Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേതന വർദ്ധനവെന്ന നഴ്‌സുമാരുടെ മോഹം വെറും സ്വപ്‌നം മാത്രമായി ഒതുങ്ങുമോ? ശമ്പള വർദ്ധനവ് ശുപാർശക്ക് സുപ്രീംകോടതിയുടെ താൽക്കാലിക സ്‌റ്റേ; ശമ്പളപരിഷ്‌കരണ സമിതിയിൽ ആശുപത്രി ഉടമകൾക്ക് പ്രാതിനിദ്ധ്യമില്ലെന്ന കേരള ഹോസപിറ്റൽ മാനേജ്‌മെന്റ് അസോസിയേഷന്റെ വാദം ശരിവെച്ച് കോടതി; മാനേജ്‌മെന്റുകൾക്ക് എതിരെ ശക്തമായ സമരത്തിന് ഒരുങ്ങി യുഎൻഎ; വിദേശ ജോലിക്കു ശ്രമിക്കുന്നവരുടെ അവസരം മുടക്കിയും മുതലാളിമാർ പ്രതികാരം തീർക്കുന്നു

വേതന വർദ്ധനവെന്ന നഴ്‌സുമാരുടെ മോഹം വെറും സ്വപ്‌നം മാത്രമായി ഒതുങ്ങുമോ? ശമ്പള വർദ്ധനവ് ശുപാർശക്ക് സുപ്രീംകോടതിയുടെ താൽക്കാലിക സ്‌റ്റേ; ശമ്പളപരിഷ്‌കരണ സമിതിയിൽ ആശുപത്രി ഉടമകൾക്ക് പ്രാതിനിദ്ധ്യമില്ലെന്ന കേരള ഹോസപിറ്റൽ മാനേജ്‌മെന്റ് അസോസിയേഷന്റെ വാദം ശരിവെച്ച് കോടതി; മാനേജ്‌മെന്റുകൾക്ക് എതിരെ ശക്തമായ സമരത്തിന് ഒരുങ്ങി യുഎൻഎ; വിദേശ ജോലിക്കു ശ്രമിക്കുന്നവരുടെ അവസരം മുടക്കിയും മുതലാളിമാർ പ്രതികാരം തീർക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി/തിരുവനന്തപുരം: നഴ്‌സുമാർ എന്നും എല്ലാവരുടെയും തുച്ഛമായ വേതനത്തിൽ എല്ലാവരുടെയും ആട്ടും തുപ്പുമേറ്റ് കഴിയേണ്ടവരാണോ? നഴ്‌സുമാരുടെ പ്രതീക്ഷയായ നീതിപീഠവും ഒടുവിൽ കൈവിടുന്നതിന്റെ ദുഃഖത്തിലാണ് മാലാഖമാർ. സർക്കാർ നിർദ്ദേശിച്ച തീരുമാനത്തോടെ എങ്കിലും തങ്ങളുടെ ദുരിതം തീരുമെന്ന് കരുതിയിരുന്നവർക്ക് തിരിച്ചടിയായി ഇന്നലെ പുറത്തുവന്ന സുപ്രീംകോടതിയുടെ താൽക്കാലിക ഉത്തരവ്.

നഴ്‌സുമാരുടെ വേതനം പരിഷ്‌കരിക്കാൻ സംസ്ഥാന സർക്കാർ നിശ്ചിയിച്ച ശമ്പള പരിഷ്‌കരണ സമിതി നൽകിയ ശുപാർശകൾ നവംബർ മൂന്ന് വരെ നടപ്പാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടതാണ് നഴ്‌സുമാർക്ക് തിരിച്ചടിയായത്. ശമ്പളപരിഷ്‌കരണ സമിതിയിൽ ആശുപത്രി ഉടമകൾക്ക് പ്രാതിനിദ്ധ്യമില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഹോസപിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് വിധി.

29 പേരുടെ സമിതിയിൽ ആശുപത്രി ഉടമകൾക്ക് പകരം എച്ച്. ആർ മാനേജർമാരും അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർമാരുമാണ് ഉള്ളത്. അതിനാൽ സമിതി തയ്യാറാക്കിയ ശുപാർശകൾ അംഗീകരിക്കില്ലെന്നും ആശുപത്രി ഉടമകൾ കോടതിയിൽ വാദിച്ചു. നവംബർ രണ്ടിന് വിശദമായ വാദം കേൾക്കാമെന്ന് പറഞ്ഞ കോടതി അതുവരെ സമിതി നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഉത്തരവുകൾ ഇറക്കരുതെന്ന് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.

ശമ്പളവർദ്ധനവിന് ശുപാർശ നൽകി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ച മിനിമം വേതന സമിതിയുടെ ഘടനയെ ചോദ്യം ചെയ്താണ് മാനേജ്മെന്റുകൾ സുപ്രീം കോടതിയെ സമീപിച്ചത്. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളവർദ്ധനവിന് മുൻകാല പ്രാബല്യത്തോടെ അംഗീകാരം നൽകി ഈ മാസം 19 ന് ചേർന്ന മിനിമം വേതന സമിതി തീരുമാനമെടുത്തിരിന്നു. ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാൻ ലേബർ കമ്മീഷണർ സംസ്ഥാന സർക്കാരിന് റിപ്പോർട്ടും നൽകിയിരുന്നു. എന്നാൽ കോടതി ഉത്തരവോടെ നംവമ്പർ മാസത്തിൽ ശമ്പള വർദ്ധവുണ്ടാകുമെന്ന നഴ്സുമാരുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയേറ്റു.

മിനിമം വേതന സമിതിയുടെ തീരുമാനത്തിന് മാനേജ്മെന്റുകൾ എതിർപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും നംവമ്പർ 20ന് മുമ്പ് പുതിയ ഉത്തരവ് ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷ. വേതനവർദ്ധനവ് തീരുമാനം പരമാവധി വൈകിപ്പിക്കുന്നതിനുള്ള തന്ത്രമാണ് മാനേജ്മെന്റുകളുടെ ഭാഗത്തുനിന്ന് നടക്കുന്നത്. എന്നാൽ മാനദണ്ഡങ്ങൾ പാലിച്ചാണ് മിനിമം വേതന സമിതിയെ നിയോഗിച്ചതെന്നും മാനേജ്മെന്റ് വാദത്തെ കോടതിയിൽ ശക്തമായി എതിർക്കുമെന്നും സർക്കാർ വ്യക്തമാക്കി.

ഇതിനിടെ ശമ്പളവർദ്ധനവിന്റെ പേരിൽ മാനേജ്മെന്റുകൾ ചികിത്സാഫീസ് വർദ്ധിപ്പിക്കുകയും നഴ്സുമാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു. നഴ്സുമാരുടെ എണ്ണം ആനുപാതികമായി കുറച്ചും ഡ്യൂട്ടി സമയം വർദ്ധിപ്പിച്ചും കൂടുതൽ സമ്മർദ്ദത്തിലാക്കാൻ മാനേജ്മെന്റുകൾ ശ്രമിക്കുന്നതായും നഴ്സുമാർ പരാതിപ്പെടുന്നു. നഴ്സുമാരുടെ വാദം കേൾക്കാതെയാണ് കോടതി താത്കാലിക സ്റ്റേ ഉത്തരവിട്ടതെന്നും മാനേജ്മെന്റുകൾക്കെതിരേ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ നേതാവ് ജാസ്മിൻ ഷാ പറഞ്ഞു.

അതേസമയം മലയാളി നഴ്‌സുമാരുടെ വിദേശജോലി സ്വപ്നത്തിന് തടയിടാനും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ ശ്രമിക്കുന്നുണ്ട്. വിദേശത്തേക്ക് ജോലിക്ക് അപേക്ഷിക്കുമ്പോൾ നഴ്‌സുമാർ നൽകുന്ന വിവരങ്ങൾ ശരിയാണോയെന്ന് പരിശോധിക്കുന്ന ബാക്ക് ചെക്ക്' ആണ് സ്വകാര്യ ആശുപത്രികൾ ആയുധമാക്കുന്നത്. വിദേശജോലിക്ക് അപേക്ഷിക്കുമ്പോൾ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ നാട്ടിൽ ജോലി ചെയ്തിരുന്ന ആശുപത്രികളിൽ നിന്ന് നഴ്‌സുമാർ വാങ്ങി നൽകേണ്ടതുണ്ട്. ഇങ്ങനെ ലഭിക്കുന്ന സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ ശരിയാണോയെന്ന് പരിശോധിക്കാൻ വിദേശ ആശുപത്രികൾ അവരുടേതായ ഏജൻസികളെ ചുമതലപ്പെടുത്തും. ഈ സംവിധാനത്തിനാണ് 'ബാക്ക് ചെക്ക്' എന്നു പറയുന്നത്. ഏജൻസികൾ നല്ല റിപ്പോർട്ട് നൽകിയെങ്കിൽ മാത്രമേ ജോലിക്കുള്ള ബാക്കി നടപടികൾ മുന്നോട്ട് നീങ്ങൂ.

മുൻകാലങ്ങളിൽ സർട്ടിഫിക്കറ്റിൽ പറഞ്ഞിരുന്ന കാര്യങ്ങളിൽ നിന്ന് വിപരീതമായി ഒന്നും മാനേജ്‌മെന്റ് വിദേശപ്രതിനിധികളോട് വെളിപ്പെടുത്തിയിരുന്നില്ല. മൂന്നുവർഷം മുമ്പ് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ സമരം ആരംഭിച്ചതോടെ മാനേജ്‌മെന്റും തൊഴിലാളികളും തമ്മിലുള്ള ബന്ധം വഷളായി. ഇതോടെ മാനേജ്‌മെന്റ് പ്രതികാര നടപടികൾ കൈക്കൊള്ളാൻ തുടങ്ങി. രാഷ്ട്രീയ സമ്മർദ്ദത്തിനു വഴങ്ങിയാണ് ഉദ്യോഗാർത്ഥിയുടെ സ്വഭാവ സർട്ടിഫിക്കറ്റിൽ നല്ല അഭിപ്രായം രേഖപ്പെടുത്തിയതെന്നും എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകിയതെന്നും അന്വേഷണ ഏജൻസികളോട് മാനേജ്‌മെന്റുകൾ വെളിപ്പെടുത്തും. ഇക്കാര്യം കാട്ടി ഏജൻസികൾ വിദേശ ആശുപത്രികൾക്ക് റിപ്പോർട്ട് നൽകുന്നതോടെ ഉദ്യോഗാർത്ഥിയുടെ വിദേശ ജോലി എന്ന സ്വപ്നം പൊലിയും. നല്ല പ്രതിഫലവും മെച്ചപ്പെട്ട ജീവിത സാഹചര്യവും പ്രതീക്ഷിച്ച് വിദേശത്തേക്ക് പോകാനിരിക്കുന്നവരുടെ അവസരങ്ങൾ ഇങ്ങനെ നിഷേധിക്കരുതെന്നാണ് നഴ്‌സുമാരുടെ വാദം. സംസ്ഥാനത്തെ രണ്ട് പ്രമുഖ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന ഇരുനൂറോളം പേർക്കാണ് അടുത്തിടെ ബാക്ക് ചെക്കി'ൽ തട്ടി വിദേശജോലി നഷ്ടമായത്.

രണ്ട് വർഷം മുമ്പ് എമിഗ്രേഷൻ ക്ലിയറൻസ് കർശനമാക്കിയതോടെയാണ് കേരളത്തിൽ നിന്ന് വിദേശത്തേക്കുള്ള നഴ്‌സുമാരുടെ കുത്തൊഴുക്ക് കുറഞ്ഞത്. മുമ്പ് പ്രതിവർഷം 10,000 പേർ വരെ വിദേശത്തേക്ക് ജോലിക്ക് പോയിരുന്നെങ്കിൽ ഇപ്പോൾ അത് ആയിരത്തിൽ താഴെ മാത്രമാണ്. നോർക്ക വഴിയുള്ള റിക്രൂട്ട്‌മെന്റിലും ഏജൻസി വഴിയുള്ള 'ബാക്ക് ചെക്ക്' ശേഖരണം ഉണ്ട്. യു.എസ്.എ, യു.കെ, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലൻഡ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കുമാണ് കേരളത്തിൽ നിന്ന് നഴ്‌സുമാർ പ്രധാനമായും ജോലി തേടി പോവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP