Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ പദവി ഏറ്റെടുക്കും; 100 ശതമാനം ശമ്പളം പറ്റാത്ത ജോലി എന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി; രാഷ്ട്രീയക്കാരനായുള്ള ചുമതലകൾ നിർവഹിക്കാനും സ്വാതന്ത്ര്യമെന്ന്‌ സുരേഷ് ഗോപി

സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ പദവി ഏറ്റെടുക്കും; 100  ശതമാനം ശമ്പളം പറ്റാത്ത ജോലി എന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി; രാഷ്ട്രീയക്കാരനായുള്ള ചുമതലകൾ നിർവഹിക്കാനും സ്വാതന്ത്ര്യമെന്ന്‌ സുരേഷ് ഗോപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊൽക്കത്തയിലെ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ അധ്യക്ഷ സ്ഥാനം താൻ ഏറ്റെടുക്കുകയാണെന്ന് സുരേഷ് ഗോപി. ഇൻസ്റ്റിറ്റിയൂട്ടിന്റെ ചെയർമാൻ സ്ഥാനത്തേക്കുള്ള ക്ഷണത്തിനും സ്ഥിരീകരണത്തിനും ഇന്ത്യൻ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, തന്റെ സുഹൃത്തായ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ എന്നിവർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ പദവി 100 ശതമാനം വ്യക്തിപരമായി നേട്ടം ഉണ്ടാക്കുന്നതല്ലെന്നും, ശമ്പളം പറ്റുന്ന ജോലിയല്ലെന്നും, കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ തനിക്ക് ഉറപ്പ് നൽകിയതോടെയാണ് തീരുമാനം. നിലവിൽ, രാഷ്ട്രീയക്കാരനെന്ന നിലയിൽ നിർഹിക്കുന്ന ചുമതലകൾ തുടരാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് താൻ പദവി ഏറ്റെടുക്കുന്നതെന്ന് സുരേഷ് ഗോപി ഫേസ്‌ബുക്ക് കുറിപ്പിൽ അറിയിച്ചു.

'കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും സമയത്തും നിർദ്ദേശങ്ങൾ അനുസരിച്ച് ഞാൻ ചെയർമാനായി ചുമതലയേൽക്കും. എനിക്ക് എല്ലാ ആശംസകളും നേരുന്നു. എനിക്കുവേണ്ടി പ്രാർത്ഥിക്കൂ, അതുവഴി ലോകപ്രശസ്തനായ ഇന്ത്യൻ സിനിമകളിലെ ഷേക്‌സ്പിയറുടെ പേരിന് സർഗാത്മതയിലൂടെ ഞാൻ തിളക്കം നൽകും.

പിഎസ്: കേരളത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനവിഭാഗങ്ങൾക്കു വേണ്ടിയുള്ള ഗാന്ധിജയന്തി റാലിക്ക് ഒരു തടസ്സവും ഉണ്ടാവില്ല.( കരുവന്നൂർ ബാങ്ക് മുതൽ തൃശൂർ ബാങ്ക് വരെയുള്ള പദയാത്ര).

'https://m.facebook.com/story.php?story_fbid=pfbid02yNYKCnsuJRhppS66fYN74opV4bjFKkF4ShnJMvfUzcfRFhfyAJ8Xj7shMibDQTFEl&id=100044550784449&mibextid=Nif5oz

ലോക്‌സഭയിലേക്ക് തൃശൂരിൽ നിന്ന് മത്സരിക്കുമെന്ന് കരുതുന്ന സുരേഷ് ഗോപിയെ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി നിയമിച്ചത് രാഷ്ട്രീയ പ്രവർത്തനത്തിന് തടസ്സമാകുമെന്നും, നിയമനം അദ്ദേഹത്തെ ഒതുക്കാനെന്നും ഉള്ളതരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, അത്തരം ആശങ്കകൾ അകന്നതോടെയാണ് സുരേഷ് ഗോപി അദ്ധ്യക്ഷ പദവി ഏറ്റെടുക്കാൻ തീരുമാനിച്ചത്.

മൂന്നുവർഷത്തേക്കാണ് നിയമനം. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിങ് കൗൺസിലിന്റെ ചെയർമാന്റെ ചുമതലയും സുരേഷ് ഗോപി വഹിക്കും.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സുരേഷ് ഗോപിയുടെ മഹത്തായ അനുഭവവും സിനിമയിലെ വൈഭവവും ഈ മഹോന്നത സ്ഥാപനത്തെ സമ്പന്നമാക്കുമെന്ന് അനുരാഗ് ഠാക്കൂർ എക്‌സിൽ കുറിച്ചു. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ പ്രവർത്തിക്കുന്നത്. 1995ലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. രാജ്യത്തെ സിനിമ ടെലിവിഷൻ പഠന രംഗത്തെ മുൻനിര സ്ഥാപനമാണ്.

നേരത്തെ സുരേഷ് ഗോപിയെ സത്യജിത്ത് റേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ അധ്യക്ഷനായി നിയമിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. നിയമനത്തിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി യൂണിയൻ പ്രസ്താവന പുറത്തിറക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP