Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇഷ്ടദേവന്റെ പേരുപറയാൻ പാടില്ലെന്നതു ഭക്തന്റെ ഗതികേടാണെന്ന് സുരേഷ് ഗോപി; പിണറായി സർക്കാരിന്റെ ദാസ്യപ്പണിയോ പ്രസിദ്ധി നേടാനുള്ള കളക്ടറുടെ വെമ്പലോ ആണ് നോട്ടീസിന് പിന്നിലെന്ന കടന്നാക്രമണവുമായി ഗോപാലകൃഷ്ണൻ; ആക്ഷൻ ഹീറോ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ടികാറാം മീണയും; പരസ്യ പ്രതികരണത്തിന് മുതിരാതെ ജോലി ചെയ്യുമെന്നും കളക്ടർ; അയ്യപ്പന്റേ പേരിലെ വോട്ട് പിടിത്തം തൃശൂരിൽ ബിജെപിയെ പ്രതിസന്ധിയിലാക്കും; ശക്തന്റെ നാട്ടിൽ നിന്നും തെറ്റ് ചെയ്തവരെ കണ്ടം വഴി ഓടിക്കാൻ ഉറച്ച് അനുപമ

ഇഷ്ടദേവന്റെ പേരുപറയാൻ പാടില്ലെന്നതു ഭക്തന്റെ ഗതികേടാണെന്ന് സുരേഷ് ഗോപി; പിണറായി സർക്കാരിന്റെ ദാസ്യപ്പണിയോ പ്രസിദ്ധി നേടാനുള്ള കളക്ടറുടെ വെമ്പലോ ആണ് നോട്ടീസിന് പിന്നിലെന്ന കടന്നാക്രമണവുമായി ഗോപാലകൃഷ്ണൻ; ആക്ഷൻ ഹീറോ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ടികാറാം മീണയും; പരസ്യ പ്രതികരണത്തിന് മുതിരാതെ ജോലി ചെയ്യുമെന്നും കളക്ടർ; അയ്യപ്പന്റേ പേരിലെ വോട്ട് പിടിത്തം തൃശൂരിൽ ബിജെപിയെ പ്രതിസന്ധിയിലാക്കും; ശക്തന്റെ നാട്ടിൽ നിന്നും തെറ്റ് ചെയ്തവരെ കണ്ടം വഴി ഓടിക്കാൻ ഉറച്ച് അനുപമ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: എൻ.ഡി.എ. സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച നടപടി ജില്ലാ കളക്ടറുടെ വിവരക്കേടാണെന്ന് ബിജെപി. വക്താവ് ബി. ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അതിശക്തമായ നടപടി എടുത്തേക്കും. സുരേഷ് ഗോപിക്കെതിരായ നടപടി തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി. അനുപമയുടെ വിവരക്കേടാണെന്നും അല്ലെങ്കിൽ പിണറായി സർക്കാരിന്റെ ദാസ്യപ്പണിയോ പ്രസിദ്ധി നേടാനുള്ള കളക്ടറുടെ വെമ്പലാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഗോപാലകൃഷ്ണനെതിരെ അതിശക്തമായ നടപടിക്ക് സാധ്യതയുണ്ട്. സ്ത്രീത്വത്തെ അപമാനിക്കും വിധമാണ് ഗോപാലകൃഷ്ണന്റെ പ്രസ്താവന. ഈ സാഹചര്യത്തിൽ ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിൽ അടയ്ക്കാനും സാധ്യതയുണ്ട്.

അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചെങ്കിൽ അതു തെറ്റാണെന്നും സുരേഷ് ഗോപി അങ്ങനെ ചെയ്തെന്നു കരുതുന്നില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള. സുരേഷ് ഗോപി ചട്ടലംഘനം നടത്തിയിട്ടില്ലെന്നും കളക്ടറുടെ നോട്ടീസിന് മറുപടി നൽകുന്നതിനുള്ള നടപടികൾ ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ഇഷ്ടദേവന്റെ പേരുപറയാൻ പാടില്ലെന്നതു ഭക്തന്റെ ഗതികേടാണെന്നും സുരേഷ് ഗോപി ഇന്നു രാവിലെ പ്രതികരിച്ചിരുന്നു. പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനിടെ സുരേഷ് ഗോപി പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടികാറാം മീണയും അറിയിച്ചു. കളക്ടറെ പെരുമാറ്റ ചട്ടം പഠിപ്പിക്കുന്ന ബിജെപി നേതാക്കളേയും അദ്ദേഹം വിമർശിച്ചു. ഇതോടെ സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനുമെതിരെ നടപടിക്കുള്ള സാധ്യത തെളിയുകയാണ്. താക്കീത് മുതൽ അറസ്റ്റ് വരെയുള്ള നടപടികൾ സ്വീകരിക്കാൻ കമ്മീഷന് കഴിയും.

സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി തൃശ്ശൂർ ജില്ലാ കളക്ടർ ടിവി അനുപമയും രംഗത്ത് വന്നു. താൻ തന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്നും ബിജെപിയുടെ വിമർശനങ്ങളിൽ പ്രതികരിക്കാനില്ലെന്നും ടിവി അനുപമ പറഞ്ഞു. കഴിഞ്ഞ ദിവസം തൃശ്ശൂരിലെ എൻഡിഎ മണ്ഡലം കൺവെൻഷനിലായിരുന്നു തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി സുരേഷ് ഗോപിയുടെ പ്രസ്താവന. അയ്യപ്പൻ ഒരു വികാരമാണെങ്കിൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു പ്രസ്താവന. ഇതിനെ തുടർന്നായിരുന്നു കാരണം കാണിക്കൽ നോട്ടീസ്. ഇതാണ് ബിജെപിയെ ചൊടുപ്പിച്ചതും കളക്ടറെ കടന്നാക്രമിച്ചതും.

അതിരുവിട്ട വിമർശനമാണ് കളക്ടർ അനുപമയ്‌ക്കെതിരെ ഗോപാലകൃഷ്ണൻ നടത്തിയത്. ഇത് സുരേഷ് ഗോപിയേയും വെട്ടിലാക്കിയിട്ടുണ്ട്. ശബരിമല ചർച്ചയാക്കുന്നതിലുപരി കളക്ടറെ അപമാനിക്കാനാണ് ഗോപാലകൃഷ്ണൻ ശ്രമിച്ചത്'ശബരിമല വിഷയം പിണറായി സർക്കാരിന്റെ വീഴ്ചയും അയ്യപ്പവിശ്വാസികളോട് ചെയ്ത അപരാധവുമാണ്. ഈ വിഷയം തിരഞ്ഞെടുപ്പ് വിഷയം തന്നെയാണ്. ശബരിമല എന്ന വാക്ക് ഉച്ചരിക്കാൻ പാടില്ലെന്നും അത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും പറഞ്ഞാൽ അത് വിവരക്കേടാണ്'. ശബരിമല വിഷയത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ എതിർത്താലും ജനങ്ങൾ മുമ്പാകെ ഉയർത്തിക്കാട്ടുമെന്നും ശബരിമല വിഷയം തിരഞ്ഞെടുപ്പ് വിഷയം തന്നെയാണെന്നും അത് ഉയർത്തിക്കൊണ്ടുവന്ന് വോട്ട് ചോദിക്കുമെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി. അനുപമ സ്വീകരിച്ച നടപടിയെ ശക്തമായി അപലപിക്കുന്നതായും ഗോപാലകൃഷ്ണൻ പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിനൊപ്പമാണ് പിണറായി സർക്കാരിന്റെ ദാസ്യപ്പണിയോ പ്രസിദ്ധി നേടാനുള്ള കളക്ടറുടെ ശ്രമമെന്ന വാക്കുമുള്ളത്.

അയ്യപ്പന്റെയും ശബരിമലയുടെയും പേരിൽ വോട്ട് തേടിയെന്ന് കാണിച്ചാണ് ജില്ലാ വരണാധികാരി കൂടിയായ തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി. അനുപമ എൻ.ഡി.എ. സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയത്. സംഭവത്തിൽ 48 മണിക്കൂറിനകം സുരേഷ് ഗോപി വിശദീകരണം നൽകണമെന്നാണ് ആവശ്യം. ഇതിൽ പ്രകോപിതമായാണ് അനുപമയ്‌ക്കെതിരെ ഗോപാലകൃഷ്ണൻ രംഗത്ത് വന്നത്. അയ്യപ്പന്റെ പേരിൽ തന്നെ വോട്ട് ചോദിക്കുമെന്നും ഗോപാലകൃഷ്ണൻ ആവർത്തിച്ചു. അയ്യന്റെ പേരിൽ വോട്ടഭ്യർത്ഥിച്ച സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയ തൃശൂർ ജില്ലാ കളക്ടർ ടി.വി അനുപമയുടെ നടപടി വിവരക്കേടാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ എതിർത്താലും ശബരിമല പ്രചാരണവിഷയമാക്കുന്നതിൽ നിന്ന് പിന്നോട്ടില്ല. അയ്യന്റെ പേരിൽ വോട്ട് ചോദിക്കുന്നതിൽ എന്തു നടപടി വന്നാലും നേരിടുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതലയുള്ള തൃശൂർ ജില്ലാ കളക്ടർ ടി.വി അനുപമ നോട്ടീസയച്ചത്. സുരേഷ് ഗോപി 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം. കഴിഞ്ഞ ദിവസം തേക്കിൻകാട് മൈതാനത്ത് നടന്ന എൻ.ഡി.എ കൺവൻഷനിൽ വച്ചാണ് സുരേഷ് ഗോപി വിവാദ പ്രസംഗം നടത്തിയത്. ശബരിമല വിഷയത്തിലാണ് താൻ വോട്ട് അപേക്ഷിക്കുന്നത്. അയ്യൻ വികാരമാണെങ്കിൽ ഈ കിരാത സർക്കാരിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിലൂടെ അയ്യന്റെ ഭക്തർ നൽകും. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും അത് അലയടിപ്പിച്ചിരിക്കുമെന്നുമാണ് സുരേഷ് ഗോപി കൺവെൻഷനിൽ പ്രസംഗിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP