Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹോദര തുല്യനായ ഒരു കലാകാരൻ എനിക്ക് വേണ്ടി സംസാരിക്കൻ പാടില്ല മറ്റുള്ളവർക്ക് 'ഉണ്ടാക്കി കൊടുക്കാം' എന്നാണെങ്കിൽ അതു കൈയിൽ വച്ചാൽ മതി; എന്ത് വില കൊടുത്തും ഞാൻ ബിജുവിനെ സപ്പോർട്ട് ചെയ്തിരിക്കും; ബിജുവിനെ ആക്രമിക്കുന്നവർക്ക് ജനം കരണത്ത് അടി തന്നിരിക്കും; ഏതൊക്കെ നേതാക്കളാണ് ഇതിനു പിന്നിലെന്ന് തനിക്ക് വ്യക്തമായി അറിയാം: തൃശ്ശൂരിലെ പിന്തുണയുടെ പേരിൽ ബിജു മേനോനെ സൈബർ ലോകത്ത് വിമർശിക്കുന്നവർക്കെതിരെ പൊട്ടിത്തെറിച്ച് സുരേഷ് ഗോപി

സഹോദര തുല്യനായ ഒരു കലാകാരൻ എനിക്ക് വേണ്ടി സംസാരിക്കൻ പാടില്ല മറ്റുള്ളവർക്ക് 'ഉണ്ടാക്കി കൊടുക്കാം' എന്നാണെങ്കിൽ അതു കൈയിൽ വച്ചാൽ മതി; എന്ത് വില കൊടുത്തും ഞാൻ ബിജുവിനെ സപ്പോർട്ട് ചെയ്തിരിക്കും; ബിജുവിനെ ആക്രമിക്കുന്നവർക്ക് ജനം കരണത്ത് അടി തന്നിരിക്കും; ഏതൊക്കെ നേതാക്കളാണ് ഇതിനു പിന്നിലെന്ന് തനിക്ക് വ്യക്തമായി അറിയാം: തൃശ്ശൂരിലെ പിന്തുണയുടെ പേരിൽ ബിജു മേനോനെ സൈബർ ലോകത്ത് വിമർശിക്കുന്നവർക്കെതിരെ പൊട്ടിത്തെറിച്ച് സുരേഷ് ഗോപി

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: തന്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്തു എന്ന കാരണത്താൽ നടൻ ബിജു മേനോനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ബിജുവിനെ ആക്രമിക്കുന്നവരുടെ കരണത്തിന് ജനം അടി തന്നിരിക്കുമെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. മറ്റുള്ളവർക്ക് വേണ്ടി ആർക്കും വോട്ടു ചോദിക്കാൻ പറ്റില്ല എന്നു പറയുകയാണെങ്കിൽ അതൊക്കെ കൈയിൽ വച്ചാൽ മതിയെന്നും എന്തു വിലകൊടുത്തും ബിജു മേനോനെ സപ്പോർട്ടു ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിൽ ഏതൊക്കെ താരങ്ങൾ എവിടെയൊക്കെ പോയി വോട്ടു ചോദിച്ചു. അപ്പോഴൊന്നും ഒരു പ്രശ്‌നവുമില്ല. അതൊക്കെ കൈയിൽ വച്ചാൽ മതി. ബിജു മേനോൻ എനിക്ക് വേണ്ടി വോട്ടു ചോദിച്ചിട്ടില്ല. എന്റെ അനിയനെ പോലെയാണ് ബിജു. സിനിമയിൽ ഞാൻ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുള്ള ഒരു നടനാണ് ബിജു.- സുരേഷ് ഗോപി പറഞ്ഞു.

അയാൾക്ക് നന്ദി കാണിക്കാൻ അനുവാദമില്ലാത്ത തരം വൃത്തികെട്ട ജനാധിപത്യമാണെങ്കിൽ അതു ശരിക്കും ചോദ്യം ചെയ്തിരിക്കും. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്ന ആൾക്കാർ നിങ്ങൾക്ക് കരണത്ത് അടി തന്നിരിക്കും. ഇതൊക്കെ നേതാക്കന്മാരുടെയൊക്കെ പിന്തുണയോട് കൂടിയാണ് നടക്കുന്നത്. ഇത് വൃത്തിക്കേടാണ്. സഹോദരതുല്യനായ ഒരു കലാകാരന് എനിക്ക് വേണ്ടി സംസാരിക്കൻ പാടില്ല മറ്റുള്ളവർക്ക് ഉണ്ടാക്കി കൊടുക്കാം എന്നാണെങ്കിൽ അതു കൈയിൽ വച്ചാൽ മതി. എന്ത് വില കൊടുത്തും ഞാൻ ബിജുവിനെ സപ്പോർട്ട് ചെയ്തിരിക്കും. - സുരേഷ് ഗോപി വ്യക്തമാക്കി.

തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി വോട്ടർഭ്യർത്ഥിച്ച നടൻ ബിജു മേനോനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നിരുന്നു. ബിജു മേനോന്റെ ഫേസ്‌ബുക്ക് പേജിലാണ് പ്രതിഷേധവുമായി ആരാധകർ എത്തിയത്. താങ്കൾക്ക് മലയാളികളുടെ മതേതരമനസ്സുകളിൽ ഒരു സ്ഥാനമുണ്ടെന്നും ഇത്തരക്കാരുടെ വക്കാലത്തുപിടിച്ചു അത് കളയരുതെന്നും പറഞ്ഞാണ് ആരാധകർ രംഗത്തെത്തിയത്. സുരേഷ് ഗോപി എന്ന മനുഷ്യനല്ല പ്രശ്‌നമെന്നും അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന പ്രത്യയ ശാസ്ത്രമാണെന്നും പറഞ്ഞാണ് ചിലരുടെ പ്രതികരണം.

''സുരേഷ് ഗോപി എന്ന മനുഷ്യനല്ല പ്രശ്‌നം, അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന പ്രത്യയ ശാസ്ത്രമാണ് പ്രശ്‌നം, സാംസ്‌കാരിക തൃശൂരിന് അത് അംഗീകരിക്കാൻ പറ്റില്ല, ജയിച്ചാലും അദ്ദേഹത്തിന് ഒരു പ്രത്യേയ ശാസ്ത്ര തീരുമാനങ്ങളും എടുക്കാൻ കഴിയില്ല, അമിത് ഷാ പറയുന്നത് വാലും ചുരുട്ടി അനുസരിക്കാനെ കഴിയൂ,'' എന്നായിരുന്നു ചില കമന്റുകൾ.

കഴിഞ്ഞദിവസം തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ സൗഹൃദവേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയിൽ പങ്കെടുക്കവേയാണ് സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച് ബിജു മേനോൻ എത്തിയത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാൽ അത് തൃശൂരിന്റെ ഭാഗ്യമാണെന്നായിരുന്നു തൃശൂർ മണ്ഡലത്തിലെ വോട്ടർകൂടിയായ ബിജു മേനോൻ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP