Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആധുനികവൽക്കരണത്തിന്റെ പേര് പറഞ്ഞത് ഓഫീസ് ജീവനക്കാരെ ഫീൽഡ് ജോലിക്ക് നിയോഗിക്കുന്നു; പ്രതിഷേധവുമായി സർവേ വകുപ്പ് ഉദ്യോഗസ്ഥർ പ്രത്യക്ഷ സമരത്തിൽ; റീസർവേ നടപടികൾ പൂർത്തിയാകാത്തതിന് കാരണം ജീവനക്കാരുടെ കുറവും രാഷ്ട്രീയ - ഭൂമാഫിയാ ഇടപെടലെന്നും വിമർശനം

ആധുനികവൽക്കരണത്തിന്റെ പേര് പറഞ്ഞത് ഓഫീസ് ജീവനക്കാരെ ഫീൽഡ് ജോലിക്ക് നിയോഗിക്കുന്നു; പ്രതിഷേധവുമായി സർവേ വകുപ്പ് ഉദ്യോഗസ്ഥർ പ്രത്യക്ഷ സമരത്തിൽ; റീസർവേ നടപടികൾ പൂർത്തിയാകാത്തതിന് കാരണം ജീവനക്കാരുടെ കുറവും രാഷ്ട്രീയ - ഭൂമാഫിയാ ഇടപെടലെന്നും വിമർശനം

അരുൺ ജയകുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഭൂമിയുടെ അളവ് കൃത്യമായി രേഖപ്പെടുത്തുന്നതിനും സ്വകാര്യ വ്യക്തികൾ കൈക്കലാക്കിയ സർക്കാർ ഭൂമി തിരിച്ച് പിടിക്കുന്നതിനുമായിട്ടാണ് 1965ൽ റീസർവ്വേ എന്ന പരിപാടി ആരംഭിച്ചത്. വർഷം അൻപത് കഴിഞ്ഞിട്ട് പിന്നെയും രണ്ട് വർഷം കൂടി കഴിഞ്ഞിട്ടും ആകെയുള്ള ഭൂമിയുടെ പകുതി പോലും റീസർവ്വേ പൂർത്തിയാക്കിയിട്ടില്ല. സംസ്ഥാനത്തെ ലക്ഷകണക്കിന് ചതുരശ്ര കിലോമീറ്റർ ഭൂമി സ്വകാര്യ വ്യക്തികൾ കൈയടക്കിയിട്ടും ഇന്നും പൂർത്തിയാകാതെ ഈ സർവ്വെ അങ്ങനെ തുടരുകയാണ്. ആരുടെ താൽപര്യമാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത് എന്താണ് മാറി മാറി ഭരിച്ച ഒരു സർക്കാരിനും ഈ പരിപാടി പൂർത്തിയാക്കി കാര്യങ്ങൾക്ക് കൃത്യത വരുത്താൻ കഴിയാത്തത്. ഇതിന് ഒറ്റ ഉത്തരം മാത്രമാണുള്ളത്. അത് ഭൂമാഫിയയും രാഷ്ട്രീയക്കാരും തമ്മിലുള്ള ഇടപാടുകൾ തന്നെയാണ്. ജീവനക്കാരുടെ കുറവും രാഷ്ട്രീയക്കാരുടെ ഇടപെടലും കൂടിയാകുമ്പോൾ കാര്യങ്ങൾ സങ്കീർണ്ണമാക്കുന്നു. ഈ സാഹചര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് സർവ്വേ ഓഫീസ് ടെക്നിക്കൽ എംപ്ലോയീസ് യൂണിയൻ പ്രതിഷേധത്തിന് ഇറങ്ങിയത്.

ആധുനികവൽക്കരണത്തിന്റെ പേര് പറഞ്ഞത് ഓഫീസ് ജീവനക്കാരെ ഫീൽഡ് ജോലിക്ക് നിയോഗിച്ചുകൊണ്ടുള്ള സർവ്വേ ഡയറക്ടറുടെ ഉത്തരവും ജീവനക്കാരിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി സർവ്വേ ഓഫീസ് ടെക്നിക്കൽ എംപ്ലോയീസ് യൂണിയൻ. ആവശ്യത്തിന് ജീവനക്കാരില്ലെന്നും തടഞ്ഞു വെച്ചിരിക്കുന്ന പ്രൊമോഷനുകൾ യഥാസമയം നടത്തുക തുടങ്ങിയവയാണ് സംഘടന ആവശ്യപ്പെടുന്നത്. സംസ്ഥാന സർവ്വേ ഭവന് മുന്നിൽ നടന്ന ധർണ്ണ മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി മാനേജിങ്ങ് എഡിറ്ററുമായ ഷാജൻ സ്‌കറിയ ഉദ്ഘാടനം ചെയ്തു. അവകാശങ്ങൾ നേടിയെടുക്കുന്നതിനൊപ്പം തന്നെ ഭൂമാഫിയക്കെതിരെ കൂടിയാണ് ഉദ്യോഗസ്ഥർ പോരാടേണ്ടതെന്നും ധർണ്ണ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

1965ൽ ആരംഭിച്ച റീസർവ്വേയിൽ സംസ്ഥാനത്തെ 1664 വില്ലേജുകളിൽ 884 വില്ലേജുകളിലാണ് സർവ്വേ പൂർത്തിയായിട്ടുള്ളത്. അതായത് അൻപത് വർഷം കൊണ്ട് പകുതി മാത്രമാണ് പൂർത്തിയായത്. 780 വില്ലേജുകളിൽ ഇനിയും സർവ്വേ പൂർത്തിയാക്കേണ്ടതുണ്ട്. സർവ്വേ പൂർത്തിയാക്കാൻ കൂടുതൽ വില്ലേജുകൾ ശേഷിക്കുന്നത് തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, വയനാട്, ഇടുക്കി എന്നീ മലയോര ജില്ലകളിലാണ്. ഇത്തരം സർവ്വേകൾ പൂർത്തിയാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും അതിന്റെ പിന്നാമ്പുറകാഴ്ച ഭൂമാഫിയയും രാഷ്ട്രീയക്കാരും തമ്മിലുള്ള സജീവമായ ബന്ധമാണ്. ഇത് പുറത്തറിയാതിരിക്കാൻ മറ്റ് വിഷയങ്ങളുണ്ടാക്കുക എന്ന അവരുടെ ആവശ്യമാണ് സർക്കാർ ജീവനക്കാർ മനസ്സിലാക്കേണ്ടത്.

മലയോര ജില്ലകളിൽ പ്ലാന്റേഷനുൾപ്പടെ നിരവധി കയ്യേറ്റങ്ങൾ നടന്നിട്ടുള്ള ഒരു ജില്ലകളിലും സർവ്വേ പൂർത്തിയാക്കിയിട്ടില്ല. തോട്ടം മേഖലയുൾപ്പടെ സജീവമായ ഇടുക്കി ജില്ലയിൽ നിരവധി വില്ലേജുകളിലാണ് ഇപ്പോഴും സർവ്വേ പൂർത്തിയാക്കാനുള്ളത്.1965ൽ ആരംഭിച്ചുവെന്ന് പറയുന്നുവെങ്കിലും 1970ലാണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. പലപ്പോവും പല കാരണങ്ങൾകൊണ്ട് സർവ്വേ നിർത്തിവയ്ക്കേണ്ടി വന്നു. പല്പപോവും ജീവനക്കാരെ ആവശ്യത്തിന് കിട്ടാനില്ലാത്തത് ഒരു വെല്ലുവിളിയായിരുന്നുവെന്നും ഇടയ്ക്ക് സ്വകാര്യ ഏജൻസികളെ സർ്വവേയ്ക്ക് നിയോഗിച്ച് കൊണ്ട് ഇറക്കിയ ഉത്തരവ് പരാജയമാവുകയുമായിരുന്നു.



നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും റീസർവ്വേ പുനരാരംഭിക്കുമ്പോൾ സാങ്കേതിക പരിശോധനയും പരിശോധന നടത്തുന്നവരും ആവശ്യമില്ലെന്നും ഇവരെ ഫീൽഡിലേക്കിറക്കിയേ മതിയാകുവെന്നുമാണ് ഇപ്പോൾ ഉയരുന്ന മുറവിളി. ഇതിനെതിരെയാണ് സർവ്വേ ഓഫീസ് ടെക്നിക്കൽ എംപ്ലോയീസ് യൂണിയൻ രംഗത്ത് വന്നിട്ടുള്ളത്. യൂണിയൻ ഭാരവാഹികളായ സിജു പി തോമസ്, വിജെ അജിമോൻ,ട്രഷറർ അരുൾ തുടങ്ങിയവർ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP