Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനെതിരേ മറ്റൊരു സർജിക്കൽ സ്‌ട്രൈക്ക് കൂടി ഇന്ത്യ നടത്തിയോ? വേറെ ഒരു സംഭവം കഴിഞ്ഞദിവസം ഉണ്ടായതായി പ്രഖ്യാപിച്ച് രാജ്‌നാഥ് സിങ്; മൂന്നുദിവസം മുമ്പ് നടന്ന കാര്യത്തെക്കുറിച്ച് തൽക്കാലം ഒന്നും പറയാൻ നിവൃത്തിയില്ലെന്ന് ആഭ്യന്തരമന്ത്രി; ഇന്ത്യൻ സൈനികരെ കൊന്നതിന് തിരിച്ചടിക്കാൻ മിന്നലാക്രമണം നടത്തി വൻ നാശം വരുത്തിയതായി റിപ്പോർട്ടുകൾ; ഇന്ത്യ-പാക് ബന്ധം വീണ്ടും അപകടകരമായ നിലയിലേക്ക്

പാക്കിസ്ഥാനെതിരേ മറ്റൊരു സർജിക്കൽ സ്‌ട്രൈക്ക് കൂടി ഇന്ത്യ നടത്തിയോ? വേറെ ഒരു സംഭവം കഴിഞ്ഞദിവസം ഉണ്ടായതായി പ്രഖ്യാപിച്ച് രാജ്‌നാഥ് സിങ്; മൂന്നുദിവസം മുമ്പ് നടന്ന കാര്യത്തെക്കുറിച്ച് തൽക്കാലം ഒന്നും പറയാൻ നിവൃത്തിയില്ലെന്ന് ആഭ്യന്തരമന്ത്രി; ഇന്ത്യൻ സൈനികരെ കൊന്നതിന് തിരിച്ചടിക്കാൻ മിന്നലാക്രമണം നടത്തി വൻ നാശം വരുത്തിയതായി റിപ്പോർട്ടുകൾ; ഇന്ത്യ-പാക് ബന്ധം വീണ്ടും അപകടകരമായ നിലയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിഎസ്എഫ് ജവാനെ കഴുത്തറുത്ത കൊലപ്പെടുത്തിയ പാക്കിസ്ഥാൻ സൈന്യത്തിന്റെ പ്രാകൃത നടപടിക്കെതിരേ മറ്റൊരു മിന്നലാക്രമണം ഇന്ത്യ നടത്തിയെന്ന് സൂചന. അതിർത്തിക്കപ്പുറമുള്ള പാക് സൈനിക താവളങ്ങളിൽ വലിയ ആയുധശേഖരത്തോടെ ഇന്ത്യ ആക്രമണം നടത്തിയിട്ടുണ്ടാകാമെന്ന സൂചന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ് നൽകിയത്. കഴിഞ്ഞദിവസം ബിഎസ്എഫ് ജവാൻ നരേന്ദ്ര കുമാറിനെ പാക് സൈന്യം കഴുത്തറുത്തുകൊലപ്പെടുത്തിയിരുന്നു.

ചിലത് സംഭവിച്ചിട്ടുണ്ട്. കുറച്ചുവലിയ സംഭവം തന്നെയാണ് മൂന്നോ നാലോ ദിവസംമുമ്പ് ഉണ്ടായത്. പക്ഷേ, അതേക്കുറിച്ച് ഇപ്പോൾ പുറത്തുപറയാൻ നിർവാഹമില്ല. അതെന്താണെന്ന് ഭാവിയിൽ നിങ്ങളറിയും-രാജ്‌നാഥ് സിങ് പറഞ്ഞു. നരേന്ദ്ര കുമാറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി ബിഎസ്എഫ് നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാന് കനത്ത നാശമുണ്ടായെന്ന് ബിഎസ്എഫ് കേന്ദ്രങ്ങൾ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, രാജ്‌നാഥ് സിങ് പരാമർശിച്ചത് മിന്നലാക്രമണം പോലെ എന്തോ ഒന്നിനെക്കുറിച്ചാണെന്നാണ് അഭ്യൂഹം.

അന്താരാഷ്ട്ര അതിർത്തിയിൽ പട്രോൾ നടത്തുകയായിരുന്ന ബിഎസ്എഫ് സംഘത്തിനുനേർക്ക് സെപ്റ്റംബർ 18-നാണ് പാക് സൈന്യം ആക്രമണം നടത്തിയത്. വെടിവെപ്പിൽ കൊല്ലപ്പെട്ട നരേന്ദ്രകുമാറിന്റെ ശരീരം അതിർത്തിക്കപ്പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. പിറ്റേന്ന് കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി. ഇത് ഇന്ത്യയിലാകെ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. മറ്റൊരു സർജിക്കൽ സ്‌ട്രൈക്കിന് സമയമായെന്നാണ് സംഭവത്തിനുശേഷം കരസേനാമേധാവി ബിപിൻ റാവത്ത് പ്രതികരിച്ചത്.

മുസഫർനഗറിൽ ഭഗത് സിങ്ങിന്റെ പ്രതിമ അനാഛാദനം ചെയ്യുന്നതിനിടെയാണ് രാജ്‌നാഥ് സിങ്ങും അത്തരമൊരു സൂചന നൽകിയത്. പാക്കിസ്ഥാൻ നമ്മുടെ അയൽക്കാരാണെന്നും അതുകൊണ്ട് വെടിവെപ്പിന് തുടക്കമിടരുതെന്നും താൻ ബിഎസ്എഫ് ജവാന്മാരോട് പറഞ്ഞിട്ടുണ്ടെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. എന്നാൽ, അപ്പുറത്തുനിന്ന് വെടിവെപ്പ് തുടങ്ങിയാൽ, പിന്നെ വെടിയുണ്ടകളുടെ എണ്ണത്തെക്കുറിച്ച് ആലോചിക്കാതെ തുടർച്ചയായി വെടിയുതിർക്കാനും താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

20016-ൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന്റെ രണ്ടാം വാർഷികവേളയിലാണ് പുതിയ വെളിപ്പെടുത്തൽ എന്നതും ശ്ര്ദധേയമാണ്. ഉറി സൈനിക ക്യാമ്പിനുനേർക്കുനടന്ന ആക്രമണത്തിനുള്ള തിരിച്ചടിയായാണ് ഇന്ത്യൻ സൈന്യം അതിർത്തികടന്ന് അപ്പുറത്തെത്തി മിന്നലാക്രമണം നടത്തിയതും പാക് സൈന്യത്തിന് കനത്ത നാശമുണ്ടാക്കിയതും. ആക്രമണം നടത്താൻ പ്രധാനമന്ത്രി ഉത്തരവിട്ട ദിവസം താനിന്നുമോർക്കുന്നുണ്ടെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ആക്രമണത്തിൽ നമ്മുടെ ഒരു കമാൻഡർക്ക് നിസ്സാര പരിക്കുമാത്രമാണേറ്റതെന്നും മന്ത്രി ഓർത്തെടുത്തു.

ജന്മനാടിന്റെ സുരക്ഷയ്ക്കായി നിശ്ചദാർഢ്യത്തോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിക്കുന്ന സൈനികരിൽ രാഷ്ട്രം അഭിമാനം കൊള്ളുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിട്ടുണ്ട് പാക് അതിർത്തി കടന്ന് ഇന്ത്യയുടെ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ജോധ്പൂരിൽ സംഘടിപ്പിച്ച പരാക്രം പർവ് സൈനിക പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജീവത്യാഗം നടത്തിയ ധീരസൈനികർക്ക് മോദി പ്രണാമം അർപ്പിച്ചു. സൈനിക ശക്തിയിൽ രാജ്യം അഭിമാനം കൊള്ളുന്നു. സൈനികരുടെ പോരാട്ടവും ത്യാഗവും തലമുറകൾക്കു പ്രചോദനമാകും, മോദി പറഞ്ഞു.

പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സൈനിക വിഭാഗങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. ജോധ്പുർ മിലിറ്ററി സ്റ്റേഷനിൽ സംഘടിപ്പിച്ച പരാക്രം പർവിന്റെ ഉദ്ഘാടനത്തിനു മുമ്പ് കൊണാർക് യുദ്ധ സ്മാരകത്തിൽ മോദി അഭിവാദ്യം അർപ്പിച്ചു. ഉറിയിൽ ഭീകരർ നടത്തിയ ആക്രമത്തിനു തിരിച്ചടിയായി 2016 സെപ്തംമ്പർ 29തിനാണ് ഇന്ത്യയുടെ സൈന്യം പാക് അതിർത്തി കടന്ന് ഭീകര കേന്ദ്രങ്ങളിൽ സർജിക്കൽ സ്ട്രൈക് നടത്തിയത്. രണ്ടാം വാർഷികത്തിനു വിപുലമായ പരിപാടികളാണു കേന്ദ്രസർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർക്കുന്നതിന്റെ പുതിയ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ഇന്ത്യ ഗേറ്റിൽ മൂന്നു ദിവസത്തെ പ്രദർശനമുൾപ്പെടെ 30 വരെയാണ് ആഘോഷ പരിപാടികൾ. ഇന്ന് സർജിക്കൽ സ്ട്രൈക്ക് ഡേ ആചരിക്കണമെന്ന് യുജിസി രാജ്യത്തെ സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. മൂന്നു സേനാവിഭാഗങ്ങളും നിരവധി പരാപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP