Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സപ്ലൈകോയുടെ അതിജീവനക്കിറ്റിലും സർക്കാർ മുദ്ര; കോട്ടൻ ബാഗിൽ മുദ്ര പതിക്കാൻ അച്ചടിച്ചെലവ് എട്ട് കോടിയോളം; വിതരണക്കാർക്ക് 600 കോടി കുടിശിക നിലനിൽക്കെ ധൂർത്ത് തുടരുന്നു; കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾക്കുള്ള കൈത്താങ്ങിലും രാഷ്ട്രീയ നേട്ടം കൊയ്യാൻ പിണറായി സർക്കാർ

സപ്ലൈകോയുടെ അതിജീവനക്കിറ്റിലും സർക്കാർ മുദ്ര; കോട്ടൻ ബാഗിൽ മുദ്ര പതിക്കാൻ അച്ചടിച്ചെലവ് എട്ട് കോടിയോളം; വിതരണക്കാർക്ക് 600 കോടി കുടിശിക നിലനിൽക്കെ ധൂർത്ത് തുടരുന്നു; കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾക്കുള്ള കൈത്താങ്ങിലും രാഷ്ട്രീയ നേട്ടം കൊയ്യാൻ പിണറായി സർക്കാർ

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: കോവിഡ് പ്രതിസന്ധികളെ തുടർന്ന് സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അതിജീവനക്കിറ്റിനു വേണ്ടിയുള്ള കോട്ടൺ ബാഗിൽ സർക്കാരിന്റെയും സപ്ലൈകോയുടെയും മുദ്ര പതിപ്പിക്കാൻ സംസ്ഥാന സർക്കാർ നീക്കം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് രാഷ്ട്രീയനേട്ടം മുന്നിൽകണ്ട് എട്ടു കോടിയോളം രൂപ ചെലവിട്ട് കിറ്റിനു സർക്കാർ മുദ്ര കുത്താൻ നീക്കം നടത്തുന്നത്.

അതിജീവനക്കിറ്റ് നൽകാനുള്ള 1.61 കോടി കോട്ടൺ ബാഗിനായി ക്ഷണിച്ച ടെൻഡറിലാണ് സർക്കാർ മുദ്ര നിർബന്ധമാണെന്നു വ്യക്തമാക്കിയിരിക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് വിതരണം ചെയ്തിരുന്ന കിറ്റുകളിൽ സർക്കാർ മുദ്ര പതിപ്പിച്ചിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഇടത് സർക്കാർ കിറ്റിൽ ഇതുവരെയില്ലാത്ത സർക്കാർ മുദ്ര അടയാളപ്പെടുത്താൻ തീരുമാനിച്ചതെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു.
.
ബാഗിന്റെ ഇരുപുറത്തും സർക്കാർ മുദ്രയും സപ്ലൈകോ മുദ്രയും ഉണ്ടാകണം. കേരള സർക്കാർ എന്ന് മലയാളത്തിൽ എഴുതണം. സപ്ലൈകോയുടെ ടാഗ്ലൈനായ 'എന്നെന്നും നിങ്ങളോടൊപ്പം' എന്ന വാചകവും ബാഗിനു പുറത്തു പ്രിന്റ് ചെയ്യണം. എന്നതാണ് കോട്ടൻ ബാഗിനുള്ള ടെൻഡറിൽ ചേർത്തിരിക്കുന്നത്. പ്രിന്റിങ്ങിനു പുറമേയുള്ള വിലയാണ് ടെൻഡറിൽ കാണിക്കേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിലേക്കുള്ള 57 ലക്ഷം കോട്ടൺ ബാഗുകൾക്കും തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്കുള്ള 53 ലക്ഷം കോട്ടൺ ബാഗുകൾക്കും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലേക്കുള്ള 51 ലക്ഷം ബാഗുകൾക്കുമുള്ള ടെൻഡറാണ് കഴിഞ്ഞ ദിവസം സപ്ലൈകോ തേടിയത്. ടെൻഡർ സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. സപ്ലൈകോ നൽകുന്ന മാതൃകയിൽ സർക്കാർ മുദ്ര പ്രിന്റ് ചെയ്താണ് വിതരണക്കാർ ബാഗുകൾ നൽകേണ്ടത്.

കോട്ടൺ ബാഗിന്റെ ഇരു പുറങ്ങളിലും എംബ്ലം പതിക്കാൻ ഏകദേശം 6 രൂപയാണു ചെലവു വരിക. കൂടുതൽ എണ്ണം ഒരുമിച്ചു പ്രിന്റ് ചെയ്യുമ്പോൾ ലഭിക്കുന്ന ആനുകൂല്യം ഉൾപ്പെടെ 1.61 കോടി കോട്ടൺ ബാഗുകളിൽ സംസ്ഥാന സർക്കാരിന്റെ ലോഗോ പതിപ്പിക്കാൻ ഏകദേശം 8 കോടി രൂപ ചെലവാകുമെന്നാണ് കരുതുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്താണ് ഈ അധികച്ചെലവെന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ ആരംഭം മുതൽ സർക്കാർ കേരളത്തിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും അവശ്യപലവ്യജ്ഞനങ്ങൾ ഉൾപ്പെടുന്ന അതിജീവനക്കിറ്റ് നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കാലമെത്തുമ്പോഴാണ് സർക്കാർ മുദ്ര പതിപ്പിച്ച ബാഗിൽ കിറ്റ് നൽകാനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളുന്നത്. ഭക്ഷ്യക്കിറ്റ് വരും മാസങ്ങളിലും തുടരുമെന്ന് ബജറ്റിൽ പ്രഖ്യാപനവുമുണ്ടായിരുന്നു.

വിതരണക്കാർക്ക് കുടിശിക 600 കോടി, എന്നിട്ടും ധൂർത്ത്

കോട്ടൺ ബാഗ് വിതരണക്കാർ സ്വന്തം ചെലവിൽ സർക്കാർ എംബ്ലം പ്രിന്റ് ചെയ്യണമെന്നാണ് ടെൻഡറിലെ വ്യവസ്ഥ. ബാഗിന്റെ വിലയ്ക്കു പുറമേ ഈ ചെലവായ തുക പിന്നീട് സപ്ലൈകോ നൽകും. എന്നാൽ ഉൽപന്നങ്ങൾ നൽകുന്ന വിതരണക്കാർക്ക് സപ്ലൈകോ കോടികളാണ് ഇനിയും നൽകാനുള്ളത്. 600 കോടി രൂപയിലേറെയാണ് കുടിശിക. പിന്നിട്ട എട്ടു മാസത്തെ പണം വിതരണക്കാർക്കു നൽകാനുള്ളപ്പോഴാണ് 8 കോടി രൂപ അധികം ചെലവിടാൻ സർക്കാർ തയ്യാറാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP