Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശരത് ലാലിന്റെ അമ്മയ്ക്ക് സ്വന്തം കൈകൊണ്ട് വെള്ളം കൊടുത്ത് ആശ്വസിപ്പിച്ചു; കൃപേഷിന്റേയും ശരത് ലാലിന്റേയും അച്ഛന്മാരെ നെഞ്ചോട് ചേർത്ത് നിർത്തി ആത്മവിശ്വാസം നൽകി; താൻ ഒരു രാഷ്ട്രീയക്കാരനായല്ല വന്നത്, ഒരു അച്ഛനായിട്ടാണെന്ന് പറഞ്ഞ് പെരിയയിലെ സങ്കടക്കടലിനെ തൊട്ടറിഞ്ഞു; സൂത്രധാരന്മാരെ പുറത്തുകൊണ്ടുവരണമെങ്കിൽ സിബിഐ വന്നേ മതിയാകൂവെന്ന് വ്യക്തമാക്കി മടക്കം; കല്ല്യാട്ടെ മനസ്സിന്റെ വിങ്ങൽ തിരിച്ചറിഞ്ഞ് സുരേഷ് ഗോപി പങ്കുവച്ചത് ഒരു ഗ്രാമത്തിന്റെ വികാരം തന്നെ

ശരത് ലാലിന്റെ അമ്മയ്ക്ക് സ്വന്തം കൈകൊണ്ട് വെള്ളം കൊടുത്ത് ആശ്വസിപ്പിച്ചു; കൃപേഷിന്റേയും ശരത് ലാലിന്റേയും അച്ഛന്മാരെ നെഞ്ചോട് ചേർത്ത് നിർത്തി ആത്മവിശ്വാസം നൽകി; താൻ ഒരു രാഷ്ട്രീയക്കാരനായല്ല വന്നത്, ഒരു അച്ഛനായിട്ടാണെന്ന് പറഞ്ഞ് പെരിയയിലെ സങ്കടക്കടലിനെ തൊട്ടറിഞ്ഞു; സൂത്രധാരന്മാരെ പുറത്തുകൊണ്ടുവരണമെങ്കിൽ സിബിഐ വന്നേ മതിയാകൂവെന്ന് വ്യക്തമാക്കി മടക്കം; കല്ല്യാട്ടെ മനസ്സിന്റെ വിങ്ങൽ തിരിച്ചറിഞ്ഞ് സുരേഷ് ഗോപി പങ്കുവച്ചത് ഒരു ഗ്രാമത്തിന്റെ വികാരം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും വീടുകളിൽ രാഷ്ട്രീയം മറന്ന് സുരേഷ് ഗോപി നടത്തിയ ഇടപെടൽ സോഷ്യൽ മീഡിയയിൽ വൈറൽ. രാഷ്ട്രീയ നേട്ടങ്ങൾക്ക് സുരേഷ് ഗോപി ശ്രമിച്ചില്ല. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിനെയും വിശ്വാസമാണെന്ന് പറഞ്ഞു. അപ്പോഴും സംശയത്തിൽ നിർത്തിയത് ഇടത് സർക്കാരിനേയും. സുരേഷ് ഗോപി പെരിയയിൽ കാട്ടിയത് നല്ല മാതൃകയാണെന്നാണ് സോഷ്യൽ മീഡിയയുടെ പൊതു വിലയിരുത്തൽ.

ഞായറാഴ്ച രാവിലെയാണ് സുരേഷ് ഗോപി എംപി. സന്ദർശനം നടത്തിയത്. ബിജെപി നേതാക്കളെ പോലും ഒഴിവാക്കി രാഷ്ട്രീയം മാറ്റി വച്ച് സിനിമാക്കാരന്റെ പരിവേഷവുമായാണ് എത്തിയത്. ആദ്യം കൃപേഷിന്റെ വീട്ടിലെത്തിയ അദ്ദേഹം അച്ഛൻ കൃഷ്ണനെ ആശ്വസിപ്പിച്ചു. ഒരു രാഷ്ട്രീയക്കാരനായിട്ടല്ല താനിവിടെ വന്നിരിക്കുന്നതെന്നും ഒരച്ഛന്റെ വേദന മനസ്സിലാക്കിയാണെന്നും സുരേഷ് ഗോപി പറഞ്ഞു. പിന്നീട് കൃപേഷിനെയും ശരത്ത് ലാലിനെയും സംസ്‌കരിച്ച സ്ഥലത്ത് പുഷ്പാർച്ചന നടത്തി. രണ്ട് കുടുംബത്തിന്റേയും കണ്ണീര് തുടച്ചായിരുന്നു സുരേഷ് ഗോപി പെരിയയിലെ കൊലപാതക രാഷ്ട്രീയത്തിന്റെ ദുരന്ത കാഴ്ചകളെ അഭിമുഖീകരിച്ചത്.

ശരത്ത് ലാലിന്റെ വീട്ടിലെത്തിയ അദ്ദേഹം അച്ഛൻ സത്യനാരായണനെ സമാധാനിപ്പിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ശരത് ലാലിന്റെ അമ്മയുടെ ദുഃഖം കണ്ട് ആശ്വസിപ്പിക്കാനും തയ്യാറായി. അമ്മയക്ക് വെള്ളവും കുടിക്കാൻ നൽകി. കുടുംബത്തെ മുഴുവൻ തന്നാൽ ആകും വിധം ആശ്വസിപ്പിച്ചായിരുന്നു മടക്കം. രാഷ്ട്രീയം കടന്നുവരാതിരിക്കാനും കുറ്റപ്പെടുലുകൾ ഉണ്ടാകാതിരിക്കാനും സുരേഷ് ഗോപി പ്രത്യേകം ശ്രദ്ധിച്ചു. പരാതിയുമായി പൊട്ടിക്കരഞ്ഞ വീട്ടുകാരെ സുരേഷ് ഗോപി ആശ്വസിപ്പിച്ചു. ഇരട്ടക്കൊലക്കേസിൽ സിബിഐ. അന്വേഷണം അനിവാര്യമാണ്. കൊലപാതകത്തിലെ സത്യാവസ്ഥ പുറത്ത് വരണമെന്നും സുരേഷ് ഗോപി പറഞ്ഞു.

''ഞങ്ങളെ കാണാൻ എന്തുകൊണ്ട് സിപിഎം നേതാക്കൾ വന്നില്ല. മക്കളെ കൊന്ന പീതാംബരന്റെ വീട്ടിൽ എംപിയടക്കമുള്ള നേതാക്കൾ ആശ്വസിപ്പിക്കാൻ പോയില്ലേ. ഞാനും പാർട്ടിക്കാരനായിരുന്നല്ലോ.'' -കൃപേഷിന്റെ പിതാവ് സുരേഷ് ഗോപിയുടെ മുന്നിൽ വിതുമ്പിക്കൊണ്ട് ചോദിച്ചു. എന്റെ മകനെയല്ലേ കൊന്നത്. അപ്പോൾ എന്നെ ആശ്വസിപ്പിക്കാൻ വരേണ്ടതല്ലേ. പീതാംബരൻ ഇപ്പോൾ പാർട്ടിക്കാരനല്ലല്ലോ പുറത്താക്കിയില്ലേ എല്ലാം തമാശയാണ് സാറേ. കൊന്നവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത് -കൃഷ്ണൻ പറഞ്ഞു.

ഇത്രയും സൗഹാർദത്തോടെയുള്ള ഗ്രാമത്തിൽ നടന്ന കൊലപാതകത്തിന്റെ സൂത്രധാരന്മാരെ പുറത്തുകൊണ്ടുവരണമെങ്കിൽ സിബിഐ അന്വേഷിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ ഒരു രാഷ്ട്രീയക്കാരനായല്ല വന്നത്, ഒരു അച്ഛനായിട്ടാണ്. കൊലപാതകത്തിൽ പീതാംബരന് പങ്കില്ലെങ്കിൽ അയാളെ വെറുതെവിടണം. നിരപരാധിയെ എന്തിന് ശിക്ഷിക്കണം. അയാൾക്കും കുടുംബമുണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു. പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിച്ച അദ്ദേഹം ഹർത്താലിന് പ്രാധാന്യം നൽകുന്ന വാർത്തകളിൽനിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു.

കേസിൽ സിബിഐ. അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ന്യായമാണ്. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ശ്രീജിത്ത് മികച്ച ഐ.പി.എസ്. ഉദ്യോഗസ്ഥനാണെന്നും എന്നാൽ, ശ്രീജിത്തിനെ നിയോഗിച്ചവരെ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP