Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇത് ഒരു ഫാൻ ഫൈറ്റ് ആവരുതേ എന്ന് അഭ്യർത്ഥിച്ച് ആക്ഷൻ കിങ്; ഞാൻ ഉൾപ്പെടെ ഉള്ള ആളുകളുടെ നിലനിൽപിന് കോട്ടം വരാത്ത രീതിയിൽ മുന്നോട്ട് പോവുക; 250ാം ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം വിവാദത്തിൽ പെട്ടതോടെ ആരാധകർക്ക് മറുപടിയുമായി സുരേഷ് ഗോപി; ഫേസ്‌ബുക്ക് പോസ്റ്ററിൽ പൃഥ്വി ഔട്ടായത് കടുവയിലെ കലിപ്പിലോ?

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പോസ്റ്ററും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയായിരുന്നു ഇതേ തിരക്കഥ എന്ന് അവകാശപ്പെടുന്ന നുമായി സുരേഷ് ഗോപിയും രംഗത്തെത്തിയത്. ഇതോട് കൂടിയാണ് മലാള സിനിമയിൽ പുതിയ വിവാദങ്ങൾ ഉടലെടുത്തത്. സുരേഷ് ഗോപി സിനിമയ്ക്ക് കോടതി സ്‌റ്റേ എത്തിയതും കഥയുമായി ബന്ധമുള്ള യഥാർത്ഥ വ്യക്തിത്വം തന്നെ പ്രതികരിച്ച് രംഗത്തെത്തിത്തയതും ചെയ്തത് വിവാദമായി മാറിയിരുന്നു.

കടുവയുടെ പേരിൽ പൃഥ്വിയും സുരേഷ് ഗോപിയും കൊമ്പുകോർക്കുന്ന വേളയിൽ തന്നെ തിരക്കഥയിൽ അവകാശ വാദവുമായി രൺജി പണിക്കറും രംഗത്തെത്തിയതോടെ കഥ മാറി മറിയുകയായിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന്റെ പ്രഖ്യാപനം താരനിറവിൽ ആഘോഷമാക്കുമ്പോൾ സുരേഷ് ഗോപി പങ്കുവച്ച ചിത്രമാണ് വിവാദത്തിന് വീണ്ടും തിരികൊളുത്തിയിരിക്കുന്നത്.

തന്റെ 250 ആ ചിത്രത്തിന്റെ പ്രഖ്യാപനം വൈകിട്ട് ഉണ്ടാകുമെന്ന് താരം ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെയും സോഷ്യൽ മീഡിയ പേജിലൂടെയായിരിക്കും ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുക എന്നതായിരുന്നു അറിയിപ്പ്. പൃഥ്വിരാജ് ഒഴികെ മറ്റുതാരങ്ങളുടെയെല്ലാം ഫോട്ടോ അടങ്ങിയ പോസ്റ്ററാണ് സുരേഷ് ഗോപി പുറത്തുവിട്ടത്. എന്നാൽ ഇത് വിവാദമാവുകയായിരുന്നു.

കടുവമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പൃഥ്വിയും സുരേഷ് ഗോപിയും തെറ്റിയെന്നും, ഇതാണ് പോസ്റ്ററിൽ പൃഥ്വിരാജിനെ ഉൾപ്പെടുത്താത്തത് എന്ന തരത്തിൽ കമന്റുകൾ ഉയർന്നു. തുടർന്നാണ് സംഭവത്തിൽ വ്യക്തത വരുത്തികൊണ്ടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം. എസ് ജി 250 ടൈറ്റിൽ അനൗൺസ്‌മെന്റ് ബാനറിന്റെ കമന്റ് ബോക്സിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

'ഇത് ഒരു fan fight ആവരുതേ എന്നു എല്ലാവരോടും അഭ്യർത്ഥിക്കുന്നു. മലയാളികളുടെ പ്രിയ നടൻ തന്നെ ആണ് പ്രിഥ്വി Prithviraj Sukumaran . ഇപ്പോൾ നമ്മൾ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാൻ ഉൾപ്പെടെ ഉള്ള ആളുകളുടെ നിലനിൽപിന് കോട്ടം വരാത്ത രീതിയിൽ മുന്നോട്ട് പോവുക എന്നതാണ്.

രണ്ട് സിനിമയും നടകട്ടെ. രണ്ടിനും വേറിട്ട തിരക്കഥ ആണ് ഉള്ളത്. രണ്ടും മികച്ച സിനിമ സൃഷ്ടി ആകും എന്ന ശുഭ പ്രതീക്ഷയോടെ.... എന്റെ സിനിമയും പ്രിഥ്വിയുടെ സിനിമയും സ്വീകരിക്കും എന്നു വിശ്വസിച്ച് കൊണ്ട് ഒരു മത്സര ബുദ്ധിയോടെ ഒരു fan war ആകരുത് എന്ന് അപേക്ഷിക്കുന്നു.So kindly refrain from such gossips'ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ ആരെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. എല്ലാത്തിനുമുള്ള ഉത്തരം ഇന്ന് വൈകിട്ട് 6ന് ആരാധകർക്ക് ലഭിക്കുമെന്നാണ് സൂചന.

സുരേഷ് ഗോപിയുടെ 250-ാം ചിത്രം, പൃഥ്വിരാജിന്റെ കടുവ. അടുത്തിടെ വിവാദങ്ങളിൽ പെട്ട രണ്ട് സിനിമകളാണിത്. രണ്ട് സിനിമയിലും ഒരു പേരായിരുന്നു പ്രശ്‌നം, കടുവാക്കുന്നേൽ കുറുവച്ചൻ. ഇതോടെ സുരേഷ് ഗോപി ചിത്രത്തിനെതിരെ കടുവയുടെ അണിയറ പ്രവർത്തകർ കോടതിയെ സമീപിച്ചതോടെ ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന് കോടതി വിലക്കേർപ്പെടുത്തുകയുണ്ടായി. ഇതിന് പിന്നാലെ കുറുവച്ചൻ പാലായിൽ ജീവിച്ചിരിക്കുന്നൊരാളാണെന്ന് പറഞ്ഞ് രൺജി പണിക്കർ രംഗത്തെത്തിയിരുന്നു. ഈ സിനിമകൾ പുറത്തിറങ്ങാൻ താൻ സമ്മതിക്കില്ലെന്ന് അറിയിച്ച് അതോടെ ജീവിച്ചിരിക്കുന്ന യഥാർത്ഥ കുറുവച്ചൻ രംഗത്ത് വരികയുമുണ്ടായി.

 

യുവാവായ ഒരു പ്ലാന്ററുടെ കഥയാണ് കടുവ. ഉള്ളടക്കം എന്താണെന്ന് അറിയാത്തതിനാൽ വെറുതെ ആളുകൾ വിവാദങ്ങൾ സൃഷ്ടിക്കുകുകയാണ്. ജിനു എബ്രഹാം ഒരുക്കിയ തിരക്കഥ പൃഥ്വിയും ഞാനും മാത്രമാണ് മുഴുവൻ വായിച്ചത്. എന്റെ 'കടുവ' രഞ്ജി പണിക്കരുടെ തിരക്കഥയൊന്നുമല്ല, ഞങ്ങൾ ചെയ്യുന്നത് സാങ്കല്പിക കഥാപാത്രമായ കടുവകുന്നേൽ കുറുവച്ചൻ എന്നയാളെയാണെന്നാണ് സംവിധായകൻ ഷാജി കൈലാസ് വ്യക്താമാക്കിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP