണങ്ങൾ സ്വാഭാവികമായി സംഭവിച്ചെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് മോണിക്കയുടെ ആരോപണം. ഇക്കാര്യവും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. ഈ നാലുപേരിലേക്കുമുള്ള കോമൺ ലിങ്ക് എന്നു പറയുന്നത് സുശാന്തിന്റെ കാമുകി റിയയാണ്. അതിനാൽ റിയയുടെ മൊഴിയാണ് ഇക്കാര്യത്തിൽ നിർണ്ണായകവാവുക.

എന്നാൽ സുശാന്തിനെ ചിലർ ബോധപൂർവം മനോരോഗിയാക്കുയാണെന്നും ആരോപണമുണ്ട്. സുശാന്തിനെ മനോരോഗി ആയി ചിത്രീകരിച്ചതിലും ആത്മഹത്യയിലേക്ക് തള്ളി വിട്ടതിലും മഹേഷ് ഭട്ടിന് നേരിട്ട് പങ്കുണ്ടന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. റിയ ചക്രവർത്തിയും നിർമ്മാതാവും സംവിധായകനുമായ മഹേഷ് ഭട്ടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒട്ടേറെ കഥകളാണ് ബോളിവുഡിൽ പ്രചരിക്കുന്നത്. .

ആ ബന്ധം ഉലച്ചത് മഹേഷ് ഭട്ടോ?

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയെ അന്വേഷണസംഘം ചോദ്യം ചെയ്തത് ഒൻപതു മണിക്കൂറാണ്. ഇതിനു പിന്നാലെയാണ് റിയയ്ക്ക് നിർമ്മാതാവും സംവിധായകനുമായ മഹേഷ് ഭട്ടുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായുള്ള വാർത്തകൾ പ്രചരിക്കുന്നത്. സുശാന്തും റിയയും തമ്മിലുള്ള ബന്ധം തകരുന്നതിൽ മഹേഷ് ഭട്ട് ഇടപെട്ടതായാണ് റിപ്പോർട്ടുകൾ. 2017 മുതൽ ഭട്ട് കുടുംബവുമായി അടുത്ത ബന്ധം റിയ സൂക്ഷിച്ചിരുന്നു. മഹേഷ് ഭട്ടിന്റെ സഹോദരൻ മുകേഷ് ഭട്ടിന്റെ 'ജിലേബി' എന്ന സിനിമയിലൂടെയാണ് റിയ ചക്രവർത്തി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.

മഹേഷ് ഭട്ടുമായി അടുത്തിടപെഴുകുന്ന തരത്തിലുള്ള നിരവധി ചിത്രങ്ങൾ അക്കാലത്ത് റിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. രണ്ടു വർഷം മുൻപ് മഹേഷ് ഭട്ടിന്റെ ജന്മദിനത്തിൽ റിയ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും വലിയ വിമർശനങ്ങൾക്കു കാരണമായി. ഇരുവരും പ്രണയത്തിലാണോ എന്നു സംശയം തോന്നിപ്പിക്കും വിധമുള്ള ചിത്രങ്ങളായിരുന്നു വിവാദത്തിന് കാരണമായത്. 'ഇതാണ് ഞങ്ങൾ. ഏറ്റവും ഇഷ്ടത്തോടെ നിങ്ങളെന്നെ ചേർത്തുപിടിച്ചു... സ്നേഹമെന്താണെന്ന് കാണിച്ചു... എന്റെ ചിറകുകളെ അനന്തതയിലേക്ക് തുറന്നിട്ടു... ഏതൊരു ആത്മാവിനെയും ജ്വലിപ്പിക്കുന്ന അഗ്നിയാണ് നിങ്ങൾ ... എന്റെ വാക്കുകൾ അശക്തമാണ്. ഒരുപാടിഷ്ടം,' മഹേഷ് ഭട്ടിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് റിയ കുറിച്ചു.

റിയ ചക്രവർത്തിയുടെ ഈ കുറിപ്പാണ് ഏറെ വിമർശനങ്ങൾക്ക് കാരണമായത്. സമൂഹമാധ്യമങ്ങളിൽ നിന്ന് നെഗറ്റീവ് പ്രതികരണം വന്നതോടെ വിശദീകരണവുമായി റിയ രംഗത്തെത്തി. മഹേഷ് ഭട്ട് തനിക്ക് പിതൃതുല്യനാണെന്നും തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ ദുഃഖമുണ്ടെന്നും അവർ പ്രതികരിച്ചു. സുശാന്തിന്റെ മരണശേഷം ആ ചിത്രങ്ങളും കുറിപ്പും വീണ്ടും ചർച്ചയായി.

സുശാന്തിന്റെ മനോനില തകരാറിലാണെന്നും താരവുമായുള്ള പ്രണയബന്ധത്തിൽ നിന്നു പിന്മാറുന്നതാണ് നല്ലതെന്നും റിയയ്ക്ക് ഉപദേശം നൽകിയത് മഹേഷ് ഭട്ടാണെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം നിരൂപകൻ സുഭാഷ് ജായാണ് വെളിപ്പെടുത്തിയത്. സംവിധായകൻ മഹേഷ് ഭട്ടിന്റെ അടുത്ത സുഹൃത്തായ സുഹൃത്ത് സെൻഗുപ്ത പറഞ്ഞ ചില കാര്യങ്ങളും ജാ വെളിപ്പെടുത്തിയരുന്നു. ബോളിവുഡിൽ വീണ്ടുമൊരു പർവീൺ ബാബി കൂടി ഉണ്ടായിരിക്കുകയാണ് എന്നാണ് സുശാന്തിന്റെ മനോനില വീണ്ടും തെറ്റിയപ്പോൾ മഹേഷ് ഭട്ട് പറഞ്ഞത്. കാമുകി റിയാ ചക്രവർത്തിയോട് അദ്ദേഹത്തെ വിട്ടുപോകാനും ഭട്ട് ഉപദേശിച്ചിരുന്നു. സെൻഗുപ്ത ഇക്കാര്യം പറഞ്ഞെന്നും സുഭാഷ് ജാ പറയുന്നു. എന്നാൽ, കാര്യങ്ങൾ ഇങ്ങനെ ആയിരുന്നില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

സുശാന്തിന്റെ മനോനില തെറ്റിച്ചതിന് പിന്നിൽ ആര്?

സുശാന്തിന്റെ മനോനില തകരാറിലായതിനാണ് മഹേഷ് ഭട്ട് സടക് 2 എന്ന ചിത്രത്തിൽ നിന്ന് താരത്തെ മാറ്റിയതിനു കാരണമായി പറഞ്ഞു കേട്ടിരുന്നത്. പക്ഷേ, ആ ചിത്രത്തിന്റെ തിരക്കഥ വായിച്ചതിനുശേഷം സുശാന്ത് തന്നെ ആ പ്രൊജക്ടിൽ നിന്നു പിന്മാറായതാണെന്ന് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഇതിൽ അസ്വസ്ഥനായ മഹേഷ് ഭട്ട് സുശാന്തിന്റെ മനോനില തകരാറിലാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു. റിയ ചക്രവർത്തിയെ സുശാന്തിൽ നിന്ന് അകറ്റുന്നതിനും ബോധപൂർവം ഇടപെട്ടത് മഹേഷ് ഭട്ടാണെന്നും ചിലർ ആരോപിക്കുന്നു. അതിനാൽ സുശാന്തിന്റെ മരണത്തിനു പിന്നിൽ മഹേഷ് ഭട്ടിന്റെ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഇവർ വാദിക്കുന്നു.

സുശാന്തുമായി പ്രണയത്തിലായിരുന്നുവെന്ന് റിയ പൊലീസിനോടു സമ്മതിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. റിയയും സുശാന്തും മാസങ്ങളോളം ഒരുമിച്ച് താമസിച്ചു. നവംബറിൽ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാൻ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാൽ ലോക്ഡൗണിനിടെ ഒരു വഴക്കുണ്ടാവുകയും റിയ സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്തു. എന്നാൽ അതിന് ശേഷവും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ അന്ന് പോലും റിയയെ സുശാന്ത് വിളിച്ചിരുന്നു. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സുശാന്ത് വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നെന്നും റിയ പൊലീസിനോട് പറഞ്ഞു. മരുന്ന് കഴിക്കാതെ ജീവിത ശൈലി ക്രമീകരിക്കാനാണ് സുശാന്ത് ശ്രമിച്ചിരുന്നത്. ഇതിനായി യോഗയും ധ്യാനവും ചെയ്തിരുന്നു. മരുന്ന് കഴിക്കാൻ തയ്യാറായില്ലെന്നും റിയ പറഞ്ഞു.കൂടുതൽ അന്വേഷണത്തിനായി റിയ, തന്റെ ഫോൺ പൊലീസിന് കൈമാറിയിരുന്നു. റിയയും സുശാന്തും കൈമാറിയ സന്ദേശങ്ങളും ചിത്രങ്ങളും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയെക്കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ പത്തിലേറെ മൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയത്.

ഖാൻ -കപുർ മാഫിയയുടെ പങ്കും അന്വേഷിക്കുന്നു

സുശാന്തിന്റെ ആത്മഹത്യയെതുടർന്ന് ബോളിവുഡ്ഡിലെ വിവേചനത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. പാരമ്പര്യ നടന്മാർ പുതുമുഖങ്ങളെ ഒതുക്കയാണെന്ന ശക്തമായ വിമർശനം ചലച്ചിത്രത്തിന്റെ നാനാഭാഗത്തുനിന്നും ഉയർന്നു.

ബോളിവുഡിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കണം ഖാൻ- കപൂർ കുടുംബാധിപത്യത്തിനെതിരെ ഇത്ര ശക്തമായ വിമർശനം ഉയരുന്നത്. ഖാൻ വിഭാഗത്തിൽ ആമിർ ഖാനെ എവരും ഒഴിവാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഹിന്ദി സിനിമയിൽ കാസ്റ്റിങ്ങ് കൗച്ച് തൊട്ട് റിയൽ എസ്റ്റേറ്റ് തട്ടിപ്പിൽ വരെ മുമ്പും ആരോപണ വിധേയവർ ആണിവർ. എന്നിട്ടും ഇവർക്കെതിരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. പക്ഷേ ഇപ്പോൾ ആരാധക രോഷം അണ പൊട്ടുകയാണ്. സാറ്റലൈറ്റ് ഓവർസീസ് റൈറ്റ് തൊട്ട് ഹിന്ദി സിനിമയുടെ സകലമേഖലും നിയന്ത്രിക്കുന്ന ഇവർക്ക് താര കുടംബത്തിന് പുറത്തുനിന്ന് ഒരാൾ വരുന്നത് തീരെ ഇഷ്ടമല്ലെന്നാണ് പ്രചാരണം. ഉദാഹരണമായി ധോണി സിനിമയിലൂടെയൊക്കെ കിട്ടിയ സുശാന്തിന്റെ ഇമേജ് തനിക്ക് ഭീഷണിയാവുമെന്ന് രൺബീർ കപുർ കരുതുന്നു.' രൺബീറിന്റെ കപുർ കുടുംബത്തിന്റെ പിന്തുണ ഇല്ലെങ്കിൽ അവരുടെ സുഹൃത്തുക്കളായ ഖാൻ കുടുംബത്തിന്റെയും പിന്തുണയില്ല. പിന്നെ നിങ്ങൾ അകാരണമായി സിനിമാ ലോകത്തുനിന്ന് പുറത്താകും'- സുശാന്തിന്റെ മരണത്തിൽ മുബൈ മിററിന്റെ സിനിമാ ലേഖകൻ ആകാശ് ത്രിവേദി എഴുതുന്നു. ഖാൻ-കപൂർ കുടുംബത്തെ നൊട്ടോറിയസ് ഗ്യാങ്ങ് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.

സുശാന്തിന്റെ കഴിവിനെ ബോളിവുഡ് അംഗീകരിച്ചിരുന്നില്ലെന്ന് നടി കങ്കണ റണൗത്ത് പറഞ്ഞു. അദ്ദേഹത്തിന് ഗോഡ്ഫാദർമാരില്ലായിരുന്നു. ഒരുഘട്ടത്തിൽ ബോളിവുഡിൽ നിന്നും പുറത്തേക്ക് വലിച്ചെറിയപ്പെടുമെന്ന് പറയേണ്ടിവന്ന സാഹചര്യം പോലുമുണ്ടായെന്നും കങ്കണ ആരോപിച്ചു. വിഷമഘട്ടത്തിൽ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോൾ സുശാന്തിനോട് സഹതാപം കാണിക്കുന്നത് കാണിക്കുമ്പോൾ ദേഷ്യം തോന്നുന്നുവെന്നായിരുന്നു നടൻ നിഖിൽ ദ്വിവേദിയുടെ പ്രതികരണം. ബോളിവുഡിന്റെ കാപട്യം തനിക്കിപ്പോൾ മനസിലായെന്നും നിഖിൽ പറഞ്ഞു. നിഖിലിന്റെ ഈ ആരോപണം സംവിധായകൻ കരൺ ജോഹറിനെതിരെയാണെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുശാന്തിനോട് അടുപ്പം പുലർത്താതിരുന്നതിൽ താൻ ഖേദിക്കുന്നുവെന്നായിരുന്നു സുശാന്ത് മരിച്ചപ്പോൾ കരൺ ജോഹറിന്റെ പ്രതികരണം. കരണും ആലിയ ഭട്ടും കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയ്ക്കിടെ സുശാന്തിനെ പരിഹസിച്ചത് നിരവധി പേർ സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടുന്നു.

ചാറ്റ് ഷോയിൽ സുശാന്ത് സിങ് രാജ്പുത്, രൺവീർ സിങ്, വരുൺ ധവാൻ എന്നിവരെ റേറ്റ് ചെയ്യാൻ കരൺ ജോഹർ ആവശ്യപ്പെട്ടപ്പോൾ 'സുശാന്ത് സിങ് രാജ്പുത്, അതാരാ' എന്നായിരുന്നു ആലിയയുടെ മറുചോദ്യം. സുശാന്തിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ആലിയയുടെയും കരണിന്റെയും ട്വീറ്റിന് താഴെ ഇക്കാര്യം ഓർമിപ്പിച്ചുകൊണ്ടുള്ള നിരവധി കമന്റുകൾ കാണാം. സുശാന്തിനെ കൊലയ്ക്ക് കൊടുത്തവരാണ് ഇപ്പോൾ ുതലക്കണ്ണീരൊഴുക്കുന്നതെന്നാണ് ആരാധകർ പയുന്നത്. അനുശോചനവുമായി എത്തിയ വൻ താരങ്ങളെയും സംവിധായകരെയും ആരാധകർ ആക്രമിച്ചു. ജീവിച്ചിരുന്ന കാലത്ത് സുശാന്തിനെ നിർദ്ദയം തഴഞ്ഞവരാണ് അനുശോചിക്കുന്നതെന്ന് അവർ ആരോപിച്ചു.സുശാന്തിനെ ഒതുക്കുന്നതിൽ ബോളിവുഡിലെ കരുത്തനായ കരൺ ജോഹറിനും പങ്കുണ്ടെന്നാണ് ആരോപണം. കരൺ ജോഹർ ഗ്യാങ്ങിനെ ബഹിഷ്‌കരിക്കുക, സ്വജനപക്ഷപാതം അവസാനിപ്പിക്കുക എന്നീ ഹാഷ്ടാഗുകളാണ് ട്രെൻഡിങ് ആയത്.

ബോളിവുഡിലെ സ്വജനപക്ഷപാതവും 'ഖാൻ-കപൂർ മാഫിയ' ആധിപത്യവുമാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് ട്വിറ്ററിൽ ആരോപണമുയരുന്നത്. തന്നെ ആരും പാർട്ടികൾക്ക് വിളിക്കാറില്ലെന്നും ബോളിവുഡിൽ താനൊരു എച്ചിലായി മാറിയെന്നും സുശാന്ത് ഒരിക്കൽ ഒരു അഭിമുഖത്തിൽ പരാതിപ്പെടുകയുണ്ടായി. താരരാജാക്കന്മാരുടെ മക്കൾ അടിക്കടി പുരസ്‌കാരങ്ങൾ വാങ്ങുകയും ആഘോഷിക്കപ്പെടുകയും ചെയ്യുമ്പോൾ ഒരു ഇടത്തരം കുടുംബത്തിൽ നിന്നും വന്ന, താരപാരമ്പര്യമില്ലാത്ത സുശാന്ത് എല്ലായിടത്തും അവഗണിക്കപ്പെട്ടിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ സൂചിപ്പിച്ചത്.

ഒരു കാലത്തും സുശാന്തിനെ ബോളിവുഡ് ബഹുമാനിച്ചിരുന്നില്ലെന്ന് ട്വിറ്ററാട്ടികൾ പറയുന്നു. ഇപ്പോൾ അയാൾക്ക് തങ്ങളുടെ സഹായം തേടാമായിരുന്നെന്ന് നാട്യം പറയുന്നു. ഷാരൂഖ് ഖാനും ഷാഹിദ് കപൂറും ചേർന്ന് ഒരു വേദിയിൽ വെച്ച് സുശാന്തിനെ പരിഹസിക്കുന്നുവെന്ന് ആരോപണം നേരിടുന്ന ഒരു വീഡിയോ ഇതിനകം ചർച്ചയായിട്ടുണ്ട്. ഒരു പുതുമുഖത്തോട് ഇങ്ങനെയാണോ പെരുമാറുകയെന്നാണ് ചോദ്യമുയരുന്നത്. റ്റൊരു സ്‌ക്രീൻഷോട്ട് പ്രചാരത്തിലുള്ളത് വിവിധ നിർമ്മാണ കമ്പനികൾ സുശാന്തിന് ിരോധനമേർപ്പെടുത്തിയതായുള്ള ഒരു പഴയ ട്വീറ്റാണ് പ്രചരിക്കുന്നത്. സിനിമയിൽ ിരോധനമേർപ്പെടുത്തപ്പെട്ടതോടെ തന്റെ പഴയ മേഖലയായ ടിവി സീരീസിലേക്കും വെബ് സീരീസിലേക്കുമെല്ലാം തിരിച്ചുപോകേണ്ട അവസ്ഥയാണ് അദ്ദേഹത്തിനെന്നും ഈ ട്വീറ്റിൽ പറയുന്നുണ്ട്. മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് സുശാന്ത് തന്റെ വീട്ടിലെ വേലക്കാരനോട് പറഞ്ഞത് അടുത്തമാസം ശമ്പളം തരാൻ കഴിയുമോ എന്ന് അറിയില്ലെന്നായിരുന്നു. ആ രീതിയിൽ സുശാന്ത് സാമ്പത്തികമായി പാപ്പരായി കഴിഞ്ഞരുന്നു. സ്വന്തം കൈയിൽ പണമുള്ളപ്പോൾ ഏവർക്കും വാരിക്കോരി കൊടുത്തിട്ടുള്ള നടൻ പ്രളയക്കാലത്ത് കേരളത്തെ വരെ അകമഴിഞ്ഞ് സഹായിച്ചത് നോക്കുക.

സുശാന്തിന്റെ മരണത്തിൽ ആർക്കെങ്കിലും പങ്കുണ്ടോ എന്ന് അറിയാൻ സാധ്യമായ എല്ലാം ചെയ്യുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രിയും അഭ്യന്തരമന്ത്രിയും ഉറപ്പ് നൽകിയിട്ടുണ്ട്. പക്ഷേ അന്വേഷണം മുന്നോട്ട് നീങ്ങുമ്പോൾ ഇതിന് തക്ക തെളിവുകൾ ഒന്നും കിട്ടുന്നില്ലെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP