Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിഷു കൈനീട്ട പദ്ധതിക്ക് പിന്നിൽ അമിത് ഷായുടെ 'ഓപ്പറേഷൻ ലോട്ടസോ'? രാജ്യസഭയിലെ മിന്നും പ്രകടന ശേഷം ആക്ഷൻ ഹീറോയ്ക്ക് മോദി നൽകുന്നത് പാർട്ടിയെ വളർത്താനുള്ള ഉത്തരവാദിത്തം; സുരേഷ് ഗോപിയുടെ ലക്ഷ്യം ലോക്‌സഭയിൽ അക്കൗണ്ട് തുറക്കലോ?

വിഷു കൈനീട്ട പദ്ധതിക്ക് പിന്നിൽ അമിത് ഷായുടെ 'ഓപ്പറേഷൻ ലോട്ടസോ'? രാജ്യസഭയിലെ മിന്നും പ്രകടന ശേഷം ആക്ഷൻ ഹീറോയ്ക്ക് മോദി നൽകുന്നത് പാർട്ടിയെ വളർത്താനുള്ള ഉത്തരവാദിത്തം; സുരേഷ് ഗോപിയുടെ ലക്ഷ്യം ലോക്‌സഭയിൽ അക്കൗണ്ട് തുറക്കലോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ക്ഷേത്രത്തിലെത്തുന്നവർക്ക് നൽകാനായി മേൽശാന്തിമാർക്ക് വിഷുക്കൈനീട്ടം നൽകിയ സംഭവത്തിനുപിന്നാലെ വീണ്ടും വിവാദമായി സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ കൈനീട്ട വിതരണം. എന്നാൽ ഇതെല്ലാം ചർച്ചയാക്കുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ സുരേഷ് ഗോപി സജീവമായി ഉണ്ടാകുമെന്നതാണ്. രാജ്യസഭയിൽ സുരേഷ് ഗോപിയുടെ കാലാവധി അവസാനിച്ചിരുന്നു. രാജ്യസഭയിൽ ശക്തമായ നിലപാടുകളുമായി നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായി. സിനിമയിൽ കൂടുതൽ സജീവമാകാൻ വേണ്ടി എംപി സ്ഥാനത്തേക്ക് വീണ്ടും പരിഗണിക്കരുതെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ എംപിയാക്കാത്തത്.

കേരളത്തിലേക്ക് മടങ്ങിയെത്തിയ സുരേഷ് ഗോപി കൂടുതൽ ഇടപെടൽ നടത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും നിർദ്ദേശ പ്രകാരമാണ് ഇത്. ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലാനായിരുന്നു നിർദ്ദേശം. കേരളത്തിൽ ബിജെപിയുടെ മുന്നേറ്റത്തിന് സുരേഷ് ഗോപി അനിവാര്യതയാണെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ. വിഷു കൈനീട്ടമെന്ന പദ്ധതിയുമായി സുരേഷ് ഗോപി എത്തിയതും ഇതിന് വേണ്ടിയാണ്. ഇതിനിടെയാണ് സുരേഷ് ഗോപി കാറിലിരുന്ന് വിഷുക്കൈനീട്ടം നൽകുന്നതും പണം വാങ്ങിയശേഷം ആളുകൾ കാൽതൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ പുറത്തുവന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സീറ്റ് നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് സുരേഷ് ഗോപി സജീവമാകുന്നത്.

വിഷകൈനീട്ട വീഡിയോയിൽ സാമൂഹികമാധ്യമങ്ങളിലടക്കം വിമർശനങ്ങളും ഉയരുന്നുണ്ട്. പണം വാങ്ങിയ എല്ലാവരും ചേർന്ന് നടനൊപ്പം ഫോട്ടോയും എടുത്തിരുന്നു. ബിജെപി.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൈനീട്ട വിതരണത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. എന്നാൽ ഇതെല്ലാം ഗുണകരമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. മേൽശാന്തിമാർക്ക് വിഷുക്കൈനീട്ടത്തിനുള്ള തുക നൽകിയത് വിവാദമായതോടെ തുക സ്വീകരിക്കുന്നതുകൊച്ചിൻ ദേവസ്വം ബോർഡ് വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ വൈറലായത്. ഇതിന് ശക്തമായി തന്നെ മറുപടിയും സുരേഷ് ഗോപി നൽകി.

തൃശൂരിലെ പാർലമെന്റെ തെരഞ്ഞെടുപ്പിലും നിയസഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി അതിശക്തമായ മത്സരമാണ് നടത്തിയത്. ബിജെപിക്ക് വമ്പൻ വോട്ട് വർദ്ധന ഈ മേഖലയിലുണ്ടായി. ഈ സാഹചര്യം കേന്ദ്രം തിരിച്ചറിഞ്ഞിരുന്നു. ഭാവിയിലെ കേരള പദ്ധതികൾക്ക് സുരേഷ് ഗോപിയാകും മുമ്പിൽ നിൽക്കുക. ഈ സാഹചര്യം കേരള ഘടകത്തേയും ബിജെപി ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ബിജെപി ഔദ്യോഗികമായി തന്നെ സുരേഷ് ഗോപിയുടെ ജനപ്രിയ മുതലെടുത്ത് വിഷുകൈനീട്ടം സംഘടിപ്പിക്കുന്നത്.

കുരുന്നുകൾക്ക് വിഷുക്കൈനീട്ടം നൽകിയത് രസിക്കാത്തത് ചൊറിയൻ മാക്രിക്കൂട്ടങ്ങൾക്കാണെന്ന് സുരേഷ് ഗോപി പറഞ്ഞു. നേമം മണ്ഡലത്തിലെ ബിജെപി. ജനപ്രതിനിധികൾക്കും നേതാക്കൾക്കും വിഷുക്കൈനീട്ടം നൽകുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി തിരുവനന്തപുരം ഘടകമാണ് ഇത് സംഘടിപ്പിച്ചത്. കൈനീട്ടം നൽകുമ്പോൾ അവർക്ക് ഈവർഷം ഒരുകോടിയെങ്കിലും കിട്ടണമേ എന്ന പ്രാർത്ഥനയാണുള്ളത്. ആ നന്മ മനസ്സിലാക്കാൻപറ്റാത്ത മാക്രിക്കൂട്ടങ്ങളോട് എന്തുപറയാനാണെന്നും സുരേഷ് ഗോപി ചോദിച്ചു.

ഒരുലക്ഷം ഒരു രൂപ നോട്ട് വിഷുദിനത്തിൽ ക്ഷേത്രദർശനം നടത്തുന്നവർക്ക് കൈനീട്ടം നൽകാനായി ക്ഷേത്രങ്ങളിലെ മേൽശാന്തിയെ സുരേഷ് ഗോപി ഏൽപിച്ചിരുന്നു. എന്നാൽ സംഭവം പുറത്തായതോടെ ഇടത് പാർട്ടികൾ വലിയ എതിർപ്പാണ് ഉയർത്തിയത്. വിവാദത്തിൽ താരം രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. അതിനിടെ സുരേഷ് ഗോപിക്ക് പിന്തുണയുമായി ശങ്കു ടി ദാസ് രംഗത്തു വന്നു്.

സുരേഷ് ഗോപിയുടെ പദ്ധതി ഫലത്തിൽ തൃശൂർ നഗരത്തെ ഇളക്കിമറിച്ച വൻ ജനസമ്പർക്ക പരിപാടിയാകുകയാണ്. ഒരു ബിജെപി നേതാവ് പൊതുസമൂഹത്തിലിറങ്ങി ഓളം സൃഷ്ടിക്കുന്നതും തന്റെ സ്വീകാര്യത തെളിയിക്കുന്നതും അവർക്ക് സഹിക്കുന്ന കാര്യമല്ല. താരം കാല്പിടിപ്പിക്കുന്ന എന്ന ആരോപണത്തെയും ശങ്കു ടി ദാസ് ഫേസ്‌ബുക്ക് പോസ്റ്റിൽ ശക്തമായി വിമർശിക്കുന്നു. കൈനീട്ടം വാങ്ങുന്നവർ അത് നൽകുന്നവരുടെ കാൽതൊട്ട് വന്ദിക്കുന്നത് ഈ നാട്ടിലെ സംസ്‌കാരമാണെന്നും ശങ്കു ടി ദാസ് പറയുന്നു.

സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടത്തിനെതിരെ തൃശൂരിലെ സിപിഎം, സിപിഐ നേതാക്കൾ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ എട്ട് മുതലാണ് തൃശൂരിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ വിഷുക്കൈനീട്ടം പരിപാടി നടത്തിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP