Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുപ്രഭാതത്തിന്റെ വരവ് ബാധിച്ചത് ചന്ദ്രികയെ; പത്രത്തെ രക്ഷിക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്താൻ ലീഗിന്റെ സർക്കുലർ; ഇടിവുണ്ടായിട്ടില്ലെന്നും വാദം

സുപ്രഭാതത്തിന്റെ വരവ് ബാധിച്ചത് ചന്ദ്രികയെ; പത്രത്തെ രക്ഷിക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്താൻ ലീഗിന്റെ സർക്കുലർ; ഇടിവുണ്ടായിട്ടില്ലെന്നും വാദം

എം പി റാഫി

മലപ്പുറം: മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക ദിനപത്രത്തെ മലബാറുകാർക്ക് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല, പ്രത്യേകിച്ചും മലപ്പുറത്തുകാർക്ക്. ലീഗ് മുഖപത്രം എന്നതിലുപരി മുസ്ലിം സംസ്‌കാരത്തോടൊപ്പം ചേർന്ന് നിന്ന പതിറ്റാണ്ടുകൾക്കപ്പുറത്തെ ചരിത്രം കൂടിയുണ്ട് ചന്ദ്രികയ്ക്ക്.

എന്നാൽ കാലം ഏറെ മുന്നോട്ട് പോയപ്പോൾ മുസ്ലിങ്ങൾക്കിടയിൽ നിന്ന് നിരവധി പത്രങ്ങൾ വേറെയും പിറവികൊണ്ടു. ചിലത് ശൈശവത്തിൽ തന്നെ ചരമമടഞ്ഞു. ഏറെ കിതയ്‌ക്കേണ്ടി വന്നെങ്കിലും അപ്പോഴും ചന്ദ്രിക മലപ്പുറത്തെ ഓരോ സാധാരണക്കാരിലും നിലയുറപ്പിച്ചു. എന്നാൽ വർഷങ്ങളായി മുസ്ലിം ലീഗുമായി ചേർന്ന് നിന്ന മുസ്ലിങ്ങളിലെ പ്രബല വിഭാഗമായ സമസ്ത സ്വന്തമായൊരു പത്രം തുടങ്ങിയതോടെ ലീഗ് മുഖപത്രം ചന്ദ്രികയ്ക്കാണ് കൂടുതൽ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത്. ചന്ദ്രികയുടെ നഷ്ടപ്പെട്ട പ്രതാഭം വീണ്ടെടുക്കാൻ മൂന്നാം ഘട്ട കാമ്പയിനായി നിയോജക മണ്ഡലം സെക്രട്ടറി, മണ്ഡലം ചന്ദ്രിക കോഡിനേറ്റർ എന്നിവർക്ക് ജില്ലാ കമ്മിറ്റി പ്രത്യേകം സർക്കുലർ നൽകി.

അഞ്ച് ലക്ഷം വരിക്കാരും ആറ് എഡിഷനുകളുമായി സെപ്റ്റംബർ ഒന്നിനാണ് ഇകെ വിഭാഗം സുന്നികൾ സുപ്രഭാതം ദിനപത്രം പുറത്തിറക്കിയത്. പത്രം പുറത്തിറങ്ങുന്നതിന് മാസങ്ങൾക്കു മുമ്പ് തന്നെ സംസ്ഥാനത്തെ മദ്രസകൾ അടക്കമുള്ള വിവിധ മേഖലകളിലേക്ക് സുപ്രഭാതം കാമ്പയിനിങ് വ്യാപിപ്പിച്ചതോടെയാണ് ചന്ദ്രികയുടെ വായനക്കാരിൽ വിള്ളൽ വീഴ്‌ത്താൻ സാധിച്ചത്.

മുസ്ലിം ലീഗിന് ഏറ്റവും കൂടുതൽ സ്വാധീനമുള്ള മലപ്പുറം ജില്ലയിൽ മൂന്ന് ചന്ദ്രിക കാമ്പയിനിങുകളും പൂർത്തീകിച്ചെങ്കിലും വരിക്കാരുടെ എണ്ണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല. രണ്ടു ഘട്ടങ്ങളിലായി കാമ്പയിൻ നടത്തിയപ്പോൾ ഒരു വരിക്കാരനെ പോലും ചേർക്കാത്ത പഞ്ചായത്തുകളും വാർഡുകളും നിരവധിയായിരുന്നു. ഇതിനെതുടർന്നാണ് ഓഗസ്റ്റ് 15 മുതൽ 30 വരെ മൂന്നാം ഘട്ട കാമ്പയിൻ ലീഗ് ജില്ലാ കമ്മിറ്റി സർക്കുലർ ഇറക്കിയത്. മലപ്പുറത്ത് പാർട്ടി മുഖപത്രത്തിനേറ്റ ക്ഷീണം പാർട്ടിക്കു തിരിച്ചടിയാകുമെന്നതിനാൽ മൂന്നാം ഘട്ടം അവസാനിച്ചെങ്കിലും ഇപ്പോഴും കാമ്പയിൻ നടക്കുകയാണ്.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അധികവും ഭരണം കയ്യാളുന്നത് മുസ്ലിം ലീഗാണ്. അതുകൊണ്ടു തന്നെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാർ 25 വരിക്കാരെയും അംഗങ്ങൾ 10 വരിക്കാർ വീതവും ചേർക്കണമെന്നായിരുന്നു മൂന്നാം ഘട്ടത്തിൽ നിർദ്ദേശിച്ചത്. എന്നിട്ടും ഫലമുണ്ടായില്ല. ചില ലീഗുകാരുടെ വീട്ടിൽ സുപ്രഭാതം സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു. പാണക്കാട് മഹമ്മദലി ശിഹാബ് തങ്ങൾ തുടക്കം കുറിച്ച ചന്ദ്രിക മലപ്പുറം എഡിഷന്റെ ഒരു ലക്ഷം വരിക്കാർ എന്ന ലക്ഷ്യം പൂർത്തീകരിക്കാനുള്ള പ്രയത്‌നത്തിലാണ് ലീഗ് പ്രവർത്തകർ.

അതേസമയം കേരളത്തിൽ ഒന്ന് രണ്ട് പത്രം ഒഴിച്ചാൽ ബാക്കി എല്ലാ പത്രങ്ങൾക്കും ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള ഇടിവ് മാത്രമാണ് ചന്ദ്രികക്കുള്ളതെന്നും സുപ്രഭാതം ചന്ദ്രികയ്ക്ക് ക്ഷീണം ഉണ്ടാക്കിയിട്ടില്ലെന്നും ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞു. ചന്ദ്രിക നൂറ്റാണ്ടുകളായി ഇവിടെയുള്ളതാണ്. സുപ്രഭാതം വന്നിട്ട് ആഴ്ചകളേ ആയുള്ളൂ അതുകൊണ്ട് ഒരു പത്രം മറ്റൊന്നിന് തടസമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP