Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വപ്‌ന കയ്യും കാലും വെട്ടുമെന്ന് പേടിച്ച് നാട്ടിൽ വരാത്ത സഹോദരൻ; അച്ഛൻ മരിച്ചിട്ടും കുടുംബ സ്വത്തിൽ അവകാശ വാദം ഉന്നയിക്കാൻ പോലും സഹോദരന്മാർക്ക് ഭയം; സ്വപ്‌ന തന്റെ ഭർത്താവിനെ അടിച്ചു മാറ്റിയെന്ന് ശരത്തിന്റെ ഭാര്യ; മാഡമെന്ന് വിളിക്കാത്തതിന് പഴി കേട്ടുവെന്ന് സന്ദീപിന്റെ ഭാര്യ; സകലരാലും ബഹുമാനിക്കാൻ വേണ്ടി ഏതെറ്റം വരെ പോകുന്ന സ്വപ്‌നയുടെ കഥ

സ്വപ്‌ന കയ്യും കാലും വെട്ടുമെന്ന് പേടിച്ച് നാട്ടിൽ വരാത്ത സഹോദരൻ; അച്ഛൻ മരിച്ചിട്ടും കുടുംബ സ്വത്തിൽ അവകാശ വാദം ഉന്നയിക്കാൻ പോലും സഹോദരന്മാർക്ക് ഭയം; സ്വപ്‌ന തന്റെ ഭർത്താവിനെ അടിച്ചു മാറ്റിയെന്ന് ശരത്തിന്റെ ഭാര്യ; മാഡമെന്ന് വിളിക്കാത്തതിന് പഴി കേട്ടുവെന്ന് സന്ദീപിന്റെ ഭാര്യ; സകലരാലും ബഹുമാനിക്കാൻ വേണ്ടി ഏതെറ്റം വരെ പോകുന്ന സ്വപ്‌നയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മാധ്യമങ്ങളെ പഴിക്കുന്ന സ്വപ്‌നാ സുരേഷിന്റെ നയതന്ത്ര കരച്ചിലാണ് ഇന്നലെ ചാനലുകളിൽ ഓഡിയോ ആയി എത്തിയത്. സർക്കാരിന് ഒരു കുലുക്കവും ഉണ്ടാകില്ലെന്ന് പറയുന്ന സ്വപ്‌ന. ആത്മഹത്യയുടെ വക്കിലെന്ന് വിലപിക്കുന്ന അമ്മ. ചാനലുകൾക്ക് നൽകിയ ഓഡിയോയിലൂടെ സ്വപ്‌ന ശ്രമിച്ചത് കണ്ണീർ ബിംബമാകാനാണ്. എന്നാൽ സ്വന്തം സഹോദരൻ പോലും വരച്ചു കാട്ടുന്നത് മറ്റൊരു സ്വപ്‌നയെയാണ്. ആദരവോടെ ഏവരും സ്വീകരിച്ച് ആനയിക്കുന്നത് സ്വപ്‌നം കണ്ടയാളാണ് സ്വപ്‌ന. അത് സ്വപ്‌നയുടെ ജീവിതാഭിലാഷമായിരുന്നു. സകലരും ആദരവോടും ഭയഭക്തിയോടും പെരുമാറുന്നുവെന്ന് ഉറപ്പിക്കാൻ എന്തും ചെയ്യും. എതിരാളികളെ തീർക്കും.. ഇതിന് തെളിവ് സഹോദരന്റെ വിശദീകരണമാണ്.

സ്വപ്ന സുരേഷിനെ ഏറെ ഭയപ്പെട്ടിരുന്നതായി മൂത്ത സഹോദരൻ ബ്രൈറ്റ് സുരേഷ് പറയുന്നു. യുഎസിൽ ജോലി ചെയ്യുന്ന ബ്രൈറ്റ്, അബുദാബിയിൽ രാജകുടുംബത്തിലെ ഉദ്യോഗസ്ഥനായിരുന്ന പിതാവിനൊപ്പമാണു 17 വയസ്സുവരെ കഴിഞ്ഞത്. 'ഏറെക്കാലമായി സ്വപ്നയോട് അടുപ്പമില്ല. ചെറുപ്പം മുതൽ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. കയ്യും കാലും വെട്ടുമെന്നും പിന്നെ യാചിക്കേണ്ടി വരുമെന്നും ഏറ്റവും ഒടുവിൽ നാട്ടിലെത്തിയപ്പോൾ സ്വപ്ന ഭീഷണിപ്പെടുത്തി. കുടുംബസ്വത്തു ചോദിക്കാൻ എത്തിയതാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ഭീഷണി'-ഇതാണ് സ്വന്തം സഹോദരന് സ്വപ്നയെ കുറിച്ച് പറയാനുള്ളത്.

'എനിക്കു മനസ്സിലാക്കാൻ കഴിയാത്തത്ര വലിയ സ്വാധീനം സ്വപ്നയ്ക്കുണ്ടായിരുന്നു. നാട്ടിൽ തുടരുന്നത് അപകടമാണെന്ന് അടുത്ത ബന്ധുക്കൾ ഉപദേശിച്ചതോടെ ഉടൻ യുഎസിലേക്കു മടങ്ങി. വർഷങ്ങൾ കഴിഞ്ഞിട്ടും പിന്നീടു നാട്ടിൽ എത്തിയിട്ടില്ല. എന്റെ അറിവിൽ സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ല. എന്നിട്ടും യുഎഇ കോൺസുലേറ്റിൽ ജോലി നേടിയത് ഒരുപക്ഷേ, അവരുടെ സ്വാധീനം ഉപയോഗിച്ചാകാം. പിതാവിന്റെ മരണശേഷവും ഞാനും ഇളയസഹോദരനും കുടുംബസ്വത്തിൽ അവകാശം ഉന്നയിച്ചിട്ടില്ല' ബ്രൈറ്റ് പറഞ്ഞു. അത്രയും ഭീതിയാണ് കുടുംബത്തിൽ പോലും സ്വപ്‌ന പടർത്തിയത്. തന്റെ സ്വാധീന കരുത്തിൽ സഹോദരങ്ങളെ പോലും നിശബ്ദരാക്കി. സരിതിന്റെ ഭാര്യയുടെ വെളിപ്പെടുത്തലും ക്രൂരതകൾക്ക് തെളിവാണ്.

സ്വപ്ന സുരേഷ് തന്റെ കുടുംബജീവിതം തകർത്തെന്ന് സ്വർണക്കള്ളക്കടത്തു കേസിലെ കൂട്ടുപ്രതി സരിത് കുമാറിന്റെ ഭാര്യ പറയുന്നു. 2 വർഷമായി ഭർത്താവുമായി അകന്നു കഴിയുകയാണ്. മകളെ വളർത്താനായി മാത്രമാണു താൻ ജീവിക്കുന്നതെന്നും അവർ പറഞ്ഞു. സരിത്തിനെ വഴി തെറ്റിച്ചത് സ്വപ്‌നയാണെന്ന് അവർ പറയുന്നു. സ്വപ്നയെ 'മാഡം' എന്നു വിളിക്കണമെന്നു ബിസിനസ് പാർട്‌നർ സന്ദീപ് നിർദ്ദേശിച്ചതായി ഭാര്യ സൗമ്യയുടെ മൊഴി. സൗമ്യയെ കേസിൽ സാക്ഷിയാക്കാനാണു നീക്കം. സന്ദീപിനും സൗമ്യയ്ക്കും സ്വപ്നയെ പരിചയമുണ്ടെന്ന് സന്ദീപിന്റെ അമ്മ ഉമ പറഞ്ഞു. അതായത് സ്വന്തം വ്യക്തിത്വത്തെ ഏവരും അംഗീകരിക്കുന്നുവെന്ന് ഉറപ്പിക്കാൻ സ്വപ്‌ന കാട്ടിയ താൽപ്പര്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

അബുദാബിയിൽ സ്വാധീനം ഏറെയുള്ള വ്യക്തിയായിരുന്നു സ്വപ്‌നയുടെ അച്ഛൻ സുരേഷ്. അബുദാബി രാജ കുടുംബത്തിൽ പോലും സുരേഷിന് വലിയ സ്വാധീനമുണ്ടായിരുന്നു. അങ്ങനെയാണ് സുരേഷിന്റെ വളർച്ച തുടങ്ങുന്നത്. അബുദാബിയിൽ ജോലി തേടി ചെന്ന സുരേഷിന് തുടക്കം മികച്ചതായിരുന്നില്ല. ഒരു ദിവസം റോഡിലൂടെ കടന്നു പോകുമ്പോൾ അപ്രതീക്ഷിതമായി ഒരു കാർ വന്നു നിന്നു. കാർ പഞ്ചറായിരുന്നതിനെ തുടർന്നായിരുന്ന സഡൺ ബ്രേക്കിട്ട് വണ്ടി നിന്നത്. ആ കാറിലുണ്ടായിരുന്നത് രാജകുടുംബത്തിലെ പ്രമുഖനായിരുന്നു. ഒറ്റയ്ക്ക് കാറിലെത്തിയ അറബിയെ സുരേഷ് സഹായിച്ചു. പഞ്ചറൊട്ടിച്ച് കാറുമായി അറബി മടങ്ങുമ്പോൾ സുരേഷനും ആ വാഹനത്തിൽ ഇടം കിട്ടി. അതോടെ തിരുവനന്തപുരം മായാരമുട്ടം സുരേഷിന്റെ ജീവിതം മാറി മറിഞ്ഞു. അതി സമ്പന്നതയിലേക്ക് സുരേഷ് നീങ്ങി.

കാറുകളോട് ഏറെ പ്രണയം സൂക്ഷിച്ചിരുന്ന റെയിൻബോ ഷെയ്ക് എന്ന് അറിയപ്പെട്ട രാജകുടുംബാഗമാണ് കാറിൽ വന്നത്. ലോകത്ത് ഏറ്റവും അധികം ആഡംബ കാറുകളുള്ള ആളുകളുടെ പട്ടികയിൽ ഇടെ നേടിയ വ്യക്തിയായിരുന്നു റെയിൻബോ ഷെയ്ക്. വഴിയരിൽ പെട്ട തന്നെ സഹായിച്ച മലയാളിയെ കാറുകളുടെ മേൽനോട്ട ചുമതല ഏൽപ്പിച്ചു. അങ്ങനെ സുരേഷ് അബുദാബിയിലെ സുൽത്താൻ കുടുംബത്തിലെ പ്രമുഖന്റെ പേഴ്‌സണൽ സെക്രട്ടറിമാരിൽ ഒരാളായി ഇദ്ദേഹം മാറി. കാറുകളുടെ പരിചരണമായിരുന്നു പ്രധാന മേൽനോട്ട ചുമതല. ഇതിനിടെയാണ് കേരളത്തിലും പ്രധാനികൾക്ക് സുരേഷ് പ്രിയങ്കരനാകുന്നത്. അങ്ങനെ അച്ഛനുണ്ടായിരുന്ന സൗഹൃദമെല്ലാം സ്വപ്‌ന കൃത്യതയോടെ വിനിയോഗിച്ചു.

യുഎഇ കോൺസുലേറ്റിൽ ജോലി കിട്ടിയതോടെ ഈ സൗഹൃദങ്ങളും സ്വപ്നയെ തുണച്ചു. യുഎഇ കോൺസുലേറ്റിൽ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയായാണ് ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞവർഷം ഈ ജോലി വിട്ടു. ക്രമക്കേടുകളെത്തുടർന്ന് ഇവരെ പുറത്താക്കിതയാണെന്നും കോൺസുലേറ്റ് വ്യക്തമാക്കി കഴിഞ്ഞു. യുഎഇ യിലെ മലയാളി പ്രമുഖരുമായും സ്വപ്നയ്ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അബുദാബിയിൽ നിന്നും നാട്ടിലെത്തി 2013ൽ തിരുവനന്തപുരത്തെ എയർ ഇന്ത്യ സാറ്റ്‌സിൽ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ കീഴിൽ എച്ച് ആർ വിഭാഗത്തിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് മാനേജരായി. 2015 ൽ അവിടെ ഒരു വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ അകപ്പെട്ട് പുറത്തുപോകേണ്ടിവന്നു.

സീനിയർ ഉദ്യോഗസ്ഥനെതിരെ 17 ഓളം യുവതികളുടെ വ്യാജ ലൈംഗികാരോപണ പരാതി കെട്ടിച്ചമച്ച ഈ കേസിൽ ഇപ്പോഴും ്രൈകംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിലെ ഓഫിസർ എൽ എസ് ഷിബുവിനെ കള്ളക്കേസിൽ കുടുക്കിയതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വപ്നയെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. ഇത് നിലവിലിരിക്കെയാണ് 2015 ൽ അബുദാബി ബന്ധം ഉപയോഗിച്ച് തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായി ചേർന്നത്. ഇവിടെ ജോലി ചെയ്യവെയാണ് സർക്കാരിലെ ഉന്നതരുമായി അടുത്തബന്ധമുണ്ടാക്കിയത്.

മുടവന്മുകളിലെ ഇവരുടെ ഫ്‌ളാറ്റിൽ അക്കാലത്ത് ട്രാവൽ ഏജൻസിക്കാർ, ബസിനസുകാർ തുടങ്ങിയവരുടെ തിരക്കായിരുന്നു. ഐ ടി സെക്രട്ടറി ശിവശങ്കറും ഇവിടെ നിത്യസന്ദർശകനായിരുന്നെന്നും ഔദ്യോഗിക കാറിൽ പതിവായി വരുമായിരുന്നെന്നും റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ആഘോഷം അതിരുവിട്ടതോടെ ഫ്‌ളാറ്റിൽ കൂടുതൽ സെക്യൂരിറ്റിക്കാരെ നിയോഗിച്ചു. ഇതിന്റെ പേരിൽ സ്വപ്നയുടെ രണ്ടാം ഭർത്താവ് സെക്യൂരിറ്റിക്കാരുമായി സംഘർഷവുമുണ്ടായി. ഇതെല്ലാം വിവാദമായിരുന്നു. 2018 ൽ കോൺസുലേറ്റിലെ ജോലി നഷ്ടമായതിന് പിന്നാലെയാണ് സ്വപ്ന ഐ ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെത്തുന്നത്.

എന്നാൽ യുഎഇ കോൺസുലേറ്റിന്റെ നിർദ്ദേശപ്രകാരമാണ് ബാഗേജിനായി ഇടപെട്ടതെന്നുമാണ് സ്വപ്നയുടെ വാദം. കഴിഞ്ഞ ഒരാഴ്ചയായി കസ്റ്റംസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷ്, കുരുക്ക് മുറുകുന്നത് തിരിച്ചറിഞ്ഞാണ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റീസ് അശോക് മേനോൻ വീഡിയോ കോൺഫറൻസിങ് വഴിയായിരിക്കും കേസ് പരിഗണിക്കുക. നൂറ്റിയെട്ടാമത്തെ കേസ് ആയാണ് സ്വപ്നയുടെ ഹർജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുതിർന്ന അഭിഭാഷകനായ വി.രാംകുമാറും അഡീഷനൽ സോളിസിറ്റർ ജനറൽ പി.വിജയകുമാറുമായിരിക്കും കസ്റ്റംസിനായി ഹാജരാവുക.

കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് സ്റ്റാൻഡിങ് കോൺസലിനു പകരം മുതിർന്ന അഭിഭാഷകനും എഎസ്ജിയും കസ്റ്റംസിനായി ഹാജരാകുന്നത്. സ്വർണക്കടത്ത് കേസിൽ സ്വപ്നയ്ക്ക് സുപ്രധാന പങ്കുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള നിലപാടായിരിക്കും കസ്റ്റംസ് സ്വീകരിക്കുക. സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചാൽ കേസിലെ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കസ്റ്റംസ് ചൂണ്ടിക്കാണിക്കും.

സ്വർണക്കടത്തുമായി സ്വപ്നയ്ക്കുള്ള ബന്ധം സ്വപ്നയുടെ ജാമ്യാപേക്ഷയിൽ നിന്ന് തന്നെ വ്യക്തമാണെന്നാണ് കസ്റ്റംസിന്റെ നിലപാട്. കസ്റ്റഡിയിലുള്ള സരിതിനെയും സ്വപ്നയെയും ഒരുമിച്ച് ചോദ്യം ചെയ്താൽ കേസിലെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP