Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം; രാജാവിന്റെ മകനിലെ വില്ലൻ കഥാപത്രത്തിലൂടെ പ്രതിനായക വേഷവും; 94ൽ പുറത്തിറങ്ങിയ കമ്മീഷ്ണർ നൽകിയത് ആക്ഷൻ കിങ് തിളക്കം; കളിയാട്ടത്തിലെ കണ്ണൻ പെരുമലയനെ തേടിയെത്തിയത് 1997ലെ മികച്ച നടനുള്ള ദേശിയ പുരസ്‌കാരവും; പൊലീസ് റോളിൽ എന്നെന്നും തിളങ്ങിയ നായകൻ; ആനക്കാട്ടിൽ ചാക്കോച്ചി മുതൽ മേജർ ഉണ്ണിക്കൃഷ്ണൻ വരെയുള്ള തിരനോട്ടം; സൂപ്പർ സറ്റാർ സുരേഷ് ഗോപി 61ന്റെ തിളക്കത്തിൽ; ജസ്റ്റ് റിമെബർ ദാറ്റ്!

മറുനാടൻ ഡെസ്‌ക്‌

ലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് ഇന്ന് 61ാം ജന്മദിനം. താരത്തിന്റെ 250ാം സിനിമയുടെ ഫസ്റ്റ് ലുക്ക് ചിത്രം മലയാള മനോരമയിലൂടെ പുറത്തു വിട്ടു കൊണ്ടാണ് അണിയറ പ്രവർത്തകർ ജന്മദിനം ആഘോഷിക്കുന്നത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ എത്തുന്നത്. ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസാണ്. 

മധ്യതിരുവിതാംകൂറിൽ നടക്കുന്ന കഥയുടെ രചന നിർവഹിച്ചിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തായ ഷിബിൻ ഫ്രാൻസിസാണ്. 1965ൽ പുറത്തിറങ്ങിയ ഓടയിൽ നിന്ന് എന്ന സിനിമയിലൂടെ ബാലതാരമായാണ് സുരേഷ് ഗോപി അഭിനയരംഗത്തെത്തുന്നത്. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള താരം രാജ്യസഭാ അംഗം കൂടിയാണ്. അഭിനയരംഗത്തെ ചെറിയ ഇടവേളയ്ക്കു ശേഷം ഇക്കൊല്ലം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മികച്ച തിരിച്ചുവരവാണ് സുരേഷ് ഗോപി നടത്തിയത്.

1959 ജൂൺ 26 ന് കൊല്ലം ജില്ലയിലാണ് സുരേഷ് ഗോപി ജനിച്ചത്. 1965 ൽ 'ഓടയിൽ നിന്ന്' എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു. 1986 ൽ മോഹൻലാൽ ചിത്രം 'രാജാവിന്റെ മകനി'ൽ സുരേഷ് ഗോപി വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടി ചിത്രം 'പൂവിനു പുതിയൊരു പൂന്തെന്നലിലും' സുരേഷ് ഗോപി വില്ലൻ വേഷം അവതരിപ്പിച്ചു.1994 ൽ പുറത്തിറങ്ങിയ 'കമ്മീഷണർ' സുരേഷ് ഗോപിയുടെ ഗ്രാഫ് ഉയത്തി. പിന്നീട് നായകനായി നിരവധി സിനിമകളിൽ അഭിനയിച്ചു. പൊലീസ് വേഷങ്ങളിൽ സുരേഷ് ഗോപി തിളങ്ങാൻ തുടങ്ങി. മലയാള സിനിമയുടെ 'ആക്ഷൻ കിങ്' എന്ന വിശേഷണവും സുരേഷ് ഗോപിക്ക് ലഭിച്ചു.

തലസ്ഥാനം, 1921, ഏകലവ്യൻ, ഒരു വടക്കൻ വീരഗാഥ, മണിച്ചിത്രത്താഴ്, കാശ്മീരം, യുവതുർക്കി, ലേലം, ഗുരു, വാഴുന്നോർ, സമ്മർ ഇൻ ബത്ലഹേം, രക്തസാക്ഷികൾ സിന്ദാബാദ്, എഫ്‌ഐആർ, ക്രൈം ഫയൽ, സത്യമേവ ജയതേ, തെങ്കാശിപ്പട്ടണം, ഭരത്ചന്ദ്രൻ ഐപിഎസ്, ദി ടൈഗർ, ചിന്താമണി കൊലക്കേസ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ നായകനായി. 1997 ൽ 'കളിയാട്ടം' എന്ന സിനിമയിലെ അഭിനയത്തിനു മികച്ച നടനുള്ള ദേശീയ അവാർഡ് നേടി.നിലവിൽ രാജ്യസഭാ എംപിയാണ്.

2016 ലാണ് സുരേഷ് ഗോപിക്ക് രാജ്യസഭ അംഗത്വം ലഭിക്കുന്നത്. ബിജെപി നേതാവ് കൂടിയായ സുരേഷ് ഗോപി 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 'നിങ്ങൾക്കും ആകാം കോടീശ്വരൻ' എന്ന ജനപ്രിയ റിയാലിറ്റി ഷോയുടെ അവതാരകൻ കൂടിയാണ് സുരേഷ് ഗോപി.സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത 'കാവൽ' എന്ന സിനിമയുടെ ആദ്യ ടീസർ പുറത്തിറക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP