Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കീഴടങ്ങിയ മാവോയിസ്റ്റ് ലിജോയ്ക്ക് വീടും തൊഴിലും ധനസഹായവും; സായുധ സമരം ഉപേക്ഷിച്ച് എത്തുന്നവർക്ക് ആനുകൂല്യം; കേസുകളിൽ ഉദാരമായ സമീപനം; പുനരധിവാസ പദ്ധതി ഫലം കാണുമെന്ന പ്രതീക്ഷയിൽ അധികൃതർ

കീഴടങ്ങിയ മാവോയിസ്റ്റ് ലിജോയ്ക്ക് വീടും തൊഴിലും ധനസഹായവും; സായുധ സമരം ഉപേക്ഷിച്ച് എത്തുന്നവർക്ക് ആനുകൂല്യം; കേസുകളിൽ ഉദാരമായ സമീപനം; പുനരധിവാസ പദ്ധതി ഫലം കാണുമെന്ന പ്രതീക്ഷയിൽ അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: സായുധ സമരം ഉപേക്ഷിച്ചെത്തുന്ന മാവോയിസ്റ്റുകൾക്ക്, പുനരധിവാസം ഉറപ്പാക്കിയും അവരുൾപ്പെട്ട കേസുകളിൽ ഉദാരമായ സമീപനം സ്വീകരിച്ചും സംഘടനയിൽ ഉൾപ്പെട്ട യുവാക്കളെ മുഖ്യധാരയിലേയ്ക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിൽ അധികൃതർ.

കീഴടങ്ങിയ മാവോയിസ്റ്റിന് വീടും തൊഴിലും ധനസഹായവും നൽകാൻ തീരുമാനം. കഴിഞ്ഞ മാസം 25ന് വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവ് ലിജോ എന്ന രാമുവിനാണ് സർക്കാർ ആനുകൂല്യം നൽകുക. വയനാട് ജില്ലാ ഭരണകൂടത്തിന്റെ ശുപാർശയിലാണ് സംസ്ഥാന സർക്കാർ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള - കർണാടക - തമിഴ്‌നാട് അതിർത്തികളിൽ തമ്പടിച്ചിരിക്കുന്ന സായുധരായ മാവോയിസ്റ്റുകൾക്ക് മുമ്പിൽ സർക്കാർ വെച്ചിരിക്കുന്നത് വൻ വാഗ്ദാനങ്ങളാണ്. കീഴടങ്ങുന്ന എല്ലാ മാവോയിസ്റ്റുകൾക്കും വീട്, തൊഴിലവസരം, എന്നിവയ്ക്ക് ഒപ്പം ധനസഹായവും നൽകും.

ഇവരുടെ കേസുകളിൽ സർക്കാർ ഉദാര സമീപനവും കാട്ടും. 2018ലാണ് സംസ്ഥാന സർക്കാർ മാവോയിസ്റ്റുകളുടെ കീഴടങ്ങലിനായി പ്രത്യേക പാക്കേജ് തീരുമാനിച്ചത്. ഈ പാക്കേജ് അടിസ്ഥാനമാക്കിയാണ് ലിജോയ്ക്ക് ആനുകൂല്യം നൽകുക.

കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റെപ്പെന്റും മറ്റ് ജീവനോപാധികളും നൽകാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ സമിതി ശുപാർശ ചെയ്തിരുന്നു.

സായുധ സമരം ഉപേക്ഷിച്ച് മുഖ്യധാരയിലേയ്ക്ക് വരുന്ന മാവോയിസ്റ്റുകൾക്ക്, അവരുൾപ്പെട്ട കേസുകളിൽ ഉദാരമായ സമീപനം സ്വീകരിക്കാനാണ് തീരുമാനം. വയനാട് ജില്ലയിലെ കാടുകളിൽ പ്രവർത്തിക്കുന്ന മാവോയിസ്റ്റ് സംഘാംഗങ്ങൾ സായുധ സമരത്തിന്റെ പാത ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് തിരിച്ചുവരണമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാർ അഭ്യർത്ഥിച്ചു.

താത്പര്യമുള്ള മാവോയിസ്റ്റുകൾക്ക് ജില്ലാ പൊലീസ് മേധാവിയെയോ ഏതെങ്കിലും സർക്കാർ ഓഫീസുകളെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയോ ബന്ധപ്പെടാം. ഇങ്ങനെ തിരിച്ചെത്തുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച പാക്കേജിന്റെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ (മാവോയിസ്റ്റ്) കബനിദളത്തിലെ ഡെപ്യൂട്ടി കമാന്റർ ആയിരുന്ന പുൽപ്പള്ളി അമരക്കുനി പണിക്കപ്പറമ്പിൽ ലിജേഷ് എന്ന രാമു (37) ഒക്ടോബർ 25ന് രാത്രി പത്ത് മണിയോടെയാണ് ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാരന് മുമ്പാകെ കീഴടങ്ങിയത്. ആയുധങ്ങളില്ലാതെയായിരുന്നു ലിജേഷ് കീഴടങ്ങാൻ എത്തിയത്. മാവോയിസ്റ്റ് ആശയത്തിന്റെ നിഷ്ഫലത ബോധ്യപ്പെട്ട ലിജേഷ് സ്വമനസാലെ കീഴടങ്ങുകയായിരുന്നുവെന്ന് ഐ.ജി അശോക് യാദവ് ലിജേഷിന്റെ സാന്നിധ്യത്തിൽ വ്യക്തമാക്കിയിരുന്നു.

ലിജേഷിന്റെ കീഴടങ്ങൽ മാവോയിസ്റ്റ് ദളങ്ങളിലെത്തിപ്പെട്ട മറ്റു ചെറുപ്പക്കാർക്ക് കീഴടങ്ങൽ-പുനരധിവാസ പദ്ധതി ഉപയോഗപ്പെടുത്താനുള്ള പ്രേരണയാകുമെന്നും ഐജി പറഞ്ഞിരുന്നു.

നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള ലിജേഷ് പുൽപ്പള്ളിയിൽ നിന്ന് പതിറ്റാണ്ടുകൾ മുമ്പ് കർണാടകയിലേക്ക് ഇഞ്ചിപ്പണിക്കുപോയ നിർധന കുടുംബത്തിലെ അംഗമാണ്. ഏഴു വർഷമായി മാവോയിസ്റ്റ് പ്രവർത്തനത്തിലായിരുന്നു. ലിജേഷിന്റെ ഭാര്യയും മാവോയിസ്റ്റ് പ്രവർത്തകയാണ്. എന്നാൽ ഇവർ കീഴടങ്ങിയിട്ടില്ല.

അഞ്ചു ലക്ഷം രൂപ വരെയാണ് കീഴടങ്ങുന്നവർക്ക് ലഭിക്കുക. അതേസമയം വയനാടൻ കാടുകളിൽ പ്രവർത്തിക്കുന്ന മാവോയിസ്റ്റ് സംഘാംഗങ്ങൾ സായുധസമരത്തിന്റെ പാത ഉപേക്ഷിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാർ അഭ്യർത്ഥിച്ചു.

സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് തിരിച്ചുവരണമെന്ന് താൽപര്യമുള്ള മാവോയിസ്റ്റുകൾക്ക് ജില്ലാ പൊലീസ് മേധാവിയെയോ ഏതെങ്കിലും സർക്കാർ ഓഫീസുകളേയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ ബന്ധപ്പെടണം. ഇങ്ങനെ തിരിച്ചെത്തുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച പാക്കേജിന്റെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും അദേഹം സൂചിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP